ശാക്തേയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


ശൈവ, വൈഷ്ണവ മതങ്ങളെ പോലെ പ്രധാന ഹൈന്ദവവിഭാഗങ്ങളിൽപ്പെട്ട ഒന്നാണ് ശാക്തേയം (Shaktism शाक्तं;) മഹാമായയും അനാദിയുമായ പരാശക്തി അഥവാ ആദിപരാശക്തി [1][2][3] എന്ന ലോകമാതാവാണ്‌ പ്രപഞ്ചത്തിന്റെ സൃഷ്ടി, സ്ഥിതി, സംഹാരം എന്നിവയ്ക്കെല്ലാം മൂലകാരണമെന്ന് ശാക്തേയർ വിശ്വസിക്കുന്നു. ഇത് വീരാരാധനയാണ്. ശാക്തേയവിശ്വാസമനുസരിച്ച് ആദിശക്തിയുടെ ഈ മൂന്നു ത്രിഗുണങ്ങൾ അഥവാ കൃത്യമുഖങ്ങളാണു് ബ്രഹ്മാവ് (രജോഗുണം) , മഹാവിഷ്ണു(സത്വഗുണം), പരമശിവൻ(തമോഗുണം) എന്നീ ത്രിമൂർത്തികൾ, മറ്റുള്ള എല്ലാ ദൈവസങ്കൽ‌പ്പങ്ങളും അവതാരങ്ങളും ജീവിവൈവിദ്ധ്യങ്ങളും പരാശക്തി എന്ന മൂലത്തിൽ നിന്നാണുണ്ടായത്.

പരാശക്തിയുടെ മൂർത്ത രൂപമായി പരബ്രഹ്മസ്വരൂപിണിയായ ശ്രീദുർഗ്ഗയെ കണക്കാക്കപ്പെടുന്നു. കാളി(സംഹാരം), ലക്ഷ്മി(ഐശ്വര്യം), സരസ്വതി(വിദ്യ) തുടങ്ങിയ മൂന്ന് പ്രധാന രൂപങ്ങളിൽ പരാശക്തിയെ ആരാധിക്കുന്നു. കർമ്മം ചെയ്യുവാനുള്ള പ്രചോദനമായ ഇച്ഛാശക്തി, ക്രിയാശക്തി, ജ്ഞാനശക്തി എന്നിവയായും ഈ മൂന്ന് ഭാവങ്ങളെ കണക്കാക്കപ്പെടുന്നു. കൂടാതെ ശ്രീപാർവ്വതി, ഭുവനേശ്വരി, ചാമുണ്ഡ, അന്നപൂർണ, കാർത്യായനി, കുണ്ഡലിനി തുടങ്ങി പല ഭാവങ്ങളിലും ജഗദീശ്വരിയെ സങ്കൽപ്പിക്കുന്നു. നവദുർഗ്ഗ, സപ്തമാതാക്കൾ, ദശമഹാവിദ്യ, അഷ്ടലക്ഷ്മി തുടങ്ങിയവയെല്ലാം മഹാദേവിയുടെ വിവിധ രൂപങ്ങളാണ്.

സ്ത്രീയാണ് സൃഷ്ടിയുടെ ആധാരം എന്ന സങ്കൽപ്പത്തിൽ നിന്നാണ് ശാക്തേയർ ഭഗവതിയെ ആരാധിച്ചത്. സ്ത്രീക്ക് മേൽക്കൈ ഉണ്ടായിരുന്ന ഒരു സമൂഹത്തിന്റെ ദൈവസങ്കല്പങ്ങൾ ആയും ഇതിനെ കണക്കാക്കുന്നു. ശാക്തേയ സമ്പ്രദായമനുസരിച്ചു എല്ലായിടത്തും നിറഞ്ഞു നിൽക്കുന്നതും എല്ലാ ചരാചരങ്ങളും മോക്ഷം പ്രാപിക്കുന്നതും ആദിപരാശക്തിയെ തന്നെ ആണ്. [4].[1]. ശ്രുതി,സ്മൃതി, ദേവീമാഹാത്മ്യം, ദേവീഭാഗവതം എന്നിവയാണ് പ്രധാന ഗ്രന്ഥങ്ങൾ. ശാക്തേയപൂജയിൽ സ്ത്രീക്ക് വളരെ പ്രാധാന്യം നൽകുന്നു. ശാക്തേയത്തിൽ സ്ത്രീക്ക് അശുദ്ധി ഇല്ല. ശാക്തേയത്തിൽ വർണ്ണമോ ജാതിയോ ബാധകമല്ലാത്തതിനാൽ എല്ലാ വിഭാഗങ്ങളുടെയും ആരാധനാമൂർത്തിയാണ് ഭഗവതി.


  1. 1.0 1.1 Klaus K. Klostermaier (10 March 2010). Survey of Hinduism, A: Third Edition. State University of New York Press. pp. 30, 114–116, 233–245. ഐ.എസ്.ബി.എൻ. 978-0-7914-8011-3. 
  2. Flood, Gavin D. (1996), An Introduction to Hinduism, Cambridge University Press, p. 17, ഐ.എസ്.ബി.എൻ. 978-0-521-43878-0 
  3. Thomas Coburn (2002), Devī-Māhātmya: The Crystallization of the Goddess Tradition, Motilal Banarsidass, ISBN 978-81-208-0557-6, pages 1–23
  4. J. Gordon Melton; Martin Baumann (2010). Religions of the World: A Comprehensive Encyclopedia of Beliefs and Practices, 2nd Edition. ABC-CLIO. pp. 2600–2602. ഐ.എസ്.ബി.എൻ. 978-1-59884-204-3. 
"https://ml.wikipedia.org/w/index.php?title=ശാക്തേയം&oldid=2719294" എന്ന താളിൽനിന്നു ശേഖരിച്ചത്