ചിന്മയാനന്ദ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്വാമി ചിന്മയാനന്ദ സരസ്വതി
Chinmayananda.jpg
ജനനം ബാലകൃഷ്ണ മേനോൻ
1916 മേയ് 8(1916-05-08)
എറണാകുളം, കേരളം, ഇന്ത്യ
മരണം 1993 ഓഗസ്റ്റ് 3(1993-08-03) (പ്രായം 77)
സാൻ ഡിയഗോ, കാലിഫോർണിയ
ഗുരു ശിവാനന്ദ സരസ്വതി
തപോവൻ മഹരാജ്
ഉദ്ധരണി "വികാസപ്രതിരോധകങ്ങളായ എല്ലാ നിഷേധാത്മക ചിന്തകളും നമ്മളിൽ ഉദിച്ചുയരുന്നത്‌ നമ്മെപ്പറ്റിയുള്ള നമ്മുടെ അബദ്ധധാരണകളും ആശയക്കുഴപ്പങ്ങളും കൊണ്ടാണ്‌."""[1]

ഹൈന്ദവദർശനം
എന്ന പരമ്പരയുടെ ഭാഗം

ഓം
ബ്രഹ്മം · ഓം
ദർശനധാരകൾ

സാംഖ്യം · യോഗം
ന്യായം · വൈശേഷികം
മീമാംസ · ലോകായതം
വേദാന്തം (അദ്വൈതം • വിശിഷ്ടാദ്വൈതം •
ദ്വൈതം)

ദാർശനികർ

പ്രാചീന കാലഘട്ടം
കപില മഹർഷി · പതഞ്ജലി · അക്ഷപാദ ഗൗതമർ
കണാദൻ · ജൈമിനി · വ്യാസൻ
മാർക്കണ്ഡേയൻ
മദ്ധ്യകാലഘട്ടം
കുമാരിലഭട്ട · ശങ്കരാചാര്യർ · രാമാനുജാചാര്യർ ·
മധ്വാചാര്യർ · നിംബാർക്കാചാര്യർ
വല്ലഭാചാര്യർ · മധുസൂദന സരസ്വതി ·
നാംദേവ് · ചൈതന്യ മഹാപ്രഭു · തുളസീദാസ് ·
കബീർ · കമ്പർ · അക്ക മഹാദേവി
ആധുനിക കാലഘട്ടം
രാമകൃഷ്ണ പരമഹംസർ ·
സ്വാമി വിവേകാനന്ദൻ · രമണ മഹർഷി · ശ്രീനാരായണഗുരു

അരബിന്ദോ · സ്വാമി ശിവാനന്ദൻ ,തപോവനസ്വാമി
കുമാരസ്വാമി
സ്വാമി ചിന്മയാനന്ദ,

സ്വസ്തിക

ഹിന്ദുമതം കവാടം


സ്വാമി ചിന്മയാനന്ദ(ദേവനാഗരി:स्वामी चिन्मयानन्दः,തമിഴ്:சின்மயானந்தா)(മെയ് 8 1916-ഓഗസ്റ്റ് 3 1993) ജനിച്ചത് കേരളത്തിലെ എറണാകുളം ജില്ലയിലെ പൂത്തംപള്ളി എന്ന ഹിന്ദു കുടുംബത്തിൽ ആയിരുന്നു. പൂർവകാല പേര് ബാലകൃഷ്ണ മേനോൻ (ബാലൻ).പിതാവ് വടക്കേ കുറുപ്പത്ത് കുട്ടൻ മേനോൻ.മാതാവ് പൂതാമ്പള്ളി പാറുക്കുട്ടിയമ്മ. ആദ്ധ്യാത്മിക നേതാവ്,ആധ്യാപകൻ എന്നീ നിലയിൽ പ്രശസ്തി.

വിദ്യാഭ്യാസം[തിരുത്തുക]

ശ്രീരാമവർമ്മ ഹൈസ്കൂൾ കൊച്ചി,വിവേകോദയം സ്കൂൾ തൃശൂർ,മഹാരാജാസ് കോളേജ് എറണാകുളം,സെന്റ് തോമസ് കോളേജ് തൃശ്ശൂർ,ലഖ്നൗ സർവകലാശാല എന്നിവിടങ്ങളിൽ നിന്ന് പഠനം പൂർത്തിയാക്കി.[2]

പത്രപ്രവർത്തനം[തിരുത്തുക]

ഫ്രീപ്രസ്സ് ജേണൽ,നാഷണൽ ഹൊറാൾഡ് എന്നീ പത്രങ്ങളിൽ ജോലി ചെയ്തു.

സ്വാതന്ത്യസമരം[തിരുത്തുക]

1942 -ൽ ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ചു.

സന്യാസ ജീവിതം[തിരുത്തുക]

1947 -ൽ ഹൃഷികേശിലെത്തി സ്വാമി ശിവാനന്ദയുടെ ശിഷ്യനായി.1949 ഫിബ്രവരി 26 ശിവരാത്രി നാളിൽ സ്വാമി ശിവാനന്ദയിൽ നിന്ന് ദീക്ഷ സ്വീകരിക്കുകയും ചിന്മയാനന്ദൻ എന്ന പേരു സ്വീകരിക്കുകയും ചെയ്തു.

തപോവന സ്വാമികളിൽ നിന്ന് വേദാന്ത വിദ്യയിൽ പ്രാവീണ്യം നേടി.[3]

വേദാന്തത്തിന്റെ പ്രചാരണത്തിനായി 1953 ൽ ചിന്മയ മിഷൻ സ്ഥാപിച്ചു.ചിന്മയാ മിഷൻ, ഇന്ത്യയിലൊട്ടാകെ 300 ഓളം ശാഖകളുമായി വ്യാപിച്ചു കിടക്കുന്നു. 1958 ആഗസ്റ്റ് 30 മുതൽ സെപ്തംബർ 1 വരെ ചിന്മയ മിഷന്റെ ഒന്നാം അഖിലേന്ത്യാ സമ്മേളനം ചെന്നെയിൽ വച്ച് നടന്നു.

സമാധി[തിരുത്തുക]

1993 ആഗസ്റ്റ് 3 ന് കാലിഫോർണിയയിലെ സാന്റിയാഗോയിൽ വച്ച് ശ്രീചിന്മയാനന്ദ സ്വാമികൾ സമാധിയായി. ഹൃദയാഘാതമായിരുന്നു മരണകാരണം. മൃതദേഹം ഹരിദ്വാറിൽ ഗംഗാതീരത്ത് സംസ്കരിച്ചു. [4]

അവലംബം[തിരുത്തുക]

  1. http://www.janmabhumidaily.com/jnb/News/82976
  2. ചിന്മയ ശതകം,ശ്രീകാന്ത് കോട്ടയ്ക്കൽ,മാതൃഭൂമി വാരാന്തപ്പതിപ്പ്,മെയ്3,2015
  3. ഒരു കർമയോഗിയുടെ സന്യാസപർവം,രാജീവ് ഇരിങ്ങാലക്കുട,മാതൃഭൂമി ദിനപത്രം,മെയ്8,2015
  4. നന്മയുടെ മിഷൻ ചിന്മയ,കെ.പി പ്രവിത,മാതൃഭൂമി ദിനപത്രം,മെയ്8,2015"https://ml.wikipedia.org/w/index.php?title=ചിന്മയാനന്ദ&oldid=2500848" എന്ന താളിൽനിന്നു ശേഖരിച്ചത്