വല്ലഭാചാര്യർ
വല്ലഭാചാര്യ | |
---|---|
ജനനം | 1479 ചമ്പാരൺ (ഇന്നത്തെ റായ്‌പൂർ, ഛത്തീസ്‌ഗഢ്, ഇന്ത്യ) |
അംഗീകാരമുദ്രകൾ | വിളിക്കപ്പെടുന്ന പേരുകൾ ശ്രീമൻ നാരായണ നാരദ വേദ വ്യാസ വിഷ്ണുസ്വാമി സമ്പ്രദായ സമുദ്ധാര സംഭൃത ശ്രീ പുരുഷോത്തമ വദനലാവതാര ശ്രീ (വി)ബില്വമംഗലാചാര്യ സാമ്പ്രദായി കർപ്പിത സാമ്രാജ്യ ജഗദ്ഗുരു വല്ലഭാചാര്യ |
തത്വസംഹിത | ഹൈന്ദവദർശനം, ശുദ്ധാദ്വൈതം, പുഷ്ടിമാർഗ്ഗം, വേദാന്തം |
കൃതികൾ | മധുരാഷ്ടകം , ശ്രീ സുബോധിനി , തത് വർത്തിത നിബന്ധം ,അനുഭാഷ്യം , ശ്രീ കൃഷ്ണ ജന്മപത്രിക , പുരുഷോത്തമ സഹസ്രനാമം,ശ്രീ യമുനാഷ്ടകം,ബാലബോധം, സിദ്ധാന്ത മുക്താവലി ,പുഷ്ടിപ്രവാഹ മര്യാദ ,സിദ്ധാന്തരഹസ്യം , നവരത്നം , അന്ധകാരൺ പ്രബോധ് ,വിവേകധൈര്യാശ്രയ,കൃഷ്ണാശ്രയ ,ചതുശ്ലോകി ,ഭക്തി വർദ്ധിനി തുടങ്ങിയവ ; |
ഹൈന്ദവദർശനം |
ബ്രഹ്മം · ഓം |
ദർശനധാരകൾ
സാംഖ്യം · യോഗം |
ദാർശനികർ
പ്രാചീന കാലഘട്ടം രാമകൃഷ്ണ പരമഹംസർ · സ്വാമി വിവേകാനന്ദൻ രമണ മഹർഷി · ശ്രീനാരായണഗുരു ചട്ടമ്പിസ്വാമികൾ · ശുഭാനന്ദഗുരു അരബിന്ദോ · തപോവനസ്വാമി സ്വാമി ചിന്മയാനന്ദ |
ഭക്തിപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാക്കളിൽ ഒരാളായിരുന്നു വല്ലഭാചാര്യർ (1479–1531 CE) . ഭാരതത്തിൽ പുഷ്ടി വിശ്വാസക്രമം കൊണ്ടുവന്നത് ഇദ്ദേഹമാണ്.[1] കൃഷ്ണദേവരായരുടെ സദസ്സിൽ വച്ച് ബ്രഹ്മവാദം എന്ന പ്രസിദ്ധമായ തർക്കത്തിൽ ഇദ്ദേഹം വിജയിക്കുകയുണ്ടായി.
ശ്രീകൃഷ്ണനിൽ എല്ലാം അർപ്പിക്കാൻ അദ്ദേഹം ഭക്തരോട് അഭ്യർത്ഥിച്ചിരുന്നു. [2] അദ്വൈത സിദ്ധാന്തത്തിൽനിന്നും വിഭിന്നമായ ശുദ്ധാദ്വൈത സിദ്ധാന്തത്തിന്റെ പ്രയോക്താവായിരുന്നു വല്ലഭാചാര്യർ.
ആദ്യകാല ജീവിതം
[തിരുത്തുക]ജനനം
[തിരുത്തുക]തെലുഗ് വൈദിക ബ്രാഹ്മണരായിരുന്നു വല്ലഭാചാര്യരുടെ മാതാപിതാക്കൾ. അദ്ദേഹത്തിന്റെ പിതാമഹനായിരുന്ന യജ്ഞനാരായണഭട്ടിന്റെ സ്വപ്നത്തിൽ ശ്രീകൃഷ്ണൻ പ്രത്യക്ഷപ്പെട്ട് , നൂറു സോമയാഗങ്ങൾ നടത്തിയാൽ അവരുടെ കുടുംബത്തിൽ താൻ അവതരിക്കുമെന്ന് പറഞ്ഞുവത്രേ. വല്ലഭാചാര്യരുടെ പിതാവിന്റെ സമയത്ത് അദ്ദേഹത്തിന്റെ കുടുംബം നൂറു സോമയാഗങ്ങൾ മുഴുവനാക്കുകയും 1479 വല്ലഭാചാര്യർ ജനിക്കുകയും ചെയ്തു എന്നാണു ഐതിഹ്യം. ചൈത്രമാസത്തിലെ കൃഷ്ണപക്ഷത്തായിരുന്നു ജനനം.ഇളമ്മ എന്നായിരുന്നു മാതാവിന്റെ പേര്.[3][4]
വിദ്യാഭ്യാസം
[തിരുത്തുക]ഏഴാം വയസ്സിൽ ഇദ്ദേഹം വിദ്യാഭ്യാസം ആരംഭിച്ചു. വേദങ്ങളും ദർശനങ്ങളും അധ്യയനം ചെയ്തു. ശങ്കരാചാര്യർ,രാമാനുജാചാര്യർ,മധ്വാചാര്യർ,നിംബാർക്കാചാര്യർ എന്നിവരുടെ ദർശനങ്ങൾക്ക് പുറമേ ബുദ്ധ-ജൈന ദർശനങ്ങളും ഇദ്ദേഹം പഠിച്ചു.ബാലസരസ്വതി പട്ടം നേടിയ ആചാര്യർ പതിനൊന്നാം വയസ്സിൽ വൃന്ദാവനത്തിലേക്ക് (ഇന്നത്തെ ഉത്തർ പ്രദേശ് )പുറപ്പെട്ടു.
കൃഷ്ണ ദേവരായരുടെ സദസ്സിൽ
[തിരുത്തുക]അക്കാലത്ത് കൃഷ്ണദേവരായരുടെ സദസ്സിൽ ദ്വൈത വാദമാണോ അദ്വൈത വാദമാണോ ശരി എന്നതിനെ കുറിച്ച് ശൈവരും വൈഷ്ണവരും തർക്കം നടന്നിരുന്നു. അതിൽ വല്ലഭാചാര്യർ വിജയിക്കുകയും , കൃഷ്ണദേവരായർ അദ്ദേഹത്തിനുവേണ്ടി കനകാഭിഷേകം നടത്തുകയും ചെയ്തു. നൂറോളം തൂക്കം സ്വർണം ലഭിച്ചു എങ്കിലും അതെല്ലാം പാവപ്പെട്ട ബ്രാഹ്മണർക്ക് വല്ലഭാചാര്യർ ദാനം ചെയ്തു. അതിൽ കുറച്ചു സ്വർണം കൊണ്ട് അദ്ദേഹം ഗോവർദ്ധനനാഥനു ആഭരണങ്ങൾ നിർമിച്ചു എന്നും പറയപ്പെടുന്നു. [5]
ഭാരതപര്യടനം
[തിരുത്തുക]ഭാരതത്തിലുടനീളം ഇദ്ദേഹം നഗ്നപാദനായി പര്യടനം നടത്തി. 84 സ്ഥലങ്ങളിൽ വച്ച് ഭാഗവതം പാരായണം ചെയ്തു. ആ സ്ഥലങ്ങൾ ഇന്ന് ചൌരാസി ബൈഠക്ക് എന്ന പേരിൽ അറിയപ്പെടുന്ന തീർഥാടന കേന്ദ്രങ്ങളാണ്.
വൈഷ്ണവ ഭക്തി പ്രസ്ഥാനം
[തിരുത്തുക]മധ്യകാലഘട്ടത്തിലെ ഭക്തിമാർഗ്ഗത്തിന്റെ പ്രധാന പ്രയോക്താവായിരുന്നു വല്ലഭാചാര്യർ.അനുഭാഷ്യം , ശ്രീമദ് ഭാഗവതം തുടങ്ങി നിരവധി ഭക്തിമാർഗ്ഗ ഗ്രന്ഥങ്ങൾ വല്ലഭാചാര്യർ രചിച്ചു. [6]
അവലംബം
[തിരുത്തുക]- ↑ Shah, J.G. (1969). Shri Vallabhacharya: His Philosophy and Religion. Pushtimargiya Pustakalaya.
- ↑ ഇന്ത്യാ ചരിത്രം ,മദ്ധ്യകാല ഇന്ത്യയിലെ മതപ്രസ്ഥാനങ്ങൾ , എ ശ്രീധരമേനോൻ
- ↑ Shah, J.G. (1969). Shri Vallabhacharya: His Philosophy and Religion. Pushtimargiya Pustakalaya.
- ↑ <Prasoon, Shrikant (2009). Indian Saints & Sages. Pustak Mahal. ISBN 9788122310627.
- ↑ Prasoon, Shrikant (2009). Indian Saints & Sages. Pustak Mahal. ISBN 9788122310627.
- ↑ http://www.archive.org/details/anubhashya014530mbp