Jump to content

അരുൺ ജെയ്റ്റ്ലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അരുൺ ജെയ്റ്റ്ലി
കേന്ദ്ര, ധനകാര്യ വകുപ്പ് മന്ത്രി
ഓഫീസിൽ
2014-2019
മുൻഗാമിപി. ചിദംബരം
പിൻഗാമിനിർമ്മല സീതാരാമൻ
കേന്ദ്ര, കോർപ്പറേറ്റ്-കാര്യ വകുപ്പ് മന്ത്രി
ഓഫീസിൽ
2014-2019
മുൻഗാമിസച്ചിൻ പൈലറ്റ്
പിൻഗാമിനിർമ്മല സീതാരാമൻ
കേന്ദ്ര, പ്രതിരോധ വകുപ്പ് മന്ത്രി
ഓഫീസിൽ
2017, 2014
മുൻഗാമിമനോഹർ പരീക്കർ
പിൻഗാമിനിർമ്മല സീതാരാമൻ
രാജ്യസഭയിലെ പ്രതിപക്ഷ നേതാവ്
ഓഫീസിൽ
2009-2014
മുൻഗാമിജസ്വന്ത് സിംഗ്
പിൻഗാമിഗുലാം നബി ആസാദ്
രാജ്യസഭാംഗം
ഓഫീസിൽ
2018-2019, 2012-2018, 2006-2012, 2000-2006
മണ്ഡലംഗുജറാത്ത്(2000-2018), ഉത്തർപ്രദേശ്(2018)
വ്യക്തിഗത വിവരങ്ങൾ
ജനനം1952 ഡിസംബർ 28
ന്യൂഡൽഹി
മരണംഓഗസ്റ്റ് 23, 2019(2019-08-23) (പ്രായം 66)
എയിംസ് ആശുപത്രി, ന്യൂഡൽഹി
രാഷ്ട്രീയ കക്ഷിബി.ജെ.പി(1980-2019)
പങ്കാളിസംഗീത
കുട്ടികൾ2
ജോലിസുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ
As of 17 ഡിസംബർ, 2022
ഉറവിടം: മന്ത്രാലയത്തിൻ്റെ ഔദ്യോഗിക വെബ് സൈറ്റ്

2014 മുതൽ 2019 വരെ കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രിയായിരുന്ന ന്യൂഡൽഹിയിൽ നിന്നുള്ള മുതിർന്ന ബി.ജെ.പി നേതാവായിരുന്നു അരുൺ ജെയ്റ്റ്ലി.(1952-2019)[1] 2000 മുതൽ 2019 വരെ നാലു തവണ രാജ്യസഭാംഗമായിരുന്ന ജെയ്റ്റ്ലി കോർപ്പറേറ്റ് കാര്യം, പ്രതിരോധം എന്നീ വകുപ്പുകളുടെ മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. 2019 ഓഗസ്റ്റ് 23 ന് അദ്ദേഹം അന്തരിച്ചു. കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രിയായിരിക്കെ രാജ്യത്തിൻ്റെ സമ്പദ് ഘടനയ്ക്ക് സുസ്ഥിര സംഭാവനകൾ നൽകിയത് പരിഗണിച്ച് മരണാനന്തരം 2020-ൽ പത്മ വിഭൂഷൺ[2] പുരസ്കാരം നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു.[3][4][5][6][7]

ജീവിതരേഖ

[തിരുത്തുക]

ഒരു പഞ്ചാബി ഹിന്ദു-ബ്രാഹ്മിൺ കുടുംബത്തിൽ 1952 ഡിസംബർ 28ന് മഹാരാജ് കിഷൻ ജെയ്റ്റ്ലിയുടേയും രത്തൻ പ്രഭയുടേയും മകനായി ന്യൂഡൽഹിയിൽ ജനനം. 1957 മുതൽ 1969 വരെ ഡൽഹി സെൻറ്. സേവ്യേഴ്സ് സീനിയർ സെക്കണ്ടറി സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം. 1973-ൽ ഡൽഹിയിലെ ശ്രീറാം കോളേജിൽ നിന്നും കൊമേഴ്സിൽ ബിരുദം. 1977-ൽ ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്നും നിയമ ബിരുദം നേടി പഠനം പൂർത്തീകരിച്ചു. 1977-ൽ അഭിഭാഷകനായി ഔദ്യോഗിക ജീവിതമാരംഭിച്ച അരുൺ ജെയ്റ്റ്ലി 1990-ൽ ഡൽഹി ഹൈക്കോടതിയിലെയും സുപ്രീം കോടതിയിലെയും മുതിർന്ന അഭിഭാഷകനായി. 1989-ലെ വി.പി.സിംഗ് മന്ത്രിസഭയിൽ അഡീഷണൽ സോളിസിറ്റർ ജനറലായും പ്രവർത്തിച്ചു. പൂർണ സമയ രാഷ്ട്രീയ പ്രവർത്തകനായതിനെ തുടർന്ന് അഭിഭാഷക ജോലിയിൽ നിന്ന് 2009-ൽ വിരമിച്ചു.[8]

രാഷ്ട്രീയ ജീവിതം

[തിരുത്തുക]

കോളേജിൽ പഠിക്കുമ്പോൾ വിദ്യാർത്ഥി സംഘടനയായ എ.ബി.വി.പിയുടെ സജീവ പ്രവർത്തകനായിരുന്ന ജെയ്റ്റ്ലി 1974-ൽ എ.ബി.വി.പിയുടെ പ്രസിഡൻ്റായും പ്രവർത്തിച്ചു.

1973-ൽ വിദ്യാർത്ഥി-യുവജന സംഘടനയുടെ കൺവീനറായും എ.ബി.വി.പിയുടെ ഡൽഹി സംസ്ഥാന പ്രസിഡൻറായും ദേശീയ ജനറൽ സെക്രട്ടറിയുമായിരുന്നു. യുവമോർച്ചയുടെ സംസ്ഥാന അധ്യക്ഷൻ, ബി.ജെ.പി ഡൽഹി സംസ്ഥാന സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു.

1980-ൽ ബി.ജെ.പിയിൽ അംഗമായ ജെയ്റ്റ്ലി 1991 മുതൽ 2019 വരെ പാർട്ടിയുടെ ദേശീയ നിർവാഹക സമിതിയിൽ അംഗമായിരുന്നു. 1999 മുതൽ ബി.ജെ.പിയുടെ ദേശീയ നിർവാഹക സമിതിയിലെ ഔദ്യോഗിക വക്താവായിരുന്നു. 2004 മുതൽ 2009 വരെ ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറിയായി നിയമിതനായി.

2000-ൽ ഗുജറാത്തിൽ നിന്ന് ആദ്യമായി രാജ്യസഭാംഗമായ ജെയ്റ്റ്ലി പിന്നീട് 2019 വരെ നാലു തവണ രാജ്യസഭയിലെത്തി. 2014-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ അമൃത്സറിൽ നിന്ന് മത്സരിച്ചെങ്കിലും കോൺഗ്രസിലെ അമരീന്ദർ സിംഗിനോട് പരാജയപ്പെട്ടു.

1999-2004 കാലയളവിലെ എ.ബി. വാജ്പേയി മന്ത്രിസഭയിൽ ആദ്യമായി സംസ്ഥാന ചുമതലുള്ള കേന്ദ്രമന്ത്രിയായി നിയമിതനായ ജെയ്റ്റ്ലി 2003 മുതൽ 2004 വരെ കേന്ദ്ര വാണിജ്യ-വ്യവസായ വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചു. 2009 മുതൽ 2014 വരെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവായിരുന്നു.

2014-ലെ പതിനാറാമത് ലോക്സഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പി വിജയിച്ചതിനെ തുടർന്ന് രാജ്യസഭ നേതാവായി തിരഞ്ഞെടുക്കപ്പെട്ടു. 2014 മുതൽ 2019 വരെ ഒന്നാം നരേന്ദ്ര മോദി മന്ത്രിസഭയിലെ ധനകാര്യം, കോർപ്പറേറ്റ്കാര്യം, പ്രതിരോധം, വിവര-സാങ്കേതിക സംപ്രേക്ഷണം എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായിരുന്നു.

പരിഷ്കരിച്ച ചരക്കു സേവന നികുതി(ജി.എസ്.ടി), 2016 നവംബർ എട്ടിലെ 1000, 500 നോട്ടു നിരോധനം, റെയിൽവേ ബജറ്റിനെ പൊതു ബജറ്റുമായി ലയിപ്പിച്ചത്, ആസ്തിയില്ലാത്ത കമ്പനികളെ പാപ്പരായി പ്രഖ്യാപിക്കൽ എന്നീ നയങ്ങൾ അരുൺ ജെയ്റ്റ്ലി ധനകാര്യ വകുപ്പ് മന്ത്രിയായിരുന്നപ്പോൾ നടപ്പിലാക്കിയ നയങ്ങളാണ്.

2019-ൽ ബി.ജെ.പി രണ്ടാമതും കേന്ദ്രത്തിൽ അധികാരം നിലനിർത്തിയപ്പോൾ ആരോഗ്യ പ്രശ്നങ്ങൾ നിമിത്തം മന്ത്രിസഭയിൽ ചേർന്നില്ല. ആരോഗ്യ പ്രശ്നങ്ങൾ മൂലം കാബിനറ്റിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് പ്രധാനമന്ത്രിയായ നരേന്ദ്ര മോദിയോട് ജെയ്റ്റ്ലി നേരിട്ട് ആവശ്യപ്പെടുകയായിരുന്നു.[9][10]

സ്വകാര്യ ജീവിതം

[തിരുത്തുക]
 • ഭാര്യ : സംഗീത
 • മക്കൾ :
 • രോഹൻ
 • സൊനാലി[11]

വാർധക്യ സഹജമായ അസുഖങ്ങൾ നിമിത്തം 2018 മുതൽ ചികിത്സയിലായിരുന്ന ജെയ്റ്റ്ലി 2019 ഓഗസ്റ്റ് 23ന് അന്തരിച്ചു. ഓഗസ്റ്റ് 25ന് ബോധ്ഘട്ടിൽ സംസ്കാര ചടങ്ങുകൾ നടന്നു.[12]

പുറം കണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
 1. "മുൻ കേന്ദ്ര മന്ത്രി അരുൺ ജെയ്റ്റ്ലി അന്തരിച്ചു, Former Union Minister and Senior BJP leader Arun Jaitley passes away at AIIMS" https://archives.mathrubhumi.com/amp/news/india/former-union-minister-and-senior-bjp-leader-arun-jaitley-passes-away-at-aiims-1.4065369
 2. "Padma Awards: Sushma Swaraj, Arun Jaitley given Padma Vibhushan posthumously | Latest News India - Hindustan Times" https://www.hindustantimes.com/india-news/padma-awards-sushma-swaraj-arun-jaitley-given-padma-vibhushan-posthumously-101636354728372.html
 3. "യമുനാ‌ തീരത്ത് അരുൺ ജയ്റ്റ്ലിക്ക് അന്ത്യ‌വിശ്രമം | Arun Jaitley | Malayalam News | Manorama News" https://www.manoramaonline.com/news/india/2019/08/26/arun-jaitley-cremated-with-state-honours.html
 4. "അരുൺ ജയ്റ്റ്ലി ഒാർമയായി | Arun Jaitley | Manorama News" https://www.manoramaonline.com/news/india/2019/08/25/arun-jaitley-passes-away.html
 5. "ഡൽഹിയിലെ ബിജെപി മുഖം | Arun Jaitley | Malayalam News | Manorama Online" https://www.manoramaonline.com/news/india/2019/08/24/arun-jaitley-likes.html
 6. "സമ്പന്നം ജയ്റ്റ്ലി യുഗം | Arun Jaitley | Manorama News" https://www.manoramaonline.com/news/india/2019/08/24/arun-jaitely-as-finance-minister.html
 7. "പുതുമോദിയുടെ മുഖം | Arun Jaitley | Manorama News" https://www.manoramaonline.com/news/india/2019/08/24/arun-jaitley-and-narendra-modi.html
 8. "അരുൺ ജയ്റ്റ്ലി: ജീവിതരേഖ | Arun Jaitley | Manorama News" https://www.manoramaonline.com/news/india/2019/08/25/arun-jaitley-timeline.html
 9. "കേന്ദ്രമന്ത്രിയാകാനില്ലെന്ന് അരുൺ ജയ്റ്റ്‌ലി; നരേന്ദ്ര മോദിക്കു കത്തു നൽകി | Arun Jaitley | Narendra Modi" https://www.manoramaonline.com/news/latest-news/2019/05/29/arun-jaitley-writes-to-pm-narendra-modi-requests-to-not-give-him-any-responsibility-for-the-present.html
 10. "എതിർപ്പുകൾക്കും ചെവി കൊടുത്ത നയതന്ത്രജ്ഞൻ | Arun Jaitley | Manorama News" https://www.manoramaonline.com/news/india/2019/08/24/thomas-issac-remembering-arun-jaitley.html
 11. "ജയ്റ്റ്ലി: അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങൾ | 10 Facts About Arun Jaitley | Manorama News | Malayala Manorama" https://www.manoramaonline.com/news/latest-news/2019/08/24/lesser-known-10-facts-about-former-union-minister-bjp-mp-arun-jaitley.html
 12. "മറക്കില്ല ജയ്റ്റ്ലിയുടെ ‘സൗഹൃദ നയതന്ത്രം’ | Political Life Story of Arun Jaitley | Manorama News | Malayala Manorama" https://www.manoramaonline.com/news/latest-news/2019/08/24/narendra-modi-amit-shah-arun-jaitley-political-partnership-in-bjp-nda-govt.html
"https://ml.wikipedia.org/w/index.php?title=അരുൺ_ജെയ്റ്റ്ലി&oldid=3937715" എന്ന താളിൽനിന്ന് ശേഖരിച്ചത്