Jump to content

എച്ച്.എ.എൽ രുദ്ര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Rudra എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എച്ച്എഎൽ രുദ്ര
പ്രമാണം:Weaponised Dhruv.JPG
ധ്രുവ് (രുദ്ര) ഹെലികോപ്റ്റർ
Role ഹെലികോപ്റ്റർ
National origin ഇന്ത്യ
Manufacturer ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്‌സ് ലിമിറ്റഡ്
Introduction 2012
Status Approved for induction
Primary users ഇന്ത്യൻ കരസേന
ഇന്ത്യൻ വായു സേന
ഇന്ത്യൻ നാവിക സേന
Developed from ധ്രുവ് എം.കെ-4

കരസേനയ്ക്കായി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആധുനിക ലഘു യുദ്ധഹെലികോപ്റ്ററാണ് രുദ്ര. ബാംഗ്ലൂർ ആസ്ഥാനമായുള്ള ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡാണ് ഈ ലഘു യുദ്ധ ഹെലികോപ്റ്റർ വികസിപ്പിച്ചത്. ഹെലികോപ്റ്ററിന്റെ ഡിസൈൻ, നിർമ്മാണം, ആയുധം ഘടിപ്പിക്കൽ എന്നിവയെല്ലാം തദ്ദേശീയമായാണ് പൂർത്തിയാക്കിയത്. [1]പകലും രാത്രിയിലും ഒരുപോലെ ആക്രമണം നടത്താനുള്ള പ്രഹരശേഷിയാണ് രുദ്രയുടെ പ്രത്യേകത.

2013 ഫെബ്രുവരി 08ന് ബാംഗളൂരുവിനടുത്തുള്ള യെലഹങ്ക വ്യോമസേന താവളത്തിൽ നടക്കുന്ന എയറോ ഇന്ത്യ 2013ൽ വച്ച് [[ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിന്റെ ചെയർമാൻ ഡോ. ആർ. കെ. ത്യാഗി, കരസേന ഉപമേധാവി (Deputy Chief of Army Staff - DCOAS) ലെഫ്റ്റനന്റ് ജനറൽ നരേന്ദ്രസിങ്ങിന് കൈമാറി.[2]

രൂപകല്പന

[തിരുത്തുക]

റോട്ടറി വിങ്ങ് ഗവേഷണ രൂപകല്പന കേന്ദ്രമാണ്(RWR & DC) രൂപകല്പന ചെയ്തത്. ഈസ്രായേൽ, ഫ്രാൻസ്, ബെൽജിയം, തെക്കേ ആഫ്രിക്ക, ജർമനി, ഇറ്റലി, അമേരിക്ക എന്നീ രാജ്യങ്ങളുടെ സഹകരണവുമുണ്ട്. [2]

ഇത് സ്വയം പ്രതിരോധശേഷിയുള്ളതാണ്. ഇതിൽ മൂന്ന് കാഴ്ച സംവിധാനങ്ങളുണ്ട്. ഇലക്ട്രോ- ഓപ്റ്റിക് പോഡ്, ഹെൽമെറ്റിൽ പിടിപ്പിച്ചിട്ടുള്ള കാഴ്ച്ച സമിധാനം, സ്ഥിരം സംവിധാനം.

തടസ്സം ഒഴിവാക്കാനുള്ള സംവിധാനം, ഐ.ആർ ജാമർ, ഡാറ്റാ ലിങ്ക് മുതലയവയുമുണ്ട്.

സ്വയം പ്രതിരോധം

[തിരുത്തുക]

ഇതിൽ സമഗ്ര പ്രതിരോധ സഹായ സംവിധാനം (integrated defensive aids system- IDAS 3) ഉണ്ട്. മിസൈലുകൾ അടുത്തുവരുമ്പോൾ അപായസൂചന സംവിധാനം, ലേസർ അപായസൂചന സംവിധാനം(LWS-310), റഡാർ അപായസൂചന സംവിധാനം(RWS-300) എന്നിവ ഉൾപ്പെടുത്തിയിട്ടൂണ്ട്. [2]

ആയുധശേഷി

[തിരുത്തുക]

700 എം.എം.റോക്കറ്റുകൾ, 20 എം.എം. തോക്ക്, ആകാശത്തുനിന്ന് ആകാശത്തേക്ക് തൊടുക്കാവുന്ന മിസൈലുകൾ, ടാങ്ക് വേധ മിസൈലുകൾ എന്നിവയുണ്ട്[3].

ആയുധമില്ലാതെ

[തിരുത്തുക]
  • സേവനങ്ങളും ഉപകരണങ്ങളും എത്തിച്ചുകൊടുക്കൽ
  • സൈനികരംഗ നിരീക്ഷണം
  • ആകാശ നിരീക്ഷണം
  • അപകട സമയത്ത് ആളെ ഒഴിപ്പിക്കാൻ
  • പരിശീലനം

ആയുധത്തോടെ

[തിരുത്തുക]
  • ടാങ്ക്‌വേധ മിസൈലുകൾ(Anti-tank warfare - ATW)
  • ആകാശ പിന്തുണ
  • അന്തർവാഹിനി പ്രതിരോധ യുദ്ധ മുറ (Anti-Submarine Warfare (ASW)
  • ആകാശത്ത് നിന്ന് ആകാശത്തേക്ക് തൊടുക്കാവുന്ന മിസൈൽ (Anti-Surface Vessel (ASV)
  • റഡാർ ലേസർ മിസൈൽ മുന്നറിയിപ്പുസംവിധാനം

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-02-06. Retrieved 2013-02-06.
  2. 2.0 2.1 2.2 http://www.dnaindia.com/india/report_india-s-first-indigenous-weaponised-helicopter-rudra-handed-over-to-army_1797924t
  3. "Armed dhruv" (PDF). HAL. Archived from the original (PDF) on 2012-10-19. Retrieved 31 July 2012.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=എച്ച്.എ.എൽ_രുദ്ര&oldid=3970891" എന്ന താളിൽനിന്ന് ശേഖരിച്ചത്