ക്ഷത്രിയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹിന്ദുമതത്തിലെ ചാതുർവർണ്ണ്യ വ്യവസ്ഥയിലെ ഒരു വിഭാഗമാണ് ക്ഷത്രിയർ. ഇവർ പോരാളികളാണ്. വടക്കേ ഇൻഡ്യയിലെ രജപുത്രർ കേരളത്തിലെ നായർ,തുളുനാട്ടിലെ ബണ്ട്, ഇവ പ്രധാന ഉപജാതികൾ. ക്ഷത്രിയർക്കു വംശനാശം വന്നു എന്നും അതിനാൽ ഇപ്പോഴുള്ളവർ യഥാർത്ഥ ക്ഷത്രിയർ അല്ല എന്നും കേരളത്തിലെ നമ്പൂതിരിമാരടക്കം ചില ബ്രാഹ്മണർ വിശ്വസിക്കുന്നു.[1]

തെക്കേ ഇൻഡ്യയിൽ കേരളത്തിൽ മാത്രമാണു പുരാതന കാലം മുതൽക്കെ ക്ഷത്രിയർ നിലവിൽ ഉള്ളതു.[2] പക്ഷേ ആന്ധ്രയിലെ രാജു വംശജരെയും ചിലർ ക്ഷത്രിയ ഗണത്തിൽ ഉൾപ്പെടുത്തുന്നു.[3] .

അമരകോശം പറയുന്നു “ക്ഷതാത് ത്രായതേ ഇതി ക്ഷത്രിയഃ” “മൂർദ്ധാഭിഷിക്തോ രാജന്യോ ബാഹുജഃ ക്ഷത്രിയോ വിരാട്‌ രാജ്ഞി രാട്‌ പാർത്ഥിവക്ഷ്മാ ഭൂന്നൃപഭൂപമഹീക്ഷിത ...” എന്നീ വരികൾ കൂടി വായിക്കുക. ക്ഷത്രിയർ എന്നത്‌ യോദ്ധാക്കളല്ല. യുദ്ധം അറിയാമെങ്കിലും അവർ യുദ്ധക്കൊതിയരായിരുന്നില്ല. യുദ്ധം ചെയ്യുന്നവരൊക്കെ ക്ഷത്രിയരുമല്ല. (വെറും യോദ്ധാക്കൾ ശൂദ്രർ തന്നെ.) യുദ്ധം ചെയ്യുക എന്നത്‌ ക്ഷത്രിയധർമ്മമല്ല, എന്നാൽ ശത്രുനിഗ്രഹം, രാജ്യരക്ഷ, - പ്രജാപാലനവും പ്രജാക്ഷേമവും, ധർമ്മ പരിപാലനം, നീതിന്യായപരിപാലനം, ജന്മിത്തം എന്നിവ അനുഷ്ടിക്കുന്നവരുടെ സമൂഹമാണു് “ക്ഷത്രിയർ”. അമരകോശം തന്നെ ഇത്നേറ്റവും ആശ്രയം. മൂർദ്ധാഭിഷിക്തൻ സമൂഹത്തിലെ പൂജനീയൻ; ബാഹുഭ്യാം ജാതഃ = ബ്രഹ്മാവിന്റെ ബാഹുക്കളായി ജനിച്ചവൻ;

കേരളത്തിലെ നായർ ഉപജാതിയിൽപെടുന്ന സാമന്തക്ഷത്രിയർ,സാമന്തൻനായർ,ഇല്ലത്തു നായർ, കിരിയത്തിൽ നായർ,സ്വരൂപത്തിൽ നായർ എന്നിവർ മാത്രമേ ക്ഷത്രിയ പദവി അവകാശപ്പെടുന്നുള്ളു.

ഇവകൂടി കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://books.google.co.in/books?id=DoyETlgz7QYC&pg=PA231#v=onepage&q=&f=false "The Kshatriya, or military class is said by the Brahmins to be extinct. But the Rajpoots and the Nairs in the Deccan in all probability belong to this class, though the Brahmins assert that they are only Sudras."
  2. http://books.google.com/books?id=PsyatLixPsUC&pg=PA32 "Within South India, It was only in Kerala that there emerged warrior lineages approximate to the Kshatriya model. Nayar ' Kshatriya-hood ' was thus based on special ecological conditions within the south Indian macro-region."
  3. http://books.google.co.in/books?id=sOrglHSX6rsC&pg=PA50 "None of these people, except possibly the Nairs of Kerala and the Rajus of Andhra, have been viewed by some as Kshatriya"
  • [1] Downfall of Hindu India By Chintaman Vinayak Vaidya. Page:278. "Nair (Nagara) Kshatriyas sent out a religious invasion under Sankara which subjugated the whole of India"
  • [2] Journal of the Asiatic Society of Bombay, Volume 5 By Asiatic Society of Bombay. Page:40. "for after mentioning an expedition of his into Malabar to aid the Kshatriya (Nair) rulers, against the rebellious natives of the province"
  • [3] The Suma oriental of Tomé Pires: an account of the East (Volume 2) By Tomé Pires, Francisco Rodrigues. Page:67 "Nayar is the caste corresponding to the Kshatriyas, second in importance to the Brahmans. At present, Nair or Nayar is a title added to nearly all the names of the race, and it is, like Mister or Esquire, assumed as a birthright by any"
"https://ml.wikipedia.org/w/index.php?title=ക്ഷത്രിയൻ&oldid=2666933" എന്ന താളിൽനിന്നു ശേഖരിച്ചത്