സാംഖ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Samkhya എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഹൈന്ദവദർശനം
എന്ന പരമ്പരയുടെ ഭാഗം

ഓം
ബ്രഹ്മം · ഓം
ദർശനധാരകൾ

സാംഖ്യം · യോഗം
ന്യായം · വൈശേഷികം
മീമാംസ · ലോകായതം
വേദാന്തം (അദ്വൈതം • വിശിഷ്ടാദ്വൈതം •
ദ്വൈതം)

ദാർശനികർ

പ്രാചീന കാലഘട്ടം
കപില മഹർഷി · പതഞ്ജലി · അക്ഷപാദ ഗൗതമർ
കണാദൻ · ജൈമിനി · വ്യാസൻ
മാർക്കണ്ഡേയൻ
മദ്ധ്യകാലഘട്ടം
കുമാരിലഭട്ട · ശങ്കരാചാര്യർ · രാമാനുജാചാര്യർ ·
മധ്വാചാര്യർ · നിംബാർക്കാചാര്യർ
വല്ലഭാചാര്യർ · മധുസൂദന സരസ്വതി ·
നാംദേവ് · ചൈതന്യ മഹാപ്രഭു · തുളസീദാസ് ·
കബീർ · കമ്പർ · അക്ക മഹാദേവി

ആധുനിക കാലഘട്ടം
രാമകൃഷ്ണ പരമഹംസർ · സ്വാമി വിവേകാനന്ദൻ
രമണ മഹർഷി  · ശ്രീനാരായണഗുരു
ചട്ടമ്പിസ്വാമികൾ  · ശുഭാനന്ദഗുരു
അരബിന്ദോ  · തപോവനസ്വാമി
സ്വാമി ചിന്മയാനന്ദ

സ്വസ്തിക

ഹിന്ദുമതം കവാടം.അതിപ്രാചീനമായ ഭാരതീയ ദർശനം അഥവാ തത്വചിന്തയാണ്‌‌ സാംഖ്യം. (സംസ്കൃതം: सांख्य, IAST: Sāmkhya - എണ്ണുക) ആസ്തിക ദർശനങ്ങളിൽ ഒന്നായ ഇതിന്റെ ഉപജ്ഞാതാവ് കപിലൻ ആണ്‌. ഭാരതീയ ദർശനങ്ങളിൽ ഏറ്റവും ആദ്യത്തേതാണ് ഇത് എന്നാണ്‌ വിശ്വസിക്കപ്പെടുന്നത്. കപിലൻ രചിച്ച സാംഖ്യസൂത്രം കണ്ടുകിട്ടിയിട്ടില്ല. 14-ആം നൂറ്റാണ്ടിനോടടുപ്പിച്ച് എഴുതപ്പെട്ട സാംഖ്യസൂത്രമാണ്‌ ഇന്ന് പ്രചാരത്തിലുള്ളത്. രണ്ടാം നൂറ്റാണ്ടിലോ അഞ്ചാം നൂറ്റാണ്ടിലോ രചിക്കപ്പെട്ട സാംഖ്യകാരികയുമാണ്‌ ഇന്ന് ലഭ്യമായിട്ടുള്ള സാംഖ്യ കൃതികൾ. ഗ്രീക്ക് തത്ത്വചിന്തകനായ അനാക്സിമാന്ദർ (ക്രി.മു. ൬൧൦-൫൪൦) ആവിഷ്കരിച്ച പ്രപഞ്ച സൃഷ്ടി സിദ്ധാന്തവുമായി സാംഖ്യത്തെ താരതമ്യപ്പെടുത്താവുന്നതാണ്‌. മാക്സ് മുള്ളർ ക്ക് ശേഷം[അവലംബം ആവശ്യമാണ്] ഇതിനെ ഷഡ് ദർശനങ്ങൾ എന്ന് വിളിക്കപ്പെടുന്ന ആറ് ആസ്തിക തത്ത്വചിന്താ ദർശനങ്ങൾക്കൊപ്പം ചേർക്കപ്പെടുകയാണ്‌ ഉണ്ടായത്.

ഇന്ന് ഈ സിദ്ധാന്തത്തിന്റെ വക്താക്കൾ ഇല്ലെങ്കിലും, തത്ത്വചിന്തയുടെ സ്വാധീനം യോഗം, വേദാന്തം എന്നീ സിദ്ധാന്തങ്ങളിൽ നിഴലിച്ചു കാണാം.

നിരുക്തം[തിരുത്തുക]

സാംഖ്യ എന്ന സംസ്കൃത പദത്തിന്‌ എണ്ണുക, കണക്കുകൂട്ടുക, വേർതിരിച്ച് കാണുക എന്നിങ്ങനെ വിവിധ അർത്ഥങ്ങൾ ഉണ്ട്. സാംഖ്യം എന്ന വാക്ക് ഇതേ അർത്ഥത്തിലാണെങ്കിലും ആത്മാവ് അഥവാ പുരുഷനെ ദ്രവ്യം അഥവാ പ്രകൃതിയിൽ നിന്ന് എങ്ങനെ വേര്തിരിച്ചുകാണാം എന്ന രീതിയിലാണ്‌ ഉപയോഗിച്ചിരിക്കുന്നത്. സാംഖ്യ തത്ത്വചിന്തകർ പ്രപഞ്ചത്തിന്റെ ഉദ്ഭവത്തിൽ കോസ്മിക സ്വാധീനത്തെ ഊന്നി പറയുന്നവരാണ്‌. പ്രപഞ്ചത്തിന്റെ പരിണാമം സാംഖ്യ വാദത്തിൽ വളരെയധികം സ്വാധിനിച്ചിരിക്കുന്നു എന്നും പറയാം. [1]

ചരിത്രം[തിരുത്തുക]

ഭാരതീയാശയവാദത്തിന്റെ ചരിത്രപരമായ വികാസത്തെ സൂചിപ്പിക്കുന്ന പട്ടിക തഴെകാണാം.

വേദങ്ങൾ

ഉപനിഷത്തുകള്

മാധ്യമികം(ശൂന്യവാദം)(ബൗദ്ധം) കാലഘട്ടം യോഗാചാരം (വിജ്ഞാനവാദം) കാലഘട്ടം
നാഗാർജ്ജുനൻ ക്രി.വ. 1-2 ശതകങ്ങൾ അസംഗൻ 5-ആം ശതകം
ആര്യദേവൻ ക്രി.വ. 1-2 ശതകങ്ങൾ വസുബന്ധു ക്രി.വ. 5 ശതകം

അവലംബം[തിരുത്തുക]

  1. ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil)

കുറിപ്പുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സാംഖ്യം&oldid=3792387" എന്ന താളിൽനിന്ന് ശേഖരിച്ചത്