യജുർ‌വേദം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

യജ്ഞപ്രധാനമായത് യജുർ‌വേദം. കൃഷ്ണയജുർവേദമെന്നും ശുക്ലയജുർവേദമെന്നും രണ്ട് ഭാഗങ്ങളുണ്ട്. കൃഷ്ണയജുർവേദത്തിന്റെ ബ്രാഹ്മണമായ തൈതിരീയത്തിൽ അശ്വമേധം, അഗ്നിഷ്ടോമം, രാജസൂയം, എന്നീ യജ്ഞങ്ങളെപ്പറ്റി പ്രതിപാദനമുണ്ട്. ശുക്ലയജുർവേദത്തിൽ അഗ്നിഹോത്രം, ചാതുർമ്മാസ്യം, ഷോഡശി, അശ്വമേധം, പുരഷമേധം, അഗ്നിഷ്ടോമം എന്നീ യജ്ഞങ്ങളുടെ വിവരണമുണ്ട്. ഋഗ്വേദമുണ്ടായ സ്ഥലത്തിന് കിഴക്കുമാറി കുരുപഞ്ചാലദേശത്തായിരിക്കണം യജുർവേദത്തിന്റെ ഉത്ഭവം. യജ്ഞക്രിയകൾക്ക് മാത്രമാണ് യജുർവേദത്തിന്റെ ഉപയോഗം[1] .

ഇതും കൂടി കാണുക[തിരുത്തുക]

അവലംബംക[തിരുത്തുക]

  1. ഹിന്ദുവിന്റെ പുസ്തകം , പേജ് നം.20 , വേദങ്ങൾ , Pen Books Pvt Ltd, Aluva
"https://ml.wikipedia.org/w/index.php?title=യജുർ‌വേദം&oldid=1979194" എന്ന താളിൽനിന്നു ശേഖരിച്ചത്