സത്സംഗം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

നല്ല ആളുകളുമായുള്ള ഇടപഴകൽ എന്നാണ് സത്സംഗം എന്ന വാക്കിന്റെ അർത്ഥം.[1] തീർത്ഥാടകർ,[2] ആശ്രമങ്ങൾ,[3][4] ഗുരുക്കന്മാർ[5] തുടങ്ങി പലതരം കൂട്ടായ്മകൾ സത്സംഗം സംഘടിപ്പിക്കാറുണ്ട്.

ജ്ഞാന സമ്പാദനത്തിന് സത്സംഗം ആവശ്യമാണെന്ന് വിശ്വാസമുണ്ട്. മനസ്സ് ശുദ്ധമാക്കുവാനും നേർവഴിയിലെത്താനും ഇത് പ്രയോജനം ചെയ്യും.[6]

സത്സംഗത്വേ നിസ്സംഗത്വം

നിസ്സംഗത്വേ നിർമ്മോഹത്വം
നിർമ്മോഹത്വേ നിശ്ചലതത്ത്വം
നിശ്ചലതത്ത്വേ ജീവന്മുക്തിഃ

എന്ന് ശങ്കരാചാര്യൻ സത്സംഗത്തിന്റെ പ്രാധാന്യത്തെപ്പറ്റി പ്രസ്താവിച്ചിട്ടുണ്ട്.[6]

പ്രാണായാമം പോലെ ധ്യാനത്തിനനുകൂലമായ മനഃശുദ്ധി നൽകുന്ന ഒന്നാണ് സത്സംഗം എന്നഭിപ്രായമുണ്ട്. തനിയേ നേടാവുന്നതും ഗുരുവിലൂടെ നേടാവുന്നതും എന്ന് രണ്ടുതരം സത്സംഗമുണ്ട് എന്ന് രമണമഹർഷി അഭിപ്രായപ്പെട്ടിട്ടുണ്ട്.[7]

അവലംബം[തിരുത്തുക]

  1. "സത്സംഗം". ഓളം ഡിഷണറി. Retrieved 14 ജൂലൈ 2013. 
  2. "അയ്യപ്പ സത്സംഗം". മാതൃഭൂമി. 22 ഡിസംബർ 2012. Archived from the original on 14 ജൂലൈ 2013. Retrieved 14 ജൂലൈ 2013. 
  3. "ശാന്തിഗിരി സത്‌സംഗം തുടങ്ങി". മാതൃഭൂമി. 15 ഫെബ്രുവരി 2013. Archived from the original on 14 ജൂലൈ 2013. Retrieved 14 ജൂലൈ 2013. 
  4. "അമ്മ ബാംഗ്ലൂരിൽ Read more at: http://malayalam.oneindia.in/news/2004/02/19/ker-amma.html". മലയാളം വൺഇന്ത്യ. 19 ഫെബ്രുവരി 2004. Archived from the original on 14 ജൂലൈ 2013. Retrieved 14 ജൂലൈ 2013.  External link in |title= (help)
  5. "സ്വാമി അശേഷാനന്ദജി ജൂൺ 16ന്‌ ഇരിങ്ങാലക്കുടയിൽ". ഇരിങ്ങാലക്കുട.കോം. 11 ജൂൺ 2013. Archived from the original on 14 ജൂലൈ 2013. Retrieved 14 ജൂലൈ 2013. 
  6. 6.0 6.1 "ഗുരുസങ്കൽപം". പുണ്യഭൂമി. 10 നവംബർ 2011. Archived from the original on 14 ജൂലൈ 2013. Retrieved 14 ജൂലൈ 2013. 
  7. "മനസ്സിനെ അടക്കാൻ". ജന്മഭൂമി ഡൈലി. Archived from the original on 14 ജൂലൈ 2013. Retrieved 14 ജൂലൈ 2013. 
"https://ml.wikipedia.org/w/index.php?title=സത്സംഗം&oldid=2888610" എന്ന താളിൽനിന്നു ശേഖരിച്ചത്