വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രം
ജനാർദ്ദനസ്വാമി ക്ഷേത്രം
ജനാർദ്ദനസ്വാമി ക്ഷേത്രം
വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രം is located in Kerala
വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രം
വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രം
ക്ഷേത്രത്തിന്റെ സ്ഥാനം
നിർദ്ദേശാങ്കങ്ങൾ: 8°28′58″N 76°56′37″E / 8.48278°N 76.94361°E / 8.48278; 76.94361
സ്ഥാനം
രാജ്യം: ഇന്ത്യ
സംസ്ഥാനം/പ്രൊവിൻസ്: കേരളം
ജില്ല: തിരുവനന്തപുരം
പ്രദേശം: വർക്കല
വാസ്തുശൈലി,സംസ്കാരം
പ്രധാന പ്രതിഷ്ഠ:: ജനാർദ്ധന സ്വാമി
പ്രധാന ഉത്സവങ്ങൾ: തിരുവുത്സവം
History
ക്ഷേത്രഭരണസമിതി: തിരുവിതാംകൂർ ദേവസ്വം ബോർഡ്

തിരുവനന്തപുരം ജില്ലയിലെ വർക്കല താലൂക്കിൽ വർക്കല പട്ടണത്തിൽ സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് ജനാർദ്ദനസ്വാമിക്ഷേത്രം.[1] ഇവിടത്തെ പ്രധാന പ്രതിഷ്ഠ മഹാവിഷ്ണുവാണ്. ദക്ഷിണകാശി എന്നാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്.[2] അറബിക്കടലിന്റെ തീരത്ത് ഒരു കുന്നിന്റെ മുകളിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ ക്ഷേത്രം.

ഐതിഹ്യം[തിരുത്തുക]

സ്ഥലനാമം[തിരുത്തുക]

ഒരു ദിവസം നാരദമഹർഷി ഇന്ന് ക്ഷേത്രമിരിയ്ക്കുന്ന സ്ഥലത്തിന് മുകളിലുള്ള ആകാശത്തുകൂടെ മഹാവിഷ്ണുവിനൊപ്പം സഞ്ചരിയ്ക്കുകയായിരുന്നു. അപ്പോൾ നാരദന്റെ ജ്യേഷ്ഠന്മാരായ ഒമ്പത് പ്രജാപതിമാർ (മരീചി, അത്രി, അംഗിരസ്സ്, പുലസ്ത്യൻ, പുലഹൻ, ക്രതു, വസിഷ്ഠൻ, ദക്ഷൻ, ഭൃഗു) ഇത് കാണുന്നുണ്ടായിരുന്നു. എന്നാൽ, അവർക്ക് ഭഗവാനെ കാണാൻ കഴിയുന്നുണ്ടായിരുന്നില്ല. ഈ വിവരം അവർ പിതാവായ ബ്രഹ്മാവിനെ അറിയിച്ചു. എന്നാൽ, ബ്രഹ്മാവ് ആ ധാരണ തിരുത്തി. തുടർന്ന്, സ്വന്തം സഹോദരനെ സംശയിച്ചതിൽ ഏറെ ദുഃഖിതരായ അവർ പാപപരിഹാരാർത്ഥം തപസ്സനുഷ്ഠിയ്ക്കാൻ തീരുമാനിച്ചു. നാരദൻ തന്റെ വൽക്കലം (മരവുരി) വലിച്ചെറിഞ്ഞ് അവർക്ക് തപസ്സനുഷ്ഠിയ്ക്കാനുള്ള സ്ഥലം കാണിച്ചുകൊടുത്തു. അങ്ങനെ, നാരദന്റെ വൽക്കലം വന്നുവീണ സ്ഥലം 'വൽക്കല' എന്നും പിന്നീട് അത് ലോപിച്ച് 'വർക്കല' എന്നും അറിയപ്പെട്ടു.

ക്ഷേത്രപ്രതിഷ്ഠ[തിരുത്തുക]

ഒരിയ്ക്കൽ ബ്രഹ്മാവ് ഒരു വലിയ യാഗം നടത്താൻ തീരുമാനിച്ചു. ഇതിന് ഏറ്റവും ഉചിതമായ സ്ഥലമായി അദ്ദേഹം വർക്കല തിരഞ്ഞെടുത്തു. കടലിന്റെ മനോഹാരിതയും, മണപ്പുറങ്ങളും അദ്ദേഹത്തെ വളരെയധികം ആകർഷിച്ചു. തുടർന്ന് യാഗശാലയൊരുങ്ങി. ബ്രഹ്മാവ് യാഗം തുടങ്ങി. എന്നാൽ, യാഗത്തിൽ മുഴുകിയ അദ്ദേഹം സൃഷ്ടികർമ്മം മറന്നുപോയി. ഭൂമിയിൽ ജീവജാലങ്ങൾ വേദനകൊണ്ട് പുളഞ്ഞു. ഈയൊരു സംഭവം മനസ്സിലാക്കിയ മഹാവിഷ്ണു ഒരു വൃദ്ധബ്രാഹ്മണന്റെ വേഷത്തിൽ യാഗശാലയിലെത്തി ഭിക്ഷ യാചിച്ചു. ബ്രഹ്മാവിന്റെ പരികർമ്മികൾ വൃദ്ധനെ കാണുകയും അദ്ദേഹത്തിന് ഭക്ഷണം നൽകുകയും ചെയ്തു. എന്നാൽ, എത്ര കഴിച്ചിട്ടും വൃദ്ധന് മതിയായില്ല. ഈയൊരു വിഷയം പരികർമ്മികൾ ബ്രഹ്മാവിനെ അറിയിച്ചു. സാക്ഷാൽ മഹാവിഷ്ണു തന്നെയാണ് വൃദ്ധനായി വന്നിരിയ്ക്കുന്നതെന്ന് മനസ്സിലാക്കിയ ബ്രഹ്മാവ് ഉടനെ പരികർമ്മികൾക്കൊപ്പം ഭഗവാന്റെയടുത്തെത്തി. ഭഗവാൻ ഭക്ഷണം കഴിയ്ക്കുന്ന കാഴ്ച അദ്ദേഹത്തെ സ്തബ്ധനാക്കി. അദ്ദേഹം പറഞ്ഞു: 'ഭഗവാനേ, ഇത് അങ്ങ് ഇനിയും കഴിച്ചുകൊണ്ടിരിയ്ക്കരുത്. ഇത് തുടർന്നാൽ ലോകം അവസാനിയ്ക്കും. അതിനാൽ ഉടനെ ഇത് നിർത്തണം.' ഭഗവാൻ ഉടനെ ബ്രഹ്മാവിനോട് യാഗം മതിയാക്കി സൃഷ്ടികർമ്മം നടത്താൻ അഭ്യർത്ഥിച്ചു. തുടർന്ന്, യാഗം നടന്ന സ്ഥലത്ത് ഇന്ദ്രാദിദേവന്മാർ ക്ഷേത്രം പണിത് ഭഗവദ്പ്രതിഷ്ഠ നടത്തി. ആ ക്ഷേത്രമാണ് വർക്കല ജനാർദ്ദനസ്വാമിക്ഷേത്രം.

ചരിത്രം[തിരുത്തുക]

വർക്കല ക്ഷേത്രത്തിന് ഏകദേശം ആയിരത്തിലധികം വർഷം പഴക്കമുണ്ടെന്ന് പറയപ്പെടുന്നു. എന്നാൽ അത് വ്യക്തമാക്കാനുള്ള രേഖകൾ കുറവാണ്. പിന്നീടൊരു കാലത്ത് ക്ഷേത്രം വിദേശികളുടെയും മറ്റും ആക്രമണം കാരണം തകർന്നുപോയി. ആ സമയത്താണ് ബാധോപദ്രവം കൊണ്ട് പൊറുതിമുട്ടിയിരുന്ന ഒരു പാണ്ഡ്യരാജാവ് ഇവിടെയെത്തിയത്. തന്റെ നാട്ടിലേതടക്കം പ്രശസ്തമായ നിരവധി ക്ഷേത്രങ്ങൾ സന്ദർശിച്ചിട്ടും അദ്ദേഹത്തിന് ബാധോപദ്രവത്തിൽ നിന്ന് മുക്തിയുണ്ടായില്ല.

ക്ഷേത്രനിർമ്മിതി[തിരുത്തുക]

ക്ഷേത്രപരിസരവും മതിലകവും[തിരുത്തുക]

വർക്കല പട്ടണത്തിന്റെ പടിഞ്ഞാറുഭാഗത്ത് പാപനാശം ബീച്ചിനടുത്ത് സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 200 അടി ഉയരമുള്ള ഒരു കുന്നിന്റെ മുകളിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കിഴക്കോട്ടാണ് ക്ഷേത്രത്തിന്റെ ദർശനം. കിഴക്കേ നടയിൽ നിന്ന് മുകളിലെത്താൻ ഏതാണ്ട് അൻപതിനടുത്ത് പടിക്കെട്ടുകളുണ്ട്. കേരളീയ ശൈലിയിൽ പണിത ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരം പ്രൗഢിയോടെ നിലകൊള്ളുന്നു. 'ചക്രതീർത്ഥം' എന്ന് പേരുള്ള ക്ഷേത്രക്കുളം വടക്കുഭാഗത്ത് നീണ്ടുനിവർന്നുകിടക്കുന്നു. ഐതിഹ്യപ്രകാരം മഹാവിഷ്ണുവിനെ ചക്രം കൊണ്ടുണ്ടായ കുളമാണിത്. അതിനാലാണ് 'ചക്രതീർത്ഥം' എന്ന പേര്. വടക്ക്, തെക്ക് വശങ്ങളിലും പടിക്കെട്ടുകളോടുകൂടിയ പ്രവേശനകവാടങ്ങൾ കാണാം. വടക്കേ പ്രവേശനകവാടത്തിന്റെ താഴെ ക്ഷേത്രക്കുളത്തിനും റോഡിനുമിടയിൽ ഭഗവാന്റെ പാദതീർത്ഥം എന്ന സങ്കല്പത്തിൽ ഒരു ചെറിയ കുളവും കാണാം. വടക്കേ പ്രവേശനകവാടത്തിൽ ശ്രീദേവീ-ഭൂമീദേവീസമേതനായ ജനാർദ്ദനസ്വാമിയുടെ രൂപം കൊത്തിവച്ചിട്ടുണ്ട്. ഇരുവശവുമായി ഗരുഡന്റെയും ഹനുമാന്റെയും രൂപങ്ങളും കാണാം. പടിക്കെട്ടുകൾ കയറി വരുന്നതിന്റെ പടിഞ്ഞാറുഭാഗത്ത് വെടിപ്പുര കാണാം. സാധാരണയായി വൈഷ്ണവദേവാലയങ്ങളിൽ കാണാത്തെ വെടിവഴിപാട് ഇവിടെ ഭഗവാന് പ്രധാനമാണ്. ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗം മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് ഉയർന്നതാണ്. അതിനാൽ, അവിടെ പടിക്കെട്ടുകളില്ല.

കിഴക്കേ ഗോപുരത്തിലൂടെ അകത്തുകടന്നാൽ ഒരു പടുകൂറ്റൻ ആൽമരം കാണാം. സാധാരണയായി ഗോപുരത്തിന് പുറത്ത് കാണാറുള്ള അരയാൽ ഇവിടെ അകത്തുവന്നത് അത്ഭുതമാണ്. ഹൈന്ദവവിശ്വാസപ്രകാരം പുണ്യവൃക്ഷമായ അരയാലിന്റെ മുകളിൽ ബ്രഹ്മാവും നടുക്ക് വിഷ്ണുവും അടിയിൽ ശിവനും കുടികൊള്ളുന്നു.

ശ്രീകോവിൽ[തിരുത്തുക]

നാലമ്പലം[തിരുത്തുക]

നമസ്കാരമണ്ഡപം[തിരുത്തുക]

പ്രതിഷ്ഠകൾ[തിരുത്തുക]

ശ്രീജനാർദ്ദനസ്വാമി (മഹാവിഷ്ണു)[തിരുത്തുക]

ശ്രീദേവി (മഹാലക്ഷ്മി)[തിരുത്തുക]

ഭൂമീദേവി[തിരുത്തുക]

ഉപദേവതകൾ[തിരുത്തുക]

ശിവൻ[തിരുത്തുക]

ഗണപതി[തിരുത്തുക]

അയ്യപ്പൻ[തിരുത്തുക]

ഹനുമാൻ[തിരുത്തുക]

നാഗദൈവങ്ങൾ[തിരുത്തുക]

-->

വർക്കല ജനാർദ്ദനൻ (ആന)[തിരുത്തുക]

മുമ്പ് വർക്കല ദേവസ്വംവകയായി വർക്കല ജനാർദ്ദനൻ എന്നു പ്രസിദ്ധനായ ഒരാനയുണ്ടായിരുന്നു.[3]

അവലംബം[തിരുത്തുക]

  1. "Varkala". 
  2. http://www.divyadesamonline.com/purana-temples/varkala-temple.asp
  3. ഐതിഹ്യമാല -- കൊട്ടാരത്തിൽ ശങ്കുണ്ണി -- ആറന്മുള വലിയ ബാലകൃഷ്ണൻ

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]