സുൽത്താൻ
ദൃശ്യരൂപം
(Sultan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മുസ്ലീം ഭരണാധികാരികളാണ് സുൽത്താൻ എന്ന പേരിൽ അറിയപ്പെടുന്നത്. മുസ്ലീം ഭരണാധികാരികൾ പൊതുവേ ദൈവത്തിന്റെ പ്രതിപുരുഷന്മാരായി അവകാശപ്പെടുന്നില്ലെങ്കിലും പേർഷ്യൻ രാജസഭാചരിത്രങ്ങളിൽ സുൽത്താനെ ദൈവത്തിന്റെ നിഴലായി പ്രകീർത്തിച്ചിരിക്കുന്നു[1].
ദില്ലിയിലെ ഖുത്ബ് സമുച്ചയത്തിലുള്ള ഖുവ്വാത്ത്-ഉൽ-ഇസ്ലാം മോസ്കിൽ കൊത്തി വച്ചിരിക്കുന്ന ഒരു ലിഖിതത്തിൽ ഇങ്ങനെ പറയുന്നു.
“ | മോശയുടേയും സോളമന്റേയും ഗുണങ്ങളുള്ളതിനാൽ അലാവുദ്ദീന്റെ ദൈവം രാജാവായി തെരഞ്ഞെടുത്തു | ” |
അവലംബം
[തിരുത്തുക]- ↑ Social Science, Our Pasts-II, NCERT Text Book in History for Class VII, Chapter 5, Rulers and Buildings, Page 64, ISBN 81 7450 724