മാക്സ് മുള്ളർ
മാക്സ് മുള്ളർ | |
---|---|
ജനനം | Friedrich Max Müller 6 ഡിസംബർ 1823 Dessau, Duchy of Anhalt, German Confederation |
മരണം | 28 ഒക്ടോബർ 1900 Oxford, Oxfordshire, England | (പ്രായം 76)
തൊഴിൽ | Writer, Scholar |
ദേശീയത | British |
വിദ്യാഭ്യാസം | University of Leipzig |
ശ്രദ്ധേയമായ രചന(കൾ) | The Sacred Books of the East, Chips from a German Workshop |
പങ്കാളി | Georgina Adelaide Grenfell |
കുട്ടികൾ | Wilhelm Max Müller |
ലോകപ്രശസ്തനായ ഭാഷാതത്ത്വജ്ഞനും, പൗരസ്ത്യപൈതൃക ഗവേഷകനുമായിരുന്നു മാക്സ് മുള്ളർ എന്നറിയപ്പെട്ടിരുന്ന ജർമൻകാരനായിരുന്ന 'ഫ്രീഡ്റിക് മാക്സ് മുള്ളർ (ജ. ഡിസംബർ 6 1823, മ. ഒക്ടോബർ 28, 1900). പാശ്ചാത്യലോകത്ത് പൌരസ്ത്യ തത്ത്വചിന്തയെക്കുറിച്ചും ഭാരതത്തെക്കുറിച്ചുമുള്ള പഠനങ്ങൾക്ക് തുടക്കമിട്ട വ്യക്തിയെന്ന നിലയിലും മാക്സ് മുള്ളറെ കരുതുന്നവരുണ്ട്.
ഋഗ്വേദത്തിന്റെ സംസ്കൃത വ്യാഖ്യാനവും പഠനങ്ങളും മാക്സ് മുള്ളറെ പ്രശസ്തനാക്കുകയുണ്ടായി. 1850 ൽ മാക്സ് മുള്ളർ നവീന യൂറോപ്യൻ ഭാഷകൾക്കായുള്ള പ്രൊഫസ്സറായി ഓക്സ് ഫോഡ് സർവ്വകലാശാലയിൽ നിയമിയ്ക്കപ്പെട്ടു. കമ്പാരറ്റീവ് ഫിലോളജിയുടെ ഓക്സ്ഫോഡിലെ ആദ്യത്തെ പ്രൊഫസ്സറും മാക്സ് മുള്ളർ ആയിരുന്നു. 1844 ൽ ഓക്സ്ഫോഡിൽ തന്റെ ധൈഷണിക ജീവിതം ആരംഭിയ്ക്കുന്നതിനു മുൻപ് തന്നെ ഉപനിഷത്തുക്കൾ തർജ്ജമ ചെയ്യാനും, ഫ്രാൻസ് ബോപ്പിന്റെ കീഴിൽ സംസ്കൃതഭാഷയിൽ ഗവേഷണം നടത്തുവാനും തുടങ്ങിയിരുന്നു. ഫ്രീഡ്റിക്ക് ഷെല്ലിങ്ങുമായി സഹകരിച്ചാണ് അദ്ദേഹം ബർലിൻ സർവ്വകലാശാലയിൽ പ്രവർത്തിച്ചിരുന്നത്. ഇക്കാലത്തു തന്നെയാണ് അദ്ദേഹത്തിന്റെ ആദ്യ ഗ്രന്ഥമായ ഹിതോപദേശകഥകളുടെ ജർമ്മൻ ഭാഷാന്തരം പ്രസിദ്ധീകൃതമായത്.
പ്രാചീന ഇന്ത്യൻ സമൂഹത്തെ പുകഴ്ത്തുന്നതിന് ആദ്യകാല ഓറിയന്റലിസ്റ്റുകളെ പ്രേരിപ്പിച്ചവയിൽ പ്രധാനമായ ഒരു ഘടകം സ്വന്തം സമൂഹത്തിൽ നിന്നുള്ള വിച്ഛേദനമായിരുന്നു. യൂറോപ്പിൽ വ്യാവസായികവിപ്ലവാനന്തരമുള്ള പരിവർത്തനങ്ങളെ ഇവർ സംശയദൃഷ്ടിയോടെയാണ് കണ്ടത്. അതിനാൽ ഒരു കാൽപനിക സ്വർഗം മറ്റൊരിടത്ത് കണ്ടെത്താൻ ഇക്കൂട്ടരിൽ ചിലർ ശ്രമിച്ചതായും വർഗീയതയും ചരിത്രപൈതൃകവും [1] എന്ന പുസ്തകത്തിൽ ചരിത്രകാരിയായ റൊമില ഥാപ്പർ അഭിപ്രായപ്പെടുന്നു. അത്തരത്തിൽ ഇന്ത്യൻ പൗരാണികതയുടെ ആദർശവത്ക്കരണത്തിന് ശ്രമിച്ചവരിൽ പ്രധാനിയാണ് മാക്സ് മുള്ളറെന്നും, അദ്ദേഹം സ്വന്തം പേരിനെ 'മോയുഷ്മുല' എന്ന സംസ്കൃതീകരിക്കുക പോലുമുണ്ടായെന്നും, മാക്സ് മുള്ളർ തന്റെ ജീവിതകാലത്തിനിടയിൽ യഥാർത്ഥ ഇന്ത്യയിൽ സന്ദർശനം നടത്തിയിരുന്നെങ്കിൽ നിലപാടുകളിൽ മാറ്റമുണ്ടാകുമായിരുന്നെന്നും റൊമില ഥാപ്പർ സമർത്ഥിക്കുന്നു.
പഠനങ്ങളും ഗ്രന്ഥങ്ങളും
[തിരുത്തുക]മുള്ളറുടെ പഠനങ്ങളും ഗ്രന്ഥങ്ങളും 18 വാല്യങ്ങളിലായി ലഭ്യമാണ്. താഴെക്കാണുന്നവ അവയിൽ ചിലതാണ്.
- A History of Ancient Sanskrit Literature So Far As It Illustrates the Primitive Religion of the Brahmans (1859), 1859
- Lectures on the Science of Language (1864, 2 vols.), Fifth Edition, Revised 1866
- Chips from a German Workshop (1867–75, 5vols.)
- Introduction to the Science of Religion (1873)
- Lectures on the Origin and Growth of Religion as Illustrated by the Religions of India (1878) [1]
- India, What can it Teach Us? (1883) [2]
- Biographical Essays (1884)
- Upanishads. Wordsworth Editions. 2001 (first 1884). ISBN 184022102.
{{cite book}}
: Check|isbn=
value: length (help); Check date values in:|year=
(help); Cite has empty unknown parameter:|coauthors=
(help) - The German Classics from the Fourth to the Nineteenth Century (1886,2Vols) [3]
- The Science of Thought (1887,2Vols)
- Studies in Buddhism (1888) [4] [5]
- Six Systems of Hindu Philosophy (1899)
- Gifford Lectures of 1888–92 (Collected Works, vols. 1-4)
- Natural Religion (1889), Vol. 1 Archived 2011-11-18 at the Wayback Machine., Vol. 2 Archived 2011-11-18 at the Wayback Machine.
- Physical Religion (1891), [6] Archived 2011-10-10 at the Wayback Machine.
- Anthropological Religion (1892), [7] Archived 2011-11-19 at the Wayback Machine.
- Theosophy, or Psychological Religion (1893), [8] Archived 2011-11-18 at the Wayback Machine.
- Auld Lang Syne (1898,2 Vols), a memoir
- My Autobiography: A Fragment (1901) [9]
- The Life and Letters of the Right Honourable Friedrich Max Müller (1902, 2 vols.) Vol I [10], Vol II
അവലംബം
[തിരുത്തുക]- ↑ 1
വർഗീയതയും ചരിത്രപൈതൃകവും - റൊമില ഥാപ്പർ, ചിന്ത പബ്ലിഷേഴ്സ്, തിരുവനന്തപുരം