അമോഘവർഷ
ഗോവിന്ദ മൂന്നാമനുശേഷം രാഷ്ട്രകൂടവംശത്തിലെ ഏറ്റവും പ്രഗൽഭനായ അമോഘവർഷ അധികാരത്തിലെത്തി. ആഭ്യന്തര വിഷമതകൾ കാരണം ഇദ്ദേഹത്തിനു ഉത്തരഭാരതത്തിലേക്കു സാമ്രാജ്യ വിസ്തൃതി നടത്താൻ കഴിഞ്ഞിരുന്നില്ല. എങ്കിലും മതം, സാഹിത്യം, കല , സാംസ്കാരികം തുടങ്ങിയ മേഖലകളിൽ മികച്ച നേട്ടം കൈവരിക്കാൻ അമോഘവർഷ നു കഴിഞ്ഞു. അദ്ദേഹം ജൈനമതത്തിന്റെ പ്രചാരത്തിനുവേണ്ടി പല സേവനങ്ങളും അനുഷ്ഠിച്ചു. ജൈനമത പണ്ഡിതനായിരുന്ന ജിനസേനൻ അമോഘവർഷന്റെ ഉപദേശകനായിരുന്നു. ഇദ്ദേഹം ഹിന്ദുമതത്തെയും പ്രോത്സാഹിപ്പിച്ചിരുന്നു. മഹാലക്ഷ്മി ഇദ്ദേഹത്തിന്റെ പ്രിയദേവതയായിരുന്നു.
സാഹിത്യം
[തിരുത്തുക]അമോഘവർഷന്റെ രണ്ടു വിശിഷ്ട കൃതികളാണ് കവിരാജമാർഗ്ഗം ,രത്നമാലിക എന്നിവ. ആദ്യത്തേത് കന്നഡ ഭാഷയിലും അടുത്തത് സംസ്കൃതഭാഷയിലും ആയിരുന്നു രചിച്ചത്. തമിഴ് ഗ്രന്ഥമായ ചൂഡാമണി നിഘണ്ടു അമോഘവർഷന്റെ ഭരണകാലത്ത് രചിക്കപ്പെട്ടതാണ്.
രാഷ്ട്രകൂട രാജഭരണ കാലത്തെ കന്നഡ കവികളും സാഹിത്യകാരൻമാരും (753-973 CE) | |
അമോഘവർഷ | ക്രിസ്ത്വബ്ദം 850 |
ശ്രീവിജയ | ക്രിസ്ത്വബ്ദം 850 |
അസഗ | ക്രിസ്ത്വബ്ദം 850 |
ശിവകോട്യാചാര്യ | ക്രിസ്ത്വബ്ദം 900 |
രവിനാഗഭട്ട | ക്രിസ്ത്വബ്ദം 930 |
ആദികവി പംപ | ക്രിസ്ത്വബ്ദം 941 |
ജൈനചന്ദ്ര | ക്രിസ്ത്വബ്ദം 950 |
ശ്രീ പൊന്ന | ക്രിസ്ത്വബ്ദം 950 |
രുദ്രഭട്ട | ഒൻപതാം നൂറ്റാണ്ട് തൊട്ട് പത്താം നൂറ്റാണ്ട് വരെ |
കവി രാജരാജ | ഒൻപതാം നൂറ്റാണ്ട് തൊട്ട് പത്താം നൂറ്റാണ്ട് വരെ |
ഗജനാകുശ | പത്താം നൂറ്റാണ്ട് |
പ്രശസ്തി
[തിരുത്തുക]ഇദ്ദേഹത്തിന്റെ ഭരണകാലത്ത് ഭാരതം സന്ദർശിച്ച സുലൈമാൻ എന്ന അറബ് സഞ്ചാരി അമോഘവർഷനെ അന്ന് ജീവിച്ചിരുന്ന രാജാക്കന്മാരിൽ ഏറ്റവും മികച്ച നാല് പേരിൽ ഒരാളായി കണക്കാക്കിയിരുന്നു.
അവലംബം
[തിരുത്തുക]ഇന്ത്യാ ചരിത്രം , വോള്യം I , പേജ് 189