മാവേലിക്കര ശ്രീകൃഷ്ണസ്വാമിക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാവേലിക്കര ശ്രീകൃഷ്ണക്ഷേത്രം

ആലപ്പുഴ ജില്ലയിൽ മാവേലിക്കരയ്ക്കടുത്ത് അച്ചൻകോവിലാറിൽനിന്നും തെക്കുമാറി സ്ഥിതിചെയ്യുന്ന ചരിത്ര പ്രസിദ്ധമായ ക്ഷേത്രമാണ് പ്രസിദ്ധമായ മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം. ഇരുകൈകളിലും വെണ്ണ പിടിച്ചുനിൽക്കുന്ന ഉണ്ണിക്കണ്ണനാണ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. ഉപദേവതകളായി ഗണപതി, അയ്യപ്പൻ, നവഗ്രഹങ്ങൾ, നാഗദൈവങ്ങൾ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. ക്ഷേത്രത്തിനു മുമ്പിലെ പേരാലിന്റെ ചുവട്ടിലെ ബുദ്ധപ്രതിമ കാരണം ആ കവല ബുദ്ധജംഷൻ എന്നറിയപ്പെടുന്നു. മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പ്രധാന സവിശേഷതകളിലൊന്നാണ് ക്ഷേത്രനടയിലെ സ്തംഭവിളക്കിലെ ഡച്ചുപോരാളികളുടെ കാവൽശില്പം.[1]

ചരിത്രം[തിരുത്തുക]

ധ്യാനബുദ്ധൻ

9,10 നൂറ്റാണ്ടുകളിൽ ഈ പ്രദേശം ബുദ്ധജനപദമായിരുന്നുവെന്ന വാദത്തിന് ഉദാഹരണമാണ് ക്ഷേത്രത്തിന്റെ കിഴക്കേ നടയിലെ ധ്യാനബുദ്ധന്റെ പ്രതിമ. വലിപ്പമുള്ള ധ്യാനബുദ്ധൻ കേരളത്തിൽ അപൂർവമാണ്.18- ാം നൂറ്റാണ്ടിൽ തിരുവിതാംകൂറിലെ രാഷ്ട്രീയ സാമൂഹ്യമാറ്റങ്ങൾക്കു തെളിവാണിത്. [അവലംബം ആവശ്യമാണ്]

ഡച്ച് പോരാളി[തിരുത്തുക]

ഡച്ച് രീതിയിൽ ഒരുവശം മടക്കി വച്ച വലിയതൊപ്പിയും ധരിച്ച് കൈയ്യിൽ തോക്ക് പിടിച്ച് കാവൽ നിൽക്കുന്ന ശില്പം ഡച്ച് പടനായകനായിരുന്ന ഡിലനോയിയിലേക്കാണ് എത്തിച്ചേരുന്നത്.1746 -ൽ മാർത്താണ്ഡവർമ്മ മാവേലിക്കര പ്രദേശം തന്റെ അധീനതയിലാക്കി.തുടർന്ന് മാർത്താണ്ഡവർമ്മയും ഡച്ചുകാരും തമ്മിൽ സമാധാന സൗഹൃദ ഉടമ്പടിയുണ്ടാക്കി.എ.ഡി 1753 ആഗസ്റ്റ് 15 നാണ് ചരിത്രപ്രസിദ്ധമായ ഈ ഉടമ്പടി ഒപ്പുവച്ചത്.ഈ സൗഹൃദത്തിന്റെയും ഉടമ്പടിയുടെയും സ്മരണയ്ക്കായി ഡച്ചുകാർ സംഭാവനയായി നിർമ്മിച്ച് നൽകിയതാണ് ഈ സ്തംഭവിളക്ക്

മാവേലിക്കര ഉണ്ണികൃഷ്ണൻ[തിരുത്തുക]

മാവേലിക്കര ഉണ്ണികൃഷ്ണൻ-മാവേലിക്കര ശ്രീകൃഷ്ണസ്വമിക്ഷേത്രത്തിലെ ആന

ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ ആനയായിരുന്നു മാവേലിക്കര ഉണ്ണികൃഷ്ണൻ. 1992 ൽ കോടനാട് ആനവളർത്തൽ കേന്ദ്രത്തിൽ നിന്നും വാങ്ങിയതാണ് ഈ ആനയെ. വാങ്ങുമ്പോൾ 28 വയസ് പ്രായം ഉണ്ടായിരുന്നു.1992 മാർച്ച് 15-ന് അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്റ് രാമൻ ഭട്ടതിരിപ്പാടാണ് നടക്കിരുത്തിയത്. വലിയ ശബ്ദം കേട്ടാൽ പെട്ടെന്ന് ഭയപ്പെടുന്ന പ്രകൃതക്കാരനായ ഉണ്ണികൃഷ്ണൻ പണ്ട് ഓട്ടത്തിന് പ്രസിദ്ധനായിരുന്നു [2]. സഹ്യപുത്രനായ് ഇവൻ അഴകളവുകൾക്ക് പ്രസിദ്ധനാണ്.[3] (കേരളത്തിൽ ഇന്നുള്ള നാട്ടാനകളിൽ സഹ്യപുത്രന്മാർ ചുരുക്കം ആണ്). അതുകൊണ്ട് തന്നെ ഗജരത്നം, കളഭകേസരി എന്നീ പട്ടങ്ങൾ ലഭിച്ചിട്ടുണ്ട്. 54-ആം വയസ്സിൽ 2018 ഒക്ടോബർ 10-ന് പുലർച്ചെ 2.04ന് ചെരിഞ്ഞു.

ചിത്രശാല[തിരുത്തുക]

അവലംബങ്ങൾ[തിരുത്തുക]

  1. കോശി അലക്സ് (15 സെപ്റ്റംബർ 2014). "സ്തംഭവിളക്കിന് ഡച്ച് കാവൽ; പിന്നെ ധ്യാനബുദ്ധനും" (പത്രലേഖനം). ദേശാഭിമാനി. മൂലതാളിൽ നിന്നും 2014-10-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 13 ഒക്ടോബർ 2014.
  2. www.youtube.com/watch?v=a8v0k4Bz_QA‎
  3. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2014-01-18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-01-20.