താമര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
താമര
താമര-വെള്ള.jpg
താമര
ഭദ്രം
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
ഫൈലം: Magnoliophyta
ക്ലാസ്സ്‌: Magnoliopsida
നിര: Proteales
കുടുംബം: Nelumbonaceae
ജനുസ്സ്: Nelumbo
വർഗ്ഗം: ''N. nucifera''
ശാസ്ത്രീയ നാമം
Nelumbo nucifera
Gaertn.
ഇന്ത്യ ഭാരതത്തിന്റെ ദേശീയപ്രതീകങ്ങൾ
പതാക ത്രിവർണം
ചിഹ്നം സാരനാഥിലെ അശോകസ്തംഭം
ഗാനം ജന ഗണ മന
ഗീതം വന്ദേ മാതരം
മൃഗം രാജകീയ ബംഗാൾ കടുവ
പക്ഷി മയിൽ
പുഷ്പം താമര
ജലജീവി സുസു
വൃക്ഷം പേരാൽ[1]
ഫലം മാങ്ങ
കളി ഹോക്കി
ദിനദർശിക ശകവർഷം

ശുദ്ധജലത്തിൽ വളരുന്നതും പൂക്കൾ ജല നിരപ്പിൽ നിന്ന് ഉയർന്ന് വിരിയുന്നതുമായ സസ്യം ആണ് താമര. താമരയാണ് ഇന്ത്യ, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ ദേശീയ പുഷ്പം. നെലുമ്പോ നൂസിഫെറാ (Nelumbo nucifera) എന്നാണ് ശാസ്ത്രീയ നാമം. താമരയുടെ സൗന്ദര്യത്തെക്കുറിച്ച കവികൾ ധാരാളം വാഴ്ത്തിയിട്ടുണ്ട്. ഭംഗിയുള്ള കണ്ണുകളെ താമരയോട്‌ ഉപമിക്കാറുണ്ട്. (ഉദാഹരണം: പങ്കജാക്ഷി)

താമരനൂൽ താമരവളയത്തികത്തുള്ള നൂലാണ്. താമരയുടെ തണ്ടിനെ താമരവളയം എന്നാണു പറയുക.[2]

ഐതിഹ്യം[തിരുത്തുക]

താമരയുടെ കേന്ദ്രഭാഗം.തേനീച്ചകളെയും കാണാം.

സരസ്വതിയും ബ്രഹ്മാവും താമരയിൽ ആസനസ്ഥരാണ്‌ എന്നും വിഷ്ണുവിന്റെ നാഭിയിൽ നിന്നും മുളച്ച താമരയാണ്‌ ബ്രഹ്മാവിന്റെ ഇരിപ്പിടം എന്നും ഹൈന്ദവ ഐതിഹ്യങ്ങളാണ്‌.

പേരുകൾ[തിരുത്തുക]

സംസ്കൃതത്തിൽ സരസീരുഹം, രാജീവം, പുഷ്കരശിഖാ, അംബുജം, കമലം, ശതപത്രം, പദ്മം, നളിനം, അരവിന്ദം, സഹസപത്രം, പങ്കേരുഹം, കുശേശയം, പങ്കജം, പുണ്ഡരീകം, ഉത്പലം എന്ന് പേരുകൾ ഉണ്ട്. ഹിന്ദിയിൽ കൻവൽ എന്നും ബംഗാളിയിൽ പത്മ എന്നുമാണ്‌. തമിഴിലും തെലുങ്കിലും താമര എന്നു തന്നെയാണ്‌.

ഉപയോഗങ്ങൾ[തിരുത്തുക]

പൂജാദ്രവ്യമായി വില്പനയ്ക്ക്
വേവിച്ച താമരവേരിൻ കഷ്ണങ്ങൾ വിവിധ ഏഷ്യൻ പാചകങ്ങളിൽ ഉപയോഗിക്കുന്നു.
താമരവേര്, ഉപ്പില്ലാതെ വേവിച്ചത്
100 g (3.5 oz)-ൽ അടങ്ങിയ പോഷകമൂല്യം
ഊർജ്ജം 70 kcal   280 kJ
അന്നജം     16.02 g
- പഞ്ചസാരകൾ  0.5.2 g
- ഭക്ഷ്യനാരുകൾ  3.1 g  
Fat 0.07 g
പ്രോട്ടീൻ 1.58 g
ജലം 81.42 g
തയാമിൻ (ജീവകം B1)  0.127 mg   10%
റൈബോഫ്ലാവിൻ (ജീവകം B2)  0.01 mg   1%
നയാസിൻ (ജീവകം B3)  0.3 mg   2%
പാന്റോത്തെനിക്ക് അമ്ലം (B5)  0.302 mg  6%
ജീവകം B6  0.218 mg 17%
Folate (ജീവകം B9)  8 μg  2%
ജീവകം സി  27.4 mg 46%
കാൽസ്യം  26 mg 3%
ഇരുമ്പ്  0.9 mg 7%
മഗ്നീഷ്യം  22 mg 6% 
ഫോസ്ഫറസ്  78 mg 11%
പൊട്ടാസിയം  363 mg   8%
സോഡിയം  45 mg 3%
സിങ്ക്  0.33 mg 3%
Link to USDA Database entry
Percentages are relative to US
recommendations for adults.
Source: USDA Nutrient database

പൂക്കൾ ക്ഷേത്രങ്ങളിൽ പൂജക്കുപയോഗിക്കുന്നു. ഔഷധഗുണമുള്ളതാണ് താമരയുടെ കുരുക്കൾ. തിന്നാനും നന്ന്.

രസാദി ഗുണങ്ങൾ[തിരുത്തുക]

  • രസം :മധുരം, കഷായം, തിക്തം
  • ഗുണം :ലഘു, സ്നിഗ്ധം, പിശ്ചിലം
  • വീര്യം :ശീതം
  • വിപാകം :മധുരം[3]

ഔഷധയോഗ്യ ഭാഗം[തിരുത്തുക]

പ്രകന്ദം, തണ്ട്, പൂവ്[3]

ഔഷധ ഉപയോഗങ്ങൾ[തിരുത്തുക]

അരവിന്ദാസവം ഉണ്ടാക്കാൻ ഉപയോഗിക്കുന്നു.[2]

താമരയുടെ മൊട്ട്

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://knowindia.gov.in/knowindia/national_symbols.php?id=5
  2. 2.0 2.1 ഔഷധ സസ്യങ്ങളുടെ അത്ഭുത പ്രപഞ്ചം - മാത്യു മടുക്കക്കുഴി, കറന്റ്‌ ബുക്സ്‌
  3. 3.0 3.1 ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്

കുറിപ്പുകൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=താമര&oldid=2814515" എന്ന താളിൽനിന്നു ശേഖരിച്ചത്