ബാലഗോകുലം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
1970-കളുടെ മധ്യത്തോടെ കേരളത്തിൽ തുടക്കം കുറിച്ച,കുട്ടികൾക്കായുള്ള ഒരു സംഘടനയാണ് ബാലഗോകുലം. കുട്ടികളെ അവരുടെ സാമൂഹ്യ-ധാർമ്മിക മൂല്യങ്ങളെ വർദ്ധിപ്പിക്കാനും ശ്രീകൃഷ്ണന്റെ ഉപദേശങ്ങൾക്കനുസരിച്ച് സഞ്ചരിച്ചുകൊണ്ട് ജീവിത വിജയം നേടാനും പ്രാപ്തരാക്കുക എന്നതാണ് ഈ സംഘടനയുടെ ലക്ഷ്യമായി പറയുന്നത്. ഈ സംഘടന 1981-ൽ രാജ്യവ്യാപകമായി പ്രവർത്തിക്കുന്ന ഒരു സാംസ്കാരിക സംഘടനയായാണ് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്. "സർവ്വേ സന്തു നിരാമയാഃ" എന്ന സംസ്കൃത വാക്യമാണ് ബാലഗോകുലത്തിന്റെ ആപ്തവാക്യം. എല്ലാവരും സന്തോഷത്തോടെ ഇരിക്കട്ടെ എന്നാണ് അതിന്റെ മലയാള പരിഭാഷ. രാഷ്ട്രീയ സ്വയംസേവക സംഘത്തിൻറെ പ്രോത്സാഹനത്തിൽ പ്രവർത്തിക്കുന്ന ഇതിനെ സംഘപരിവാർ സംഘടനയായി കണക്കാക്കുന്നു.
ഇതും കാണുക[തിരുത്തുക]
പുറം കണ്ണികൾ[തിരുത്തുക]
- ബാലഗോകുലം കേരളം
- ബാലഗോകുലം യു.എസ്സിൽ
- ബാലഗോകുലം കമ്മ്യൂണിറ്റി Archived 2013-11-05 at the Wayback Machine.