ആര്യസമാജം
Jump to navigation
Jump to search
![]() The Primary (Highest) name of God | |
ആപ്തവാക്യം | "कृण्वन्तो विश्वं आर्यं" - Lets make the world noble. |
---|---|
രൂപീകരണം | 10 April 1875 |
തരം | Religious and Spiritual |
Legal status | Active |
ലക്ഷ്യം | Educational • Religious Studies • Spirituality |
ആസ്ഥാനം | India, Delhi |
നേതാവ് | Swami Dayananda Saraswati |
വെബ്സൈറ്റ് | www.aryasamaj.com |
സ്വാമി ദയാനന്ദ സരസ്വതി 1875 ഏപ്രിൽ 10 നു സ്ഥാപിച്ച ഒരു നവോത്ഥാന സംഘടനയാണ് ആര്യസമാജം( आर्य समाज) എന്ന് അറിയപ്പെടുന്നത്. പ്രധാനമായും ഹിന്ദുമതത്തിലെ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരായ പ്രസ്ഥാനമായാണ് ഇതു വളർന്നുവന്നത്. ജാതി ഇല്ലാത്ത ഹൈന്ദവരുടെ ഒരു സംഘടന ആയും ഇത് മാറി.
1869 നും 1873 നും ഇടയ്ക്ക് ദയാനന്ദ സരസ്വതി ഹിന്ദുമതത്തിൽ തന്റെ സാമുദായിക നവീകരണ ശ്രമങ്ങൾക്ക് തുടക്കമിട്ടു. ഇതിന്റെ ഫലമായാണ് വൈദികമൂല്യങ്ങളിലും സംസ്കാരത്തിലും അടിയുറച്ച വേദപഠന വിദ്യാലയങ്ങൾക്കും ഗുരുകുലങ്ങൾക്കും അദ്ദേഹം രൂപം കൊടുത്തത്. ഫാറൂഖാബാദിൽ 1869 ൽ 50 ൽപ്പരം വിദ്യാർത്ഥികളുമായി ആദ്യമായി ഇത്തരത്തിൽ ഒരു ഗുരുകുലം സ്ഥാപിയ്ക്കപ്പെട്ടു. [1]
അവലംബം[തിരുത്തുക]
- ↑ ഹേസ്റ്റിംഗ്സ്, ജെയിംസ് (2003). എൻസൈക്ലോപ്പീഡിയ ഓഫ് റിലീജിയൻ ആൻഡ് എത്തിക്സ്, പാർട്ട് -3. കെസ്സിഞ്ജർ പബ്ലിഷിംഗ്. p. 57. ISBN 0-7661-3671-X. Unknown parameter
|coauthors=
ignored (|author=
suggested) (help)