ബജ്റംഗ് ദൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


Bajrang Dal
बजरंग दल
ആപ്തവാക്യം "Service, safety, and culture"
രൂപീകരണം 1 ഒക്ടോബർ 1984 (34 വർഷങ്ങൾക്ക് മുമ്പ്) (1984-10-01)
തരം Specialized agency of VHP
Legal status Active
ആസ്ഥാനം New Delhi, India
പ്രവർത്തിക്കുന്ന പ്രദേശങ്ങൾ India
ഔദ്യോഗിക ഭാഷ
Hindi
Head
Rajesh Pandey
മാതൃസംഘടന Vishva Hindu Parishad
വെബ്സൈറ്റ് Bajrang Dal

തീവ്ര ഹിന്ദു[1] സ്വഭാവമുള്ള ഒരു ഹൈന്ദവ സായുധസേനാ[2] സംഘമാണ് ബജ്റംഗ്‌ദൾ. ഹിന്ദുത്വം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന സംഘടനയായ വിശ്വ ഹിന്ദു പരിഷത്തിന്റെ യുവജന സംഘടനയാണിത്[3][4]. വിശ്വ ഹിന്ദുപരിഷത്ത് 1984 ഒക്ടോബർ 1 നു നടത്തിയ രാം-ജനകി രഥയാത്രയിലാണ് ഇന്ത്യയിലെ ഒരു യുവജന സംഘടനയായ ബജ്റംഗ് ദൾ രൂപം കൊണ്ടത്. രാമജന്മ ഭൂമിയായ അയോധ്യയിലേക്ക് മാർച്ച് നടത്തുകയും സന്നദ്ധ പ്രവർത്തനങ്ങളിലൂടെ ദേശീയ ശ്രദ്ധ ആകർഷിക്കുകയും 1992-ൽ തർക്ക മന്ദിരമായ അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിൽ ഏർപ്പെട്ട കർസേവകരിൽ ഭൂരിഭാഗം പേരും ഈ യുവജന പ്രസ്ഥാനത്തിലെ അംഗങ്ങളായിരുന്നു. ഭാരതത്തിലെ സനാതന ധർമ്മങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് ഹിന്ദു സമൂഹം നേരിടുന്ന വെല്ലുവിളികളെ ത്യാഗം ചെയ്തും സംരക്ഷിക്കുക എന്നതാണ് സംഘടനയുടെ ലക്ഷ്യം. സേവനം,സുരക്ഷ,സംസ്കാരം (Service, Safety, Culture) എന്നതാണ് സംഘടനയുടെ മുദ്രാവാക്യം വിനയ് കത്യാറാണ് നിലവിലെ ദേശീയ അദ്ധ്യക്ഷൻ. 2018 ജൂൺ 4 ന്, അമേരിക്കൻ കേന്ദ്രീയ രഹസ്യാന്വേഷണ ഏജൻസി (സി.ഐ.എ) വി.എച്.പി, ബജ്റംഗ് ദൾ എന്നീ സംഘടനകളെ രാഷ്ട്രീയ സമ്മർദ്ദം ചെലുത്തുന്ന മത സായുധസംഘങ്ങളിൽ ഉൾപ്പെടുത്തി[5][6]

പ്രവർത്തന രീതികൾ[തിരുത്തുക]

സംഘടന പ്രവർത്തനം

ബാലോപാസന, ഉപനയനം തുടങ്ങി മറ്റ് അനുബന്ധ ഉത്സവങ്ങളും നടത്തുന്നു.

പ്രക്ഷോഭ പ്രവർത്തനം

പശു സംരക്ഷണം, പവിത്രമായ സ്ഥലങ്ങൾ പുതുക്കി സംരക്ഷിക്കുക, സാമൂഹിക തിന്മകളായ സ്ത്രീധനം, തൊട്ടുകൂടായ്മ എന്നിവ നിർത്തലാക്കുക ഹിന്ദു സംസ്കാരത്തെ അപമാനിക്കുന്നതിൽ പ്രക്ഷോഭിക്കുക, നിയമാനുസൃതമല്ലാത്ത നുഴഞ്ഞു കയറ്റം തടയുക.

രചനാത്മക പ്രവർത്തനങ്ങൾ

വിമർശനങ്ങൾ[തിരുത്തുക]

  • 2002 ലെ ഗുജറാത്ത് കലാപത്തിൽ മുസ്ലീംകൾക്കെതിരെ ബജ്റംഗ് ദൾ കലാപം നടത്തി എന്ന് ഹ്യൂമൺ റൈറ്റ് വാച്ച് എന്ന സംഘടന വിലയിരുത്തുന്നു.[7]
  • മതംമാറ്റം ആരോപിച്ച് കർണാടകയിലെ മംഗലാപുരത്ത് കൃസ്ത്യൻ പള്ളിയിൽ ആക്രമണം നടത്തി. ആറുപേർക്ക് പരിക്കേൽക്കുകയും ഒരാളുടെ നിലഗുരുതരമാവുകയും ചെയ്തു.[8]
  • 2006 ഏപ്രിൽ നന്ദേഡ് എന്ന് സ്ഥലത്ത് വച്ച് ബോംബ് നിർമ്മാണത്തിലേർപ്പെട്ട രണ്ട് ബജ്റംഗ ദൾ പ്രവർത്തകർ സ്ഫോടനത്തിൽ കൊല്ലപ്പെടുകയുണ്ടായി. 2003 ലെ പർബാനി പള്ളി സ്ഫോടനത്തിലും ഇതേ പ്രവർത്തകർ ഉൾപ്പെട്ടതായി സംശയിക്കപ്പെട്ടിരുന്നു.[9][10]

അവലംബങ്ങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബജ്റംഗ്_ദൾ&oldid=2841202" എന്ന താളിൽനിന്നു ശേഖരിച്ചത്