കൂർമ്മപുരാണം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
18 മഹാപുരാണങ്ങളിൽ വച്ച് പതിനഞ്ചാമത്തേതാണ് കൂർമ്മപുരാണം. വളരെയധികം ഭാഗങ്ങൾ നഷ്ടപ്പെട്ടു പോയതായ ഈ പുരാണത്തിന്റെ ഏതാണ്ട് നാലിലൊന്നു മാത്രമേ ഇപ്പോൾ ലഭ്യമായിട്ടുള്ളൂ .
ശ്ളോകസംഖ്യയും പുരാണഘടനയും
[തിരുത്തുക]ഈ പുരാണത്തിനു ബ്രാഹ്മീ , ഭാഗവതീ , സൗരീ , വൈഷ്ണവീ - എന്നിങ്ങനെ നാല് ഭാഗങ്ങൾ ഉണ്ടായിരുന്നു . ഈ നാല് ഭാഗങ്ങളിലായി ഏതാണ്ട് 17000 ശ്ളോകങ്ങൾ ഉണ്ടായിരുന്നെന്ന് മത്സ്യപുരാണം പറയുന്നുണ്ട് . എന്നാൽ ഇപ്പോൾ ബ്രാഹ്മി മാത്രമേ ലഭ്യമായിട്ടുള്ളൂ . അതാകട്ടെ 6000 ശ്ളോകങ്ങളേയുള്ളൂ .
ബ്രാഹ്മിയിൽ രണ്ടു ഭാഗങ്ങളുണ്ട് .
53 അദ്ധ്യായങ്ങൾ വരുന്ന പൂർവ്വഭാഗത്ത് 3199 ശ്ലോകങ്ങളും , 46 അദ്ധ്യായങ്ങൾ വരുന്ന ഉത്തരഭാഗത്ത് 2672 ശ്ലോകങ്ങളും . ഇത്തരത്തിൽ മൊത്തം 99 അദ്ധ്യായങ്ങളും 5871 ശ്ളോകങ്ങളുമുള്ള ബ്രാഹ്മി മാത്രമാണ് ഇപ്പോഴത്തെ കൂർമ്മപുരാണം
.
കൂർമ്മപുരാണത്തിൽ പൂർവ്വഭാഗം പന്ത്രണ്ടാം അദ്ധ്യായത്തിൽ ശ്രീപാർവ്വതീ സഹസ്രനാമം പ്രതിപാദിച്ചിട്ടുണ്ട്.
കാലഘട്ടം
[തിരുത്തുക]ഈ പുരാണത്തിന്റെ കാലഘട്ടം ഏതാണ്ട് 5 , 6 നൂറ്റാണ്ടുകളാണെന്നു ഊഹിക്കപ്പെടുന്നു .[1]
അവലംബം
[തിരുത്തുക]- ↑ [പതിനെട്ടു പുരാണങ്ങൾ , dc books , 18 puranas series]