മാർക്കണ്ഡേയപുരാണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

18 മഹാപുരാണങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ പുരാണം മാർക്കണ്ഡേയം ഏഴാമത്തേതാണ് . ശിവഭഗവാനാൽ മൃത്യുവിൽ നിന്നും രക്ഷിക്കപ്പെട്ട മാർക്കണ്ഡേയൻ ചിരഞ്ജീവിയായിത്തീർന്നു . ശിവാനുഗ്രഹത്താൽ മരണത്തിനു ഇപ്പോഴും മാർക്കണ്ഡേയനെ സമീപിക്കാനാകുന്നില്ല . അദ്ദേഹം പ്രളയകാലത്തും ജീവിച്ചിരുന്നു . അദ്ദേഹം നൽകിയ വിവരങ്ങൾ അനുസരിച്ചാണ് പ്രളയത്തിന് ശേഷം എന്ത് സംഭവിക്കുന്നുവെന്നത് പുരാണങ്ങളിലൂടെ മർത്യർക്കു അറിയാനാകുന്നത് .

പുരാണ ഘടന[തിരുത്തുക]

അഞ്ചു ഭാഗങ്ങളുണ്ടെന്നു പണ്ഡിതർ വാദിക്കുന്ന ഈ പുരാണം 9000 ശ്ളോകങ്ങൾ ഉള്ളതാണെന്നു മത്സ്യപുരാണം പറയുന്നുണ്ടെങ്കിലും 7000 ശ്ളോകങ്ങൾ മാത്രമാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത് . ഇതിലെ അഞ്ചു ഭാഗങ്ങളെപ്പറ്റി ഇപ്പോഴും തർക്കം നിലനിൽക്കുന്നു .

ഇപ്പോൾ ലഭ്യമായ മൂലത്തിൽ മൊത്തം 137 അദ്ധ്യായങ്ങളും 6263 ശ്ലോകങ്ങളുമാണുള്ളത്.

  • അദ്ധ്യായം 1 മുതൽ 9 വരെ മാർക്കണ്ഡേയനും ജൈമിനീ മഹർഷിയുമായുള്ള സംവാദവും , ദിവ്യന്മാരായ നാല് പക്ഷികളുമായി ജൈമിനി നടത്തുന്ന സംവാദവുമാണ് .മഹാഭാരതകഥയിലെ ചില രഹസ്യവശങ്ങൾ ഇതിൽ ചർച്ച ചെയ്യുന്നുണ്ട് .
  • അദ്ധ്യായം 10 മുതൽ 41 വരെ രണ്ടാം ഭാഗമാണ് . ഇതിൽ ജൈമിനിയുടെ ചില വിചിത്ര ചോദ്യങ്ങൾക്കു മേൽപ്പറഞ്ഞ പക്ഷികൾ നൽകുന്ന സമാധാനങ്ങളാണ് .
  • അദ്ധ്യായം 42 മുതൽ 79 വരെ മൂന്നാം ഭാഗമാണ് . ഇതിൽ മാർക്കണ്ഡേയ മുനിയും കൗഷ്ടുകി എന്ന ശിഷ്യനുമായുള്ള സംവാദത്തിനാണ് പ്രാധാന്യം .
  • അദ്ധ്യായം 80 മുതൽ 89 വരെ നാലാം ഭാഗമാണ് . ദേവീ മാഹാത്മ്യമാണിതിൽ പ്രധാനം .
  • അദ്ധ്യായം 90 മുതൽ 134 വരെ അഞ്ചാം ഭാഗമാണ് . ഇത് വാസ്തവത്തിൽ മൂന്നാം ഭാഗത്തിന്റെ തുടർച്ചയാണ് .

അതിപ്രാചീനമായ ഈ പുരാണത്തിൽ രാജധർമ്മം , വർണ്ണാശ്രമ ധർമ്മം , മന്വന്തരങ്ങൾ , ഭുവനകോശം ആത്മജ്ഞാനം , യോഗവിദ്യ , പ്രണവ മാഹാത്മ്യം എന്നിവ ചർച്ച ചെയ്യപ്പെടുന്നു . ഇന്ദ്രൻ , അഗ്നി , ബ്രഹ്‌മാവ്‌ , സൂര്യൻ തുടങ്ങിയ ദേവന്മാർക്ക് അമിതമായ പ്രാധാന്യം നല്കിയിരിക്കുന്നു . ശിവനും വിഷ്ണുവിനും പ്രാധാന്യം മേല്പറഞ്ഞവരേക്കാൾ കുറവാണ് . അതിനാൽ ഇതിന്റെ ആഖ്യാനം വേദകാലത്തു നടന്നതായാണ് അനുമാനിക്കപ്പെടുന്നത് .[1]

അവലംബം[തിരുത്തുക]

  1. [പതിനെട്ടു പുരാണങ്ങൾ , dc books , 18 puranas series]


പുരാണങ്ങൾ
ബ്രഹ്മപുരാണം | ബ്രഹ്മാണ്ഡപുരാണം | ബ്രഹ്മ വൈവർത്ത പുരാണം | മാർക്കണ്ഡേയപുരാണം | ഭവിഷ്യപുരാണം | വാമനപുരാണം | വിഷ്ണുപുരാണം | ഭാഗവതപുരാണം | നാരദേയപുരാണം | ഗരുഡപുരാണം | പദ്മപുരാണം | വരാഹപുരാണം | വായുപുരാണം | ലിംഗപുരാണം | സ്കന്ദപുരാണം | അഗ്നിപുരാണം | മത്സ്യപുരാണം | കൂർമ്മപുരാണം | ശിവപുരാണം | നാഗപുരാണം
"https://ml.wikipedia.org/w/index.php?title=മാർക്കണ്ഡേയപുരാണം&oldid=4073179" എന്ന താളിൽനിന്ന് ശേഖരിച്ചത്