കെ.എസ്. സുദർശൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കെ.എസ് സുദർശൻ
കെ.എസ്. സുദർശൻ
ജനനം(1931-06-18)ജൂൺ 18, 1931
മരണംസെപ്റ്റംബർ 15, 2012(2012-09-15) (പ്രായം 81)
ദേശീയതഇന്ത്യൻ
പൗരത്വംഇന്ത്യൻ
വിദ്യാഭ്യാസംടെലികമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് ബിരുദം, ഡോ: ഹരി സിംഗ് ഗൌർ സർവ്വകലാശാല
സംഘടന(കൾ)രാഷ്ട്രീയ സ്വയംസേവക സംഘം
അറിയപ്പെടുന്നത്രാഷ്ട്രീയ സ്വയംസേവക സംഘം പ്രചാരകൻ
സർസംഘചാലക്

കുപ്പള്ളി സീതാരാമയ്യ സുദർശൻ, കെ.എസ് സുദർശൻ എന്ന പേരിൽ ഇദ്ദേഹം അറിയപ്പെട്ടിരുന്നു. രാഷ്ട്രീയ സ്വയം സേവക് സംഘത്തിന്റെ അഞ്ചാമത്തെ (2000 മുതൽ 2009 വരെ) സർസംഘചാലക് ആയിരുന്നു. സംഘ പ്രവർത്തകർ അദ്ദേഹത്തെ സുദർശൻ ജി എന്നാണ് വിളിച്ചിരുന്നത്‌ .

ജീവിതരേഖ[തിരുത്തുക]

ഛത്തീസ്ഗഢിലെ റായ്‌പൂരിൽ - കർണാടകയിലെ കുപ്പള്ളി ഗ്രാമത്തിൽ നിന്നും വന്നു താമസിച്ചിരുന്ന ഒരു ബ്രാഹ്മണ കുടുംബത്തിൽ 1931 ജൂൺ 18 നാണ് സുദർശൻ ജനിച്ചത്. സാഗർ സർവകലാശാലയിൽ നിന്നും സ്വർണ്ണ മെഡലോടെ ടെലികമ്മ്യൂണിക്കേഷൻ എൻജിനീയറിങ്ങിൽ ബിരുദം നേടി.[1]

ഒൻപതാമത്തെ വയസിൽ ആർഎസ്എസ് ശാഖയിൽ എത്തിയ സുദർശൻ, ആറുദശാബ്ദക്കാലം ആർ.എസ്.എസ് പ്രചാരകനായി പ്രവർത്തിച്ചു. 1954 ൽ സംഘടനയുടെ മുഴുവൻ സമയ പ്രചാരകനായി. മധ്യപ്രദേശിലെ റായ്ഗഡ് ജില്ലയുടെ ചുമതലയാണ് അദ്ദേഹത്തിന് ആദ്യം ലഭിച്ചത്. 1964 ൽ അദ്ദേഹത്തിന്റെ ചെറുപ്രായത്തിൽ തന്നെ മധ്യഭാരതത്തിന്റെ പ്രാന്തപ്രചാരകനായി. 1969 ൽ സുദർശൻ അഖിലേന്ത്യാ സംഘടനകളുടെ കൺവീനർ സ്ഥാനത്തേക്ക് നിയമിക്കപെട്ടു. 1979 ൽ ആർ.എസ്.എസ് ബൗദ്ധിക ഘടകത്തിൻറെ തലപ്പത്തെത്തി. 1990 ൽ ആർ.എസ്.എസ് ജോയിൻറ് ജനറൽ സെക്രട്ടറി ആയി. ശാരീരിക് വിഭാഗത്തിൻറെയും ബൗദ്ധിക വിഭാഗത്തിൻറെയും തലവനായി ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. വിവിധ മത വിഭാഗങ്ങളുമായി ചർച്ചകൾക്ക് ഇദ്ദേഹം മുൻകൈ എടുത്തിരുന്നു.

ആരോഗ്യപരമായ കാരണങ്ങളാൽ സ്ഥാനമൊഴിഞ്ഞ രാജേന്ദ്ര സിംഗിന്റെ പിൻഗാമിയായാണ് സുദർശൻ 2000 മാർച്ച് 10 ന് സർസംഘചാലക് പദവിയിൽ എത്തുന്നത്‌ .[2]

എ.ബി. വാജ്‌പേയി, എൽ.കെ. അദ്വാനി തുടങ്ങിയ മുതിർന്ന നേതാക്കൾ യുവനേതൃത്വത്തിനു വഴിമാറണം എന്നാവശ്യപ്പെട്ടു 2005 ൽ സുദർശൻ നടത്തിയ പരാമർശം സംഘടനയിൽ തന്നെ വേർതിരിവുകൾക്കിടയാക്കിയിരുന്നു.[3] [4][5] ആർ.എസ്.എസ് ന്റെ ശക്തരായ വക്താക്കളിൽ ഒരാളായിരുന്നു സുദർശൻ. ബി.ജെ.പി നേതൃത്വം നൽകിയ എൻ.ഡി.എ. സർക്കാരിനെയും ബിജെപിയെയും സാമ്പത്തികനയം സംബന്ധിച്ച കാര്യങ്ങളിൽ അദ്ദേഹം വിമർശിച്ചിട്ടുണ്ട്. 2009 ൽ ആരോഗ്യപരമായ കാരണങ്ങളാൽ സർസംഘചാലക് പദവിയിൽ നിന്നും സ്ഥാനം ഒഴിഞ്ഞു.[6]

അവസാന കാലം[തിരുത്തുക]

2012 സെപ്റ്റംബർ 15 ന് റായ്പൂരിൽ ഹൃദയാഘാതം മൂലം അന്തരിച്ചു .[7]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-09-17. Retrieved 2013-08-03.
  2. http://www.rediff.com/news/2000/mar/10rss.htm%7Cpublisher=Rediff.com}}
  3. http://www.hindu.com/fline/fl2209/stories/20050506001802400.htm2009[പ്രവർത്തിക്കാത്ത കണ്ണി]
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-09-17. Retrieved 2013-08-03.
  5. http://news.outlookindia.com/items.aspx?artid=291586[പ്രവർത്തിക്കാത്ത കണ്ണി]
  6. http://www.thefreelibrary.com/RSS+chief+K+S+Sudarshan+announces+retirement.-a0212349367
  7. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-09-17. Retrieved 2013-08-03.
മുൻഗാമി ആർ.എസ്.എസ്സിന്റെ സർസംഘചാലക്
2000 – 2009
പിൻഗാമി
"https://ml.wikipedia.org/w/index.php?title=കെ.എസ്._സുദർശൻ&oldid=3803281" എന്ന താളിൽനിന്ന് ശേഖരിച്ചത്