സർസംഘചാലക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

രാഷ്ട്രീയ സ്വയം സേവക് സംഘ ത്തിൻറെ ഏറ്റവും ഉയർന്ന ചുമതലയാണ് സർസംഘചാലക് . ഇത് വരെ ഏഴു പേർ ആ ചുമതല വഹിച്ചിട്ടുണ്ട്‌ . ആർ.എസ്.എസ് എടുക്കുകയും നടപ്പിലാക്കുകയും ചെയ്യുന്ന എല്ലാ പ്രവർത്തനങ്ങളും സർസംഘചാലകിന്റെ മേൽനോട്ടത്തിൽ ആണ് നടത്തപ്പെടുന്നത്. സർസംഘചാലകനെ തിരഞ്ഞെടുക്കുന്ന രീതിയല്ല ആർ.എസ് .എസ്സിൽ ഉള്ളത് . മറിച്ചു തന്റെ പിൻഗാമിയെ ഓരോ സർസംഘചാലകനും നിർദ്ദേശിക്കുകയാണ് പതിവ്. ആർ.എസ്.എസ്സിന്റെ ആദ്യ സർസംഘചാലക് ഡോക്ടർ ഹെഡ്ഗേവാർ ആയിരുന്നു. ഇപ്പോഴത്തെ സർസംഘചാലക് മോഹൻ ഭാഗവത് ആണ്.

ഡോക്ടർ ഹെഡ്ഗേവാർ രണ്ടു തവണ ഈ സ്ഥാനത്ത് ഇരുന്നിട്ടുണ്ട്. 1925 മുതൽ 1930-ൽ വന സത്യാഗ്രഹത്തിൻ ജയിലിലാകുന്നതു വരെ. ജയിലിൽ കിടന്ന കാലഘട്ടത്തിൽ ഡോ. പരഞ്പേ സർസംഘചാലക് ആയി. ജയിലിൽ നിന്നു തിരിച്ചു വന്നതിനു ശേഷം 1931 മുതൽ 1940 വരെ വീണ്ടും ഡോക്ടർ ഹെഡ്ഗേവാർ സർസംഘചാലക് ആയി.

സർസംഘചാലകൻമാരുടെ പട്ടിക[തിരുത്തുക]

ക്രമ
സംഖ്യ.
പേര് പദവിയിൽ[1] ചിത്രം
1. ഡോക്ടർ കേശവ ബലിറാം ഹെഡ്ഗേവാർ 1925 - 1930
ഡോക്ടർജി
2. ലക്ഷ്മൺ വാമൻ പരഞ്ജ്പേ
ഡോക്ടർജി വന സത്യാഗ്രഹത്തിൽ ജയിലിലായപ്പോൾ
1930 - 1931
3. ഡോക്ടർ കേശവ ബലിറാം ഹെഡ്ഗേവാർ 1931 - 1940
ഡോക്ടർജി
4. പ്രൊഫസർ: മാധവ സദാശിവ ഗോൾവൽക്കർ 1940 - 1973
ഗുരുജി
5. മധുകർ ദത്താത്രയ ദേവറസ് 1973 - 1994
6. പ്രൊഫസർ: രാജേന്ദ്ര സിംഗ് 1994 - 2000
7. കെ.എസ് സുദർശൻ 2000 - 2009
8. മോഹൻ ഭാഗവത് 2009 മാർച്ച് മുതൽ
മോഹൻ ഭാഗവത്

അവലംബം[തിരുത്തുക]

  1. http://rssonnet.org/index.php?option=com_timeline&Itemid=56
"https://ml.wikipedia.org/w/index.php?title=സർസംഘചാലക്&oldid=2378469" എന്ന താളിൽനിന്ന് ശേഖരിച്ചത്