Jump to content

ദേവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Devi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ദേവി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ദേവി (വിവക്ഷകൾ) എന്ന താൾ കാണുക. ദേവി (വിവക്ഷകൾ)

സ്ത്രൈണ ഭാവത്തിലുള്ള ദൈവത്തെ അഥവാ ദേവതകളെ കുറിക്കുന്ന സംസ്കൃത പദമാണ് ദേവി അഥവാ മഹാദേവി. ഭഗവതി എന്ന വാക്കും പലപ്പോഴും ഇതിന് പകരമായി ഉപയോഗിച്ച് വരുന്നു.(ദേവനാഗരി: देवी; ഇംഗ്ലീഷ്:Devi)[1]. പ്രധാനമായും ഹിന്ദുമതത്തിലെ ശാക്തേയ സമ്പ്രദായത്തിലെ സർവ്വേശ്വരിയായ ആദിപരാശക്തിയെ കുറിക്കാൻ ദേവി എന്ന പദം ഉപയോഗിക്കാറുണ്ട്. മഹാമായ, ജഗദംബ, മഹേശ്വരി എന്നീ വാക്കുകൾ ദേവിയെ ഉദ്ദേശിച്ചു ഉപയോഗിക്കുന്നവയാണ്. പരാശക്തിയുടെ വിവിധ ഭാവങ്ങളായ ധാരാളം ദേവിമാർ ഉണ്ട്. ഭുവനേശ്വരി, മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി, ദുർഗ്ഗ, ഭദ്രകാളി, പാർവതി, ത്രിപുരസുന്ദരീ, അന്നപൂർണേശ്വരി, സപ്തമാതാക്കൾ, ദശ മഹാവിദ്യകൾ, നവദുർഗ്ഗ എന്നീ വിവിധ ഭാവങ്ങളിൽ ആരാധിക്കാറുണ്ട്. ദേവീഭാഗവതം, ദേവീമാഹാത്മ്യം എന്നിവ ദേവിയുടെ മാഹാത്മ്യകഥകൾ വർണ്ണിക്കുന്ന ഹൈന്ദവ ഗ്രന്ഥങ്ങൾ ആണ്. ഗ്രീക്ക് പുരാണങ്ങളിലും ദേവിമാരെ കാണാം.

അവലംബം

[തിരുത്തുക]
  1. [1] Archived 2011-09-12 at the Wayback Machine.Devi, The Mother Goddess: An Introduction by Devdutt Pattanaik. ISBN 81-871-1145-3
"https://ml.wikipedia.org/w/index.php?title=ദേവി&oldid=4009813" എന്ന താളിൽനിന്ന് ശേഖരിച്ചത്