Jump to content

ശ്രീകണ്ഠദത്ത നരസിംഹരാജ വൊഡയാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Srikanta Wadiyar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശ്രീകണ്ഠദത്ത നരസിംഹരാജ വൊഡയാർ
ശ്രീകണ്ഠദത്ത നരസിംഹരാജ വൊഡയാർ, മൈസൂർ രാജകുടുംബത്തിലെ ഇളമുറക്കാരൻ
ഭരണകാലം സെപ്റ്റംബർ 1974 – ഡിസംബർ 2013
മുൻഗാമി ജയചാമരാജേന്ദ്ര വൊഡയാർ
പിൻഗാമി യദുവീർ കൃഷ്ണദത്ത ചാമരാജ വൊഡയാർ
ജീവിതപങ്കാളി പ്രമോദ ദേവി
രാജവംശം വൊഡയാർ
പിതാവ് ജയചാമരാജേന്ദ്ര വൊഡയാർ
മാതാവ് ത്രിപുര സുന്ദരി അമ്മാണി
ജനനം (1953-02-20)20 ഫെബ്രുവരി 1953
മൈസൂർ, കർണ്ണാടക.
മരണം 10 ഡിസംബർ 2013(2013-12-10) (പ്രായം 60)
ബാംഗളൂർ, കർണാടക, ഇന്ത്യ
മതം ഹിന്ദു മതം

1939 മുതൽ 1950 വരെ മൈസൂർ നാട്ടുരാജ്യം ഭരിച്ചിരുന്ന വൊഡയാർ രാജവംശത്തിലെ 1974-മുതൽ 2013-വരെയുള്ള അധിപനായിരുന്നു ശ്രീകണ്ഠദത്ത നരസിംഹരാജ വൊഡയാർ. 1950 ഫെബ്രുവരി 20-ന് ജനിച്ച ഇദ്ദേഹം 1974-ൽ പിതാവ് ജയചാമരാജേന്ദ്ര വൊഡയാറിന്റെ മരണത്തോടെ രാജപദവിയിൽ എത്തി. ഇദ്ദേഹം സ്വതന്ത്ര ഇന്ത്യയുടെ എട്ടാമത്തെതും ഒൻപതാമത്തേതും പതിനൊന്നാമത്തേതും പതിമൂന്നാമത്തേതും ലോ‌ക്‌സഭകളിൽ അംഗമായിരുന്നു.[1]

2013 ഡിസംബർ 10-ന് ബാംഗ്ലൂരിൽ വെച്ച് ഹൃദയാഘാതം മൂലം അദ്ദേഹം മരണമടഞ്ഞു.[2]

ഇതും കാണുക

[തിരുത്തുക]

വൊഡയാർ രാജകുടുംബം

പുറത്തേക്കുള്ള കണ്ണി

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "വൊഡയാർ, ശ്രീ ശ്രീകണ്ഠദത്ത നരസിംഹരാജ". Lok Sabha. Archived from the original on 2013-12-13. Retrieved 23 April 2012.
  2. Srikanta Wadiyar passes away