നാംദേവ്
സന്ത് നാംദേവ് | |
---|---|
ജനനം | 1270 CE മഹാരാഷ്ട്ര, |
മരണം | 1350 CE |
തത്വസംഹിത | വിഠോഭാ ഭക്തി- വർക്കാരി |
ഹൈന്ദവദർശനം |
ബ്രഹ്മം · ഓം |
ദർശനധാരകൾ
സാംഖ്യം · യോഗം |
ദാർശനികർ
പ്രാചീന കാലഘട്ടം രാമകൃഷ്ണ പരമഹംസർ · സ്വാമി വിവേകാനന്ദൻ രമണ മഹർഷി · ശ്രീനാരായണഗുരു ചട്ടമ്പിസ്വാമികൾ · ശുഭാനന്ദഗുരു അരബിന്ദോ · തപോവനസ്വാമി സ്വാമി ചിന്മയാനന്ദ |
നാംദേവ് ,സന്ത് നാംദേവ് എന്നും അറിയപ്പെട്ടിരുന്ന ഭക്തകവി ആയിരുന്നു.[1] 1270-1350 കാലഘട്ടത്തിൽ ഇന്നത്തെ മഹാരാഷ്ട്രയിൽ ഇദ്ദേഹം ജീവിച്ചിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു.[2][3].ഹിന്ദുമതത്തിലെ വർക്കാരി സന്യാസി വിഭാഗത്തിലെ പ്രമുഖനായിരുന്നു നാം ദേവ് . അദ്ദേഹത്തെ സിക്കുകാരും ബഹുമാനിക്കുന്നു.നാംദേവ് ഗൃഹസ്ഥാശ്രമത്തിലൂടെയും മോക്ഷം പ്രാപ്തമാക്കാം എന്ന് ഉപദേശിച്ചു.
ജീവിതം
[തിരുത്തുക]നാംദേവിന്റെ ജീവിതത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭ്യമല്ല. [1] പൊതുവേ അദ്ദേഹം 1270-1350 കാലഘട്ടത്തിൽ ജീവിച്ചിരുന്നു എന്ന് വിശ്വസിക്കുന്നു. ചില ചരിത്രകാരന്മാർ 1207-1287 , 1309-1372,1450 എന്നിങ്ങനെയുള്ള കാലഗണന അദ്ദേഹത്തിനു നല്കുന്നു.[4][2][3]ഒരു തുന്നൽക്കാരൻ ആയിരുന്നു നാംദേവ് എന്ന് ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു. [5]
രചനകൾ
[തിരുത്തുക]വൈഷ്ണവ തത്ത്വചിന്തകളാൽ സ്വാധീനം ഉൾക്കൊണ്ടവയായിരുന്നു അദ്ദേഹത്തിന്റെ രചനകൾ. വിഠോഭ (കൃഷ്ണൻ?)യോടുള്ള ഭക്തി അദ്ദേഹത്തിന്റെ രചനകളിൽ പ്രകടമാണ്. [1] ജ്ഞാനേശ്വർ,തുക്കാറാം എന്നിവരോടൊപ്പം നാംദേവും തൻറെ രചനകളിലൂടെ വർക്കാരി ഭക്തിപ്രസ്ഥാനത്തിനു മഹാരാഷ്ട്രയിൽ അടിത്തറപാകി [6] പന്ത്രണ്ടാം നൂറ്റാണ്ടിൽ കർണ്ണാടകയിൽ രൂപംകൊണ്ട ഏകദൈവാധിഷ്‌ഠിതമായ വിഠോഭാ ഭക്തിപ്രസ്ഥാനത്തിനു മഹാരാഷ്ട്രയിലേക്ക് പ്രചാരം ലഭിക്കുന്നതിൽ നാംദേവ് മഹത്തായ പങ്ക് വഹിച്ചു. [7]
അബ്രാഹ്മണനായിരുന്ന നാംദേവ് മറാഠി ഭാഷയിലായിരുന്നു രചനകൾ നടത്തിയത്. ലളിതമായ പദങ്ങളും സങ്കീർത്തന എന്ന സംഗീതോപകരണവും ഉപയോഗിച്ചായിരുന്നു അദ്ദേഹം വിഠോഭാ കീർത്തനങ്ങൾ ആലപിച്ചിരുന്നത്. അതിനാൽ തന്നെ ജനഹൃദയങ്ങളിൽ അദ്ദേഹത്തിൻറെ കീർത്തനങ്ങൾ സ്ഥാനംപിടിച്ചു. അദ്ദേഹം ജാതിവേർതിരിവുകൾ ഇല്ലാതെ എല്ലാവരെയും വിഠോഭാ ഭക്തിയിലേക്ക് ആനയിച്ചു. ബ്രാഹ്മണമേധാവിത്വത്തിൻ കീഴിൽ വേദങ്ങൾ അപ്രാപ്യമായിരുന്ന സമൂഹത്തിന് സാംസ്കാരികമായ പുരോഗതി കൈവരിക്കാൻ നാംദേവ് അവസരമൊരുക്കി.[7]. സിക്കുകാരുടെ വിശുദ്ധഗ്രന്ഥമായ ആദിഗ്രന്ഥയിൽ നാംദേവിന്റെ രചനകൾ കാണാം.[1]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 McGregor (1984), പുറങ്ങൾ. 40–42
- ↑ 2.0 2.1 Iwao (1988), പുറം. 184
- ↑ 3.0 3.1 Novetzke (2013), പുറം. 48
- ↑ Novetzke (2013), പുറങ്ങൾ. 45–46
- ↑ DD Kosambi-Myth and Reality (1962), പുറങ്ങൾ. 40–41
- ↑ Iwao (1988), പുറം. 186
- ↑ 7.0 7.1 Iwao (1988), പുറങ്ങൾ. 184–185