ശ്രീരംഗം
ശ്രീരംഗം திருவரங்கம் Thiruvarangam | |
---|---|
Neighbourhood | |
![]() | |
Country | ഇന്ത്യ |
സംസ്ഥാനം | തമിഴ്നാട് |
ജില്ല | തിരുച്ചിറപ്പള്ളി |
ഉയരം | 70 മീ(230 അടി) |
ജനസംഖ്യ (2001) | |
• ആകെ | 1,81,556 |
Language | |
• Official | തമിഴ് |
സമയമേഖല | UTC+5:30 (IST) |
PIN | 620006 |
Telephone code | 91-431 |
വാഹന റെജിസ്ട്രേഷൻ | TN-48 |
വെബ്സൈറ്റ് | http://srirangam.org/ |
തിരുച്ചിറപ്പള്ളിയുടെ, ഭാഗമായ ഒരു ദ്വീപ് നഗരമാണ് ശ്രീരംഗം (Srirangam) (തമിഴിൽ തിരുവരംഗം). ഒരു വശത്ത് കാവേരിയും മറുവശത്ത് കാവേരിയുടെ പോഷകനദിയായ കൊള്ളിടവുമാണ് ഉള്ളത്. ശ്രീവൈഷ്ണവർ എന്നറിയപ്പെടുന്ന മഹാവിഷ്ണുഭക്തരുടെ വലിയൊരു വിഭാഗം ഇവിടെയുണ്ട്.
ശ്രീ രംഗനാഥസ്വാമി ക്ഷേത്രം[തിരുത്തുക]
ധാരാളം വിഷ്ണുഭക്തർ എത്തിച്ചേരുന്നതും ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്രസമുച്ചയവുമായ ശ്രീരംഗനാഥസ്വാമിക്ഷേത്രം ഇവിടെയാണ്. ക്ഷേത്രത്തിന്റെ വെബ്‌സൈറ്റുപ്രകാരം ശ്രീരംഗക്ഷേത്രമാണ് ലോകത്തിലെ ഇന്നും ഉപയോഗത്തിലുള്ള ഏറ്റവും വലിയ ഹൈന്ദവക്ഷേത്രം. 631000 ചതുരശ്ര മീറ്റർ ആണ് ഇതിന്റെ വിസ്താരം. 4 കിലോമീറ്റർ ചുറ്റളവുണ്ട് ക്ഷേത്രസമുച്ചയത്തിന്.[1] ആങ്കർ വാട്ട് ഇതിലും വലുതാണെങ്കിലും ഇപ്പോൾ ചടങ്ങുകൾക്ക് ഉപയോഗിക്കുന്നില്ല.
156 ഏക്കറിൽ പരന്നുകിടക്കുന്ന ക്ഷേത്രം ഏഴുചുറ്റുമതിലിനുള്ളിൽ ആണ്. 21 വലിയ ഗോപുരങ്ങളാണ് ഇവയ്ക്ക് ഉള്ളത്. 72 മീറ്റർ ഉയരമുള്ള രാജഗോപുരം ഏഷ്യയിൽ ഏറ്റവും ഉയരമുള്ളതാണ്. ക്ഷേത്രം ഉണ്ടാക്കിയ കാലത്തെ ശ്രീരംഗം നഗരത്തിലെ ജനങ്ങൾ മുഴുവൻ ആ ക്ഷേത്രസമുച്ചയത്തിന്റെ ഉള്ളിൽ ആണ് ജീവിച്ചിരുന്നത്.
കാവേരി നദിക്ക് മധ്യത്തിലുള്ള ദ്വീപുകളിൽ സ്ഥിതിചെയ്യുന്ന മൂന്ന് രംഗനാഥക്ഷേത്രങ്ങളിൽ ഒന്നാണ് ശ്രീരംഗത്തേത്. അവ:
- ആദി രംഗ: രംഗനാഥസ്വാമി ക്ഷേത്രം ശ്രീരംഗപട്ടണത്ത്
- മധ്യ രംഗ: രംഗനാഥസ്വാമി ക്ഷേത്രം ശിവനസമുദ്രയിൽ
- അന്ത്യ രംഗ: രംഗനാഥസ്വാമി ക്ഷേത്രം ശ്രീരംഗത്ത്
പൂർണ്ണമായും സ്വർണ്ണം കൊണ്ട് നിർമ്മിച്ച വൈദ്യുതവേലിക്കകത്ത് സംരക്ഷിച്ചിരിക്കുന്ന ഒരു ഗോപുരം ഇവിടെയുണ്ട്.
സാമ്പത്തികം[തിരുത്തുക]
ക്ഷേത്രത്തിലേക്കായി വരുന്ന ഭക്തരാൽ സമ്പന്നമായ ഒരു സാമ്പത്തിക രംഗം ശ്രീരംഗത്തുണ്ട്. വൈകുണ്ഠ ഏകാദശിക്കാണ് ഏറ്റവും ആൾക്കാർ എത്തുന്നത്
ശ്രീരംഗത്ത് മറ്റനേകം ക്ഷേത്രങ്ങളും ഉണ്ട്.