കമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kama എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

മലയാളഭാഷയിൽ‌ പൊതുവേ ഉപയോഗിച്ചു വരുന്ന ഒരു ചുരുക്കെഴുത്താണ് കമ. ' എന്ന വ്യഞ്ജനാക്ഷരം മുതൽ‌ എന്ന വ്യഞ്ജനാക്ഷരം വരെ' എന്നതിന്റെ ചുരുക്കെഴുത്താണിത്. സംസ്‌കൃതം പോലുള്ള ആര്യഭാഷകളിലും ഇംഗ്ലീഷുപോലുള്ള ആംഗലേയ ഭാഷകളിലുമാണ് ഇത്തരം ചുരുക്കെഴുത്തുകൾ‌ കൂടുത്തലായി ഉപയോഗപ്പെടുത്തുന്നത്. സം‌സ്‌കൃതസാന്നിധ്യത്തിനാൽ‌ മണിപ്രവാള കാലഘട്ടത്തിൽ‌ മലയാളത്തിലേക്കു മൊഴിമാറ്റം ചെയ്യപ്പെട്ടൊരു ശൈലിപ്രയോഗമാണിത്.

ഉപയോഗം[തിരുത്തുക]

കുട്ടികളേയും മറ്റും അനുസരിപ്പിക്കാനും മറ്റുള്ളവരെ ഭീഷണിപ്പെടുത്തുമ്പോഴും മറ്റും പറയാറുള്ളൊരു ശൈലിയാണിത്. ഉദാഹരണം : 'കമാന്നൊരക്ഷരം മിണ്ടിപ്പോകരുത്!!" ക - മുതൽ‌ മ - വരെ ഉള്ള വ്യഞ്ജനങ്ങളെ ഉപയോഗിച്ചു കൊണ്ടുമാത്രമേ മലയാളത്തിൽ‌ അർ‌ത്ഥസം‌പുഷ്‌ടമായൊരു വാക്യം ചമയ്‌ക്കാനാവുകയുള്ളൂ. വ്യഞ്ജനങ്ങളെ വെറുതേ ഉച്ചരിച്ചാലും അക്ഷരമാവില്ല; അക്ഷരമാവണമെങ്കിൽ‌ അവയോടൊപ്പം 'അ'-യിൽ‌ തുടങ്ങുന്ന സ്വരങ്ങൾ‌ ചേരണം. അപ്പോൾ‌ 'കമന്നൊരക്ഷരം' എന്ന പ്രയോഗത്തിലൂടെ 25 വ്യഞ്ജനങ്ങളോ അവയോടൊപ്പം സ്വരങ്ങളോ ചേർ‌ത്തുള്ള അക്ഷരങ്ങൾ‌ എന്നു സാധ്യമാവുന്നു. ചുരുക്കത്തിൽ‌ 'മിണ്ടാതിരുന്നു കൊള്ളുക' എന്ന വ്യഗ്യാർ‌ത്ഥമാണിവിടെ ദ്യോതകമാവുന്നത്. മലയാളത്തിലെ അക്ഷരങ്ങൾക്കു അക്കങ്ങൾ വെച്ചു മൂല്യം കൊടുക്കുന്ന രീതി പ്രചാരത്തിൽ ഉണ്ടായിരുന്നു. സ്വരാക്ഷരങ്ങൾക്കൊക്കെയും പൂജ്യവും കകാരത്തിനു ഒന്ന്, ഖകാരത്തിന് രണ്ട് എന്നിങ്ങനെ. വ്യഞ്ജനാക്ഷരങ്ങളിൽ മകാരത്തിന് അഞ്ചാണു വില. കപടയാദി പ്രകാരം കകാരം മുതൽ മകാരം വരെയാണുള്ളത്. മലയാളാക്ഷരങ്ങൾ ഉപയോഗിച്ചുള്ള വാക്കുകളിൽ ക മുതൽ മ വരെ ഉള്ള അക്ഷരങ്ങൾ ഉപയോഗിച്ചു മാത്രമേ ഒരു വാക്കുപറയാൻ പറ്റുകയുള്ളൂ എന്നതിൽ നിന്നുമാണ് ഈ പ്രയോഗം ഉണ്ടായത്.


ഇതും കാണുക[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കമ&oldid=3171300" എന്ന താളിൽനിന്ന് ശേഖരിച്ചത്