Jump to content

ദത്തോപാന്ത് ഠേംഗ്ഡി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദത്തോപാന്ത് ഠേംഗ്ഡി
ജനനം
ദത്താത്രേയ ബാപ്പുറാവു ഠേംഗ്ഡി

(1920-11-10)10 നവംബർ 1920
ആർവി വില്ലേജ്, വാർദ്ധാ ജില്ല, മഹാരാഷ്ട്ര
മരണം14 ഒക്ടോബർ 2004(2004-10-14) (പ്രായം 83)
അന്ത്യ വിശ്രമംരാംനരേഷ് ഭവൻ , ഡെൽഹി
വിദ്യാഭ്യാസംB.A., LL.B
അറിയപ്പെടുന്നത്ഹിന്ദു സൈദ്ധാന്തികൻ
ഭാരതീയ മസ്ദൂർ സംഘം, ഭാരതീയ കിസാൻ സംഘം, സ്വദേശി ജാഗരൺ മഞ്ച്, സ്ഥാപകൻ .
രാഷ്ട്രീയ സ്വയംസേവക സംഘം പ്രചാരകൻ
പുരസ്കാരങ്ങൾപദ്മഭൂഷൺ ശുപാർശ ചെയ്യപ്പെട്ടെങ്കിലും നിരസിച്ചു
വെബ്സൈറ്റ്ഔദ്യോഗിക വെബ് ഇടം
ഒപ്പ്

രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ മുഴുവൻ സമയ പ്രവർത്തകനായിരുന്നു ദത്തോപാന്ത് ഠേംഗ്ഡി (ജീവിതകാലം: നവംബർ 10 , 1920 - ഒക്ടോബർ 14 , 2004 ) സ്വദേശീ ജാഗരൺ മഞ്ച്, ഭാരതീയ കിസാൻ സംഘ്, ഭാരതീയ മസ്ദൂർ സംഘം തുടങ്ങിയ പ്രസ്ഥാനങ്ങളുടെ സ്ഥാപകനും തൊഴിലാളിനേതാവുമായിരുന്നു അദ്ദേഹം. 1964 മുതൽ 1976 വരെ രണ്ടു ടേമിലായി ഉത്തർ പ്രദേശിൽ നിന്നുള്ള രാജ്യസഭാ അംഗമായി സേവനമനുഷ്ടിച്ചിട്ടുണ്ട് [1] . ഹിന്ദി, മറാത്തി, ഇംഗ്ലീഷ് ഭാഷകളിലായി നാൽപ്പതോളം പുസ്തകങ്ങളുടെ രചയിതാവും ബഹുഭാഷാ പണ്ഡിതനുമായിരുന്ന അദ്ദേഹം അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത്, അഖിലഭാരതീയ അധിവക്ത് പരിഷത്ത് തുടങ്ങിയ ഇതര സംഘടനകളുടേയും സ്ഥാപകാംഗവുമായിരുന്നു.[2]

ആദ്യകാല ജീവിതം

[തിരുത്തുക]

1920 നവംബർ 10 നു മഹാരാഷ്ട്രയിലെ വാർദ്ധാജില്ലയിലെ അർവിയിലാണ് ദത്തോപാന്ത് ജനിച്ചത്. സ്കൂൾ കാലം മുതൽക്കു തന്നെ വിദ്യാർത്ഥിപ്രസ്ഥാനങ്ങളിൽ പങ്കുചേർന്ന ഠേംഗ്ഡി 1936 ഇൽ വിപ്ലവസംഘടനയായ ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസ്സോസ്സിയേഷനിൽ ചേർന്നു പ്രവർത്തിച്ചിരുന്നു . മോറിസ് കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദവും, നാഗ്പൂർ കോളജിൽ നിന്നും നിയമബിരുദവും അദ്ദേഹം നേടിയിട്ടുണ്ട്. ബാബാ സാഹേബ് അംബേദ്കറും എം.എസ്. ഗോൾവൽക്കറും, ദീന ദയാൽ ഉപാധ്യായയും ഠേംഗ്ഡിയുടെ രാഷ്ട്രീയ ജീവിതത്തിൽ വളരെയധികം സ്വാധീനം ചെലുത്തി. 22 വയസ്സുള്ളപ്പോൾ രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ മുഴുവൻ സമയ പ്രവർത്തകനായി. 1950 -51 കാലയളവിൽ ഇന്ത്യൻ നാഷണൽ ട്രേഡ് യൂണിയൻ കോൺഗ്രസ്സ് ( ഐ.എൻ.ടി.യു.സി ) സംഘടനാ സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു

രാഷ്ട്രീയം

[തിരുത്തുക]

ചെറുപ്പകാലം മുതൽ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ആദർശങ്ങളിൽ ആകൃഷ്ടനായ അദ്ദേഹം 1942 ൽ സംഘടനയുടെ മുഴുവൻ സമയ പ്രവർത്തകനായി മാറി. കേരളത്തിൽ സംഘടനാ പ്രവർത്തനം ആരംഭിക്കാൻ നിയോഗിക്കപ്പെട്ട ആദ്യത്തെ പ്രചാരകനായിരുന്നു ഠേംഗ്ഡി. കോഴിക്കോട് ജില്ലയിൽ കേരളത്തിലാദ്യമായി ആർ.എസ്സ്.എസ്സ് പ്രവർത്തനത്തിനു തുടക്കം കുറിച്ചത് അദ്ദേഹമാണ്. 1951 ൽ ഭാരതീയ ജനസംഘത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങളിൽ പങ്കാളിയാകുകയും 1953 വരെ അതിൻറെ സംഘടനാ സെക്രട്ടറിയായി പ്രവർത്തിക്കുകയും ചെയ്തു. രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ ആശയങ്ങൾ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന തൊഴിലാളി സംഘടന എന്ന ലക്ഷ്യത്തോടെ 1955 ജൂലൈ 23 നു ഭാരതീയ മസ്ദൂർ സംഘ് രൂപവത്കരിച്ചു. അംഗസംഖ്യയിൽ ഇന്ത്യയിൽ ഒന്നാമത്തെ തൊഴിലാളി സംഘടനയായി മാറുവാൻ ബി.എം.എസിനു കഴിഞ്ഞതിനു കാരണം ഠേംഗ്ഡിയുടെ നേതൃപാടവവും സംഘടനാ ശേഷിയുമായിരുന്നു .1964 മുതൽ 1976 വരെ ഉത്തർ പ്രദേശിൽ നിന്നുള്ള രാജ്യസഭാംഗമായിരുന്നു. തൊഴിലാളി പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് അനേകം വിദേശ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട് . അടിയന്തരാവസ്ഥക്കാലത്ത് ലോകസംഘർഷ സമിതിയുമായി ബന്ധപ്പെട്ട് പ്രക്ഷോഭം നടത്തുകയും ഒളിവിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുകയും ചെയ്തു. 1979 മാർച്ച് നാലിനു രാജസ്ഥാനിലെ കോട്ടയിൽ വച്ച് കർഷകരുടെ സമസ്തമേഖലകളിലെയും ഉന്നമനം ലക്ഷ്യമാക്കി ഭാരതീയ കിസാൻ സംഘ് സ്ഥാപിച്ചു .

1964 മുതൽ 1976 വരെ അദ്ദേഹം രാജ്യസംഭാംഗമായിരുന്നു . 1968 മുതൽ 70 വരെ അതിന്റെ ഉപാദ്ധ്യക്ഷനായും പ്രവർത്തിച്ചു . അടിയന്തീരാവസ്ഥയ്ക്കെതിരെ ലോക സംഘർഷ സമിതിക്ക് വേണ്ടി ഒളിവിലിരുന്നുള്ള സംഘാടനം നിർവഹിച്ചു . 1979 ൽ ഭാരതീയ കിസാൻ സംഘ് രൂപവത്കരിച്ചു .മുതലാളിത്ത വ്യ്വസ്ഥിതിയും കമ്യൂണിസ്റ്റ് വ്യവസ്ഥിതിയും ആത്യന്തികമായി ജനങ്ങൾക്ക് ഗുണപരമല്ലെന്ന് വാദിച്ച അദ്ദേഹം ഏകാത്മ മാനവ ദർശനത്തിലധിഷ്ഠിതമായ മൂന്നാമതൊരു മാർഗ്ഗം മുന്നോട്ടു വച്ചു . സ്വദേശി , സ്വാശ്രയം ,സ്വാഭിമാൻ എന്ന മുദ്രാവാക്യമുയർത്തി 1991 ൽ സ്വദേശി ജാഗരൺ മഞ്ച് സ്ഥാപിച്ചു. ഭാരതീയ ജനസംഘം , അഖില ഭാരതീയ വിദ്യാർത്ഥി പരിഷദ് എന്നിവയുടെ സ്ഥാപനത്തിലും അദ്ദേഹം പ്രധാന പങ്ക് വഹിച്ചിട്ടുണ്ട് .

വ്യക്തിജീവിതം

[തിരുത്തുക]

രാഷ്ട്രീയത്തിനതീതമായി വ്യക്തിബന്ധങ്ങൾ കാത്തുസൂക്ഷിയാളായിരുന്നു ഠേംഗ്ഡി. കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന കെ. ദാമോദരനുമായി അദ്ദേഹം അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു . ഭാരതീയ ചിന്ത എന്ന പുസ്തകമെഴുതുന്നതിൽ ഠേംഗ്ഡിയുമായി നടത്തിയ ചർച്ചകളുടെ സ്വാധീനമുണ്ടായിരുന്നെന്ന് ദാമോദരൻ പറഞ്ഞിട്ടുണ്ട് . ഭാരത സർക്കാർ പദ്മ ഭൂഷൺ നൽകിയെങ്കിലും തന്നേക്കാൾ അർഹതയുള്ള നിരവധി പേരുണ്ടെന്ന കാരണം പറഞ്ഞ് അദ്ദേഹം അത് നിഷേധിക്കുകയാണുണ്ടായത് . അംബേദ്കറുമായുള്ള അടുത്ത ബന്ധമാണ് പിൽക്കാലത്ത് സമാജിക് സമരസത മഞ്ച് എന്ന സംഘടന സ്ഥാപിക്കാൻ അദ്ദേഹത്തിന് പ്രേരണ നൽകിയത്. ഉച്ച നീചത്വങ്ങൾ വെടിഞ്ഞ് സമാജം സമരസതയോടെ ജീവിക്കണമെന്ന ചിന്തയായിരുന്നു അതിനു പിന്നിലുണ്ടായിരുന്നത് .

പ്രഭാഷണങ്ങൾ

[തിരുത്തുക]

പ്രഭാഷണങ്ങൾ - ഠേംഗ്ഡി

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ദത്തോപാന്ത്_ഠേംഗ്ഡി&oldid=3952753" എന്ന താളിൽനിന്ന് ശേഖരിച്ചത്