വൈഷ്ണവമതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വൈഷ്ണവം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ശൈവം, സ്മാർത്തം, ശാക്തേയം എന്നിവയോടൊപ്പം പ്രധാന ഹൈന്ദവവിഭാഗങ്ങളിൽ ഒന്നാണ് വൈഷ്ണവമതം. മഹാവിഷ്ണുവിനെ പ്രധാനദേവനായി ആരാധിക്കുന്ന ഹിന്ദുമത വിശ്വാസികളെ വൈഷ്ണവർ എന്നാണ് വിളിക്കുന്നത്. പരബ്രഹ്മത്തെ ആദിനാരായണനായി- വൈഷ്‌ണവർ കാണുന്നു. മഹാവിഷ്ണുവിനെ ത്രിഗുണങ്ങളും ചേർന്ന വിരാട് രൂപവും, സർവ്വേശ്വരൻ അഥവാ പരബ്രഹ്മനെന്നും ഭക്തർ വിശ്വസിക്കുന്നു. [1][2]

ദുഃഖങ്ങളില്ലാത്ത ലോകം എന്നർത്ഥം വരുന്ന "വൈകുണ്ഠമാണ്" ഭഗവാന്റെ വാസസ്ഥാനം. സാക്ഷാൽ പരബ്രഹ്മമായ ആദിനാരായണനിൽ നിന്നു ഉൽപത്തി കൊണ്ടതാണ്‌ എല്ലാ ദേവതകളും ആയതിനാൽ ആദിനാരായണനിൽ ത്രിമൂർത്തികൾ ഉൾപ്പെടെ സർവ്വ ദേവതകളും, സമസ്ഥപ്രപഞ്ചവും കുടികൊള്ളുന്നതായി വൈഷ്‌ണവർ വിശ്വസിക്കുന്നു. സൃഷ്ടി, സ്ഥിതി, സംഹാരം, അനുഗ്രഹം, തിരോധാനം തുടങ്ങിയ പഞ്ചകൃത്യങ്ങൾ പരബ്രഹ്മ മൂർത്തിയായ ആദിനാരായണൻ തന്നെ ആണ് നിർവഹിക്കുന്നത്. അതായത്‌ സർവ്വതിന്റെയും ആദിയും, അന്തവും സാക്ഷാൽ ആദിനാരായണനായ മഹാവിഷ്‌ണു തന്നെയാണെന്ന്‌ ഭക്തർ വിശ്വസിക്കുന്നു.

മഹാവിഷ്ണുവിന്റെ അവതാരങ്ങളിൽ ഒന്നിനെ, പ്രത്യേകിച്ചും കൃഷ്ണനെ ആരാധിക്കുന്ന വൈഷ്ണവർ ഭക്തി പ്രസ്ഥാനം തെക്കേ ഏഷ്യയിൽ പ്രചരിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.[3][4] വേദങ്ങൾ, ഉപനിഷത്തുകൾ, ഭഗവദ് ഗീത , വിവിധ പാഞ്ചരാത്രങ്ങൾ ഭാഗവത പുരാണം എന്നിവ വൈഷ്ണവരുടെ പ്രധാന ഗ്രന്ഥങ്ങളാണ്[5][6][7] ഹിന്ദുക്കളിൽ നല്ലൊരു വിഭാഗം വൈഷ്ണവർ ആണെങ്കിലും വൈഷ്ണവരുടെ എണ്ണം പ്രത്യേകമായി കണക്കാക്കാൻ സാധിച്ചിട്ടില്ല.[8]
ആധുനിക കാലത്ത് വൈഷ്ണവ സംഘടനയായ iskcon എന്ന ഹരേകൃഷ്ണ പ്രസ്ഥാനം വൈഷ്ണവ മതത്തിന്റെ പ്രധാന പ്രചാരകരാണ്. വിദേശ രാജ്യങ്ങളിൽ ഇവരുടെ പ്രവർത്തനം സജീവമാണ്.

പ്രധാന തീർഥാടനകേന്ദ്രങ്ങൾ[തിരുത്തുക]

വൈഷ്ണവ സമ്പ്രദായം പിൻതുടരുന്ന പ്രധാന തീർത്ഥാടനകേന്ദ്രങ്ങളും ക്ഷേത്രങ്ങളും. ഓറഞ്ച് അടയാളങ്ങൾ യുനെസ്കോ ലോകപൈതൃകകേന്ദ്രങ്ങളാണ്.

വൈഷ്ണവരുടെ പ്രധാന തീർഥാടനകേന്ദ്രങ്ങളിൽ ബദരി, പണ്ഡാർപുർ, ഉഡുപ്പി, പത്മനാഭസ്വാമി ഗുരുവായൂർ, ശ്രീരംഗനാഥ ക്ഷേത്രം, വൃന്ദാവനം, മഥുര, അയോധ്യ, തിരുപ്പതി, പുരി, ദ്വാരക എന്നിവയുൾപ്പെടുന്നു.[9][10]

കേരളത്തിൽ പത്മനാഭസ്വാമി ക്ഷേത്രം, തിരുവട്ടാർ, വർക്കല ,മാവേലിക്കര, തിരുവല്ല, ആറന്മുള, തിരുവൻ വണ്ടൂർ, പുലിയൂർ, തൃച്ചിറ്റാറ്റ്, ഏവൂർ ,അമ്പലപ്പുഴ, തൃപ്പൂണിത്തുറ, തുറവൂർ, ഇരിങ്ങാലക്കുട ഗുരുവായൂർ, തൃപ്രയാർ, തിരുനാവായ, എന്നിവ പ്രസിദ്ധ വൈഷ്ണവകേന്ദ്രങ്ങളാണ്

അവലംബം[തിരുത്തുക]

  1. Pratapaditya Pal (1986). Indian Sculpture: Circa 500 B.C.-A.D. 700. University of California Press. pp. 24–25. ISBN 978-0-520-05991-7.
  2. Stephan Schuhmacher (1994). The Encyclopedia of Eastern Philosophy and Religion: Buddhism, Hinduism, Taoism, Zen. Shambhala. p. 397. ISBN 978-0-87773-980-7.
  3. John Stratton Hawley (2015). A Storm of Songs. Harvard University Press. pp. 10–12, 33–34. ISBN 978-0-674-18746-7.
  4. James G Lochtefeld (2002), The Illustrated Encyclopedia of Hinduism: N-Z, Rosen Publishing, ISBN 978-0823931804, pages 731-733
  5. Flood 1996, p. 121-122.
  6. F Otto Schrader (1973). Introduction to the Pāñcarātra and the Ahirbudhnya Saṃhitā. Adyar Library and Research Centre. pp. 22–27, 112–114. ISBN 978-0-8356-7277-1.
  7. Klaus Klostermaier (2007), A Survey of Hinduism: Third Edition, State University of New York Press, ISBN 978-0791470824, pages 46-52, 76-77
  8. Constance Jones; James D. Ryan (2006). Encyclopedia of Hinduism. Infobase. p. 474. ISBN 978-0-8160-7564-5.
  9. Klostermaier, Klaus K. (2000). Hinduism: A Short History. Oxford: Oneworld Publications. ISBN 1-85168-213-9.
  10. Valpey, K.R. (2004). The Grammar and Poetics of Murti-Seva: Chaitanya Vaishnava Image Worship as Discourse, Ritual, and Narrative. University of Oxford.
"https://ml.wikipedia.org/w/index.php?title=വൈഷ്ണവമതം&oldid=3507057" എന്ന താളിൽനിന്ന് ശേഖരിച്ചത്