ബ്രഹ്മാവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Brahma എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ബ്രഹ്മാവ്
സൃഷ്ടി
Brahma 1820.jpg
ബ്രഹ്മാവ്
ദേവനാഗരിब्रह्मा
Sanskrit TransliterationBrahmā
Affiliationത്രിമൂർത്തികൾ
നിവാസംസത്യലോകം
ജീവിത പങ്കാളിസരസ്വതി
Mountഹംസം

ഹിന്ദുമതത്തിൽ സൃഷ്ടി കർത്താവാ‍യി ബ്രഹമാവിനെ (ഹിരണ്യഗർഭൻ) കണക്കാക്കുന്നു. നാല് തലകൾ ഉള്ള താമരപ്പൂവിൽ ഇരിക്കുന്ന രൂപമാണ് ബ്രഹ്‌മാവിന്. ത്രിമൂർത്തികളിൽ ഒന്നായി കണക്കാക്കുന്നു. ബ്രഹ്മപുരാണം അനുസരിച്ച് ബ്രഹ്മാവ് ആദ്യമനുഷ്യൻ ആയ മനുവിനെ സൃഷ്ടിക്കുകയും മനുവിലൂടെ സകല മനുഷ്യരാശിയും സൃഷ്ടിച്ചതായും പ്രസ്താവിച്ചിരിക്കുന്നു. രാമായണത്തിലും മഹാഭാരതത്തിലും മാനവ സൃഷ്ടി ബ്രഹ്മാവിലൂടെയെന്ന് പ്രതിപാദിക്കുന്നു. വേദാന്തത്തിൽ പറയപ്പെടുന്ന ബ്രഹ്മം‌ എന്നതിന് ഇദ്ദേഹവുമായി തുലനം ചെയ്യാനാകില്ല കാരണമത് പുരുഷ സങ്കല്പമേയല്ല. അത് നിരാകാരമായതാണ്. സൃഷ്ടി നടത്താൻ അറിവ് ആവശ്യമായതിനാൽ ബ്രഹ്മപത്നിയായി സങ്കല്പിച്ചുവരുന്നത് വിദ്യയുടെ ദേവിയായി കരുതുന്ന സരസ്വതിയെയാണ്. സരസ്വതിയുമായി ചേർന്നുനിൽക്കുന്ന സങ്കല്പം ആയതുകൊണ്ടുതന്നെ ശബ്ദത്തിന്റെയും സംസാരശക്തിയുടെയും മൂർത്തിയായും കരുതിവരുന്നു. രജോഗുണമൂർത്തിയാണ്. പൊതുവേ ബ്രഹ്മാവിനെ ക്ഷേത്രങ്ങളിലോ അല്ലാതെയോ ആരാധിക്കാറില്ല.

ജനനം[തിരുത്തുക]

പുരാണങ്ങൾ അനുസരിച്ച് ബ്രഹ്മാവ് സ്വയം ജനിച്ചതായാണ് (സ്വയംഭൂ) പരാമർശിച്ചിരിക്കുന്നത്. വേറെ ചില സങ്കല്പം അനുസരിച്ച് ബ്രഹ്മാവ് ജലത്തിൽ ഒരു വിത്തായി ജനിച്ചതായി കരുതുന്നു. ഇതൊരു സ്വർണ്ണ അണ്ഡമാകുകയും അതിൽനിന്ന് ബ്രഹ്മാവ് അഥവാ ഹിരണ്യഹർഭൻ ജനിക്കുകയും ക്രമേണ ഈ അണ്ഡം വികസിച്ച് ബ്രഹ്മാണ്ഡം ആകുകയും ചെയ്തു എന്നാണ് വിശ്വാസം.

മഹാഭാഗവതവും, നാരായണീയവും, മഹാവിഷ്‌ണുപുരാണവുമനുസരിച്ച്‌ പരമാത്മാവായ സാക്ഷാൽ ആദിനാരായണന്റെ നാഭിയിൽ നിന്നാണ് സൃഷ്ടി കർത്താവാ‍യ ബ്രഹ്മാവ് ഉണ്ടായതെന്നും ബ്രഹ്മാവിന്റെ ഭ്രൂമധ്യത്തിൽനിന്ന് ശിവനും, എല്ലാ ദേവീ ദേവൻമാരും, സമസ്ഥ ബ്രഹ്മാണ്ഡവുമുണ്ടായി എന്ന്‌ പറയുന്നു. ആയതിനാൽ ഈ കാരണങ്ങളാൽ ഭഗവാന്‌ ആദിയിൽ എല്ലാത്തിനും കാരണഭൂതനായ ദൈവം ആയതിനാൽ "ആദി" എന്ന വാക്കും; "മനുഷ്യന് ആശ്രയിക്കാവുന്ന ദൈവം","അല്ലെങ്കിൽ നരത്തെ അയനം ചെയ്യുന്നവൻ അഥവാ പ്രപഞ്ചത്തെ കറക്കികൊണ്ടിരിക്കുന്ന ദൈവം" എന്ന അർത്ഥത്തിൽ "നാരായണൻ" "ആദിനാരായണൻ" എന്ന് മറ്റൊരു പേരും മഹാവിഷ്‌ണുവിന്‌ അറിയപ്പെടുന്നു.

ശിവ, സ്കന്ദ ഇതര പുരാണങ്ങളിൽ ശിവനും ശക്തിയും ചേർന്ന് മഹാവിഷ്ണുവിനേയും വിഷ്ണുവിന്റെ നാഭിയിലെ താമരയിൽ നിന്ന് ബ്രഹ്മദേവനെയും സൃഷ്ടിക്കുന്നു. അവരുടെ ശക്തികളായി മഹാലക്ഷ്മി, മഹാസരസ്വതിമാരെയും സൃഷ്ടിക്കുന്നു. മാത്രമല്ല സർവ്വ ചരാചരവും ശിവശക്തികൾ ചേർന്ന് സൃഷ്ടിച്ചു എന്ന് പരാമർശിക്കുന്നു.

ആയുസ്സ്[തിരുത്തുക]

ബ്രഹ്മാവിന്റെ ആയുസ്സ് 100 ബ്രഹ്മവർഷം എന്നോ രണ്ടു പരാർദ്ധം എന്നോ കണക്കാക്കുന്നു. രണ്ടു പരാർദ്ധം ഏകദേശം മൂന്നൂറു കോടികോടി വർഷങ്ങളാണ്‌. ബ്രഹ്മാവിന്റെ ഒരു ദിവസം തന്നെ 2000 ചതുർയുഗങ്ങളാണെന്നും പറയപ്പെടുന്നു[1]...

ബ്രഹ്മാവിന്റെ കരിങ്കല്ലിൽ തീർത്ത ശില്പം

മറ്റ് ലിങ്കുകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Azhikode, Sukumar (1993). "4-ശാസ്ത്രവും കലയുംlanguage=മലയാളം". ഭാരതീയത. കോട്ടയം, കേരളം, ഇന്ത്യ: ഡി.സി. ബുക്സ്. p. 79. ISBN 81-7130-993-3.


ഹിന്ദു ദൈവങ്ങൾ

ഗണപതി | ശിവൻ | ബ്രഹ്മാവ് | മഹാവിഷ്ണു | ദുർഗ്ഗ | ലക്ഷ്മി | സരസ്വതി | ഭദ്രകാളി | രാമൻ | ഹനുമാൻ | ശ്രീകൃഷ്ണൻ | സുബ്രമണ്യൻ‍ | ഇന്ദ്രൻ | ശാസ്താവ്| കാമദേവൻ | യമൻ | കുബേരൻ | സൂര്യദേവൻ | വിശ്വകർമ്മാവ്

"https://ml.wikipedia.org/w/index.php?title=ബ്രഹ്മാവ്&oldid=3223374" എന്ന താളിൽനിന്ന് ശേഖരിച്ചത്