Jump to content
Reading Problems? Click here

ഹിന്ദുത്വം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹിന്ദു ദേശീയതയെ കുറിക്കുന്ന ഒരു സംജ്ഞയാണ് ഹിന്ദുത്വം(ദേവനാഗരി: हिन्दुत्व, "Hinduness", വിനായക് ദാമോദർ സവർക്കർ 1923-ൽ തന്റെ : ഹൂ ഈസ് ഹിന്ദു? എന്ന പുസ്തകത്തിലാണ് ഈ പദം ആദ്യമായി ഉപയോഗിച്ചത്)[1]. ആർ.എസ്.എസ്.,ബി.ജെ.പി., വിശ്വഹിന്ദു പരിഷത്, ബജ്‌രംഗ് ദൾ[2] പോലുള്ള സംഘ് പരിവാർ സംഘടനകളാണ് മുൻനിര ഹിന്ദുത്വ ആശയത്തിന്റെ വക്താക്കളായി അറിയപ്പെടുന്നത്. മതേതരത്തേക്കാളുപരി സാമുദായികതയിലും ഹൈന്ദവദേശീയതയിലും ഊന്നിയുള്ളതാണ് ഹിന്ദുത്വം.[3]

സവർക്കറുടെ ഹിന്ദുത്വ: ഹൂ ഈസ് ഹിന്ദു? എന്ന പുസ്തകം ഇറങ്ങിയ 1920-കൾ മുതൽ ഹിന്ദുത്വ ആശയം നിലവിലുണ്ടെങ്കിലും 1980-കൾ മുതലാണ് ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇതിന്റെ ചലനങ്ങൾ ശക്തിപ്പെടുന്നത്.1986-ലെ ശരീഅത്ത് വിവാദവും ബാബറി മസ്ജിദ് ആക്രമണത്തിൽ[4] കലാശിച്ച രാമജന്മഭൂമി പ്രശ്നവുമുയർത്തി ഹിന്ദുത്വ വാദികൾ രംഗത്തുവന്നു.

പേരിന്റെ വിശദീകരണം

[തിരുത്തുക]

സവർക്കരുടെ വിശദീകരണമനുസരിച്ച് ഹിന്ദു സ്വഭാവങ്ങളെ കുറിക്കുന്ന പദമാണ് ഹിന്ദുത്വം.[അവലംബം ആവശ്യമാണ്]

അവലംബം

[തിരുത്തുക]
  1. Pavan Kulkarni (28 May 2019). "How Did Savarkar, a Staunch Supporter of British Colonialism, Come to Be Known as 'Veer'?". The Wire.
  2. The Hindutva Road, Frontline, 4 December 2004
  3. A.G. NOORANI (2004-03-26). "Hindutva, not Hinduism". ദി ഹിന്ദു (in ഇംഗ്ലീഷ്). Archived from the original (പത്രലേഖനം) on 2014-03-12. Retrieved 2014-03-28.
  4. http://news.bbc.co.uk/onthisday/hi/dates/stories/december/6/newsid_3712000/3712777.stm
"https://ml.wikipedia.org/w/index.php?title=ഹിന്ദുത്വം&oldid=4021848" എന്ന താളിൽനിന്ന് ശേഖരിച്ചത്