Jump to content

മോഹൻ ഭാഗവത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മോഹൻ മധുകർ ഭാഗവത്
ജനനം (1950-11-11) നവംബർ 11, 1950  (73 വയസ്സ്)
ദേശീയതഇന്ത്യൻ
പൗരത്വംഇന്ത്യൻ
വിദ്യാഭ്യാസംബി.വി.എസ്.സി ബിരുദം, ജനതാ കോളേജ് ,ചന്ദ്രാപൂർ
സംഘടന(കൾ)രാഷ്ട്രീയ സ്വയംസേവക സംഘം
അറിയപ്പെടുന്നത്രാഷ്ട്രീയ സ്വയംസേവക സംഘം പ്രചാരകൻ,
സർസംഘചാലക്

ആർ.എസ്.എസിൻറെ ഇപ്പോഴത്തെ സർസംഘചാലക് ആണ് മോഹൻ ഭാഗവത് എന്ന പേരിൽ അറിയപ്പെടുന്ന മോഹൻ മധുകർ ഭാഗവത് (മറാഠി: मोहन मधुकर भागवत, ജനനം 1950). കെ.എസ് സുദർശനന്റെ പിൻഗാമിയായി മാർച്ച്‌ 2009 നാണ് മോഹൻ ഭാഗവത് സർസംഘചാലക് പദവിയിൽ എത്തിചേർന്നത

ബാല്യം[തിരുത്തുക]

മഹാരാഷ്ട്രയിലെ ചന്ദ്രാപൂർ പട്ടണത്തിൽ 1950 സെപ്റ്റംബർ 11 നു അദ്ദേഹം ജനിച്ചു. അദ്ദേഹത്തിന്റെതു ഒരു സംഘ കുടുംബമായിരുന്നു.[1] മൂന്നു സഹോദരന്മാരും ഒരു സഹോദരിയും അടങ്ങുന്ന കുടുംബത്തിലെ മൂത്ത കുട്ടിയായിരുന്നു അദ്ദേഹം.[2] മോഹൻ ഭാഗവതിൻറെ പിതാവ് മധൂകർ ഭാഗവത് ഗുജറാത്ത് പ്രാന്ത പ്രചാരക് ആയും പിന്നീട് ചന്ദ്രാപ്പൂർ ഭാഗ് കാര്യവാഹ് ആയും പ്രവർത്തിച്ചിരുന്നു. ഇദ്ദേഹമാണ് ശ്രീ എൽ. കെ. അദ്വാനിയെ ആർ എസ് എസ് ലേക്ക് എത്തിച്ചത്.[3]

യൗവനവും വിദ്യാഭ്യാസവും[തിരുത്തുക]

ലോകമാന്യ തിലക് വിദ്യാലയത്തിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയതിനു ശേഷം ജനതാ കോളേജിൽ നിന്ന് ബി.വി.എസ്.സി ബിരുദം സ്വന്തമാക്കി. അദ്ദേഹത്തിൻറെ ജന്മദേശമായിരുന്ന ചന്ദ്രാപൂരിൽ തന്നെ ആയിരുന്നു ഇവ രണ്ടും. അതിനു ശേഷം വെറ്ററിനറി ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദത്തിന്‌ അകോല പഞ്ചബ്രാവൂ കൃഷി വിദ്യാപീഠിൽ ചേർന്നു. പക്ഷെ 1975 അവസാനത്തോടെ അടിയന്തരാവസ്ഥയുടെ ഉച്ചസ്ഥായിയിൽ പഠനം അവസാനിപ്പിച്ച് ആർ.എസ്.എസ് ൻറെ അടിയന്തരാവസ്ഥക്ക്‌ എതിരെ ഉള്ള പ്രവർത്തനങ്ങളിൽ പങ്കാളിയായി . അതിനു ശേഷം മുഴുവൻ സമയ പ്രവർത്തകനായി.[3]

രാഷ്ട്രീയ സ്വയംസേവക സംഘം[തിരുത്തുക]

അടിയന്തരാവസ്ഥക്ക് ശേഷം 1977 ഇൽ മഹാരാഷ്ട്രയിലെ അകോലയിൽ പ്രചാരകനായി അദ്ദേഹം പ്രവർത്തനം ആരംഭിച്ചു. 1991 മുതൽ 1999 വരെയുള്ള കാലഘട്ടത്തിൽ അഖിലഭാരതീയ ശാരീരിക് ശിക്ഷൻ പ്രമുഖ് ആയി പ്രവർത്തിച്ചു. അതിനു ശേഷം 2000 വരെ പ്രചാർ പ്രമുഖ് ആയും 2009 വരെ സർകാര്യവാഹ് ആയും സംഘ ചുമതലകൾ നിർവഹിച്ചു. 2009 മാർച് മാസം 21 നു അദ്ദേഹം സർസംഘചാലകൻ ആയി നിയുക്തനായി.[2]

വിവാദങ്ങൾ[തിരുത്തുക]

  • 2014 ഫെബ്രുവരിയിൽ 'കാരവൻ' എന്ന മാഗസിനിൽ വന്ന ഒരു അഭിമുഖ സംഭാഷണത്തിൽ - സംഝൗതാ എക്സ്പ്രസ് സ്ഫോടനക്കേസിൽ തടവിൽ കഴിയുന്ന സ്വാമി അസീമാനന്ദയുടെ വെളിപ്പെടുത്തൽ പ്രകാരം, 2007-ലെ സംഝൗതാ സ്ഫോടനവും ഹൈദ്രാബാദിലെ മക്ക മസ്ജിദ്, രാജസ്ഥാനിലെ അജ്മർ ദർഗ, 2006-ലെയും 2008-ലെയും മലെഗാവ് സ്‌ഫോടനങ്ങളും അക്കാലത്ത് ആർ.എസ്.എസ് ജനറൽ സെക്രട്ടറിയായിരുന്ന മോഹൻ ഭാഗവതിന്റെ അറിവും ആശിർവാദത്തോടെയൂം ആയിരുന്നെന്ന് ആരോപിക്കപ്പെടുന്നു. എന്നാൽ തടവിനുള്ളിൽ കഴിയുന്ന പ്രതിയുടെ അഭിമുഖം എടുക്കുന്നത് അസംഭാവ്യമാണെന്നും ഈ ആരോപണം തെറ്റാണെന്നും ആർ.എസ്.എസ് അവകാശപ്പെടുകയും, ഇങ്ങനെയൊരു വെളിപ്പെടുത്തൽ പ്രതി മുൻപേ നടത്തിയിട്ടില്ലെന്നും പ്രതിപ്പട്ടികയിൽ മോഹൻ ഭാഗവതിന്റെ പേരില്ല എന്നും എൻ.ഐ.എ വ്യക്തമാക്കുകയും ചെയ്തു.[4][5][6][7]
മുൻഗാമി ആർ.എസ്.എസ്സിന്റെ സർസംഘചാലക്
2009 - മുതൽ
പിൻഗാമി

അവലംബം[തിരുത്തുക]

  1. Swarup, Harihar (2010). Power Profiles. Har Anand Publications. p. 202. ISBN 8124115257.
  2. 2.0 2.1 "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2013-11-19.
  3. 3.0 3.1 http://www.whoislog.info/profile/mohan-bhagwat.html[പ്രവർത്തിക്കാത്ത കണ്ണി]
  4. "സംഝൗത സ്‌ഫോടനം മോഹൻ ഭാഗവത്തിന്റെ നിർദ്ദേശപ്രകാരമെന്ന് പ്രതി". മാതൃഭൂമി. ഫെബ്രുവരി 06, 2014. Archived from the original (പത്രലേഖനം) on 2014-02-06 09:11:23. Retrieved 2014 ഫെബ്രുവരി 6. {{cite news}}: Check date values in: |accessdate=, |date=, and |archivedate= (help)
  5. ലീന ഗീത രഘുനാഥ് (1 ഫെബ്രുവരി 2014). "The Believer : Swami Aseemanand's radical service to the Sangh". കാരവൻ മാഗസിൻ (in ഇംഗ്ലീഷ്). Archived from the original (അഭിമുഖം) on 2014-02-06 09:14:30. Retrieved 2014 ഫെബ്രുവരി 6. {{cite news}}: Check date values in: |accessdate= and |archivedate= (help)
  6. "അസീമാനന്ദയുടെ വെളിപ്പെടുത്തലുകൾ നിരസിച്ച് ആർ.എസ്.എസ്". ഡൂൾന്യൂസ്. ഫെബ്രുവരി 06, 2014. Archived from the original (പത്രലേഖനം) on 2014-02-06 09:20:50. Retrieved 2014 ഫെബ്രുവരി 6. {{cite news}}: Check date values in: |accessdate=, |date=, and |archivedate= (help)
  7. "Aseemanand's revelation on RSS chief: NIA denies it, Sushilkumar Shinde buys it". indiatoday.intoday.in (in ഇംഗ്ലീഷ്). 6 ഫെബ്രുവരി 2014. Archived from the original (പത്രലേഖനം) on 2014-02-06 09:18:32. Retrieved 2014 ഫെബ്രുവരി 6. {{cite news}}: Check date values in: |accessdate= and |archivedate= (help)
"https://ml.wikipedia.org/w/index.php?title=മോഹൻ_ഭാഗവത്&oldid=3674550" എന്ന താളിൽനിന്ന് ശേഖരിച്ചത്