പുലഹൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സപ്തർഷികളിൽ ഒരാളാണ് പുലഹൻ. ബ്രഹ്മാവിൻെറ നാഭിയിൽ നിന്നുമാണ് പുലഹൻെറ ജനനം. സൃഷ്ടികർമ്മത്തിനായി തന്നെ സഹായിക്കുവാൻ ബ്രഹ്മാവ് സൃഷ്ടിച്ച പത്ത് പ്രജാപതികളിൽ ഒരാളാണ്. ഭാഗവത പുരാണത്തിൽ ഋഷഭപുത്രനായ ഭരതനെ സംബന്ധിക്കുന്ന കഥയിൽ, ഭരതൻ മാനായി ജനിച്ചപ്പോൾ പുലഹൻെറ ആശ്രമത്തിൽ ചെല്ലുകയും കാഴ്ച്ചയിൽ നല്ല ഇണക്കമുള്ള നല്ല ഒരു മാനായി തോന്നിയതിനാൽ പുലഹൻ അതിനെ ആശ്രമമൃഗമായി സ്വീകരിച്ച കഥ കാണാം.

"https://ml.wikipedia.org/w/index.php?title=പുലഹൻ&oldid=2517708" എന്ന താളിൽനിന്ന് ശേഖരിച്ചത്