തന്ത്രം
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല.· newspapers · books · scholar · JSTOR (2026 മാർച്ച്) |
| ഹൈന്ദവഗ്രന്ഥങ്ങൾ എന്ന പരമ്പരയുടെ ഭാഗം |
| ഹൈന്ദവഗ്രന്ഥങ്ങൾ |
|---|
|
|
പ്രാചീന ഭാരതത്തിൽ ഉടലെടുത്ത ഒരു തരം ധ്യാനമാർഗ്ഗമാണ് തന്ത്രം അഥവാ തന്ത്ര. ഇത് ഭാരതത്തിൽ ഏ ഡി അഞ്ചാം നൂറ്റാണ്ടിന് മുനുപ് രൂപംകൊണ്ടതാണെന്ന് ചരിത്രരേഖകൾ കാണിക്കുന്നത്[അവലംബം ആവശ്യമാണ്]. ദക്ഷിണം, സമയം, വാമം,കൌളം തുടങ്ങി ധാരാളം ശാഖകൾ ഉൾക്കൊള്ളുന്ന ഒരു ധ്യാനമാർഗ്ഗമാണിത്. ഇതിൽ പരാമർശിക്കുന്ന കാര്യങ്ങൾക്ക് ശാസ്ത്രീയമായ തെളിവുകളുടെ അഭാവമുള്ളതിനാൽ കപടശാസ്ത്രമായി പരിഗണിക്കുന്നു. ഈ ധ്യാനമാർഗ്ഗം ഹിന്ദു, ബുദ്ധ, ജൈന വിശ്വാസധാരകളിൽ ആചരിക്കപ്പെടുന്നു. ധാരാളം നിഗൂഢതകൾ നിറഞ്ഞ താന്ത്രികഗ്രന്ഥങ്ങളെല്ലാം തന്നെ വിരചിതമായിരിക്കുന്നത് സംസ്കൃതഭാഷയിലാണെന്നുള്ളതും ഇതിൻറെ ഗ്രാഹ്യതയ്ക്ക് വെല്ലുവിളിയാകാറുണ്ട്. ഹൈന്ദവ വിശ്വാസത്തിൽ പല ക്ഷേത്രങ്ങളും താന്ത്രിക ആരാധന കാണാം. ശിവനും പാർവ്വതിക്കും തന്ത്രയിൽ സവിശേഷ സ്ഥാനം തന്നെയുണ്ട്.