ചെറായി ഗൗരീശ്വര ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്നാണ് ചെറായി ഗൌരീശ്വര ക്ഷേത്രം. ഈ ക്ഷേത്രം എറണാ‍കുളം ജില്ലയിലെ ചെറായി ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രം പരിപാലിക്കുന്നത് വിജ്ഞാന വർദ്ധിനി സഭ (വി.വി. സഭ) എന്ന സംഘടനയാണ്. മലയാള പളനി എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു. ഈ ക്ഷേത്രത്തിലെ ഉത്സവം എറണാകുളം ജില്ലയിലെ തന്നെ ഏറ്റവും വലിയ ഉത്സവമാണ്. എല്ലാ വർഷവും ജനുവരി മാസത്തിലെ അവസാനത്തെ രണ്ട് ആഴ്ചയും ഫെബ്രുവരി മാസത്തിലെ ആദ്യത്തെ രണ്ട് ആഴ്ചയുമായി ആണ് ഈ ഉത്സവം നടക്കുക. 20 മുതൽ 30 ആനകൾ വരെ കാണുന്ന പ്രദക്ഷിണം ഈ ഉത്സവത്തിന്റെ ഒരു പ്രധാന ആകർഷണമാണ്. ശ്രീനാരായണഗുരു ദേവനാണ് ഇവിടെ പ്രതിഷ്ഠനടത്തിയത്.

ചെറായിയിൽ ഉള്ള മറ്റൊരു പ്രശസ്തമായ ക്ഷേത്രം അഴീക്കൽ ശ്രീ വരാഹ ക്ഷേത്രം ആണ്. ഇവിടത്തെ എടുപ്പുകുതിര പ്രശസ്തമാണ്.