ലാൽ കൃഷ്ണ അഡ്വാണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(എൽ.കെ. അദ്വാനി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ലാൽ കൃഷ്ണ അഡ്വാണി
LKAdvani1.jpg
പ്രതിപക്ഷ നേതാവ്‌
In office
1 ജൂൺ 2004 – 2009
മുൻഗാമിസോണിയ ഗാന്ധി
പിൻഗാമിSushma Swaraj
ഇന്ത്യയുടെ ഉപപ്രധാനമന്ത്രി
In office
29 ജൂൺ 2002 – 20 മേയ് 2004
പ്രധാനമന്ത്രിഅടൽ ബിഹാരി വാജ്‌പേയ്
മുൻഗാമിചൗധരി ദേവി ലാൽ
പിൻഗാമിVacant
ആഭ്യന്തരമന്ത്രി
In office
19 മാർച്ച് 1998 – 20 മേയ് 2004
പ്രധാനമന്ത്രിഅടൽ ബിഹാരി വാജ്‌പേയ്
മുൻഗാമിഇന്ദ്രജിത്ത് ഗുപ്ത
പിൻഗാമിശിവരാജ് പാട്ടീൽ
In office
16 മേയ് 1996 – 1 ജൂൺ 1996
പ്രധാനമന്ത്രിഅടൽ ബിഹാരി വാജ്‌പേയ്
മുൻഗാമിശങ്കർറാവു ചവാൻ
പിൻഗാമിഇന്ദ്രജിത്ത് ഗുപ്ത
Minister for Information and Broadcasting
In office
24 മാർച്ച് 1977 – 15 ജൂലൈ 1979
പ്രധാനമന്ത്രിമൊറാർജി ദേശായി
മുൻഗാമിവിദ്യാ ചരൺ ശുക്ല
പിൻഗാമിവിദ്യാ ചരൺ ശുക്ല
Personal details
Born (1927-11-08) നവംബർ 8, 1927  (93 വയസ്സ്)
കറാച്ചി, ബ്രിട്ടീഷ് ഇന്ത്യ
Political partyഭാരതീയ ജനതാ പാർട്ടി
Spouse(s)കമല അഡ്വാനി [1]
Childrenപ്രതിഭ അഡ്വാനി, ജയന്ത് അഡ്വാനി
Alma materബോംബെ യൂനിവേഴ്‍സിറ്റി
Occupationഅഭിഭാഷകൻ
Signatureലാൽ കൃഷ്ണ അഡ്വാണി's signature
Websiteസ്വകാര്യ വെബ്സൈറ്റ്

ഒരു ഇന്ത്യൻ രാഷ്ട്രീയ പ്രവർത്തകനും ഭാരതീയ ജനതാ പാർട്ടിയുടെ മുൻ പ്രസിഡണ്ടുമാണ്‌ ലാൽ കൃഷ്ണ അഡ്വാണി (Sindhi: लाल कृष्ण आडवाणी‎) പൂണ്ണനാമം ലാൽചന്ദ് കൃഷൻചന്ദ് അഡ്വാണി (1927 നവംബർ 8 - ). ചുരുക്കെഴുത്ത്: എൽ.കെ. അദ്വാനി, എൽ.കെ. അഡ്വാനി. 2002 മുതൽ 2004 വരെ ഇന്ത്യയുടെ ഉപപ്രധാനമന്ത്രിയായിരുന്നിട്ടുള്ള ഇദ്ദേഹം 14-ാം ലോകസഭയിലെ പ്രതിപക്ഷനേതാവ് ആയിരുന്നു..

രാഷ്ട്രീയ സ്വയംസേവക് സംഘിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച അഡ്വാണി ഇന്ത്യയിലെ ബി.ജെ.പി സജീവമാക്കുന്നതിൽ പ്രധാന പങ്കു വഹിച്ചു.

അവിഭക്ത ഭാരതത്തിലെ ബോംബെ പ്രെസിഡെൻസിയിൽ ഉൾപ്പെട്ടിരുന്ന സിന്ധിൽ ആയിരുന്നു അദ്ദേഹം ജനിച്ചത്. വാജ്പേയി മന്ത്രിസഭയിൽ അഭ്യന്തരകാര്യ മന്ത്രി ആയിരുന്നു അദ്ദേഹം. അഡ്വാണി നടത്തിയ രഥ യാത്രകൾ ബി.ജെ.പി. യുടെ വളർച്ചയിലെ നാഴികക്കല്ലുകളാണ്. ഇന്ത്യൻ പാർലിമെൻറ്റേറിയന്മാരിൽ ഏറ്റവും കൂടുതൽ തവണ ഒരു മണ്ഡലത്തിനെ പ്രതിനിധീകരിച്ചവരിൽ പ്രധാനി ആണ് അദ്ദേഹം[അവലംബം ആവശ്യമാണ്]. ഗുജറാത്തിലെ ഗാന്ധിനഗർ മണ്ഡലത്തിനെ ആണ് അഡ്വാണി പ്രധിനിധീകരിക്കുന്നത്.

ജീവിതരേഖ[തിരുത്തുക]

കറാച്ചിയിൽ 1927 നവംബർ 8 നാണ് ഇദ്ദേഹം ജനിച്ചത്. കിഷൻചന്ദ്‌ അഡ്വാണിയും ഗ്യാനി ദേവിയുമായിരുന്നു മാതാപിതാക്കൾ. 1936 മുതൽ 1942 വരെ ഇദ്ദേഹം കറാച്ചി സെന്റ്‌ പാട്രിക്‌ സ്കൂളിൽ വിദ്യാഭ്യാസം നടത്തി. ഡി.ജി. നാഷണൽ കോളേജിലാണ് ഇദ്ദേഹം ബിരുദപഠനം നടത്തിയത്. പതിനേഴാം വയസിൽ കറാച്ചിയിലെ മോഡൽ സ്കൂളിൽ അൽപ്പകാലം അധ്യാപകനായിരുന്നു. വിഭജനത്തിനുശേഷം ഇന്ത്യയിലെത്തിയ ഇദ്ദേഹം മുംബൈ ലോ കോളേജിൽനിന്ന്‌ നിയമബിരുദമെടുത്തു. 1960 മുതൽ 1967 വരെ ഇദ്ദേഹം ‘ഓർഗനൈസർ’ എന്ന പ്രസിദ്ധീകരണത്തിന്റെ അസിസ്റ്റന്റ്‌ എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ട്.[2]

1942 മുതൽ ആർ.എസ്.എസിൽ പ്രവർത്തിക്കാൻ തുടങ്ങി. 1943-ൽ ആർ.എസ്.എസിന്റെ ആദ്യ ശിബിരത്തിലും 1946-ൽ മൂന്നാം വാർഷിക ശിബിരത്തിലും ഇദ്ദേഹം പങ്കെടുക്കുകയുണ്ടായി. ഇന്ത്യാ വിഭജനത്തെത്തുടർന്ന്‌ അഭയാർത്ഥിയായി ഇദ്ദേഹം ഇന്ത്യയിലെത്തി. 1947-ൽ രാജസ്ഥാനിലെ മേവാറിൽ ആർ.എസ്‌.എസ്‌. പ്രവർത്തനങ്ങൾക്കായി ഇദ്ദേഹം നിയോഗിക്കപ്പെടുകയുണ്ടായി. 1951-ൽ ശ്യാമപ്രസാദ്‌ മുഖർജി ആരംഭിച്ച ജനസംഘത്തിൽ പ്രവർത്തിക്കാൻ തുടങ്ങി. ദൽഹി മെട്രോ പൊളിറ്റിക്കൽ കൗൺസിൽ ചെയർമാനായി ഇദ്ദേഹം തിരഞ്ഞെടുക്കപ്പെടുകയുണ്ടായി. 1970-ൽ ഇദ്ദേഹം രാജ്യസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 1974-76 കാലഘട്ടത്തിൽ ഇദ്ദേഹം രാജ്യസഭയിലെ ജനസംഘ നേതാവായിരുന്നു. 1985-ൽ ഇദ്ദേഹം ജനസംഘം പ്രസിഡന്റായി. അടിയന്തരാവസ്ഥയ്ക്കുശേഷം ജയപ്രകാശ്‌ നാരായണന്റെ നേതൃത്വത്തിൽ സംഘടനാ കോൺഗ്രസ്‌, സ്വതന്ത്ര പാർട്ടി, സോഷ്യലിസ്റ്റ്‌ പാർട്ടി, ജനസംഘം ഇവർ കൂടിച്ചേർന്ന്‌ ജനതാപാർട്ടി രൂപീകരിച്ചു. 1977-ൽ മൊറാർജി ദേശായി മന്ത്രിസഭയിൽ ഇദ്ദേഹം ക്യാബിനറ്റ് പദവിയുള്ള വാർത്താവിതരണ പ്രക്ഷേപണ വകുപ്പ്‌ മന്ത്രിയായിരുന്നു.[2]

ഭാരതീയ ജനതാപാർട്ടി രൂപീകരിക്കപ്പെടുകയും 1986-ൽ എൽ.കെ. അഡ്വാണി ബിജെപി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 1989-ൽ വി.പി.സിംഗിന്റെ നേതൃത്വത്തിലുള്ള സർക്കാർ നിലവിൽ വന്നപ്പോൾ ബി.ജെ.പി. പുറമേനിന്ന്‌ പിന്തുണ നൽകുകയുണ്ടായി. 1999 മുതൽ 2004 വരെ ഇദ്ദേഹം ആഭ്യന്തരമന്ത്രിയായിരുന്നു. 2002 മുതൽ 2004 വരെ ഉപപ്രധാനമന്ത്രി എന്ന സ്ഥാനവും ഇദ്ദേഹത്തിനുണ്ടായിരുന്നു. 2004 മുതൽ 2009 വരെ ലോക്സഭയിൽ ഇദ്ദേഹം പ്രതിപക്ഷ നേതാവായിരുന്നു. 2005 ഡിസംബർ വരെ ഇദ്ദേഹം ബി.ജെ.പി. പ്രസിഡന്റുമായിരുന്നു.[2]

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

  • 1991-ലെ ലോക സഭാതിരഞ്ഞെടുപ്പിൽ ഡൽഹി, ഗാന്ധിനഗർ (ഗുജറാത്ത്) മണ്ഡലങ്ങളിലും മത്സരിച്ചു.

അവലംബം[തിരുത്തുക]

  1. http://www.manoramanews.com/news/breaking-news/bjp-leader-l-k-advani-wife-passes-away.html
  2. 2.0 2.1 2.2 "തേജസ്വിയുടെ യാത്രകൾ". ജന്മഭൂമി ഡൈലി. ശേഖരിച്ചത് 4 ഏപ്രിൽ 2013.


"https://ml.wikipedia.org/w/index.php?title=ലാൽ_കൃഷ്ണ_അഡ്വാണി&oldid=3349776" എന്ന താളിൽനിന്ന് ശേഖരിച്ചത്