Jump to content

പതഞ്ജലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹൈന്ദവദർശനം
എന്ന പരമ്പരയുടെ ഭാഗം

ഓം
ബ്രഹ്മം · ഓം
ദർശനധാരകൾ

സാംഖ്യം · യോഗം
ന്യായം · വൈശേഷികം
മീമാംസ · ലോകായതം
വേദാന്തം (അദ്വൈതം • വിശിഷ്ടാദ്വൈതം •
ദ്വൈതം)

ദാർശനികർ

പ്രാചീന കാലഘട്ടം
കപില മഹർഷി · പതഞ്ജലി · അക്ഷപാദ ഗൗതമർ
കണാദൻ · ജൈമിനി · വ്യാസൻ
മാർക്കണ്ഡേയൻ
മദ്ധ്യകാലഘട്ടം
കുമാരിലഭട്ട · ശങ്കരാചാര്യർ · രാമാനുജാചാര്യർ ·
മധ്വാചാര്യർ · നിംബാർക്കാചാര്യർ
വല്ലഭാചാര്യർ · മധുസൂദന സരസ്വതി ·
നാംദേവ് · ചൈതന്യ മഹാപ്രഭു · തുളസീദാസ് ·
കബീർ · കമ്പർ · അക്ക മഹാദേവി

ആധുനിക കാലഘട്ടം
രാമകൃഷ്ണ പരമഹംസർ · സ്വാമി വിവേകാനന്ദൻ
രമണ മഹർഷി  · ശ്രീനാരായണഗുരു
ചട്ടമ്പിസ്വാമികൾ  · ശുഭാനന്ദഗുരു
അരബിന്ദോ  · തപോവനസ്വാമി
സ്വാമി ചിന്മയാനന്ദ

സ്വസ്തിക

ഹിന്ദുമതം കവാടം.


ക്രി.മു. രണ്ടാം നൂറ്റാണ്ടിൽ ഭാരതത്തിൽ ജീവിച്ചിരുന്ന ഒരു മഹർഷിയാണ് പതഞ്ജലി. സ്വാസ്ഥ്യം നൽകുന്ന ഒരു ശാസ്‌ത്രീയ ആരോഗ്യപരിശീലന മാർഗ്ഗമായി യോഗയെ ആദ്യമായി ലോകത്തിനു മുന്നിൽ അവതരിപ്പിച്ചത് പതഞ്‌ജലി മഹർഷിയാണ്‌. കലുഷിതമായ മനസ്സിനെ ശാന്തമാക്കി, ശരീരക്ഷേമത്തിന്‌ യോഗയെ ഉപയോഗിക്കാനുള്ള മാർഗ്ഗം ആവിഷ്‌ക്കരിച്ച പ്രതിഭയാണ്‌ പതഞ്‌ജലി. മഹാഭാഷ്യമെന്ന ഭാഷാവ്യാകരണഗ്രന്ഥം രചിച്ചതും പതഞ്‌ജലിയാണ്‌.

യോഗ പതഞ്ജലിയുടെ കാഴ്ചപ്പാട്[തിരുത്തുക]

ഉപനിഷത്തുകളിലും അഥർവവേദത്തിലും `യോഗ'യെപ്പറ്റി പരാമർശമുണ്ട്‌. പതഞ്ജലിയുടെ അഭിപ്രായത്തിൽ, ശരീരത്തിലെ നാഡികളെയും `നാഡീ'കേന്ദ്രങ്ങളായ `ചക്ര'ങ്ങളെയും ഉദ്ദീപിപ്പിച്ചാൽ, മറഞ്ഞിരിക്കുന്ന ഊർജ്ജമായ `കുണ്ഡലിനി'യെ സ്വതന്ത്രമാക്കാം. അതുവഴി ശരീരത്തിന്‌ പ്രകൃത്യാതീത ശക്തിയാർജ്ജിക്കാം എന്ന്‌ പതഞ്‌ജലി വാദിച്ചു. അദ്ദേഹം രൂപംനൽകിയ 195 യോഗസൂത്രങ്ങൾ പിൽക്കാലത്ത്‌ 'പതഞ്‌ജലിയോഗ'യെന്ന പേരിൽ പ്രശസ്‌തമായി.

ജീവചരിത്രം[തിരുത്തുക]

മിക്ക പൗരാണിക ഭാരതീയപ്രതിഭകളെയും പോലെ പതഞ്‌ജലിയുടെ ജീവിതകാലം സംബന്ധിച്ചും പണ്ഡിതർക്കിടയിൽ അഭിപ്രായഭിന്നതയുണ്ട്‌. ബി.സി.185-ൽ ചിദംബരത്ത്‌ ജനിച്ച അദ്ദേഹം പാടലീപുത്രത്തിലാണ്‌ ഏറെക്കാലം ജീവിച്ചിരുന്നതെന്നു കരുതുന്നു. അതല്ല ഗോനർദത്തിലാണ്‌ പതഞ്‌ജലി ജനിച്ചതെന്നും പക്ഷമുണ്ട്‌. പുഷ്യമിത്രന്റെ കാലത്ത്‌ രണ്ട്‌ അശ്വമേധയാഗങ്ങളിൽ മുഖ്യപുരോഹിതൻ അദ്ദേഹമായിരുന്നു എന്നു ചില രേഖകൾ സൂചിപ്പിക്കുന്നു. കുറെക്കാലം കശ്‌മീരിലും ജീവിച്ച അദ്ദേഹം, ബി.സി.149-ലാണ്‌ മരിച്ചതെന്ന്‌ ഒരു വിഭാഗം പണ്ഡിതർ വാദിക്കുന്നു. ഭാഷാപണ്ഡിതനായ പതഞ്‌ജലിയും യോഗാചാര്യനായ പതഞ്ജലിയും രണ്ടു പേരാണെന്നു വാദിക്കുന്ന ചരിത്രവിദഗ്‌ധരുമുണ്ട്‌.

യോഗാചാര്യൻ മാത്രമായിരുന്നില്ല പതഞ്‌ജലി. ഭാഷാപാണ്ഡിത്യത്തിന്റെ കാര്യത്തിലും ഒരു മഹാപ്രതിഭയായിരുന്നു അദ്ദേഹം. പാണിനീയസൂത്രങ്ങൾ വിശദീകരിക്കുന്ന 'ചൂർണി' എന്ന ഗ്രന്ഥം രചിച്ചയാളാണ്‌ പതഞ്‌ജലിയെന്ന്‌ ചൈനീസ്‌ സഞ്ചാരിയായ ഇത്‌സിങിന്റെ (എ.ഡി.691) കുറിപ്പുകളിൽ കാണുന്നു. പാണിനീയസൂത്രങ്ങൾക്കും കാത്യായനവാർത്തികത്തിനുമുള്ള വ്യഖ്യാനമായ മഹാഭാഷ്യത്തിന്റെ മറ്റൊരു പേരാണ്‌ 'ചൂർണി'. വ്യാകരണസമ്പ്രദായങ്ങൾ ഒൻപതെന്നാണ്‌ കണക്കാക്കുന്നത്‌; ആദ്യത്തേത്‌ ഐന്ദ്രവും അവസാനത്തേത്‌ പാണിനീയവും. 'മഹാഭാഷ്യ'ത്തിലാണ്‌ ഐന്ദ്രത്തെക്കുറിച്ചുള്ള ഏറ്റവും പ്രാചീനമായ പരാമർശമുള്ളത്‌. നാഗശ്രേഷ്‌ഠനായ ആദിശേഷന്റെ അവതാരമാണ്‌ പതഞ്‌ജലിയെന്ന്‌ രാമഭദ്രദീക്ഷിതരുടെ പതഞ്‌ജലീചരിതത്തിൽ പറയുന്നു.

"https://ml.wikipedia.org/w/index.php?title=പതഞ്ജലി&oldid=3448671" എന്ന താളിൽനിന്ന് ശേഖരിച്ചത്