Jump to content

കാവി ഭീകരത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഹിന്ദുത്വ ഭീകരത എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഹിന്ദുത്വ ലക്ഷ്യങ്ങളുടെ പൂർത്തീകരണത്തിനായി നടത്തപ്പെടുന്ന ഭീകരപ്രവർത്തനങ്ങളെയാണ് കാവി ഭീകരത അഥവാ ഹിന്ദുത്വ ഭീകരത എന്ന് പറയുന്നത്.[1][2] [3]. 2008 സെപ്റ്റംബർ 29-ന് മഹാരാഷ്ട്രയിലെ മലേഗാവിൽ ഉണ്ടായ ബോംബ്സ്ഫോടനത്തെ തുടർന്നാണ് കാവി ഭീകരത എന്ന പുതിയ പദം പൊതുമണ്ഡലത്തിൽ സംവാദവിഷയമായത്.[4][5][6] ഇത് ഒരു വിവാദപരാമർശമാണെന്ന് ഹിന്ദുത്വ സംഘടനകൾ ആരോപിക്കുന്നു. എന്നാൽ സ്വതന്ത്രഭാരതത്തിലെ ആദ്യത്തെ ഭീകരവാദി ഗാന്ധിജിയുടെ ഘാതകനായ നഥൂറാം വിനായക് ഗോഡ്‌സെ ആയിരുന്നുവെന്ന് സുഭാഷ് ഗാതാഡേ തന്റെ "ഗോഡ്സേയുടെ മക്കൾ: ഹിന്ദുത്വ ഭീകരത ഇന്ത്യയിൽ" എന്ന പുസ്തകത്തിൽ അഭിപ്രായപ്പെടുന്നു.[7] [അവലംബം ആവശ്യമാണ്]

അഭിനവ് ഭാരത്

[തിരുത്തുക]

വിനായക് ദാമോദർ സാവർക്കർ 1904-ൽ സ്ഥാപിച്ച ഒരു രഹസ്യ തീവ്ര ഹിന്ദുത്വപ്രസ്ഥാനമാണ് അഭിനവ് ഭാരത്.[8]നാസിക്കിൽ ആരംഭിച്ച ഈ സഘടനയുടെ ആസ്ഥാനം പിന്നീട് ലണ്ടനിലേയ്ക്ക് മാറ്റപ്പെടുകയുണ്ടായി. അഭിനവ് ഭാരതിന്റെ പ്രതിജ്ഞയിൽ വിദേശികൾക്കെതിരെ രക്തരൂഷിതമായ യുദ്ധം ചെയ്യുമെന്ന് പ്രഖ്യാപിക്കുന്നു.[9] സവർക്കറുടെ പൗത്രിയായ ഹിമാനി സവർക്കർ ആണ് അഭിനവ് ഭാരതിന്റെ ഇപ്പോഴത്തെ നേതാവ്. ഗാന്ധിജിയുടെ ഘാതകനായിരുന്ന നഥൂറാം വിനായക് ഗോഡ്‌സെയുടെ സഹോദരൻ ഗോപാൽ ഗോഡ്സെയുടെ പുത്രിയാണ് ഹിമാനി സവർക്കർ.[10][11]

ആക്രമണങ്ങൾ

[തിരുത്തുക]

ഗാന്ധി വധം

[തിരുത്തുക]
ഗാന്ധിയുടെ കൊലയാളികളും കുറ്റാരോപിതരും. നിൽക്കുന്നവർ (ഇടത്തുനിന്ന്): ശങ്കർ കിസ്തയ്യ, ഗോപാൽ ഗോഡ്സേ, മദൻ ലാൽ പഹ്വ, ദിഗംബർ രാമചന്ദ്ര ബാദ്ഗേ. ഇരിക്കുന്നവർ (ഇടത്തുനിന്ന്): നാരായൺ ആപ്‌തെ, വിനായക് ദാമോദർ സാവർക്കർ, നഥൂറാം വിനായക് ഗോഡ്‌സെ, വിഷ്ണു കാർക്കറെ

ഹിന്ദുമഹാസഭ എന്ന സംഘടനയുടെ നേതൃത്വത്തിൽ നടത്തിയ ഗൂഢാലോചനയുടെ[12] ഫലമായി ഹിന്ദുമഹാസഭയുടെ പ്രവർത്തകനും ആർ. എസ്. എസിന്റെ സ്വയംസേവകനും ആയിരുന്ന നഥൂറാം വിനായക് ഗോഡ്‌സെ 1948 ജനുവരി 30-നു മഹാത്മാഗാന്ധിയെ വെടിവെച്ചുകൊന്ന സംഭവമാണ് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യത്തെ ഹൈന്ദവ ഭീകരാക്രമണം.[13][14] ഹിന്ദുമഹാസഭയുടെ ഹിന്ദുരാഷ്ട്ര എന്ന മറാഠി ദിനപത്രത്തിന്റെ പത്രാധിപർ ആയിരുന്നു ഗോഡ്സേ. (ആദ്യകാലത്ത് ഇതിന്റെ പേര് അഗ്രാണി എന്നായിരുന്നു.) ക്വിറ്റ് ഇന്ത്യാ സമരക്കാലത്ത് ബ്രിട്ടീഷുകാരുമായി സഖ്യമുണ്ടാക്കിയ ഹിന്ദു മഹാസഭ, മുസ്‌ലിം ന്യൂനപക്ഷങ്ങളെ പ്രീതിപ്പെടുത്താൻ ഗാന്ധിജി ഹിന്ദു താല്പര്യങ്ങളെ ബലികഴിക്കുന്നു എന്നാരോപിച്ചു. ഇന്ത്യാവിഭജനക്കാലത്തെ വർഗീയലഹളകളിൽ ഹിന്ദുക്കൾ കൊല്ലപ്പെട്ടതിനു് ഗാന്ധിജിയാണ് ഉത്തരവാദി എന്ന് ഹിന്ദുമഹാസഭ വിശ്വസിച്ചിരുന്നു. ഇതാണ് അദ്ദേഹത്തെ കൊല്ലാൻ അവർ തീരുമാനിച്ചതിന്റെ പ്രധാനകാരണം.

നഥൂറാം വിനായക് ഗോഡ്സെയെ സഹഗൂഢാലോചകനും മറ്റൊരു തീവ്രഹിന്ദുത്വവാദിയും ആയിരുന്ന നാരായൺ ആപ്‌തെയോടൊപ്പം 1949 നവംബർ 15-ന് അംബാല ജയിലിൽ തൂക്കിലേറ്റി. ഇതായിരുന്നു സ്വതന്ത്ര ഇന്ത്യയിൽ നടപ്പിലാക്കിയ ആദ്യത്തെ വധശിക്ഷ.[15]. ഗാന്ധിവധത്തെ തുടർന്ന് രാജ്യമൊട്ടാകെ ഹിന്ദുമഹാസഭയ്ക്കെതിരെ വികാരം അലയടിക്കുകയും, അർ.എസ്.എസിനെ നിരോധിക്കുകയും, പിന്നീട് നിരോധനം പിൻവലിക്കുകയും ചെയ്തു.

ഗ്രഹാം സ്റ്റെയ്ൻസ് സംഭവം

[തിരുത്തുക]

ബജ്റംഗ് ദൾ പ്രവർത്തകർ ക്രിസ്ത്യൻ പ്രബോധകനായ ഗ്രഹാം സ്റ്റെയ്ൻസ്, മക്കളായ ഫിലിപ്പ് (10 വയസ്സ്), തിമോത്തി (6 വയസ്സ്) എന്നിവരെ ജീവനോടെ ചുട്ടുകൊന്ന സംഭവമാണിത്. 1999 ജനുവരി 22-ന്, ഒറീസ്സയിലെ ക്വഞ്ചാർ ജില്ലയിൽ പെടുന്ന മനോഹരപൂർ ഗ്രാമത്തിലാണ്[16].

കുറ്റവാളിയായിരുന്ന ധാരാസിങ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടെങ്കിലും മേൽക്കോടതി അത് ജീവപര്യന്തമായി ചുരുക്കി[17].

സംഝോത_എക്സ്പ്രസ്സ് സ്ഫോടനം

[തിരുത്തുക]

സംഝോത_എക്സ്പ്രസ്സിൽ 2007 ഫെബ്രുവരി 18-ന് രാത്രി നടത്തിയ ഇരട്ടസ്ഫോടനത്തിൽ 68 പേർ കൊല്ലപ്പെട്ടു[18]. ഹിന്ദുത്വ ഭീകരസംഘടനയായ അഭിനവ് ഭാരത് ആയിരുന്നു സ്ഫോടനങ്ങൾക്ക് പിന്നിലെന്ന് അന്വേഷണസംഘം കണ്ടെത്തി[19][20][21][22][23][24][25]

മലേഗാവ് സ്‌ഫോടനം

[തിരുത്തുക]

മഹാരാഷ്ട്രയിലെ മുസ്‌ലിം ഭൂരിപക്ഷപ്രദേശമായ മലേഗാവിൽ 2008 സെപ്റ്റംബർ 29 ന് നടന്ന ബോംബ്സ്ഫോടനത്തെ തുടർന്നാണ് "ഹിന്ദുത്വ ഭീകരത" അല്ലെങ്കിൽ "കാവി ഭീകരത" എന്ന സംജ്ഞ വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയത്. ഈ ബോംബ്സ്ഫോടനത്തോടനുബന്ധിച്ച് സംസ്ഥാന പോലീസിന്റെ ഭീകരവിരുദ്ധ സേന പത്തോളം ഹിന്ദുത്വ പ്രവർത്തകരെ അറസ്റ്റു ചെയ്തിരുന്നു.[26]

അന്വേഷണവും ആരോപണങ്ങളും

[തിരുത്തുക]

2008 ലെ മലേഗാവ് സ്ഫോടനം, ഹൈദരാബാദിലെ മക്കമസ്ജിദ് സ്ഫോടനം,സംഝോത എക്സ്പ്രസ്സ് ബോംബ്സ്ഫോടനം, അജ്മീർ ദർഗാസ്ഫോടനം തുടങ്ങിയ ഇന്ത്യയിലെ സ്ഫോടനപരമ്പരകൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത് ഹിന്ദുത്വ ഭീകര സംഘടനകളാണെന്ന് കണ്ടെത്തി, അതിന്റെ വിചാരണ നടന്നു വരുന്നു. [27][28][29][30][31][32] ഇക്കാര്യത്തിൽ മജിസ്ട്രേറ്റിന് മുമ്പാകെ പ്രതികളിലൊരാളായ സ്വാമി അസീമാനന്ദ കുറ്റസമ്മതം നടത്തുകയുണ്ടായി[33]. എന്നാൽ പിന്നീട് ഇദ്ദേഹം അത് നിഷേധിക്കുകയും ചെയ്തു. കടുത്ത സമ്മർദ്ദം മൂലമാണ് കുറ്റസമ്മതം നടത്തേണ്ടി വന്നതെന്ന് ഇദ്ദേഹം പിന്നീട് അവകാശപ്പെട്ടു[34].

അതേ സമയം ഹിന്ദുത്വ ഭീകരവാദികളോട് അന്വേഷണ ഏജൻസികളും വാർത്താമാധ്യമങ്ങളും മൃദുവായ സമീപനമാണ് വെച്ചുപുലർത്തുന്നതെന്ന് ഒരു വിഭാഗം അഭിപ്രായപ്പെടുന്നു. ഭീകരവാദ കേസുകൾ കൈകാര്യം ചെയ്യാൻ പ്രത്യേകമായി രൂപം കൊടുത്ത നാഷണൽ ഇൻവെസ്റ്റിഗേറ്റിംഗ് ഏജൻസി (N.I.A)യ്ക്ക് ഹിന്ദു ഭീകരതയുമായി ബന്ധപ്പെട്ട കേസുകളിൽ പൊടുന്നനെ താൽപര്യം നഷ്ടപ്പെടുന്നതായും കേസ് അവസാനിപ്പിക്കുന്നതായും സുഭാഷ് ഗാതാഡേ അഭിപ്രായപ്പെടുന്നു.[35] ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ മുസ്‌ലിം പള്ളികൾക്കു നേരേ നടന്ന ബോംബാക്രമണങ്ങളിൽ ഉന്നത ഹിന്ദുപുരോഹിതന്മാരുടെയും മുൻ സേനാംഗങ്ങളുടെയും പങ്ക് തെളിയിക്കപ്പെട്ടിട്ടും ഇസ്‌ലാമികവാദികൾ മാത്രമാണ് ഭീകരരായി കണക്കാക്കപ്പെടുന്നതെന്നും ഗുജറാത്തിലെയും ഒറീസയിലെയും കർണ്ണാടകയിലെയും കൂട്ടക്കൊലകൾ ഭീകരാക്രമണമായി കണക്കാക്കപ്പെടുകയോ ആഗോളതലത്തിൽ അപലപിക്കപ്പെടുകയോ ചെയ്യുന്നില്ലെന്നും നേപ്പാളി ടൈംസ് ദിനപത്രവും കുറ്റപ്പെടുത്തുന്നു.[36]

അജ്മീർ ദർഗാസ്ഫോടനം

[തിരുത്തുക]

ഹിന്ദുത്വ ഭീകരവാദി സംഘടനകളുടെ നേതൃത്വത്തിൽ രാജസ്ഥാനിലെ അജ്മീറിൽ 2007 ഒകോടോബർ 11 നു് നടത്തിയ ബോംബ്സ്ഫോടനത്തിൽ മൂന്ന് പേർ മരിക്കുകയും മുപ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അയ്യായിരത്തോളം ദർഗാപൂജകർ ഈ സമയത്ത് അവിടെ പ്രാർഥനക്ക് എത്തിയിട്ടുണ്ടായിരുന്നു.[37][38]. ഈ സ്ഫോടനത്തിന് ഗൂഢാലോചന നടത്തിയതിന് ആർ.എസ്.എസിന്റെ ദേശീയ നിർവാഹക സമിതി അംഗവും സഹ്പ്രചാർ പ്രമുഖുമായ ഇന്ദ്രേഷ് കുമാറിനെ സി.ബി.ഐ. അറസ്റ്റ് ചെയ്തു. ഇന്ദ്രേഷ്‌കുമാറിൽ നിന്ന് ലഭിച്ച വിവരമനുസരിച്ച് ഈ സ്ഫോടനം ആസൂത്രണം ചെയ്യുന്നതിൽ മാലേഗാവ് ബോംബാക്രമണത്തിലെ മുഖ്യ സൂത്രധാരകരിൽ ഒരാളും ബജ്‌രംഗ ദൾ വനിതാ വിഭാഗത്തിന്റെ നേതാവുമായ സാധ്വി പ്രഗ്യ എന്ന പ്രഗ്യ സിംഗ് ഠാക്കൂറിന്റെ പങ്ക് വ്യക്തമായി.[39]. അജ്മീർ സ്ഫോടനത്തിലെ മറ്റൊരു മുഖ്യ സൂത്രധാരകനായ ദേവേന്ദ്ര ഗുപ്തയുമായി ബന്ധമുണ്ടെന്ന് ഉത്തർപ്രദേശിലെ ആർ.എസ്.സിന്റെ മുതിർന്ന പ്രവർത്തകരായ അശോക് വർഷണിയും അശോക് ബെറിയും ചോദ്യം ചെയ്യലിൽ സമ്മതിക്കുകയും ചെയ്തു.[40]

നേപ്പാളിൽ

[തിരുത്തുക]

ഹിന്ദുമതക്കാർക്ക് ഭൂരിപക്ഷമുള്ള നേപ്പാൾ അടുത്തകാലം വരെ ഒരു ഹിന്ദുരാഷ്ട്രമായിരുന്നു. 2006ലെ ജനാധിപത്യ നീക്കത്തെ തുടർന്നു മെയ് 18, 2006ന് പാർലമെൻറ് നേപ്പാളിനെ മതേതര രാഷ്ട്രമായി പ്രഖ്യാപിച്ചു. നേപ്പാളിൽ ഹിന്ദുരാഷ്ട്രം പുനഃസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന നേപ്പാൾ സംരക്ഷണസേന എന്ന സംഘടന 2008-ൽ ബിരത്നഗറിലുള്ള മുസ്‌ലിം പള്ളിയിൽ ഗ്രനേഡാക്രമണം നടത്തി. ഇതേ സംഘടന കിഴക്കൻ നേപ്പാളിൽ അതേ വർഷം ഒരു കത്തോലിക്കാ പുരോഹിതനെ കൊലപ്പെടുത്തിയിരുന്നു. തൊട്ടടുത്ത വർഷം കാഠ്മണ്ഡുവിലെ അസം‌പ്ഷൻ പള്ളിയിൽ ഇവർ നടത്തിയ ബോംബാക്രമണത്തിൽ മൂന്നുപേരാണ് കൊല്ലപ്പെട്ടത്.[36]

അവലംബം

[തിരുത്തുക]
 1. എ.എസ്, സുരേഷ്കുമാർ (12/16/2011). "ചിദംബരം പ്രതിക്കൂട്ടിൽ; ഹിന്ദുത്വ ഭീകരത- അന്വേഷണം മരവിപ്പിൽ". Archived from the original on 2021-01-26. {{cite news}}: Check date values in: |date= (help)
 2. മലേഗാവ് സ്‌ഫോടനം: ഹിന്ദു ഭീകരവാദി അറസ്റ്റിൽ
 3. http://economictimes.indiatimes.com/news/politics/nation/Beware-of-saffron-terror-too-warns-home-minister/articleshow/6436164.cms
 4. http://www.deccanherald.com/content/93137/phrase-saffron-terror-takes-message.html
 5. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-01-20. Retrieved 2011-01-23.
 6. http://news.bbc.co.uk/2/hi/south_asia/7739541.stm
 7. Hindutva terror is making its presence felt: Book ZEENEWS.com
 8. Jayapalan, N (2001). History Of India (from National Movement To Present Day). Vol. IV. New Delhi, India: Atlantic Publishers & Distributors. p. 21. ISBN 81-7156-928-5.
 9. The Oath of Abhinav Bharat
 10. On his 101st birth anniversary, a website on Nathuram Godse The Indian Express
 11. Hindu group Abhinav Bharat under scanner[പ്രവർത്തിക്കാത്ത കണ്ണി] NDTV - 7 November 2008
 12. മഹാത്മാ ഗാന്ധി വധ ഗൂഢാലോചന- അന്വേഷണ കമ്മീഷൻ റിപ്പോർട്ട്; ഗവൺമെന്റ് ഓഫ് ഇന്ത്യ പ്രസ്സ്; 1970; വാല്യം ൨;പുറം 303; ഖണ്ഡിക 25,106 "Report of Commission of Inquiry in to Conspiracy to Murder Mahatma Gandhi (1969)". Retrieved 2014 ജനുവരി 19. {{cite web}}: Check |url= value (help); Check date values in: |accessdate= (help)
 13. Think before you talk "Independent India’s first terrorist crime was the assassination of Mahatma Gandhi by Nathuram Godse, a man driven by the ideology of Hindutva." The Hindu
 14. "The BJP and Nathuram Godse". www.frontline.in. Archived from the original on 2014-01-18. Retrieved 2014-01-18.{{cite web}}: CS1 maint: bot: original URL status unknown (link)
 15. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-01-09. Retrieved 2013-01-24.
 16. "Australia-born missionary, children, burnt alive in Orissa".
 17. "Staines murder: Dara Singh's death sentence commuted to life term". Rediff News. 19 May 2005. Retrieved 8 March 2015.
 18. "66 die in 'terror attack' on Samjhauta Express". Hindustan Times. 20 February 2007. Archived from the original on 2013-06-02. Retrieved 11 March 2013.
 19. "The Mirror Explodes | Smruti Koppikar". Outlookindia.com. Retrieved 2014-11-17.
 20. Agencies. "Purohit supplied RDX for Samjhauta bomb: ATS". Express India. Retrieved 2014-11-17.
 21. "Lt Colonel Purohit: Did the Army sell short an effective officer?". NDTV.com. 30 June 2012. Archived from the original on 2013-01-22. Retrieved 9 March 2013. One by one, 59 witnesses, all from the Army, have told a Court of Inquiry — step one of Army's legal process- why they believe Lieutenant Colonel Prasad Purohit was just doing his job by fraternising with right-wing extremists. ..Officers have testified that Lieutenant Colonel Purohit had, in the course of his duties, infiltrated organisations like the Students Islamic Movement of India or SIMI. This is exactly what he had been ordered to do as a military intelligence man.
 22. "I infiltrated Abhinav Bharat: Purohit". Hindustan Times. 29 June 2012. Archived from the original on 2013-05-15. Retrieved 9 March 2013.
 23. "Aseemanand owns up to strike on Mecca Masjid". The Times of India. 8 January 2011. Archived from the original on 2011-09-28. Retrieved 9 March 2013.
 24. Rajinder Nagarkoti, TNN 10 Jan 2011, 02.57am IST. "Swami Aseemanand 'confessed' under duress: Counsel". The Times of India. Archived from the original on 2011-09-28. Retrieved 9 March 2013.{{cite web}}: CS1 maint: multiple names: authors list (link) CS1 maint: numeric names: authors list (link)
 25. Staff Reporter. "My arrest illegal: Aseemanand". The Hindu. Retrieved 9 March 2013.
 26. 'Hindu terrorism' debate grips India BBC News
 27. Dip Your Nib In Scepticism OutlookIndia.com, Editorial, 06-21-2010. Retrieved 16 June 2010.
 28. RSS members behind Hyderabad, Ajmer blasts Archived 2011-02-05 at the Wayback Machine. IBNLive.in.com, 05-14-2010. Retrieved 16-06-2010.
 29. The Rise Of Hindutva Terrorism OutlookIndia.com, 05-11-2010. Retrieved 16-06-2010.
 30. Investigators have neglected 'Hindu terror' for a long time DNAIndia.com, 05-19-2010. Retrieved 16-06-2010.
 31. Malegaon, Ajmer, Hyderabad blasts. Joining the dots IndianExpress.com, 04-10-2010. Retrieved 16-06-2010.
 32. http://timesofindia.indiatimes.com/india/Mecca-Masjid-blast-accused-also-linked-to-Samjhauta-train-attack-NIA/articleshow/7138809.cms
 33. "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 675. 2011 ജനുവരി 18. Retrieved 2013 മാർച്ച് 09. {{cite news}}: Check date values in: |accessdate= and |date= (help)
 34. 'Aseemanand confessed under pressure'
 35. Once There Was Hindutva Terror ...?
 36. 36.0 36.1 One man's terrorist is everyone's terrorist Nepali Times
 37. http://timesofindia.indiatimes.com/india/Ajmer-blast-Hindu-outfit-responsible/articleshow/5878836.cms
 38. http://timesofindia.indiatimes.com/india/New-leads-in-Ajmer-blast-case/articleshow/7162046.cms
 39. http://www.rediff.com/news/report/ajmer-blast-cbi-ready-to-grill-rss-man/20101223.htm
 40. http://www.indianexpress.com/news/sangh-bosses-in-up-fixed-stay-of-ajmer-blast/644668/
"https://ml.wikipedia.org/w/index.php?title=കാവി_ഭീകരത&oldid=4078295" എന്ന താളിൽനിന്ന് ശേഖരിച്ചത്