Jump to content

തന്ത്രശാസ്ത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശ്രീയന്ത്ര

തന്ത്രശാസ്ത്രം അതിപുരാതനമായ ഒരു ഭാരതീയശാസ്ത്രശാഖയാണ്[അവലംബം ആവശ്യമാണ്]. ദക്ഷിണം, സമയം, വാമം,കൌളം തുടങ്ങി ധാരാളം ശാഖകൾ ഉൾക്കൊള്ളുന്ന പ്രസ്തുത ശാസ്ത്രം ഭൌതികവും, ആത്മീയവുമായ എല്ലാ വസ്തുതകളേയും ഉൾക്കൊള്ളുന്നതും ബൃഹത്തായതുമായ ഒന്നാണ്[അവലംബം ആവശ്യമാണ്]. ഇതിൽ പരാമർശിക്കുന്ന കാര്യങ്ങൾക്ക് ശാസ്ത്രീയമായ തെളിവുകളുടെ അഭാവമുള്ളതിനാൽ കപടശാസ്ത്രമായി പരിഗണിക്കുന്നു. ധാരാളം നിഗൂഢതകൾ നിറഞ്ഞ താന്ത്രികഗ്രന്ഥങ്ങളെല്ലാം തന്നെ വിരചിതമായിരിക്കുന്നത് സംസ്കൃതഭാഷയിലാണെന്നുള്ളതും ഇതിൻറെ ഗ്രാഹ്യതയ്ക്ക് വെല്ലുവിളിയാകാറുണ്ട്. ജ്യോതിഷം, വാസ്തു, തച്ചുശാസ്ത്രം, താന്ത്രിക ജ്യോതിഷം, ചിത്രകല,യന്ത്രങ്ങൾ, ക്ഷേത്രപ്രതിഷ്ഠകൾ തുടങ്ങി നാനാമേഖലകളിലേക്കും വ്യാപ്തിയുണ്ട്‌ തന്ത്രശാസ്ത്രത്തിന്[അവലംബം ആവശ്യമാണ്].

ക്ഷേത്രാരാധനയുടെയും, പ്രതിഷ്ഠകളുടെയും ആധാരശിലയായി വർത്തിക്കുന്നത് കുലാർണ്ണവതന്ത്രം (കൌളം) എന്ന ശാഖയാണ്. പരാശക്ത്യുപാസന പ്രധാനമായും താന്ത്രിക ഉപാസനയാണ്. ക്ഷേത്രാരാധനയിൽ; മന്ത്രം, തന്ത്രം എന്നിവയെ ദേവതകളുടെ സൂക്ഷ്മസ്ഥൂല രൂപങ്ങളായി ഗണിച്ചു പോരുന്നു. മന്ത്രത്തിൽ ശബ്ദത്തിനും, തന്ത്രത്തിൽ മുദ്രകൾക്കുമാണ് പ്രാധാന്യം[അവലംബം ആവശ്യമാണ്]. ലളിതാസഹസ്രനാമം താന്ത്രികമന്ത്രമാണ്.

"https://ml.wikipedia.org/w/index.php?title=തന്ത്രശാസ്ത്രം&oldid=3717423" എന്ന താളിൽനിന്ന് ശേഖരിച്ചത്