വരാഹപുരാണം
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
18 പുരാണങ്ങളിൽ വച്ച് പന്ത്രണ്ടാമത്തെ പുരാണമായ വരാഹപുരാണം വിഷ്ണുവിന്റെ അവതാരമായ വരാഹമൂർത്തി ആഖ്യാതാവാകുന്ന തരത്തിലാണ് സൂതപൗരാണികൻ മുനിമാരോട് വിവരിക്കുന്നത് .
ശ്ളോകസംഖ്യയും പുരാണഘടനയും
[തിരുത്തുക]നാരദീയ പുരാണത്തിൽ ഈ പുരാണത്തെപ്പറ്റി വ്യക്തമായ ഒരു വിവരണമുണ്ട് . ഈ പുരാണത്തിനു പൂർവ്വം , ഉത്തരം എന്നിങ്ങനെ രണ്ടു ഭാഗങ്ങളുണ്ട് . ഈ പുരാണത്തിനു ഇപ്പോൾ ലഭ്യമായ മൂലത്തിൽ 218 അദ്ധ്യായങ്ങളും 10000 ശ്ളോകങ്ങളുമുണ്ട് .
ഈ പുരാണത്തിനു നാല് ഭാഗങ്ങളുണ്ട് .
- ഒന്നാം ഭാഗം - അദ്ധ്യായങ്ങൾ 1 മുതൽ 112 വരെ .
- രണ്ടാം ഭാഗം - അദ്ധ്യായങ്ങൾ 113 മുതൽ 192 വരെ .
- മൂന്നാം ഭാഗം - അദ്ധ്യായങ്ങൾ 193 മുതൽ 213 വരെ .
- നാലാം ഭാഗം - അദ്ധ്യായങ്ങൾ 214 മുതൽ 218 വരെ .
ആഖ്യാനവും കാലഘട്ടവും
[തിരുത്തുക]സൂത പൗരാണികനായ രോമഹർഷണൻ നൈമിശാരണ്യത്തിലെ മുനിമാർക്ക് ഉപദേശിക്കുന്ന രീതിയിലാണ് ഇതിന്റെ ആഖ്യാനം . തുടക്കം വൈഷ്ണവമാണെങ്കിലും അന്ത്യം ശൈവമായാണ് ഇതിന്റെ ആഖ്യാന പ്രത്യേകത . എട്ടാം നൂറ്റാണ്ടിനും പത്താം നൂറ്റാണ്ടിനും ഇടയിലാണ് ഇതിന്റെ കാലഘട്ടം .[1]
അവലംബം
[തിരുത്തുക]- ↑ [പതിനെട്ടു പുരാണങ്ങൾ , dc books , 18 puranas series]