അജ്മീർ ദർഗാസ്ഫോടനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Ajmer Sharif Dargah blast
Dargah of Sufi saint Moinuddin Chishti Ajmer India (5).JPG
Dargah of Moinuddin Chishti, the site of the attack.
Ajmer Sharif is located in Rajasthan
Ajmer Sharif
Ajmer Sharif
Ajmer Sharif (Rajasthan)
സ്ഥലം Ajmer, Rajasthan, India
26°27′25″N 74°37′40″E / 26.45694°N 74.62778°E / 26.45694; 74.62778
തിയതി 11 October 2007
18:12 IST (UTC+5.30)
ആക്രമണലക്ഷ്യം Dargah of Moinuddin Chishti[1]
ആക്രമണത്തിന്റെ തരം
Bomb in a Tiffin carrier[2]
മരിച്ചവർ 3[3]
മുറിവേറ്റവർ
17[2]
Suspected perpetrators
Abhinav Bharat,[3]

രാജസ്ഥാനിലെ അജ്മീറിലുള്ള ഖ്വാജ മുഈനുദ്ദീൻ ചിശ്തിയുടെ ശ്മശാനത്തിനടുത്ത് (ദർഗ) 2007 ഒകോടോബർ 11 നു് ഉണ്ടായ ബോംബ്സ്ഫോടനമാണ് അജ്മീർ ദർഗാസ്ഫോടനം .[4] ടിഫിൻ പെട്ടിയിൽ ഒളിപ്പിച്ച സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ചുണ്ടായ ഈ സ്ഫോടനത്തിൽ മൂന്ന് പേർ മരിക്കുകയും മുപ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അയ്യായിരത്തോളം ദർഗാപൂജകർ ഈ സമയത്ത് അവിടെ പ്രാർഥനക്ക് എത്തിയിട്ടുണ്ടായിരുന്നു.[5]. സ്ഫോടനത്തെ കുറിച്ച് ആദ്യം അന്വേഷണം നടത്തിയ രാജസ്ഥാൻ ഭീകരവിരുദ്ധ സേന (എ.ടി.എസ്)യുടെ പ്രാഥമിക നിഗമനം ഈ കൃത്യത്തിനു പിന്നിൽ ഹർക്കത്തുൽ ജിഹാദി ഇസ്ലാമിയ എന്ന മുസ്ലിം ഭീകര സംഘടനയാണ് എന്നായിരുന്നു. പിന്നീട് സി.ബി.ഐ അന്വേഷണത്തിനു ആവശ്യമുയർന്നതിനെ തുടർന്ന് അന്വേഷണം സി.ബി.ഐ. ഏറ്റെടുക്കുകയും ഈ ഭീകരകൃത്യത്തിനു പുറകിൽ ചില ഹിന്ദു ഭീകര സംഘടനകളാണ് എന്ന് കണ്ടെത്തുകയുമുണ്ടായി.[6]. ആർ.എസ്.എസിന്റെ ദേശീയ നിർവാഹക സമിതി അംഗവും സഹ്പ്രചാർ പ്രമുഖുമായ ഇന്ദ്രേഷ് കുമാർ എന്നയാളെ ഇതുമായി ബന്ധപ്പെട്ട് സി.ബി.ഐ ചോദ്യം ചെയ്യുകയും ഇന്ത്യൻ പീനൽകോഡ് പ്രകാരം ഗൂഡാലോചനാകുറ്റത്തിനു സി.ബി.ഐ കേസ് ഫയൽ ചെയ്യുകയും ചെയ്തു.[7] അജ്മീർ സ്ഫോടനത്തിൽ കുറ്റമാരോപിക്കപ്പെടുന്ന ദേവേന്ദ്ര ഗുപ്ത എന്നയാളുമായി ബന്ധപ്പെട്ടിരുന്നതായി ഉത്തർപ്രദേശിലെ ആർ.എസ്.സിന്റെ മുതിർന്ന പ്രവർത്തകരായ അശോക് വർഷണിയും അശോക് ബെറിയും ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി സി.ബി.ഐ. അവകാശപ്പെടുകയും ചെയ്തു.[8]


അവലംബം[തിരുത്തുക]

  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Sahil-20101104 എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
  2. 2.0 2.1 "Blast at Ajmer Dargah, 2 dead". Daily News and Analysis (India). 11 October 2007. ശേഖരിച്ചത് 12 January 2011. 
  3. 3.0 3.1 Koppikar, Smruti; Dasgupta, Debarshi; Hasan, Snigdha (19 July 2010). "The Mirror Explodes". Outlook (India). ശേഖരിച്ചത് 12 January 2011. 
  4. http://timesofindia.indiatimes.com/india/Ajmer-blast-Hindu-outfit-responsible/articleshow/5878836.cms
  5. http://timesofindia.indiatimes.com/india/New-leads-in-Ajmer-blast-case/articleshow/7162046.cms
  6. http://www.rediff.com/news/report/ajmer-blast-cbi-ready-to-grill-rss-man/20101223.htm
  7. http://www.rediff.com/news/report/ajmer-blast-cbi-ready-to-grill-rss-man/20101223.htm
  8. http://www.indianexpress.com/news/sangh-bosses-in-up-fixed-stay-of-ajmer-blast/644668/
"https://ml.wikipedia.org/w/index.php?title=അജ്മീർ_ദർഗാസ്ഫോടനം&oldid=2347801" എന്ന താളിൽനിന്നു ശേഖരിച്ചത്