Jump to content

തിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശ്രീപത്മനാഭസ്വാമി ക്ഷേത്രം
പത്മതീർത്ഥകുളവും ക്ഷേത്രഗോപുരവും
അടിസ്ഥാന വിവരങ്ങൾ
സ്ഥലംതിരുവനന്തപുരം കോട്ടയ്ക്കകം
മതവിഭാഗംഹിന്ദുയിസം
ജില്ലതിരുവനന്തപുരം
സംസ്ഥാനംകേരളം
രാജ്യംഇന്ത്യ
വെബ്സൈറ്റ്[Sree Padmanabhaswamy Temple]
വാസ്തുവിദ്യാ വിവരങ്ങൾ
വാസ്തുവിദ്യാ തരംപരമ്പരാഗത കേരള-ദ്രാവിഡശൈലി
സ്ഥാപകൻശ്രീ പത്മനാഭദാസ ശ്രീ അനിഴം തിരുനാൾ വീരബാല മാർത്താണ്ഡവർമ്മ കുലശേഖരപെരുമാൾ (പുനഃനിർമ്മാണം)

കേരള സംസ്ഥാനത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം നഗരത്തിലെ പ്രസിദ്ധമായ മഹാവിഷ്ണുക്ഷേത്രമാണ് ശ്രീപത്മനാഭസ്വാമി ക്ഷേത്രം. അനന്തൻ (ആദിശേഷൻ) എന്ന നാഗത്തിന്റെ പുറത്ത് മഹാലക്ഷ്മി ദേവിയോടൊപ്പം ശയിക്കുന്ന സാക്ഷാൽ മഹാവിഷ്ണു ഭഗവാനാണ് ഏറ്റവും പ്രധാന പ്രതിഷ്ഠ. പത്മനാഭസ്വാമിയെക്കൂടാതെ ഉഗ്രമൂർത്തിയായ തെക്കേടത്ത് നരസിംഹമൂർത്തി, തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി എന്നിവർക്കും തുല്യപ്രാധാന്യത്തോടെ പ്രതിഷ്ഠകളുണ്ട്. കൂടാതെ,.[1] ക്ഷേത്രത്തിന് ചുറ്റുമുള്ള കോട്ടമതിലിന്റെ കിഴക്കേകോട്ടയുടെ വാതിലിന് അഭിമുഖമായാണ് ക്ഷേത്രത്തിന്റെ പ്രധാന ഗോപുരം സ്ഥിതി ചെയ്യുന്നത്. ദ്രാവിഡ ശൈലിയിൽ നിർമ്മിച്ച ക്ഷേത്രത്തിന്റെ ഈ പ്രധാന ഗോപുരം തിരുവനന്തപുരം നഗരത്തിന്റെ മുഖമുദ്രകളിലൊന്നാണ്. ശ്രീപത്മനാഭസ്വാമി മാത്രം [2] വിഷ്ണുഭക്തനായിരുന്ന തിരുവിതാംകൂർ രാജാവ് അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ, രാജ്യം ഭഗവാന് സമർപ്പിച്ച രേഖകൾ ആണ് തൃപ്പടിദാനം എന്നറിയപ്പെടുന്നത്. [2] ഇതിനെത്തുടർന്ന് തിരുവിതാകൂർ രാജ്യത്തിലെ ഭരണാധികാരികൾ പത്മനാഭദാസന്മാർ എന്നറിയപ്പെട്ടു.[2] തമിഴ് സാഹിത്യത്തിലെ പ്രശസ്തരായ ആഴ്വാർമാർ പാടിപ്പുകഴ്ത്തിയ നൂറ്റെട്ട് ദിവ്യദേശങ്ങളിലൊന്നായ ഈ ക്ഷേത്രത്തിൽ ഉപദേവതകളായി ഗണപതി, ധർമ്മശാസ്താവ്, ശ്രീരാമൻ, സീതാദേവി, ലക്ഷ്മണൻ, ഹനുമാൻ, വിഷ്വക്സേനൻ, അശ്വത്ഥാമാവ്, വേദവ്യാസൻ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. മീനമാസത്തിൽ രോഹിണി കൊടികയറിയും തുലാമാസത്തിൽ തിരുവോണം ആറാട്ടായും പത്തുദിവസം വീതം നീണ്ടുനിൽക്കുന്ന രണ്ട് ഉത്സവങ്ങളാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങൾ. കൂടാതെ ചിങ്ങ മാസത്തിൽ അഷ്ടമിരോഹിണി, തിരുവോണം, വിഷു, വൈകുണ്ഠ ഏകാദശി, മകരസംക്രാന്തി, വൈശാഖ പുണ്യമാസം, കർക്കടകസംക്രാന്തി തുടങ്ങിയവയും പ്രധാനപ്പെട്ട ദിവസങ്ങളാണ്. ആറുവർഷത്തിലൊരിയ്ക്കൽ, പ്രശസ്തരായ വേദപണ്ഡിതരുടെ വക മുറജപവും നടത്തപ്പെടാറുണ്ട്. തിരുവിതാംകൂർ രാജകുടുംബാംഗങ്ങൾ നടത്തുന്ന ട്രസ്റ്റാണ് ക്ഷേത്രഭരണം നടത്തുന്നത്.

ഐതിഹ്യം

[തിരുത്തുക]

ക്ഷേത്രോത്പത്തി

[തിരുത്തുക]
തിരുവിതാംകൂർ രാജമുദ്ര

പെരുമാട്ടുകാളി

ദിവാകരമുനിയുടെയും വില്വമംഗലത്തു സ്വാമിയുടെയും കഥകൾ ഐതിഹ്യ മാണെ ങ്കിൽ പത്മനാഭസ്വാമി ക്ഷേത്രോൽപ്പത്തിക്കു കാരണക്കാരി പെരുമാട്ടുകാളി യുടെ കഥ യഥാർത്ഥത്തിൽ ചരിത്രസത്യമാണ്‌. ചരിത്രാ ന്വേഷകർ എത്തിച്ചേരുന്നതും ആ വഴിക്കു തന്നെ. സ്റ്റേറ്റ്‌ മാനുവലിലും, കാസ്റ്റ്‌ ആന്റ്‌ ട്രൈബ്‌സിലും, തിരുവിതാംകൂർ സെൻസസ്‌ റിപ്പോർട്ടിലും, മഹാദേവദേശായി യുടെ കേരളചരിത്രത്തിലും വളരെ വ്യക്തമായി ത്തന്നെ പെരുമാട്ടുകാളിയെ കുറിച്ച്‌ രേഖ പ്പെടുത്തിയിട്ടുണ്ട്‌. പെരുമാട്ടുകാളിയും ശ്രീപത്മനാഭ സ്വാമി ക്ഷോത്രോൽപ്പത്തിയും തമ്മിൽ അഭേദ്യമായ ബന്ധമാണ്‌ ചരിത്ര രേഖകളിലുള്ളത്‌. നാഗമയ്യരുടെ ദി ട്രാവൻകൂർ സ്റ്റേറ്റ്‌മാനുവൽ ഇങ്ങനെ പറയുന്നു After several days running in this wise without satisfying the craving of hung or thirst, the swamiyar heard the cry of a child in the wilderness. He repaired to the spot from when it come and discovered a solitary pulaya woman (Perumattukali) Threatening her weeding base with this words " If you continue weeding like this child, I will throw you out into anantankad"

അതേസമയം പ്രസിദ്ധ ചരിത്രകാരനും ഭാഷാഗവേഷകനുമായിരുന്ന ഡോ. ശൂരനാട്ടു കുഞ്ഞൻ പിള്ള 'ചരിത്രങ്ങൾ നിറഞ്ഞ വഴിത്താരകൾ' (മാതൃഭൂമി തിരു.എഡിഷൻ ഉദ്‌ഘാടന സപ്ലിമെന്റ്‌ - 1980) എന്ന ലേഖനത്തിൽ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്‌ഠക്ക്‌ ആദ്യ നിവേദ്യം ഒരു പുലയസ്‌ത്രീ

ചിരട്ടയിൽ കൊടുത്ത മാമ്പഴമെന്നു പറഞ്ഞുകാണുന്നു. പക്ഷെ മാമ്പഴമല്ല പുത്തരിക്കണ്ടത്തു വിളഞ്ഞു കിടന്ന നെല്ലരി കൈക്കുത്തിൽ വെച്ച്‌ ഞരടി തൊലിച്ചത്‌ ( പകുതി തൊലിഞ്ഞതും പകുതി തൊലിയാത്തുമായ നെല്ലരി ) ആണ്‌ ഒരു കണ്ണൻ ചിരട്ടയിൽ വെച്ച്‌ ആദ്യനിവേദ്യമായി പെരുമാട്ടുകാളി ശ്രീപത്മനാഭന്‌ സമർപ്പിച്ചത്‌. ആ ചിരട്ടക്ക്‌ പകരം ഇന്ന്‌ സ്വർണ ചിരട്ടയിലാണ്‌ നിവേദ്യം അർപ്പിച്ചുപോകുന്നത്‌. പഴയ ചരിത്രകാരനായ മഹാദേവ ദേശായിയുടെ വേണാടിന്റെ വീരചരിതം എന്ന ഗ്രന്ഥത്തിലും വിദേശ ക്രിസ്‌ത്യൻ മിഷനറിയായ റ. സാമുവൽ മെറ്റിയറുടെ Land of Charity എന്ന ഗ്രന്ഥത്തിലും ശ്രീപത്മനാഭസ്വാമി ക്ഷേത്രോത്‌പത്തിക്കു കാരണക്കാരി പെരുമാട്ടുകാളി തന്നെയെന്ന്‌ വ്യക്തമാക്കുന്നുണ്ട്‌. കെ ദാമോദരൻ ബി എ എഴുതിയ 'പെരുമാട്ടുപുലയി' എന്ന ലേഖനത്തിലും ( കേരളകൗമുദി 1961 ) പെരുമാട്ടുകാളിയാണ്‌ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഉത്ഭവത്തിന്‌ കാരണമെന്ന്‌ വ്യക്തമായി പറയുന്നുണ്ട്‌.


മതിലകം രേഖകളിൽ പരാമർശിയ്ക്കുന്ന ഐതിഹ്യപ്രകാരം ശ്രീപത്മനാഭസ്വാമി ക്ഷേത്രം തുളുസന്ന്യാസിയായ ദിവാകരമുനിയാൽ കലിയുഗാരംഭത്തിൽ 900-കളിൽ പ്രതിഷ്ഠിതമായതാണ്‌.[3] ദിവാകരമുനി വിഷ്ണുപദം പ്രാപിക്കുന്നതിനായി കഠിനതപസ്സനുഷ്ഠിക്കുകയും, തപസ്സിൽ സന്തുഷ്ടനായ മഹാവിഷ്ണു ബാലരൂപത്തിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. ആ ശിശുവിനെ കണ്ട്‌ മുനി സന്തുഷ്ടനായി. തന്റെ പൂജാവേളയിൽ ആ ദിവ്യകുമാരന്റെ ദർശനം തനിയ്ക്ക്‌ നിത്യവും ലഭ്യമാകണമെന്ന്‌ മുനി പ്രാർഥിച്ചു. തന്നോട്‌ അപ്രിയമായി പ്രവർത്തിയ്ക്കുന്നതു വരെ താൻ ഉണ്ടാകുമെന്ന്‌ ബാലൻ സമ്മതിക്കുകയും ചെയ്തു. പലപ്പോഴും മുനിയുടെ മുന്നിൽ ബാലൻ വികൃതി പ്രകടിപ്പിയ്ക്കുമായിരുന്നു. ക്രമേണ അത്‌ അനിയന്ത്രിതമായി. മുനി ധ്യാനനിരതനായിരിക്കവെ മഹാവിഷ്ണുവിന്റെ പ്രതീകമായി പൂജിച്ചിരുന്ന സാളഗ്രാമം ബാലൻ വായ്ക്കുള്ളിലാക്കി. സാളഗ്രാമം അശുദ്ധമാക്കിയതിൽ രോഷാകുലനായ മുനി ഇടതുകൈ കൊണ്ട്‌ ബാലനെ തള്ളിമാറ്റി. കുണ്ഠിതപ്പെട്ട ബാലൻ ഇനിയെന്നെ കാണണമെങ്കിൽ അനന്തൻകാട്ടിൽ വരണം എന്നുരുവിട്ട്‌ അപ്രത്യക്ഷനായി എന്നു ഐതിഹ്യം. ബാലന്റെ വേർപിരിയലിൽ ദുഃഖിതനായ മുനി ബാലനെ കാണാൻ അനന്തൻകാട് തേടി യാത്ര തുടർന്നു. ദിവാകരമുനിയല്ല വില്വമംഗലമായിരുന്നു അനന്തങ്കാട്ടിൽ വന്നതെന്നും ദർശനം അദ്ദേഹത്തിനാണു ലഭിച്ചതെന്നുമുള്ള മറ്റൊരു ഐതിഹ്യം കൂടി പ്രചാരത്തിലുണ്ട്.[4] ഒരിക്കൽ ഗുരുവായൂരപ്പന് വില്വമംഗലം സ്വാമിയാർ ശംഖാഭിഷേകം നടത്തുകയായിരുന്നു. അപ്പോൾ ഭഗവാൻ വന്ന് അദ്ദേഹത്തിന്റെ കണ്ണുകൽ പൊത്തിപ്പിടിച്ചു. ദേഷ്യം വന്ന വില്വമംഗലം ഇതിനെതിരെ പറഞ്ഞപ്പോൽ ഭഗവാൻ അനന്തൻകാട്ടിലേക്കുപോയി. അനന്തൻകാട് എവിടെയാണെന്നറിയാത്ത വില്വമംഗലം അവിടം തപ്പിനടന്നു.[4] അതിനിടെയിൽ തൃപ്രയാറിലെത്തിയപ്പോൾ ഭഗവാൻ അത് ശുചീന്ദ്രം സ്ഥാണുമാലയപ്പെരുമാളുടെ ജടയാണെന്ന് അദ്ദേഹത്തോട് പറഞ്ഞു.

ദിവാകരമുനിയാണോ വില്വമംഗലമാണോ എന്നു വിഭിന്നാഭിപ്രായം ഉണ്ടങ്കിലും ഒരു പുലയസ്ത്രീയുടെ സാന്നിധ്യം രണ്ടു കഥകളിലും പറയുന്നുണ്ട്. മുനിയുടെ അനന്തൻകാട് തേടിയുള്ള യാത്രയ്ക്കിടയിലെ വിശ്രമവേളയിൽ ഒരു പുലയസ്ത്രീ തന്റെ വികൃതിയായ കുഞ്ഞിനെ ശാസിയ്ക്കുന്നതു കാണാൻ ഇടവന്നു. ഞാൻ നിന്നെ അനന്തൻകാട്ടിലേയ്ക്ക്‌ വലിച്ചെറിയും [4] എന്ന സ്ത്രീയുടെ വാക്കുകൾ അദ്ദേഹം ശ്രദ്ധിച്ചു. മുനി പുലയസ്ത്രീയേയും കൂട്ടി അനന്തൻകാട്ടിലേക്ക്‌ പോകുകയും, അവിടെ അനന്തശയനത്തിൽ സാക്ഷാൽ പത്മനാഭസ്വാമി പള്ളികൊള്ളുന്ന ദൃശ്യം ദർശനം ലഭിയ്ക്കുകയും ചെയ്തു.[4] മുനി പിന്നീട്‌ ഭഗവദ്ദർശനത്തിനായി അവിടെ തപസ്സനുഷ്ഠിച്ചു. അധികം വൈകിയില്ല. അവിടെയുണ്ടായിരുന്ന വൻവൃക്ഷം കടപുഴകി വീഴുകയും, മഹാവിഷ്ണു അനന്തശായിയായി മുനിയ്കകു മുന്നിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. ഭഗവാന്റെ ശിരസ്‌ തിരുവല്ലത്തും, പാദങ്ങൾ തൃപ്പാപ്പൂരും, ഉരോഭാഗം തിരുവനന്തപുരത്തുമായി കാണപ്പെട്ടു. ഇന്ന് മൂന്നിടത്തും ക്ഷേത്രങ്ങളുണ്ട്. ഭഗവദ്സ്വരൂപം പൂർണമായും ദർശിക്കുവാൻ കഴിയാത്തവണ്ണം വലിപ്പമുള്ളതായിരുന്നുവത്രേ. തന്റെ കൈവശമുണ്ടായിരുന്ന യോഗദണ്ഡിന്റെ മൂന്നിരട്ടി നീളമായി ഭഗവത്സ്വരൂപം ദർശിക്കാനാകണമെന്ന്‌ പ്രാർഥിച്ചു. ആ പ്രാർഥന ഫലിച്ചതിനാൽ, ഇന്നുകാണുന്ന രൂപത്തിൽ ദർശനം കിട്ടിയെന്നു ഐതിഹ്യം പറയുന്നു.. മുനി ഭക്ത്യാദരപൂർവം ഭഗവാനെ വന്ദിക്കുകയും പൂജാദി കർമങ്ങൾ ആരംഭിക്കുകയും ചെയ്തു. [3] [4] കാസർഗോഡ് ജില്ലയിലുള്ള അനന്തപുര തടാകക്ഷേത്രം ആണ് ഈ ക്ഷേത്രത്തിന്റെ മൂലസ്ഥാനം എന്ന് കരുതുന്നവരുണ്ട്.


ബി നിലവറയും ബലരാമനും

[തിരുത്തുക]

മഹാവിഷ്ണുവിന്റെ അവതാരമായ ബലരാമൻ ഭാരതവർഷം മുഴുവൻ പ്രദക്ഷിണമായി സഞ്ചരിച്ച് തീർത്ഥ സ്നാനം ചെയ്തതായി ശ്രീമദ്ഭാഗവതം (ദശമസ്കന്ധം 79: 18)  പറയുന്നു. കന്യാകുമാരിയിൽ നിന്ന് പുറപ്പെട്ട അദ്ദേഹം വിഷ്ണുസാന്നിധ്യമുള്ള തിരുവനന്തപുരത്ത് (ഫാൽഗുനം) വന്ന് പദ്മതീർത്ഥത്തിൽ സ്നാനം ചെയ്ത് പശുക്കളെ ദാനം ചെയ്തുവെന്നും പുരാണം വിവരിയ്ക്കുന്നു.

ഭഗവാൻ ബലരാമന്റെ ആഗമനവുമായി ബന്ധപ്പെട്ട് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ പ്രചാരമുള്ള കഥ ഇപ്രകാരമാണ്: ദ്വാപരയുഗത്തിൽ തന്നെ തിരുവനന്തപുരത്ത് പദ്മനാഭ സാന്നിധ്യം ഉണ്ടായിരുന്നെങ്കിലും ഇവിടെ പദ്മനാഭവിഗ്രഹമോ ക്ഷേത്രമോ ഇല്ലായിരുന്നു. തിരുവനന്തപുരം അന്ന് അനന്തൻകാടെന്ന വനം ആയിരുന്നു. വനത്തിനുള്ളിലാണ് പദ്മതീർത്ഥക്കുളം സ്ഥിതി ചെയ്തിരുന്നത്. പദ്‌മതീർത്ഥത്തിൽ സ്നാനം ചെയ്ത ശേഷം ബലരാമൻ കുളക്കരയിൽ വച്ച് ഗോദാനം ചെയ്തു. വളരെക്കാലമായി ബലരാമന്റെ ആഗമനം കാത്തിരുന്ന ദേവന്മാരും സിദ്ധന്മാരും മുനികളും അദ്ദേഹത്തെ കാണാൻ എത്തി. അവരെ ആലിംഗനം ചെയ്‌തു സ്വീകരിച്ച ഭഗവാൻ വേണ്ട വരം ചോദിക്കാമെന്ന് പറഞ്ഞു. സാമ്രാജ്യമോ സ്വർഗ്ഗമോ എന്നല്ല സാക്ഷാൽ വൈകുണ്ഠ ലോകം പോലും വേണ്ടെന്ന് പറഞ്ഞ ആ മഹാഭാഗവതന്മാർ തങ്ങൾക്ക് ഭഗവദ്ദർശനം ലഭിച്ച പദ്മതീർത്ഥക്കരയിൽ ഭഗവാനെ മാത്രം സ്മരിച്ചും നാമ സങ്കീർത്തനം ചെയ്തും കഴിയാനാണ് മോഹമെന്നും പറഞ്ഞു. അങ്ങനെ ആകട്ടേ എന്ന് ബലരാമൻ അനുഗ്രഹിച്ചു.

ബലരാമൻ ഗോദാനം ചെയ്ത സ്ഥാനത്താണ് ശ്രീപദ്‌മനാഭസ്വാമി ക്ഷേത്രത്തിലെ ചുറ്റമ്പലത്തിന്റെ തെക്കുപടിഞ്ഞാറു ഭാഗം സ്ഥിതി ചെയ്യുന്നത്. ഈ ഭാഗം മഹാഭാരതക്കോൺ എന്നാണ് അറിയപ്പെടുന്നത്. എ നിലവറയും ബി നിലവറയും സ്ഥിതി ചെയ്യുന്നത് മഹാഭാരതക്കോണിലാണ്. അവതാരപുരുഷൻ ഗോദാനം ചെയ്ത സ്ഥാനത്ത് ഐശ്വര്യം കളിയാടും എന്നതു കൊണ്ടു തന്നെ ആയിരിക്കണം ക്ഷേത്ര സമ്പത്തിന്റെ സിംഹഭാഗവും സൂക്ഷിക്കുന്ന എ നിലവറ മഹാഭാരതക്കോണിൽ സ്ഥാപിക്കപ്പെട്ടത്. ബലരാമസ്വാമിയുടെ അനുഗ്രഹം ലഭിച്ച ദേവന്മാരും സിദ്ധന്മാരും മുനികളും ബി നിലവറയിൽ തപസ്സു ചെയ്യുന്നു എന്നാണ് വിശ്വാസം.[5] പണ്ട് മഹാഭാരതക്കോണിൽ ക്ഷേത്രം വകയായി മഹാഭാരത പാരായണം നടന്നിരുന്നു.

ബി നിലവറയുടെ അടിയിൽ ശ്രീപത്മനാഭസ്വാമിയുടെ ചൈതന്യപുഷ്ടിക്കായി ശ്രീചക്രം സ്ഥാപിച്ചിട്ടുണ്ട്. ആദിശേഷപാർഷദന്മാരായ നാഗങ്ങൾ ഈ നിലവറയ്ക്കുള്ളിൽ ഉണ്ടത്രേ. കൂടാതെ കാഞ്ഞിരോട്ടു യക്ഷിയമ്മ തെക്കേടത്തു നരസിംഹസ്വാമിയെ സേവിച്ച് നിലവറയ്ക്കുള്ളിൽ വസിയ്ക്കുന്നെന്നും പറയപ്പെടുന്നു.[6] ഈ നിലവറയുടെ സംരക്ഷകൻ ശ്രീ നരസിംഹസ്വാമിയാണ്. നിലവറയുടെ കിഴക്കേ ഭിത്തിയിലുള്ള സർപ്പച്ചിഹ്നം അപായ സൂചന ആണത്രേ. 2011 ഓഗസ്റ്റ്‌ മാസം ക്ഷേത്രത്തിൽ നടന്ന അഷ്ടമംഗല ദേവപ്രശ്നം ഈ നിലവറ തുറക്കാൻ പാടില്ലെന്ന ഭക്തജനങ്ങളുടെ വിശ്വാസം ശരി വയ്ക്കുകയും ഈ അറ നിരോധിതമേഖല ആണെന്നു വിധിക്കുകയും ചെയ്തു. ഈ നിലവറ തുറക്കുന്നതു ശ്രീപത്മനാഭസ്വാമിയുടെ ഉഗ്രകോപം ക്ഷണിച്ചു വരുത്തും എന്നും ദൈവജ്ഞന്മാർ മുന്നറിയിപ്പു നല്കി. ബി നിലവറ യാതൊരു കാരണവശാലും തുറക്കാൻ പാടില്ലെന്നു നിർദ്ദേശിച്ചുകൊണ്ടു തൃശ്ശൂർ നടുവിൽമഠം മൂപ്പിൽ സ്വാമിയാരും ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പുഷ്പാഞ്ജലി സ്വാമിയാരുമായ ശ്രീ മറവഞ്ചേരി തെക്കേടത്തു നീലകണ്ഠ ഭാരതികൾ ക്ഷേത്ര ഭരണസമിതി ചെയർപേഴ്സനും എക്സിക്യൂട്ടിവ് ഓഫിസർക്കും ഫെബ്രുവരി 8, 2016 നു കത്തയച്ചു.[7] കൂടാതെ മുഞ്ചിറ മഠം മൂപ്പിൽ സ്വാമിയാരും ക്ഷേത്രത്തിലെ രണ്ടാമത്തെ പുഷ്‌പാഞ്‌ജലി സ്വാമിയാരുമായ ശ്രീ പരമേശ്വര ബ്രഹ്മാനന്ദ തീർത്ഥർ ബി നിലവറ തുറക്കുന്നതിനെതിരെ 2018 മേയ് മാസം കാസർകോട് മുതൽ തിരുവനന്തപുരം വരെ രഥയാത്ര നടത്തി. രഥയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത കേരള ബ്രാഹ്മണരുടെ കുലപതിയായ ആഴ്വാഞ്ചേരി തമ്പ്രാക്കൾ ബി നിലവറ തുറക്കരുതെന്നും വിശ്വാസങ്ങളെ മാനിക്കണമെന്നും ആഹ്വാനം ചെയ്തു.

ബി നിലവറ തുറക്കാൻ പാടില്ലെന്നാണ് വിശ്വാസമെങ്കിലും അതിനു മുന്നിൽ അതിലേയ്ക്ക് നയിക്കുന്ന ഒരറയുണ്ട്. ഈയറയിൽ വെള്ളിക്കട്ടികൾ, വെള്ളിക്കുടങ്ങൾ ഉൾപ്പെടെ പല അമൂല്യ വസ്തുക്കളും സൂക്ഷിച്ചിട്ടുണ്ട്. ഈയറ 1931-ൽ ശ്രീ ചിത്തിര തിരുനാൾ മഹാരാജാവിൻറെ കൽപ്പന അനുസരിച്ച് തുറന്നിട്ടുണ്ട്. ഉത്രാടം തിരുനാൾ മഹാരാജാവിന്റെ കാലത്തും ഇതു പല ആവശ്യങ്ങൾക്കുമായി തുറന്നിട്ടുണ്ട്.

പതിനേഴാം നൂറ്റാണ്ടിൽ വേണാടിന്റെ പലഭാഗങ്ങളും ആക്രമിച്ച് കീഴ്‌പ്പെടുത്തിയ മുകിലൻ നെയ്തശ്ശേരിപ്പോറ്റി ഊരാളൻ ആയുള്ള ബുധപുരം ഭക്‌തദാസപ്പെരുമാൾ ക്ഷേത്രം കൊള്ളയടിച്ചു നശിപ്പിച്ചു. തുടർന്ന് മുകിലൻ ശ്രീപദ്‌മനാഭസ്വാമി ക്ഷേത്രത്തിന്റെ സമ്പത്ത് കൊള്ളയടിക്കാൻ തീരുമാനിച്ചു. വേണാട്ടു രാജകുടുംബത്തോടു കൂറും ഭക്തിയുമുള്ള മണക്കാട്ടെ പഠാണികളായ മുസ്ലീങ്ങളാണ് മുകിലനെ അതിൽ നിന്ന് പിന്തിരിപ്പിച്ചത്.

ഒരിക്കൽ, രാമവർമ്മ മഹാരാജാവിന്റെ സീമന്തപുത്രനും അനിഴം തിരുനാൾ മാർത്താണ്ഡവർമ്മയുടെ മുഖ്യശത്രുവുമായ പത്മനാഭൻ തമ്പി തന്റെ പടയുമായി തിരുവനന്തപുരത്ത് വന്നു. ശ്രീവരാഹത്ത് താമസിച്ച അദ്ദേഹം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകളിലെ നിക്ഷേപം കൊള്ളയടിക്കാൻ കിങ്കരന്മാരെ നിയോഗിച്ചു. എന്നാൽ നൂറുകണക്കിന് ദിവ്യനാഗങ്ങൾ പ്രത്യക്ഷപ്പെട്ട് തമ്പിയുടെ കിങ്കരന്മാരെ വിരട്ടിയോടിച്ചു. ഈ സംഭവത്തിൽ നിന്ന് ശ്രീപത്മനാഭസ്വാമിയുടെ തിരുവുള്ളമെന്തെന്ന് മനസ്സിലാക്കിയ പള്ളിച്ചൽപ്പിള്ളയും നാട്ടുകാരും പത്മനാഭൻ തമ്പിയുടെ ശ്രമത്തെ ചെറുത്തു തോൽപ്പിച്ചു. 1933-ൽ തിരുവനന്തപുരം സന്ദർശിച്ച എമിലി ഗിൽക്രിസ്റ്റ് ഹാച്ച് തന്റെ പുസ്തകത്തിൽ കല്ലറകളെ സംബന്ധിച്ച് ഒരു കാര്യം പറയുന്നുണ്ട്. 1908 ൽ കല്ലറ തുറക്കാൻ ശ്രമിച്ചവർ മഹാസർപ്പങ്ങളെക്കണ്ടു ഭയന്നു പ്രാണനും കൊണ്ടോടിയതായി അവർ വെളിപ്പെടുത്തുന്നു.[8]

ചരിത്രം

[തിരുത്തുക]
ഉത്സവനാളിലെ പാണ്ഡവപ്രതിഷ്ഠ

ഈ പെരുമാട്ടുകാളിയുടെ വംശപരമ്പരയിൽ നിന്നും ജനിച്ചവ രാണ്‌ പുലയനാർക്കോട്ട ആസ്ഥാനമായും ഇളവള്ളുവനാട്ടിലെ കൊക്കോതമംഗലം ആസ്ഥാനമായും രാജ്യം ഭരിച്ചിരുന്ന പുലയ രാജാവും പുലയ റാണിയും. പുലയനാർകോട്ട ഭരിച്ചിരുന്നത്‌ കോതൻ എന്ന രാജാവും കൊക്കോതമംഗലം ഭരിച്ചിരുന്നത്‌ കോതറാണിയുമാണ്‌. പുലയനാർ കോട്ടയിലെ കോതൻ രാജാവിന്റെ സ്വയംഭൂവായ ശിവക്ഷേത്രം മണ്ണിൽ പുതഞ്ഞുകിടന്ന നിലയിൽ കണ്ടെത്തി സ്ഥലമുടമ അവിടെ ക്ഷേത്ര പുനർനിർമ്മാ ണം ഇപ്പോൾ നടത്തിവരുന്നുണ്ട്‌. ഇതൊക്കെ ചരിത്ര സത്യ ങ്ങളാണ്‌. ഈ സത്യങ്ങൾക്കെതിരേ കണ്ണടക്കുന്നവരാണ്‌ അധികാരി വർഗങ്ങൾ. ഇവരുടെ സന്തതിപരമ്പരകൾ ഇന്നും തിരുവനന്ത പുരത്തും പരിസരങ്ങളിലുമായി ജീവിക്കുന്നവരാണ്‌. ഈ വംശപരമ്പരയിൽ നിന്നും ജനിച്ച കാവല്ലൂർ സ്വദേശി മാലചാത്തയെന്ന സ്‌ത്രീക്ക്‌ പത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി തുടങ്ങിയ ഉത്സവങ്ങൾക്ക്‌ ചില ആനുകൂല്യങ്ങൾ രാജകൊട്ടാരത്തിൽ നിന്നും അനുവദിച്ചിരുന്നു. മാലചാത്തയുടെ മരണശേഷം ഇളയമകൾ ജാനകിക്ക്‌ ആ ആനുകൂല്യങ്ങൾ ക്ഷേത്രത്തിൽ നിന്ന്‌ ഇപ്പോഴും നൽകിപ്പോരു ന്നുണ്ട്‌. ഇതൊക്കെ ശ്രീപത്മനാഭ സ്വാമിക്ഷേത്രവും പുലയരും തമ്മിലുണ്ടായിരുന്ന ബന്ധമെന്താണെന്ന്‌ വ്യക്തമാക്കുന്നവയാണ്‌.

എട്ടരയോഗം

ശ്രീ പദ്മനാഭസ്വാമിക്ഷേത്രത്തിന്റെ ഭരണസമിതി തിരുവാനന്തപുരത്തു സഭ എന്നാണറിയപ്പെട്ടിരുന്നത്. കൊല്ല വർഷം 225 ലാണ് സഭ സ്ഥാപിതമാകുന്നത്. കൂപക്കരപ്പോറ്റി, വഞ്ചിയൂർ അത്തിയറപ്പോറ്റി, കൊല്ലൂർ അത്തിയറപ്പോറ്റി, മുട്ടവിളപ്പോറ്റി, കരുവാ പോറ്റി, നെയ്തശ്ശേരിപ്പോറ്റി എന്നിവരാണ് സഭാംഗങ്ങൾ. സഭ കൂടുമ്പോൾ അധ്യക്ഷപദം അലങ്കരിക്കുന്നത് പുഷ്‌പാഞ്‌ജലി സ്വാമിയാരാണ്. ശ്രീകാര്യത്തു പോറ്റിയാണ് സഭാഞ്ജിതൻ അഥവാ കാര്യദർശി. സഭയെടുക്കുന്ന തീരുമാനങ്ങൾ അരചൻ (വേണാട്/ തിരുവിതാംകൂർ മഹാരാജാവ്) അംഗീകരിച്ചാൽ മാത്രം അവ നടപ്പിലാകും. സഭയുമായി ബന്ധപ്പെട്ട മേൽപ്പറഞ്ഞ എട്ടുപേരും അരചനും ചേർന്നതാണ് എട്ടരയോഗം. [9] പുഷ്പാഞ്ജലി സ്വാമിയാരെ നിയമിക്കാനും നീക്കം ചെയ്യാനും ഉള്ള അവകാശം മഹാരാജാവിനുണ്ടെങ്കിലും സ്വാമിയാരെ കണ്ടാൽ അപ്പോൾ തന്നെ രാജാവു വച്ചു നമസ്കരിയ്ക്കണം എന്നാണു കീഴ്വഴക്കം.

ശ്രീപത്മനാഭസ്വാമി തിരുവിതാംകൂർ രാജവംശത്തിന്റെ കുലദൈവമാണ്‌.[2]. ആധുനിക തിരുവിതാംകൂറിന്റെ ശില്പി എന്ന പേരിൽ പ്രശസ്തനായ തിരുവിതാംകൂർ മഹാരാജാവ് ശ്രീ അനിഴം തിരുനാൾ മാർത്താണ്ഡവർമ്മയാണ് ക്ഷേത്രം ഇന്നുകാണുന്ന വിധം പുനരുദ്ധരിച്ചത്‌. ശ്രീപത്മനാഭന്റെ കടുത്ത ഭക്തനായിരുന്ന അദ്ദേഹം ക്ഷേത്രം പുനരുദ്ധീകരിച്ചു. ഇപ്പോൾ കാണുന്ന തമിഴ് ശൈലിയിൽ പണിത ഏഴുനില ഗോപുരത്തിന്റെ അഞ്ചു നിലകളും അദ്ദേഹമാണ് പണിയിച്ചത്. പന്തീരായിരം സാളഗ്രാമങ്ങൾ (ബനാറസിനടുത്തുള്ള ഗുണ്ടക്കു എന്ന സ്ഥലത്തു നിന്നും വിഷ്ണുവിന്റെ അവതാരങ്ങൾ ലേഖനം ചെയ്യപ്പെട്ടിട്ടുള്ള പരിശുദ്ധമായ ശിലകൾ) വരുത്തി ശ്രീ പത്മനാഭസ്വാമിയുടെ വിഗ്രഹം പുനർനിർമ്മാണം നടത്തി, പുനഃപ്രതിഷ്ഠിച്ചു. തിരുവനന്തപുരത്തിനടുത്ത തിരുമലയിൽ നിന്നും 20 ഘന അടി വലിപ്പമുള്ള വലിയ പാറവെട്ടി ഒറ്റക്കൽ മണ്ഡപം പണിഞ്ഞു. കിഴക്കേ ഗോപുരത്തിന്റെയും പണി പുനരാരംഭിച്ചു പൂർത്തിയാക്കി. സ്വർണ്ണക്കൊടിമരം സ്ഥാപിച്ചു. ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ നാലമ്പലം പണിയുകയും പദ്മതീർത്ഥ കുളത്തിന്റെ വിസ്തൃതി കൂട്ടുകയും ശീവേലിപ്പുര ഒറ്റക്കൽ മണ്ഡപം തുടങ്ങിയവ നിർമിച്ചതും അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരമായിരിന്നു. ഭദ്രദീപം, മുറജപം തുടങ്ങിയ ചടങ്ങുകൾ ആരംഭിച്ചത് ശ്രീ അനിഴം തിരുനാളാണ്. എട്ടരയോഗത്തെ വെറുമൊരു ഉപദേശക സമിതി മാത്രമായി ചുരുക്കിയതും ശ്രീ അനിഴം തിരുനാളായിരുന്നു.[3][10]

പൗരാണികമായി തന്നെ പുകൾപെറ്റ മഹാക്ഷേത്രം. നൂറ്റെട്ട്‌ വൈഷ്ണവ ക്ഷേത്രങ്ങളിൽ പ്രമുഖ സ്ഥാനവുമുണ്ട്‌.[3] എന്നാൽ അതിന്‌ ഏതാണ്ട്‌ 600 വർഷങ്ങൾക്കു മുമ്പ്‌ വേണാട് ഭരിച്ചിരുന്ന കോത കേരളവർമ (എ.ഡി.1127-1150) ഈ ക്ഷേത്രം പുനരുദ്ധരിച്ചതായും സ്യാനന്ദൂര പുരാണ സമുച്ചയത്തിൽ സൂചിപ്പിച്ചിട്ടുണ്ട്‌. [3] അതിനർഥം അതിലും നൂറ്റാണ്ടുകൾക്കു മുമ്പ്‌ ക്ഷേത്രം സ്ഥാപിച്ചിരിക്കണണെന്നാണ്.[11]

തൃപ്പടിദാനം

[തിരുത്തുക]

കൊല്ലവർഷം 925 മകരം അഞ്ച്‌ പൂർവപക്ഷ സപ്തമിയിൽ ബുധവാരേ രേവതി നക്ഷത്രം. 1750 ജനുവരി മാസം അനിഴം തിരുനാൾ വീരമാർത്താണ്ഡവർമ മഹാരാജാവ്‌ ശ്രീപദ്മനാഭ ദാസനായി ‘തൃപ്പടിദാനം’ ചെയ്ത മുഹൂർത്തം.[2] [3]അദ്ദേഹം അന്നോളം പിടിച്ചേടുത്ത നാട്ടുരാജ്യങ്ങൾ എല്ലാം ചേർത്ത് (തോവാള മുതൽ കവണാറു (മീനച്ചിലാർ) വരെയുള്ള രാജ്യം) ശ്രീപദ്മനാഭന്‌ സമർപ്പിച്ച ദിവസം. ചങ്ങനാശ്ശേരി തലസ്ഥാനമായുള്ള തെക്കുകൂർ രാജ്യം ആക്രമിച്ച് കീഴടക്കിയതിനുശേഷമായിരുന്നു ഇത്. രാജകുടുംബത്തിലെ സകല സ്ത്രീപുരുഷന്മാരും അടങ്ങിയ പരിവാരങ്ങളോടെ മഹാരാജാവ്‌ ശ്രീപത്മനാഭനു മുന്നിലേക്ക്‌ എഴുന്നെള്ളി. പരമ്പരാഗതമായി തനിയ്ക്കും തന്റെ വംശത്തിനും ചേർന്നതും താൻ വെട്ടിപ്പിടിച്ചതുമായ ഭൂപ്രദേശങ്ങളെ മുഴുവൻ ശ്രീപത്മനാഭന്‌ അടിയറ വെച്ചു. തുടർന്ന് ഉടവാൾ പദ്മനാഭതൃപ്പാദങ്ങളിൽ സമർപ്പിച്ച്‌ തിരിച്ചെടുത്ത്‌ “ശ്രീ പദ്മനാഭദാസനായി” രാജ്യം ഭരിയ്ക്കുമെന്ന്‌ അദ്ദേഹം പ്രതിജ്ഞയെടുത്തു. [11]

ഉടവാൾ അടിയറവച്ച്‌ ദാനയാധാരം താളിയോലയിൽ എഴുതി നീരും പൂവും ഉടവാളും കൂടി തൃപ്പടിയിൽ വച്ച്‌ മഹാരാജാവ്‌ നമ്രശിരസ്കനായി. തുടർന്ന്‌ പൂജാരിയിൽ നിന്നും ഉടവാൾ സ്വീകരിച്ച്‌ ശ്രീപദ്മനാഭദാസനായി ഭരണം തുടർന്നു. “ശ്രീപദ്മനാഭദാസ വഞ്ചിപാല മാർത്താണ്ഡവർമ കുലശേഖരപ്പെരുമാൾ” എന്നായി പിന്നത്തെ തിരുനാമം. തന്റെ പിൻഗാമികളും പദ്മനാഭദാസന്മാരായി തുടർന്നു പോരണമെന്ന്‌ അദ്ദേഹം അനുശാസിയ്ക്കുകയും ചെയ്തു. തൃപ്പടിദാനത്തിലൂടെ ഭരണകർത്താക്കളുടെ തികഞ്ഞ ഭക്തിയാദരങ്ങൾക്ക്‌ പാത്രമായ ശ്രീ അനിഴം തിരുനാൾ ആധുനിക തിരുവിതാംകൂറിന്റെ ശിൽപിയാണെന്നാണ്‌ വിശേഷിപ്പിയ്ക്കപ്പെടുന്നത്‌.[3] [2][11] [12]

ക്ഷേത്രത്തിലെ തീപ്പിടുത്തം

[തിരുത്തുക]
ക്ഷേത്ര നട

അനിഴം തിരുനാൾ മാർത്താണ്ഡവർമയുടെ ഭരണകാലത്തിനു തൊട്ടുമുമ്പും, അതിനും വളരെ മുമ്പും തീപ്പിടുത്തമുണ്ടായിട്ടുള്ളതായി ‘മതിലകം ഗ്രന്ഥവരി’യിൽ വ്യക്തമാക്കുന്നുണ്ട്. ചരിത്രത്താളുകളുടെ അടിസ്ഥാനത്തിൽ ക്ഷേത്രത്തിൽ രണ്ടു തവണ തീപ്പിടുത്തം ഉണ്ടായതായി പറയപ്പെടുന്നു.

ആദ്യതവണ: അതിനെക്കുറിച്ച് അധിക വിവരങ്ങൾ ഒന്നും വെളിച്ചം കണ്ടിട്ടില്ല.

രണ്ടാംതവണ: കൊല്ലവർഷം 860-ൽ (1684-85) ക്ഷേത്രത്തിൽ പൂജമുടങ്ങിയതായും അതിന്റെ പിറ്റേവർഷം (861-ൽ) ക്ഷേത്രത്തിൽ അഗ്നിബാധ ഉണ്ടായതായും മതിലകം രേഖകളിൽ കാണുന്നു. എട്ടരയോഗക്കാരും മഹാരാജാവും (രാമവർമ്മ) തമ്മിൽ രൂക്ഷമായ അഭിപ്രായവ്യത്യാസം നിലനിന്നിരുന്ന കാലഘട്ടത്തിലാണ്‌ തീപ്പിടുത്തമുണ്ടായത്‌. സർവവും വെന്തു വെണ്ണീറായി. വിഗ്രഹത്തിലേക്ക്‌ പടർന്നു വ്യാപിക്കുന്നതിനു മുമ്പ്‌ തീ കെടുത്തി.[13]

കൊല്ലവർഷം 861 മകരം 16ന് (1686 ജനുവരി 28) രാത്രിയുണ്ടായ തീപിടിത്തം ഭയാനകമായിരുന്നു. അത്താഴപൂജ കഴിഞ്ഞ്‌ പൂജാരികൾ പതിവിൻപടി മിത്രാനന്ദപുരത്തേയ്ക്ക്‌ പോകുകയും, രാത്രി 22 നാഴിക കഴിഞ്ഞ്‌ (പിറ്റേന്ന് പുലർച്ചെ രണ്ടുമണിയോടെ) അഭിശ്രവണ മണ്ഡപത്തിന്റെ വടക്കേ വാതിലിൽ മരം കൊണ്ടു നിർമിതമായിരുന്ന ചിത്രഘണ്ഡത്തിന്‌ തീപിടിയ്ക്കുകയും നിമിഷനേരം കൊണ്ട്‌ അഭിശ്രവണ മണ്ഡപം കത്തിയെരിയുകയും ചെയ്തു. അതോടെ മുഖമണ്ഡപം, ശ്രീവിമാനം, നരസിംഹ ക്ഷേത്രം, തിരുവോലക്ക മണ്ഡപം, കരുവമണ്ഡപം എന്നിവിടങ്ങളിൽ തീ പടർന്നുയർന്ന്‌ ചുറ്റുമണ്ഡപത്തിലെത്തി ശ്രീകോവിൽ കത്തിത്തീർന്നു. ശ്രീകോവിലിലും മറ്റും ഉണ്ടായിരുന്ന ലോഹസാധനസാമഗ്രികളെല്ലാം ഉരുകിയൊഴുകി. കരിങ്കല്ലുകൾ പൊട്ടിച്ചിതറി. പിറ്റേന്ന്‌ ഉച്ച വരെ തീ കത്തിതുടർന്നു. വിമാനത്തിന്റെ മേൽക്കൂര ശ്രീപദ്മനാഭ ബിംബത്തിൽ വീണ്‌ കത്തിയെരിഞ്ഞു. ജനക്കൂട്ടം ഓടിനടന്ന്‌ തീ കെടുത്താൻ ജീവൻ പോലും പണയം വച്ച്‌ പരിശ്രമിച്ചു. എന്നാൽ ശ്രീപദ്മനാഭ ബിംബത്തിന്‌ പരിക്കുകളൊന്നും പറ്റിയില്ല. ഇടതുകൈയിലെ മൂന്നു വിരലുകളും ഇടതു കാലിലെ എല്ലാ വിരലുകളും മുറിഞ്ഞു. ഉടൻ തന്നെ വിഗ്രഹം പുതുക്കി പണിയുകയും ചെയ്തു.[14]

കൊല്ലവർഷം 1108 (1932) തുലാമാസത്തിൽ, ശ്രീ ചിത്തിര തിരുനാൾ ബാലരാമ വർമ്മ രാജ്യം ഭരിയ്ക്കുന്ന വേളയിൽ, പദ്മനാഭസ്വാമി ക്ഷേത്രത്തിൽ അഗ്നിബാധ ഉണ്ടായി. അടുത്ത മാസം തന്നെ മഹാരാജാവിന്റെ നിർദ്ദേശ പ്രകാരം ക്ഷേത്രത്തിൽ പുനരുദ്ധാരണം നടത്തുകയുണ്ടായി.[15]

പുനഃനിർമ്മാണം

[തിരുത്തുക]
ഉദ്ദേശം 1900-ൽ എടുത്ത ചിത്രം.

861-ലെ തീപ്പിടുത്തത്തിനു ശേഷമാണ് മാർത്താണ്ഡവർമ മഹാരാജാവിന്റെ കാലത്ത്‌ ക്ഷേത്രം പുനഃർ നിർമ്മാണ പ്രവർത്തനങ്ങൾ തുടക്കം ക്കുറിച്ചത്. ആകാലത്തു തന്നെയാണ്‌ ക്ഷേത്രഗോപുരത്തിന്റെ അഞ്ചു നിലകളുടെ പണി പൂർത്തിയാക്കിയത്‌. തുടർന്നുള്ള നിലകളായ ആറ്‌, ഏഴ്‌ ധർമരാജാവിന്റെ (കൊ.വ.940) കാലത്താണ്‌ പൂർത്തിയാക്കിയത്‌. ദിവാനായിരുന്ന രാജാകേശവദാസിന്റെ ആജ്ഞാശക്തി ഗോപുര നിർമ്മാണത്തിന്‌ ചൈതന്യവും ശക്തിയും നൽകിയതായി ചരിത്രത്താളുകൾ സാക്ഷ്യം പറയുന്നു. [16] കൊല്ലം 1004-ആമാണ്ടുമുതൽ 1022-ആമാണ്ടുവരെ [17] അനിതരസാധാരണമായ സാമർത്ഥ്യത്തോടും നീതിയോടും കൂടി തിരുവിതാംകൂർ ഭരിച്ചിരുന്ന സ്വാതിതിരുനാൾ മഹാരാജാവിന്റെ കാലത്തും, ശ്രീ ചിത്തിര തിരുനാൾ ബാലരാമ വർമ്മയുടെ കാലത്തും ക്ഷേത്രത്തിൽ ധാരാളം നിർമ്മാണപരിപാടികൾ നടത്തിയിരുന്നു. [18]

ക്ഷേത്ര നിർമ്മിതി

[തിരുത്തുക]

108 ദിവ്യദേശങ്ങളിലൊന്നായ ക്ഷേത്രം കിഴക്കോട്ട് ദർശനമായാണ്. കിഴക്കുഭാഗത്തുള്ള വലിയ ഗോപുരം ദ്രാവിഡ ശൈലിയിലും മറ്റു ഗോപുരങ്ങൾ കേരളീയശൈലിയിലും നിർമ്മിച്ചിരിയ്ക്കുന്നു. വടക്കുകിഴക്ക് പത്മതീർത്ഥക്കുളമാണ്. ധാരാളം ദാരുശില്പങ്ങളും ചുവർച്ചിത്രങ്ങളുമുണ്ട്. ശ്രീകോവിലിനു പിൻവശത്തെ ഭിത്തിയിൽ ഉള്ള അനന്തശയനത്തിന്റെ ചുവർചിത്രം ഇന്ത്യയിലെ തന്നെ ഏറ്റവും വലിയവയിൽ ഒന്ന് ആണ്. ക്ഷേത്രത്തിൽ രണ്ട് കൊടിമരങ്ങലൂണ്ടെങ്കിലും ബലിക്കൽപ്പുരയില്ല. ശ്രീകോവിൽ ദീർഘചതുരാകൃതിയിലാണ്. അനന്തശയനരൂപത്തിന് അനുയോജ്യമായതുകൊണ്ടാണത്. കടുശർക്കരയോഗക്കൂട്ടുകൊണ്ടും 12008 സാളഗ്രാമങ്ങൾ കൊണ്ടും നിർമ്മിച്ച പതിനെട്ടടി നീളമുള്ള ഭഗവദ്വിഗ്രഹം കിഴക്കോട്ട് ദർശനമായി ശ്രീകോവിലിൽ വാഴുന്നു. രണ്ടരികത്തും ഭൂമീദേവിയും ലക്ഷ്മിദേവിയുമുണ്ട്.

ഗോപുരങ്ങൾ

[തിരുത്തുക]

തഞ്ചാവൂർ മാതൃകയിൽ നൂറ്‌ അടിയോളം ഉയരത്തിൽ ഏഴു നിലകളിലായി ഏഴ്‌ കിളിവാതിലുകളോടും മുകളിൽ ഏഴ്‌ സ്വർണത്താഴിക കുടങ്ങളോടും കൃഷ്ണശില ഉപയോഗിച്ചാണ്‌ ക്ഷേത്രത്തിലെ കിഴക്കേ ഗോപുരം നിർമിച്ചിട്ടുള്ളത്‌. മറ്റുഗോപുരങ്ങൾ സാധാരണ കാണുന്ന കേരളീയ ശൈലിയിൽ രണ്ടുനിലകളോടുകൂടി നിർമ്മിച്ചിരിയ്ക്കുന്നു.

ചുറ്റമ്പലം

[തിരുത്തുക]

വളരെ വിസ്തൃതിയേറിയതാണ് ചുറ്റമ്പലം. ഒത്ത നടുക്കായി ശ്രീകോവിലുണ്ട്. ക്ഷേത്രത്തിലെ പ്രശസ്തമായ ഒറ്റക്കൽ മണ്ഡപം ഇവിടെയാണ്. പുറത്ത് വിളക്കുമാടങ്ങൾ കാണാം.തെക്കുകിഴക്കായി തിടപ്പള്ളിയുമുണ്ട്.

ശ്രീകോവിൽ

[തിരുത്തുക]

ദീർഘചതുരാകൃതിയിൽ മൂന്നുവാതിലുകളോടുകൂടിയതാണ് ഇവിടത്തെ ശ്രീകോവിൽ. പതിനെട്ടടി നീളത്തിൽ നിർമ്മിച്ച ഭഗവദ്വിഗ്രഹം കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു.

പത്മനാഭ പ്രതിഷ്ഠ

[തിരുത്തുക]
അനന്തശായിയായ വിഷ്ണു

അനന്തന്റെ മുകളിൽ യോഗനിദ്രയിൽ പള്ളികൊള്ളുന്ന മഹാവിഷ്ണുവാണ് ഇവിടുത്തെ പ്രതിഷ്ഠ. പതിനെട്ടടി നീളം വരുന്ന വിഗ്രഹം. പത്മനാഭസ്വാമിയുടെ വിഗ്രഹം കടുശർക്കരയോഗക്കൂട്ടുകൊണ്ടുണ്ടാക്കിയതിനാൽ അഭിഷേകം ചെയ്താൽ അലിഞ്ഞുപോകും. അതിനാൽ ഭഗവാന്റെ മറ്റൊരു വിഗ്രഹം ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ഈ വിഗ്രഹത്തിലാണ് അഭിഷേകം നടത്തുന്നത്.[19]ശ്രീ ഭഗവത് രൂപം മൂന്നു ഭാഗങ്ങളായി മാത്രമേ ദർശിക്കാനാകൂ. വലതുകൈ ചിന്മുദ്രയോടു കൂടി അനന്തതൽപത്തിനു സമീപം തൂക്കിയിട്ടിരിക്കുന്നു. അതിനു താഴെ ശിവലിംഗ പ്രതിഷ്ഠയുണ്ട്‌, ഭഗവാൻ ശ്രീ മഹാദേവനെ നിത്യവും പൂജിക്കുന്നതായി സങ്കല്പം. അനന്തന്റെ പത്തികൊണ്ട്‌ ദേവന്റെ മൂർധാവ്‌ മൂടിയിരിക്കുന്നു. ശ്രീപദ്മനാഭന്റെ നാഭിയിൽ നിന്നും പുറപ്പെടുന്ന താമരയിൽ ചതുർമുഖനായ ബ്രഹ്മാവിന്റെ രൂപം കാണാം. ഒരേ ശ്രീകോവിലിൽ ത്രിമൂർത്തികളുടെ (ബ്രഹ്മാവ്, വിഷ്ണു, ശിവൻ) സാന്നിദ്ധ്യം ഈ ദേവാലയത്തിന്റെ പ്രത്യേകതയാണ്. അതിനു പുറകിലായി ഋഷിവര്യന്മാരുടെ കല്ലിൽ വാർത്ത രൂപങ്ങളുമുണ്ട്‌. ഭഗവാന്റെ മാറിടത്തിനെതിരെയായി ലക്ഷ്മി ഭഗവതിയെയും അൽപം അകലെ ഭൂമീ ദേവിയെയും പ്രതിഷ്ഠിച്ചിട്ടുണ്ട്‌. അനന്തന്റെ മുകളിൽ പള്ളികൊള്ളുന്ന ഭഗവാൻ കുടികൊള്ളുന്ന ദേശത്തിനു തിരുവനന്തപുരം എന്നപേരും ലഭിച്ചു. [20]. [21]

കടുശർക്കര യോഗപ്രതിഷ്ഠ

[തിരുത്തുക]

പന്തീരായിരത്തി എട്ട്‌ സാളഗ്രാമങ്ങൾ അടുക്കി വച്ചുള്ള രൂപകൽപനയ്ക്കു ശേഷം ഏതാണ്ട്‌ അഷ്ടബന്ധത്തിന്‌ തുല്യമായ കടുംശർക്കര കൂട്ടുണ്ടാക്കി അത്‌ പുറമെ പൂശി ശരീര തുല്യമാക്കി തീർത്ത്‌ അതിൽ ജീവാവാഹനം ചെയ്തതാണ്‌ ഇവിടുത്തെ “കടുംശർക്കര യോഗ വിഗ്രഹം”. കടുശർക്കരയോഗമായതിനാൽ മൂലബിംബത്തിൽ അഭിഷേകം പതിവില്ല. ഇതിനുപകരം ഒറ്റക്കൽമണ്ഡപത്തിൽ പ്രതിഷ്ഠിച്ചിട്ടുള്ള അലങ്കാര വിഗ്രഹത്തിലാണ് നിത്യേന അഭിഷേകം നടത്താറുള്ളത്.

ദിവാകരമുനി/വില്വമംഗലം സ്വാമിയാർ ഭഗവാനെ ദർശിച്ചത് ഇരിപ്പമരച്ചുവട്ടിലാണ് എന്ന ഐതിഹ്യത്തെ സാധൂകരിയ്ക്കും വിധത്തിൽ ഇവിടത്തെ ആദ്യത്തെ വിഗ്രഹം ഇരിപ്പമരത്തിന്റെ തടികൊണ്ടായിരുന്നു. പതിനെട്ടാം നൂറ്റാണ്ടിലുണ്ടായ ഒരു വലിയ അഗ്നിബാധയിൽ അത് കത്തിപ്പോയി. അതിനെത്തുടർന്നാണ് ഇപ്പോഴുള്ള വിഗ്രഹം പ്രതിഷ്ഠിച്ചത്.

നേപ്പാളിലുള്ള ഗണ്ഡകി നദിയുടെ തീരങ്ങളിൽ കണ്ടുവരുന്ന വിശേഷാകൃതിയിലുള്ള കല്ലുകളാണ് സാളഗ്രാമങ്ങൾ. ഇവ വിഷ്ണുഭഗവാന്റെ പല രൂപങ്ങളെയും പ്രതിനിധീകരിയ്ക്കുന്നതായി കരുതപ്പെടുന്നു. പലനിറത്തിലും ഇവയുണ്ടെങ്കിലും കറുപ്പാണ് പ്രധാനനിറം. ഇന്ത്യയിലെ പല ഹൈന്ദവഭവനങ്ങളിലും ആശ്രമങ്ങളിലും സാളഗ്രാമങ്ങൾ പൂജിയ്ക്കപ്പെടുന്നു.

ശില്പചാരുത

[തിരുത്തുക]

തമിഴ്നാട്ടിലുള്ള പല ക്ഷേത്രങ്ങളോടും കിടപിടിയ്ക്കുന്ന ശില്പചാരുത ഭക്തരെ ആകർഷിയ്ക്കുന്ന മറ്റൊരു ഘടകമാണ്. ദ്രാവിഡ ശൈലിയിൽ നിർമ്മിച്ച ഏഴുനിലകളോടുകൂടിയ കിഴക്കേഗോപുരം ക്ഷേത്രത്തിന്റെ എന്നല്ല, തിരുവനന്തപുരം നഗരത്തിന്റെതന്നെ ഒരു മുഖമുദ്രയാണ്. ധാരാളം കരിങ്കൽ ശില്പങ്ങൾ ക്ഷേത്രഗോപുരത്തിൽ നിറഞുനിൽക്കുന്നു. ആദ്യത്തെ നിലയിൽ വിഷ്ണുഭഗവാന്റെ ദശാവതാരങ്ങളായ മത്സ്യം, കൂർമ്മം, വരാഹം, നരസിംഹം, വാമനൻ, പരശുരാമൻ, ശ്രീരാമൻ, ബലരാമൻ, ശ്രീകൃഷ്ണൻ, കൽക്കി എന്നിവരുടെ ശില്പങ്ങൾ കാണാം.

ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകതകൾ ഇവിടത്തെ ശീവേലിപ്പുരയും ഒറ്റക്കൽമണ്ഡപവുമാണ്. കിഴക്കുഭാഗത്തുള്ള ശീവേലിപ്പുരയ്ക്ക് ഏകദേശം 400 അടി നീളവും 200 അടി വീതിയും വരും. തിരുവനന്തപുരത്തിന് കിഴക്കുള്ള തിരുമല എന്ന സ്ഥലത്തുനിന്നും പൂജപ്പുര, കരമന, ജഗതി വഴി വളരെ ബുദ്ധിമുട്ടിയാണ് ഇതിനുള്ള കല്ലുകൾ കൊണ്ടുവന്നത്. 4000 ആശാരിമാരും 6000 തൊഴിലാളികളും 100 ആനകളും ചേർന്ന് ആറുമാസം കൊണ്ടാണ് പണി പൂർത്തിയാക്കിയത്. ശീവേലിപ്പുരയിൽ 365 കരിങ്കൽത്തൂണുകളുണ്ട്. ഓരോ തൂണും ഒറ്റക്കൽകൊണ്ടുണ്ടാക്കിയതാണ്. പ്രമുഖ നിർമ്മാണവിദഗ്ദ്ധൻ അനന്തപത്മനാഭൻ മൂത്താചാരിയാണ് ശീവേലിപ്പുര നിർമ്മിയ്ക്കുന്നതിന് നേതൃത്വം നൽകിയത്. ശ്രീകോവിലിനുമുമ്പിലുള്ള ഒറ്റക്കൽമണ്ഡപം പേരു സൂചിപ്പിയ്ക്കുന്നതുപോലെ ഒരു കൂറ്റൻ കല്ലുകൊണ്ടാണ് ഉണ്ടാക്കിയത്. ഇരുപതടി നീളവും രണ്ടരയടി വീതിയും വരും ഈ മണ്ഡപത്തിന്.

കൂടാതെ നാലമ്പലത്തിനുപുറത്തായി കുലശേഖരമണ്ഡപം എന്നാണതിന്റെ പേർ. ഇതിന് ആയിരംകാൽ മണ്ഡപം എന്നും സപ്തസ്വരമണ്ഡപം എന്നും പേരുകളുണ്ട്. ആയിരം കാലുകൾ (തൂണുകൾ) താങ്ങിനിർത്തുന്നതുകൊണ്ടാണ് ആയിരംകാൽ മണ്ഡപം എന്ന പേരുവന്നത്. ഇതിന്റെ നാലുഭാഗത്തുമുള്ള തൂണുകൾ തൊട്ടാൽ ഭാരതീയസംഗീതത്തിലെ സപ്തസ്വരങ്ങളായ ഷഡ്ജം, ഋഷഭം, ഗാന്ധാരം, മദ്ധ്യമം, പഞ്ചമം, ധൈവതം, നിഷാദം എന്നിവ കേൾക്കാൻ കഴിയും. അതിനാലാണ് സപ്തസ്വരമണ്ഡപം എന്ന പേരുവന്നത്. ഇതിന്റെ തൂണുകൾ സ്വർണ്ണം പൊതിഞ്ഞ് സംരക്ഷിച്ചുവരുന്നു. ഒറ്റക്കൽമണ്ഡപത്തിനും മുമ്പിലുള്ള അഭിശ്രവണമണ്ഡപത്തിൽ ക്ഷേത്രോത്സവങ്ങളോടനുബന്ധിച്ചുള്ള പ്രത്യേകപൂജകൾ അരങ്ങേറുന്നു. കൂടാതെ നാമജപത്തിനും ഇതുപയോഗിയ്ക്കാറുണ്ട്.

ധാരാളം ദാരുശില്പങ്ങളും ശിലാരൂപങ്ങളും ചുവർച്ചിത്രങ്ങളും ക്ഷേത്രത്തെ ആകർഷണീയമാക്കുന്നു. ശ്രീകോവിലിനുപിറകിലുള്ള ഭഗവാന്റെ ചുവർച്ചിത്രം കേരളത്തിലെ ഏറ്റവും വലിയ ചുവർച്ചിത്രങ്ങളിലൊന്നാണ്. പതിനെട്ടടി നീളമുള്ള ഈ ചിത്രം വരച്ചത് ചാലയിൽ കാളഹസ്തി എന്നുപേരുള്ള ഒരു തമിഴ് ബ്രാഹ്മണനാണ്.

ക്ഷേത്രമതിലകം

[തിരുത്തുക]

ഏതാണ്ട്‌ മൂന്ന്‌ ഹെക്ടറോളം വരുന്ന അതിവിശാലമായ മതിലകത്താണ് ശ്രീപദ്മനാഭസ്വാമിക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌. ക്ഷേത്രത്തിലേയ്ക്ക് കടക്കാൻ ധാരാളം കരിങ്കൽപ്പടികളുണ്ട്. പത്മനാഭസ്വാമിയെക്കൂടാതെ നരസിംഹമൂർത്തി, തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി എന്നിവരും പ്രധാനമൂർത്തികളാണ്. മൂവർക്കും തുല്യപ്രാധാന്യമാണ്. പ്രധാനശ്രീകോവിലിന് തെക്കുഭാഗത്താണ് നരസിംഹമൂർത്തിയുടെ ശ്രീകോവിൽ. യോഗനരസിംഹഭാവത്തിലാണ് പ്രതിഷ്ഠ. കിഴക്കോട്ട് ദർശനമായ പഞ്ചലോഹവിഗ്രഹമാണ്. മഹാവിഷ്ണുഭഗവാന്റെ നാലാമത്തെ അവതാരമായ നരസിംഹമൂർത്തി ഉഗ്രമൂർത്തിയായതിനാൽ നടതുറക്കുന്ന സമയത്ത് രാമായണം വായിച്ച് ഭഗവാനെ ശാന്തനാക്കുന്നു.

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനകത്തുതന്നെയാണെങ്കിലും ഒരു സ്വതന്ത്രക്ഷേത്രമാണ് തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിക്ഷേത്രം. ഇപ്പോഴത്തെ പത്മാഭസ്വാമിക്ഷേത്രത്തെക്കാൾ പഴക്കം ഈ ക്ഷേത്രത്തിനുണ്ടെന്ന് പറയപ്പെടുന്നു. പാർത്ഥസാരഥീഭാവത്തിലുള്ള ശ്രീകൃഷ്ണഭഗവാനാണ് ഇവിടെ പ്രതിഷ്ഠ. ഇവിടെ ഈ പ്രതിഷ്ഠ വന്നതിനുപിന്നിൽ ഒരു ഐതിഹ്യമുണ്ട്. അതിങ്ങനെ: പണ്ട്, ഉത്തരഭാരതത്തിൽ നിന്ന് പല വൃഷ്ണിവംശ ക്ഷത്രിയർ ബലരാമന്റെയും കൃഷ്ണന്റെയും വിഗ്രഹങ്ങളുമായി തിരുവനന്തപുരത്ത് എത്തുകയും അവർ ബലരാമവിഗ്രഹം ഇവിടത്തെ എട്ടരയോഗത്തിലൊരാളായ നെയ്തശ്ശേരിപ്പോറ്റിക്കു നൽകുകയും നെയ്തശ്ശേരി മറ്റൊരു യോഗക്കാരനായ കൂപക്കരപ്പോറ്റിയെ ആചാര്യനായി വരിയ്ക്കുകയും ഇന്നത്തെ കന്യാകുമാരി ജില്ലയിലെ ബുധപുരം എന്ന പ്രദേശത്ത് ഒരു ക്ഷേത്രം നിർമ്മിയ്ക്കുകയും ചെയ്തു. തുടർന്ന് കൂപക്കരപ്പോറ്റി ഭക്തദാസൻ എന്നു കൂടി പേരുള്ള ബലരാമസ്വാമിയുടെ പ്രതിഷ്ഠയും കലശവും കഴിച്ചു. വൃഷ്ണികൾ പാർത്ഥസാരഥിഭാവത്തിലുള്ള കൃഷ്ണവിഗ്രഹം വേണാട്ടു രാജാവായ ഉദയമാർത്താണ്ഡവർമ്മക്കു നൽകി. രാജാവ് പത്മനാഭസ്വാമി ക്ഷേത്രത്തിനുള്ളിൽ തിരുവമ്പാടി ക്ഷേത്രം നിർമ്മിക്കുകയും കൃഷ്ണപ്രതിഷ്ഠ കഴിപ്പിക്കുകയും ചെയ്തു. വേണാട്ടിൽ താമസമാക്കിയ ഈ വൃഷ്ണികൾ കൃഷ്ണൻവകക്കാർ എന്നറിയപ്പെടുന്നു. സ്വന്തമായി നമസ്കാരമണ്ഡപവും കൊടിമരവും ബലിക്കല്ലും തിരുവമ്പാടിയ്ക്കുണ്ട്.

ശീവേലിയ്ക്കും ഉത്സവത്തോടനുബന്ധിച്ചുള്ള ശീവേലി, പള്ളിവേട്ട, ആറാട്ട് എന്നിവയ്ക്കും പത്മനാഭസ്വാമി സ്വർണ്ണവാഹനത്തിലും നരസിംഹമൂർത്തി, തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി എന്നിവർ വെള്ളിവാഹനത്തിലും എഴുന്നള്ളുന്നു.

ക്ഷേത്രത്തിൽ രണ്ട് കൊടിമരങ്ങളുണ്ട്. പത്മനാഭസ്വാമിയുടെ നടയിൽ സ്വർണ്ണക്കൊടിമരവും തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിയുടെ നടയിൽ വെള്ളിക്കൊടിമരവുമാണുള്ളത്. രണ്ടുദേവന്മാരും വിഷ്ണുപ്രതിഷ്ഠയായതിനാൽ ഗരുഡനെ ശിരസ്സിലേറ്റുന്നതാണ് രണ്ടു കൊടിമരങ്ങളും. ക്ഷേത്രത്തിൽ മീനം, തുലാം എന്നീ മാസങ്ങളിൽ കെങ്കേമമായി ഉത്സവം നടക്കുന്നു. തുലാമാസത്തിൽ അത്തം കൊടികയറി തിരുവോണം ആറാട്ടായും മീനമാസത്തിൽ രോഹിണി കൊടികയറി അത്തം ആറാട്ടായുമാണ് ഉത്സവം. മുഖ്യമൂർത്തികളെ സിംഹം, അനന്തൻ, ഗരുഡൻ, തുടങ്ങി വിവിധ വാഹനങ്ങളിൽ എഴുന്നള്ളിയ്ക്കുന്നു. രണ്ടു കൊടിമരങ്ങളിലും ഈയവസരങ്ങളിൽ കൊടിയുണ്ട്.

ഭഗവാന്റെ നിർമ്മാല്യമൂർത്തിയായ വിഷ്വൿസേനൻ നാലമ്പലത്തിനകത്ത് വടക്കുഭാഗത്ത് തെക്കോട്ട് ദർശനമായി വാഴുന്നു. ഇരിയ്ക്കുന്ന രൂപത്തിലാണ് പ്രതിഷ്ഠ. കൂടാതെ വലിയമ്പലത്തോടുചേർന്ന് വേദവ്യാസൻ, അശ്വത്ഥാമാവ് എന്നിവരുടെ പ്രതിഷ്ഠകളുമുണ്ട്. ലോകത്ത് മറ്റൊരിടത്തും അശ്വത്ഥാമാവിനെ പ്രതിഷ്ഠിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. വേദവ്യാസപ്രതിഷ്ഠകൾ വേറെയും ചിലയിടത്തുണ്ടെങ്കിലും അത്യപൂർവ്വമാണ്. രണ്ട് വിഗ്രഹങ്ങളും പഞ്ചലോഹനിർമ്മിതമാണ്. പടിഞ്ഞാറോട്ട് ദർശനം.

നാലമ്പലത്തിനുപുറത്ത് വടക്കുഭാഗത്ത് കിഴക്കോട്ട് ദർശനമായി ശിവന്റെ എട്ടു ഭൈരവന്മാരിലൊരാളായ ക്ഷേത്രപാലകൻ എന്ന ഭൂതത്തെ പ്രതിഷ്ഠിച്ചിരിയ്ക്കുന്നു. പേരു സൂചിപ്പിയ്ക്കുന്നതുപോലെ ക്ഷേത്രത്തെ പാലിയ്ക്കുകയാണ് ക്ഷേത്രപാലകന്റെ കർത്തവ്യം.

കൂടാതെ നാലമ്പലത്തിനുപുറത്ത കിഴക്കേ ഗോപുരത്തോടുചേർന്ന് ഭഗവാന്റെ ഏഴാമത്തെ അവതാരമായ ശ്രീരാമൻ പത്നിയായ സീതയോടും അനുജനായ ലക്ഷ്മണനോടും ചേർന്നുനിൽക്കുന്ന രൂപത്തിൽ രണ്ട് പ്രതിഷ്ഠകളുണ്ട്. ഒന്ന് വനവാസകാലത്തെയും മറ്റേത് ശ്രീരാമപട്ടാഭിഷേകത്തെയും സൂചിപ്പിയ്ക്കുന്നു. കൂടാതെ വിഗ്രഹത്തിനുകീഴിൽ ഹനുമാൻ, എട്ടുകൈകളോടുകൂടിയ പത്നീസമേതനായ ഗണപതി, കാളിയമർദ്ദനം നടത്തുന്ന ശ്രീകൃഷ്ണൻ എന്നിവർക്കും പ്രതിഷ്ഠയുണ്ട്. കൂടാതെ ഹനുമാന്റെതന്നെ ഭീമാകാരമായ മറ്റൊരു പ്രതിഷ്ഠയും സമീപത്തായിത്തന്നെ ഗരുഡൻ, മഹാമേരുചക്രം എന്നീ പ്രതിഷ്ഠകളുമുണ്ട്. പടിഞ്ഞാട്ടാണ് ഇവരുടെയെല്ലാം ദർശനം.

ക്ഷേത്രത്തിലെ അഗ്രശാലയിൽ മറ്റൊരു ഗണപതിപ്രതിഷ്ഠയുണ്ട്. പടിഞ്ഞാട്ടാണ് ദർശനം. ക്ഷേത്രത്തിലെ അന്നദാനം ഈ പ്രതിഷ്ഠയ്ക്കുമുന്നിലാണ് നടത്തുന്നത്. കൂടാതെ യോഗാസനഭാവത്തിൽ സ്വയംഭൂവായ ശാസ്താവും പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. കിഴക്കോട്ടാണ് ശാസ്താവിന്റെയും ദർശനം.

സമ്പത്ത്

[തിരുത്തുക]

ക്ഷേത്രവും അതിന്റെ സ്വത്തുക്കളും ഭഗവാൻ പത്മനാഭസ്വാമിയുടേതായി കല്പിക്കപ്പെടുന്നു. വളരെക്കാലം തിരുവിതാംകൂർ രാജകുടുംബത്തിന്റെ നേതൃത്വത്തിലുള്ള ഒരു ട്രസ്റ്റിന്റെ നിയന്ത്രണത്തിലായിരുന്നു. എന്നിരുന്നാലും, നിലവിൽ, ഇന്ത്യൻ സുപ്രീം കോടതി തിരുവിതാംകൂർ രാജകുടുംബത്തെ ക്ഷേത്രത്തിന്റെ നടത്തിപ്പിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു.[29][30][31][32] ടി പി സുന്ദരരാജന്റെ വ്യവഹാരങ്ങൾ ക്ഷേത്രത്തെ ലോകം നോക്കിക്കാണുന്ന രീതി മാറ്റി. 2011 ജൂണിൽ, ഇന്ത്യൻ സുപ്രീം കോടതി പുരാവസ്തു വകുപ്പിന്റെയും അഗ്നിശമനസേനയുടെയും അധികാരികളോട് ക്ഷേത്രത്തിന്റെ രഹസ്യ അറകൾ തുറന്ന് അകത്ത് സൂക്ഷിച്ചിരിക്കുന്ന വസ്തുക്കൾ പരിശോധിക്കാൻ നിർദ്ദേശിച്ചു.[33] ക്ഷേത്രത്തിൽ ഇതുവരെ അറിയപ്പെട്ടിരുന്ന ആറ് നിലവറകൾ (നിലവാരങ്ങൾ), കോടതിയുടെ ബുക്ക് കീപ്പിംഗ് ആവശ്യത്തിനായി എ മുതൽ എഫ് വരെ ലേബൽ ചെയ്തിട്ടുണ്ട്. (എന്നിരുന്നാലും, 2014 ഏപ്രിലിൽ ജസ്റ്റിസ് ഗോപാൽ സുബ്രഹ്മണ്യം നൽകിയ അമിക്കസ് ക്യൂറി റിപ്പോർട്ടിൽ, ജി, എച്ച് എന്ന് പേരിട്ടിരിക്കുന്ന രണ്ട് ഭൂഗർഭ നിലവറകൾ കൂടി കണ്ടെത്തിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.) നൂറ്റാണ്ടുകളായി എ, ബി നിലവറകൾ തുറന്നിട്ടില്ലെങ്കിലും, 1930-കളിൽ, തുറന്നിട്ടുള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്.

ഈ സമീപവർഷങ്ങളിൽ C മുതൽ F വരെയുള്ള നിലവറകൾ കാലാകാലങ്ങളിൽ തുറന്നിട്ടുണ്ട്. ക്ഷേത്രത്തിലെ രണ്ട് പൂജാരിമാരായ 'പെരിയ നമ്പി', 'തെക്കേടത്ത് നമ്പി' എന്നിവർ, ഇടയ്ക്കിടെ തുറക്കുന്ന സി മുതൽ എഫ് വരെയുള്ള നാല് നിലവറകളുടെ സംരക്ഷകരാണ്. സി മുതൽ എഫ് വരെയുള്ള നിലവറകൾ തുറക്കുമ്പോഴും അതിനുള്ളിലെ വസ്തുവകകൾ ഉപയോഗിക്കുമ്പോഴും ക്ഷേത്രത്തിന്റെ നിലവിലുള്ള രീതികളും നടപടിക്രമങ്ങളും ആചാരങ്ങളും പാലിക്കണമെന്നും എ, ബി നിലവറകൾ ഇവയുടെ കണക്കെടുപ്പിനായി മാത്രമേ തുറക്കാവൂ എന്നും സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. അറകൾ തുടർന്ന് അടച്ചു. ക്ഷേത്രത്തിന്റെ ഭൂഗർഭ നിലവറകളുടെ അവലോകനം, ഒരു ഇൻവെന്ററി സൃഷ്ടിക്കാൻ സുപ്രീം കോടതി നിയോഗിച്ച ഏഴംഗ പാനൽ ഏറ്റെടുത്തു. ഇത് പരമ്പരാഗതമായി പൂട്ടിയിട്ട് സൂക്ഷിച്ചിരിക്കുന്ന വലിയൊരു ശേഖരത്തിന്റെ കണക്കെടുപ്പിലേക്ക് നയിച്ചു. സ്വർണം, ആഭരണങ്ങൾ, മറ്റ് വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവ അടങ്ങുന്ന ക്ഷേത്ര സ്വത്തുക്കളുടെ വിശദമായ കണക്ക് ഇനിയും തയ്യാറാക്കാനുണ്ട്. B നിലവറ തുറക്കാതെ കിടക്കുമ്പോൾ, A, C, D, E, F എന്നീ നിലവറകളും അവയുടെ ചില മുൻഭാഗങ്ങളും തുറന്നു. റിപ്പോർട്ട് ചെയ്യപ്പെട്ട കണ്ടെത്തലുകളിൽ, നൂറുകണക്കിന് വജ്രങ്ങളും മാണിക്യങ്ങളും മറ്റ് വിലയേറിയ കല്ലുകളും പതിച്ച, മൂന്നര അടി ഉയരമുള്ള, മഹാവിഷ്ണുവിന്റെ ശുദ്ധമായ തങ്കത്തിൽ നിർമിച്ച ഒരു വിഗ്രഹവും ഉൾപ്പെടുന്നു.[34] 18 അടി നീളമുള്ള 500 കിലോഗ്രാം (1,100 പൗണ്ട്) ഉള്ള ശുദ്ധമായ സ്വർണ്ണ ശൃംഖല, , 36 കിലോഗ്രാം (79 പൗണ്ട്) ഉള്ള സ്വർണ്ണ അങ്കി, വിലയേറിയ 1200 കല്ലുകൾ പതിച്ച സ്വർണ്ണ' ശരപ്പൊളി' കാശുമാല എന്നിവയും കണ്ടെത്തി. സ്വർണ്ണ പുരാവസ്തുക്കൾ, മാലകൾ, രത്‌നങ്ങൾ, വജ്രങ്ങൾ, മാണിക്യങ്ങൾ, നീലക്കല്ലുകൾ, മരതകം, രത്നക്കല്ലുകൾ, മറ്റ് വിലയേറിയ ലോഹങ്ങൾ കൊണ്ട് നിർമ്മിച്ച വസ്തുക്കൾ എന്നിവ നിറച്ച നിരവധി ചാക്കുകൾ.[35][36][37][38] ഏകദേശം 30 കിലോഗ്രാം (66 പൗണ്ട്) ഭാരമുള്ള 16-ഭാഗങ്ങളുള്ള സ്വർണ്ണ അങ്കി രൂപത്തിൽ ദേവനെ അലങ്കരിക്കുന്നതിനുള്ള ആചാരപരമായ വസ്ത്രങ്ങൾ, മാണിക്യം, മരതകം എന്നിവ പതിച്ച സ്വർണ്ണ "ചിരട്ടകൾ", കൂടാതെ 18-ആം നൂറ്റാണ്ടിലെ നെപ്പോളിയൻ കാലഘട്ടത്തിലെ നാണയങ്ങൾ എന്നിവയും മറ്റ് പല വസ്തുക്കളുടെ കൂടെ കണ്ടെത്തി. [3] 2012-ന്റെ തുടക്കത്തിൽ, കണ്ണൂർ ജില്ലയിലെ കോട്ടയത്ത് കണ്ടെത്തിയ റോമാസാമ്രാജ്യത്തിന്റെ ലക്ഷക്കണക്കിന് സ്വർണ്ണ നാണയങ്ങൾ ഉൾപ്പെടുന്ന ഈ വസ്തുക്കളെ കുറിച്ച് അന്വേഷിക്കാൻ ഒരു വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു.[39][40] 1990 മുതലുള്ള ചില ക്ഷേത്ര രേഖകൾ ഓഡിറ്റ് ചെയ്ത ഇന്ത്യയുടെ മുൻ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) വിനോദ് റായിയുടെ അഭിപ്രായത്തിൽ, 2014 ഓഗസ്റ്റിൽ, ഇതിനകം തുറന്ന നിലവറ എയിൽ 800 കിലോഗ്രാം (1,800 പൗണ്ട്) വരുന്ന 200 BCE കാലഘട്ടത്തിലെ സ്വർണ്ണ നാണയങ്ങളുടെ ശേഖരം ഉണ്ട്. ഓരോ നാണയത്തിനും ₹2.7 കോടിയിലധികം (US$350,000) വിലയുണ്ട്.[41] 18 അടി നീളമുള്ള ദേവനെ ഉദ്ദേശിച്ച് നൂറുകണക്കിന് വജ്രങ്ങളും മറ്റ് വിലയേറിയ കല്ലുകളും പതിച്ച ശുദ്ധമായ സ്വർണ്ണ സിംഹാസനവും കണ്ടെത്തി. ഈ വോൾട്ട് എയുടെ ഉള്ളിൽ കടന്നവരിൽ ഒരാളുടെ അഭിപ്രായത്തിൽ, ഏറ്റവും വലിയ വജ്രങ്ങളിൽ പലതും പൂർണ്ണവളർച്ചയെത്തിയ മനുഷ്യന്റെ തള്ളവിരലോളം വലുതായിരുന്നു.[42] വ്യത്യസ്തമായ റിപ്പോർട്ടുകൾ പ്രകാരം, വജ്രങ്ങളും മറ്റ് വിലയേറിയ കല്ലുകളും പതിച്ച ഖര സ്വർണ്ണ കിരീടങ്ങൾ കുറഞ്ഞത് മൂന്നെണ്ണമെങ്കിലും കണ്ടെത്തിയിട്ടുണ്ട്.[43][44][45] വോൾട്ട് എയിൽ നിന്നും നൂറുകണക്കിന് തങ്കക്കസേരകളും ആയിരക്കണക്കിന് സ്വർണ്ണ പാത്രങ്ങളും ഭരണികളും മറ്റ് ചില മാധ്യമ റിപ്പോർട്ടുകളും പരാമർശിക്കുന്നു.[46]ഈ വെളിപ്പെടുത്തൽ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ലോകത്തിലെ ഏറ്റവും സമ്പന്നമായ ആരാധനാലയമെന്ന പദവി ഉറപ്പിച്ചു.[47] പുരാതനവും സാംസ്കാരികവുമായ മൂല്യങ്ങൾ കണക്കിലെടുക്കുകയാണെങ്കിൽ ഈ ആസ്തികൾ നിലവിലെ വിപണി വിലയുടെ പത്തിരട്ടി മൂല്യമുള്ളതായിരിക്കും.[48] ഒരു റഫറൻസ് എന്ന നിലയിൽ, ഔറംഗസീബിന് കീഴിൽ (1690-ൽ) മുഗൾ സാമ്രാജ്യത്തിന്റെ പരമോന്നതമായ മൊത്തത്തിലുള്ള ജിഡിപി (എല്ലാ രൂപത്തിലും ഉള്ള വരുമാനം) ആധുനിക കാലഘട്ടത്തിൽ താരതമ്യേന തുച്ഛമായ US$90 ബില്യൺ ആയിരുന്നു.[49][50] വാസ്തവത്തിൽ, ഏറ്റവും സമ്പന്നമായ മുഗൾ "ഖജനാവിൽ" (അക്ബറിന്റെയും ജഹാംഗീറിന്റെയും ഷാജഹാന്റെയും കാലഘട്ടങ്ങളിൽ) ഏഴ് ടൺ സ്വർണ്ണവും എൺപത് പൗണ്ട് മുറിക്കാത്ത വജ്രങ്ങളും നൂറ് പൗണ്ട് വീതമുള്ള മാണിക്യവും മരതകവും അറുനൂറ് പൗണ്ട് മുത്തുകളും അടങ്ങിയിരുന്നു. .[51] റിപ്പോർട്ട് ചെയ്യപ്പെട്ട എട്ട് നിലവറകളിൽ അഞ്ചെണ്ണം മാത്രം തുറന്നിട്ടുണ്ടെങ്കിലും (വലിയ മൂന്ന് നിലവറകളും അവയുടെ എല്ലാ മുൻ അറകളും ഇപ്പോഴും അടഞ്ഞുകിടക്കുന്നു), ഇതുവരെ കണ്ടെത്തിയ ശേഖരം ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ സ്വർണ്ണ ശേഖരമായി കണക്കാക്കപ്പെടുന്നു.

ലോകചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ള വിലയേറിയ കല്ലുകൾ.[52][53] ചേരന്മാർ, പാണ്ഡ്യന്മാർ, തിരുവിതാംകൂർ രാജകുടുംബം, കോലത്തിരികൾ, പല്ലവർ തുടങ്ങിയ വിവിധ രാജവംശങ്ങൾ ദേവന് സംഭാവനയായി (പിന്നീട് അവിടെ സംഭരിച്ചു) ആയിരക്കണക്കിന് വർഷങ്ങളായി ഈ ക്ഷേത്രത്തിൽ ശേഖരിക്കപ്പെട്ടതായി വിശ്വസിക്കപ്പെടുന്നു. ദക്ഷിണേന്ത്യയിലും അതിനുമപ്പുറവും രേഖപ്പെടുത്തിയിട്ടുള്ള ചരിത്രത്തിലെ ചോളന്മാരും മറ്റനേകം രാജാക്കന്മാരും മെസൊപ്പൊട്ടേമിയ, ജെറുസലേം, ഗ്രീസ്, റോം എന്നിവിടങ്ങളിലെ ഭരണാധികാരികളിൽ നിന്നും വ്യാപാരികളിൽ നിന്നും പിന്നീട് യൂറോപ്പിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നുമുള്ള വിവിധ കൊളോണിയൽ ശക്തികളിൽ നിന്നും. [11][9][54] സംഭരിച്ച സമ്പത്തിന്റെ ഒരു ഭാഗം പിന്നീടുള്ള വർഷങ്ങളിൽ നികുതിയായും മറ്റ് ദക്ഷിണേന്ത്യൻ രാജ്യങ്ങളുടെ കീഴടക്കിയ സമ്പത്തിലും തിരുവിതാംകൂർ രാജാക്കന്മാർക്ക് എത്തിയതായി ചിലർ അഭിപ്രായപ്പെടുന്നു.[55] എന്നിരുന്നാലും, നിലവിലുള്ള പല ഹിന്ദു ഗ്രന്ഥങ്ങളിലും, സംഘം സാഹിത്യത്തിലും (ബിസി 500 മുതൽ എഡി 300 വരെ) "സുവർണ്ണക്ഷേത്രം" എന്നറിയപ്പെട്ടിരുന്നതിൽ ദേവനെയും ക്ഷേത്രത്തെയും കുറിച്ചുള്ള പരാമർശം കണക്കിലെടുത്ത് ഇത് ആയിരക്കണക്കിന് വർഷങ്ങളായി ശേഖരിക്കപ്പെട്ടതാണെന്ന് മിക്ക പണ്ഡിതന്മാരും വിശ്വസിക്കുന്നു. അന്നത്തെ സങ്കൽപ്പിക്കാനാവാത്ത സമ്പത്തിന്റെ കണക്ക്), കൂടാതെ ചേര, പാണ്ഡ്യ, ഗ്രീക്ക്, റോമൻ കാലഘട്ടങ്ങളിലെ എണ്ണമറ്റ പുരാവസ്തുക്കൾ നിധികളിൽ അടങ്ങിയിരിക്കുന്നു. പുരാതന തമിഴ്-സംഘം ഇതിഹാസമായ ചിലപ്പതികാരം (സി. 100 എ.ഡി. മുതൽ എ.ഡി. 300 വരെ) അന്നത്തെ ചേര രാജാവായ ചെങ്കുട്ടുവന് സ്വർണ്ണവും വിലപിടിപ്പുള്ള രത്നങ്ങളും ഒരു പ്രത്യേക 'സുവർണ്ണക്ഷേത്രത്തിൽ' (അരിതുയിൽ-അമർഡോൺ) സമ്മാനമായി സ്വീകരിച്ചതായി പറയുന്നു. പദ്മനാഭസ്വാമി ക്ഷേത്രം ആയിരിക്കാൻ ആണ് സാധ്യത.[56][57][58]: 65 [58]: 73 [59]ആയിരക്കണക്കിന് വർഷങ്ങളായി തിരുവനന്തപുരം, കണ്ണൂർ, വയനാട്, കൊല്ലം, പാലക്കാട്, മലപ്പുറം ജില്ലകളിലെ നദികളിൽ നിന്നും സ്വർണ്ണം ഖനനം ചെയ്യപ്പെട്ടിരുന്നു. സുമേറിയൻ കാലഘട്ടം മുതൽ തെക്ക് വിഴിഞ്ഞം മുതൽ വടക്ക് മംഗലാപുരം വരെ മലബാർ മേഖലയിൽ (രേഖപ്പെടുത്തിയ ചരിത്രത്തിലെ "തമിളകം" പ്രദേശത്തിന്റെ ഭാഗമായി) നിരവധി വ്യാപാര-വാണിജ്യ കേന്ദ്രങ്ങൾ ഉണ്ടായിരുന്നു. കൂടാതെ, 1700-കളുടെ അവസാനത്തിൽ മൈസൂർ അധിനിവേശം തുടങ്ങിയ സമയങ്ങളിൽ, കോലത്തിരിമാരെപ്പോലെ കേരളത്തിലെയും ദക്ഷിണേന്ത്യയിലെയും ബന്ധപ്പെട്ട മറ്റ് രാജകുടുംബങ്ങൾ (തിരുവിതാംകൂർ രാജകുടുംബത്തിന്റെ) തിരുവനന്തപുരത്ത് അഭയം പ്രാപിക്കുകയും അവരുടെ ക്ഷേത്രസമ്പത്ത് പത്മനാഭസ്വാമി ക്ഷേത്രത്തിൽ സൂക്ഷിക്കുകയും ചെയ്തിരിക്കാം.[10][11][9][28][60] കൂടാതെ, വളരെ വലുതും ഇതുവരെ തുറക്കാത്തതുമായ നിലവറകളിലും തുറന്നിരിക്കുന്ന വളരെ ചെറിയ നിലവറകളിലും സൂക്ഷിച്ചിരിക്കുന്ന നിധികളിൽ ഭൂരിഭാഗവും തിരുവിതാംകൂർ രാജ്യം എന്ന് വിളിക്കപ്പെടുന്ന സ്ഥാപനത്തിന് വളരെ മുമ്പുള്ളതാണ്, ഉദാ. വിനോദ് റായ് പരാമർശിച്ച 200 ബിസി മുതലുള്ള 800 കിലോഗ്രാം (1,800 പൗണ്ട്) സ്വർണ്ണ നാണയങ്ങൾ. പ്രശസ്‌ത പുരാവസ്തു ഗവേഷകനും ചരിത്രകാരനുമായ ആർ. നാഗസ്വാമിയും കേരളത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ദേവന് അർപ്പിക്കുന്ന നിരവധി രേഖകൾ നിലവിലുണ്ടെന്ന് പ്രസ്താവിച്ചിട്ടുണ്ട്.[10] അവസാനമായി, തിരുവിതാംകൂർ രാജ്യത്തിൽ സർക്കാർ (സംസ്ഥാന) ഖജനാവ് (കരുവേലം), രാജകുടുംബ ഖജനാവ് (ചെല്ലം), ക്ഷേത്ര ഭണ്ഡാരം (തിരുവര ഭണ്ഡാരം അല്ലെങ്കിൽ ശ്രീ ഭണ്ഡാരം) എന്നിവയ്ക്കിടയിൽ എല്ലായ്‌പ്പോഴും വേർതിരിവ് ഉണ്ടായിരുന്നു എന്നത് ഓർക്കേണ്ടതുണ്ട്. മഹാറാണി ഗൗരി ലക്ഷ്മി ബായിയുടെ ഭരണകാലത്ത് കേരള മേഖലയിൽ തെറ്റായി കൈകാര്യം ചെയ്ത നൂറുകണക്കിന് ക്ഷേത്രങ്ങൾ സർക്കാരിന്റെ കീഴിൽ കൊണ്ടുവന്നു. ഈ ക്ഷേത്രങ്ങളിലെ അധിക ആഭരണങ്ങളും പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകളിലേക്ക് മാറ്റി. പകരം പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഫണ്ട് ഈ ക്ഷേത്രങ്ങളുടെ ദൈനംദിന പരിപാലനത്തിനായി വിനിയോഗിച്ചു.2011 ജൂലൈ 4-ന്, ക്ഷേത്രത്തിന്റെ സ്വത്തുക്കളുടെ കണക്കെടുക്കാൻ ചുമതലപ്പെടുത്തിയ ഏഴംഗ വിദഗ്‌ധസംഘം ബി അറ തുറക്കുന്നത് മാറ്റിവെക്കാൻ തീരുമാനിച്ചു. ഈ അറ ഇരുമ്പ് വാതിലിൽ മൂടിക്കെട്ടിയിരിക്കുകയാണ്, അതിൽ മൂർഖൻ പാമ്പിന്റെ ചിത്രം ഉണ്ടായിരുന്നു, അത് തുറക്കുന്നത് വലിയ അനർത്ഥത്തിന് കാരണമാകും എന്ന വിശ്വാസം നിമിത്തം അത് തുറന്നിട്ടില്ല. .[61] ബി ചേംബർ തുറക്കുന്നത് ഒരു ദുശ്ശകുനമായിരിക്കുമെന്ന് രാജകുടുംബവും പറഞ്ഞു.[62] ഏഴംഗ സംഘം 2011 ജൂലൈ 8-ന് കൂടുതൽ വിദഗ്ധരുമായി കൂടിയാലോചിക്കുകയും ചേംബർ ബി തുറക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുകയും ചെയ്യും.[63] ക്ഷേത്രത്തിൽ ഭഗവാന്റെ ഇഷ്ടം മനസ്സിലാക്കാൻ നടത്തിയ അഷ്ടമംഗല ദേവപ്രശ്നം, ബി അറ തുറക്കാനുള്ള ഏതൊരു ശ്രമവും ദൈവിക അപ്രീതിക്ക് കാരണമാകുമെന്നും മറ്റ് അറകളിലെ വിശുദ്ധ വസ്തുക്കളെ ശേഖരണ പ്രക്രിയയിൽ മലിനമാക്കിയെന്നും വെളിപ്പെടുത്തി.[19] യഥാർത്ഥ ഹർജിക്കാരൻ (ടി. പി. സുന്ദർരാജൻ), കോടതി നടപടി സാധനങ്ങളുടെ ശേഖരണത്തിലേക്ക് നയിച്ചു, 2011 ജൂലൈയിൽ മരിച്ചു, ഇത് ക്ഷേത്രത്തെ ചുറ്റിപ്പറ്റിയുള്ള നാടോടിക്കഥകൾക്ക് വിശ്വാസ്യത നൽകി.[64] 2011 ജൂലൈയിലെ ഈ പ്രസിദ്ധമായ സംഭവത്തിന് മുമ്പ്, ക്ഷേത്രത്തിലെ നിരവധി നിലവറകളിൽ ഒന്ന് (ബി നിലവറകളല്ല )(1880-കൾക്ക് ശേഷം), G, അല്ലെങ്കിൽ H (രണ്ടും അമിക്കസ് ക്യൂറി വീണ്ടും കണ്ടെത്തിയത് 2014 മധ്യത്തിൽ മാത്രം) 1931-ൽ തുറന്നിരുന്നു. ഇത് ഒരുപക്ഷേ ഇതുവരെ തുറന്നിട്ടില്ലാത്ത A, C, D, E, അല്ലെങ്കിൽ F നിലവറകളുടെ ഒരു മുൻഭാഗം ആയിരിക്കാം. ഇന്ത്യ നേരിടുന്ന കടുത്ത സാമ്പത്തിക മാന്ദ്യത്തെ തുടർന്നാണ് ഇത് അനിവാര്യമായത്. കൊട്ടാരവും സ്റ്റേറ്റ് ട്രഷറികളും ഏതാണ്ട് വറ്റിപ്പോയി. രാജാവും പുരോഹിതന്മാരും ഉൾപ്പെടെയുള്ള ഒരു ചെറിയ കൂട്ടം ആളുകൾ, മിക്കവാറും സ്വർണ്ണവും കുറച്ച് വെള്ളി നാണയങ്ങളും ആഭരണങ്ങളും കൊണ്ട് നിറഞ്ഞ ഒരു കളപ്പുരയുടെ വലിപ്പമുള്ള ഒരു ഘടന കണ്ടെത്തി. അതിനു മുകളിൽ നൂറുകണക്കിന് തങ്കച്ചട്ടികൾ ഉണ്ടായിരുന്നു. സ്വർണ്ണ നാണയങ്ങൾ നിറച്ച നാല് പെട്ടികളും ഉണ്ടായിരുന്നു. ആറ് ഭാഗങ്ങളുള്ള ഒരു വലിയ നെഞ്ച് നിലത്ത് ഉറപ്പിച്ചിരിക്കുന്നതും കണ്ടെത്തി. വജ്രങ്ങൾ, മാണിക്യങ്ങൾ, നീലക്കല്ലുകൾ, മരതകം എന്നിവ പതിച്ച സ്വർണ്ണാഭരണങ്ങളായിരുന്നു അവയിൽ നിറയെ. ഇവ കൂടാതെ, പഴയ നാണയങ്ങളുടെ നാല് പെട്ടികൾ കൂടി (സ്വർണ്ണമല്ല) ഉണ്ടായിരുന്നു, അവ എണ്ണുന്നതിനായി കൊട്ടാരത്തിലേക്കും സംസ്ഥാന ട്രഷറികളിലേക്കും തിരികെ കൊണ്ടുപോയി.[13]

ആട്ടവിശേഷങ്ങൾ

[തിരുത്തുക]

മീനമാസത്തിൽ രോഹിണി കൊടികയറി അത്തം ആറാട്ടായും തുലാമാസത്തിൽ അത്തം കൊടികയറി തിരുവോണം ആറാട്ടായും രണ്ട് ഉത്സവങ്ങളുണ്ട്. രണ്ടിനും ഭഗവാൻ ശംഖുമുഖം കടപ്പുറത്താണ് ആറാടുന്നത്. തുലാമാസത്തിൽത്തന്നെ തിരുവല്ലം പരശുരാമക്ഷേത്രത്തിലും ഇതേപോലെ ഉത്സവം നടത്തുന്നു.

പൈങ്കുനി ഉത്സവം

[തിരുത്തുക]

തമിഴ് വർഷത്തിലെ പൈങ്കുനിമാസം എന്നാൽ മലയാളവർഷത്തിലെ മീനമാസമാണ്. മീനമാസത്തിൽ രോഹിണിനക്ഷത്രദിവസം കൊടികയറി സുന്ദരവിലാസം കൊട്ടാരത്തിൽ വെച്ച് മഹാരാജാവ്, പള്ളിവേട്ട നിർവഹിച്ച് അത്തം നക്ഷത്രദിവസം ശംഖുമുഖം കടപ്പുറത്ത് ആറാട്ടോടുകൂടി സമാപിയ്ക്കുന്ന പത്തുദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിന് പൈങ്കുനി ഉത്സവം എന്ന പേരുവന്നത് അങ്ങനെയാണ്. ഉത്സവത്തിന് രാജകുടുംബത്തിന്റെ ആജ്ഞ കിട്ടുമ്പോഴാണ് ചടങ്ങുകൾ ആരംഭിയ്ക്കുന്നത്. മണ്ണുനീരുകോരൽ, മുളപൂജ, കലശം തുടങ്ങിയ കർമ്മങ്ങൾ അതിനുശേഷം നടക്കും. രോഹിണിനാളിൽ പത്മനാഭസ്വാമിയുടെയും തിരുവമ്പാടി ശ്രീകൃഷ്ണന്റെയും കൊടിമരങ്ങളിൽ കൊടി കയറ്റുന്നു. ഉത്സവദിനങ്ങളിൽ വിശേഷാൽ പൂജകളും കലാപരിപാടികളുമുണ്ടാകും. കൂടാതെ രണ്ടുനേരവും വിശേഷാൽ ശീവേലികളുമുണ്ടാകും. എന്നാൽ കൊടിയേറ്റദിവസം ഒരുനേരം (രാത്രി) മാത്രമേ ശീവേലിയുണ്ടാകാറുള്ളൂ. അനിഴം തിരുനാൾ മാർത്താണ്ഡവർമ്മയുടെ ഭരണകാലത്തൊരിയ്ക്കൽ ഉത്സവത്തിനിടയിൽ എഴുന്നള്ളിപ്പിനുകൊണ്ടുവന്ന ഒരു ആന ഇടയുകയുണ്ടായി. അതിനെത്തുടർന്ന് ആനയെഴുന്നള്ളിപ്പ് നിർത്തുകയും പകരം പൂജാരിമാർ വാഹനങ്ങളിലിരുത്തി ഭഗവാനെ കൊണ്ടുപോകുന്ന സമ്പ്രദായം കൊണ്ടുവരികയും ചെയ്തു. ആറുതരം വാഹനങ്ങളുണ്ട്. അവ സിംഹാസനം, അനന്തൻ, കമലം (താമര), പല്ലക്ക്, ഗരുഡൻ, ഇന്ദ്രൻ എന്നിവയാണ്. ഇവയിൽ പല്ലക്ക്, ഗരുഡൻ എന്നിവ മാത്രം യഥാക്രമം രണ്ട്, നാല് എന്നീ പ്രാവശ്യം നടത്തുന്നു. ഏറ്റവും പ്രിയപ്പെട്ട വാഹനം ഗരുഡവാഹനമാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു. ആദ്യദിവസം സിംഹാസനം, രണ്ടാം ദിവസം അനന്തൻ, മൂന്നാം ദിവസം കമലം, നാലാമത്തെയും ഏഴാമത്തെയും ദിവസങ്ങളിൽ പല്ലക്ക്, ആറാം ദിവസം ഇന്ദ്രൻ, മറ്റുദിവസങ്ങളിൽ ഗരുഡൻ, ഇങ്ങനെയാണ് എഴുന്നള്ളിപ്പ്. പത്മനാഭസ്വാമിയുടേത് സ്വർണ്ണവാഹനവും നരസിംഹമൂർത്തി, ശ്രീകൃഷ്ണൻ എന്നിവരുടേത് വെള്ളിവാഹനവുമാണ്. എട്ടാം ദിവസം രാത്രി ശീവേലിസമയത്ത് ക്ഷേത്രത്തിലെ പുഷ്പാഞ്ജലി സ്വാമിയാർ ഭഗവാന് കാണിയ്ക്ക സമർപ്പിയ്ക്കുന്നു. പിന്നീട് വലിയതമ്പുരാനും കാണിയ്ക്ക സമർപ്പിയ്ക്കുന്നു. തുടർന്ന് ഭക്തർ ഒന്നായി കാണിയ്ക്ക സമർപ്പിയ്ക്കുന്നു. ഇതാണ് ക്ഷേത്രത്തിലെ വലിയ കാണിയ്ക്ക. ഒമ്പതാം ദിവസമാണ് പള്ളിവേട്ട. രാജകീയമായ ഒരു നായാട്ടായി ഇത് കണക്കാക്കപ്പെടുന്നു. താത്കാലികമായി നിർമ്മിച്ച ഒരു കിടങ്ങിൽ ഒരു തേങ്ങ വെച്ചിട്ടുണ്ടാകും. ഭഗവാന്റെ പ്രതിനിധിയായി കണക്കാക്കപ്പെടുന്ന മഹാരാജാവ് അത് അമ്പെയ്തു തകർക്കുന്നു. സകല തിന്മകളുടെയും മേലുള്ള വിജയമാണ് ഇതിൽനിന്നും അർത്ഥമാക്കുന്നത്. പത്താം ദിവസമാണ് ആറാട്ട്. ക്ഷേത്രത്തിൽ രണ്ടു പ്രദക്ഷിണം വച്ചശേഷം വാഹനങ്ങൾ പടിഞ്ഞാറേ നടയിലൂടെ പുറത്തിറങ്ങുന്നു. വലിയതമ്പുരാനും രാജകുടുംബത്തിലെ മറ്റു പുരുഷന്മാരും വാളും പരിചയും ധരിച്ചുകൊണ്ട് ഭഗവാന് അകമ്പടി സേവിച്ചുണ്ടാകും. പടിഞ്ഞാറേ നടവഴി എഴുന്നള്ളിപ്പ് ഇറങ്ങുമ്പോൾ 1001 കതിനവെടി മുഴങ്ങുന്നുണ്ടാകും. വാദ്യമേളങ്ങളും കലാപരിപാടികളുംകൊണ്ട് സമ്പന്നമായ എഴുന്നള്ളിപ്പ് ശംഖുമുഖം കടപ്പുറത്തെത്താൻ വളരെ നേരമെടുക്കും. ഈ എഴുന്നള്ളിപ്പ് രാജഭരണത്തിന്റെ ചരിത്രം ഓർമ്മിപ്പിയ്ക്കുന്നു. കടപ്പുറത്തെത്തിച്ചുകഴിഞ്ഞാൽ തന്ത്രവിധിയനുസരിച്ച് വിഗ്രഹങ്ങൾ ഇറക്കിവച്ച് പൂജകൾ നടത്തുന്നു. പിന്നീട് തന്ത്രി, മേൽശാന്തി, കീഴ്ശാന്തി തുടങ്ങിയവരും രാജകുടുംബാംഗങ്ങളും മൂന്നുപ്രാവശ്യം കടലിൽ മുങ്ങുന്നു. പിന്നീട് ശരീരം വൃത്തിയാക്കിയശേഷം തിരിച്ചെഴുന്നള്ളുന്നു. തിരിച്ചെഴുന്നള്ളുന്നതിനും വളരെ നേരമെടുക്കും. എഴുന്നള്ളിപ്പ് ക്ഷേത്രത്തിൽ കടക്കുമ്പോഴും 1001 കതിനവെടി മുഴങ്ങുന്നുണ്ടാകും. തുടർന്ന് കൊടിയിറക്കം. തിരുവനന്തപുരം നഗരത്തിലെ സർക്കാർ കാര്യാലയങ്ങൾക്ക് അന്ന് ഉച്ചതിരിഞ്ഞ് മൂന്നുമണിയ്ക്കുശേഷം അവധിയായിരിയ്ക്കും. ഉത്സവദിനങ്ങളിൽ പഞ്ചപാണ്ഡവരുടെ പടുകൂറ്റൻ വിഗ്രഹങ്ങൾ കിഴക്കേ കോട്ടവാതിലിനോടുചേർന്ന് പ്രതിഷ്ഠിയ്ക്കാറുണ്ട്. പടിഞ്ഞാട്ട് ദർശനമായി (ഭഗവാന് അഭിമുഖമായി) ആണ് പ്രതിഷ്ഠകൾ.

അൽപ്പശി ഉത്സവം

[തിരുത്തുക]

തമിഴ് വർഷത്തിലെ അൽപ്പശി അഥവാ ഐപ്പശി എന്നാൽ മലയാളവർഷത്തിലെ തുലാമാസമാണ്. മീനമാസത്തിലെ ഉത്സവത്തിനുള്ള എല്ലാ ചടങ്ങുകളും തുലാമാസത്തിലെ ഉത്സവത്തിനും ആവർത്തിയ്ക്കുന്നു. നക്ഷത്രത്തിന്റെ കാര്യത്തിൽ മാത്രമാണ് വ്യത്യാസം. തുലാമാസത്തിൽ അത്തം കൊടികയറി തിരുവോണം ആറാട്ടായാണ് ഉത്സവം.

മുറജപം

[തിരുത്തുക]

ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിൽ ആറുവർഷം കൂടുമ്പോൾ നടക്കുന്ന “മുറജപം” ഏറെ പ്രത്യേകതയുള്ള ചടങ്ങാണ്‌. അമ്പത്താറു ദിവസത്തെ മഹാമഹമാണ്‌ മുറജപം. എട്ടു ദിവസം ഓരോ മുറ. ഈ ക്രമത്തിൽ അമ്പത്തിയാറു ദിവസത്തെ ഏഴായി വിഭജിച്ച്‌ ജപകർമങ്ങൾ നടത്തുന്നു. ഉത്തരായന സംക്രമണ ദിവസം (മകര ശീവേലി) കാലം കൂടത്തക്കവണ്ണം വൃശ്ചികമാസം ആദ്യ ആഴ്ചയിൽ മുറജപത്തിന്‌ തുടക്കം കുറിക്കും. കൊല്ല വർഷം 919-ൽ ആദ്യ മുറജപം നടന്നു. അതേ വർഷം ധനുവിൽ ഭദ്രദീപവും തൃപ്പടിദാനത്തിനു ശേഷം തുലാപുരുഷ ദാനവും നടന്നതായി രേഖയുണ്ട്‌.[3] 1123 (1947) വരെ മുറജപം ആർഭാടത്തോടെയാണ്‌ ആഘോഷിച്ചിരുന്നത്‌. പിന്നീട് ഏറെക്കാലം മുടങ്ങിക്കിടന്ന മുറജപം 2013-ൽ പുനരാരംഭിച്ചു. ഋഗ്വേദം, യജുർവേദം, സാമവേദം എന്നിവയാണ്‌ പ്രധാനമായും മുറജപത്തിന്‌ ഉരുവിടാറുള്ളത്‌.

ശ്രീപത്മാനാഭന് മുറജപം ആറുവർഷം കൂടുമ്പോഴാണെങ്കിൽ വൈക്കത്തപ്പന്നും, തിരുവാഴപ്പള്ളിയിലപ്പന്നും 12 വർഷം കൂടുമ്പോൾ യഥാക്രമം വടക്കുപുറത്തുപാട്ടും, മുടിയെടുപ്പ് എഴുന്നള്ളത്തും നടത്തുന്നു. ഈ മൂന്നു മഹാമഹങ്ങളും തിരുവിതാംകൂർ രാജ്യത്തെ അന്നത്തെ പ്രധാന ഹൈന്ദവാഘോഷങ്ങളായിരുന്നു. മുറജപത്തിന്റെ ഗുരുസ്ഥാനീയർ ആഴ്‌വാഞ്ചേരി തമ്പ്രാക്കളാണ്‌.

അഷ്ടമിരോഹിണി

[തിരുത്തുക]

ചിങ്ങമാസത്തിലെ കറുത്തപക്ഷത്തിലെ അഷ്ടമിനാളിൽ ശ്രീകൃഷ്ണഭഗവാന്റെ ജന്മദിനം ആഘോഷിയ്ക്കുന്നു. അന്നേദിവസം ക്ഷേത്രത്തിൽ ഉച്ചതിരിഞ്ഞു രണ്ടുമണിയ്ക്കുതന്നെ നടതുറക്കുന്നു. തുടർന്ന് രണ്ടരമണിയ്ക്ക് തിരുവമ്പാടി ക്ഷേത്രത്തിൽ പാലഭിഷേകം നടത്തുന്നു. ഈ ദിവസം വലിയൊരു മരത്തൊട്ടിൽ അഭിശ്രവണമണ്ഡപത്തിൽ വയ്ക്കുന്നു. അതിൽ ധാരാളം ശ്രീകൃഷ്ണവിഗ്രഹങ്ങളും കാണാം. കുട്ടികളില്ലാത്ത ദമ്പതിമാർ ഈ സമയത്ത് ഇവിടെവന്നുതൊഴുതാൽ അവർക്ക് കുട്ടികളുണ്ടാകുമെന്ന് വിശ്വസിയ്ക്കപ്പെടുന്നു.

കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് ഉത്സവങ്ങളിലൊന്നാണ് മേടമാസത്തിലെ വിഷു. പണ്ടുകാലത്ത് വിളവിറക്കലിന്റെ ഉത്സവമായിരുന്നു വിഷു. ഇന്ന് കാലമേറെ മാറിയിട്ടും ആഘോഷങ്ങൾക്ക് കുറവില്ല. കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും വീടുകളിലും വിഷുക്കണിയും പടക്കം പൊട്ടിയ്ക്കലുമുണ്ടാകും. പത്മനാഭസ്വാമിക്ഷേത്രത്തിൽ എല്ലാ പ്രതിഷ്ഠകൾക്കും വിഷുക്കണി ദർശനമുണ്ട്. അന്ന് ക്ഷേത്രനട പതിവിലും ഒരുമണിക്കൂർ നേരത്തെ തുറക്കുന്നു.

വിനായകചതുർത്ഥി

[തിരുത്തുക]

ചിങ്ങമാസത്തിലെ വെളുത്തപക്ഷത്തിലെ ചതുർത്ഥിയാണ് വിനായക ചതുർത്ഥി. ഗണപതിയുടെ ജന്മദിനമായി ഇത് ആഘോഷിയ്ക്കുന്നു. ശ്രീരാമക്ഷേത്രത്തിലെയും അഗ്രശാലയിലെയും ഗണപതിപ്രതിഷ്ഠകൾക്ക് പ്രത്യേകപൂജകൾ അന്നുണ്ടാകും. അഗ്രശാല ഗണപതിയ്ക്ക് അന്ന് ചിറപ്പുണ്ടാകും. വലിയതമ്പുരാൻ ഈ ദിവസം മാത്രമാണ് അഗ്രശാലയിൽ ദർശനം നടത്തുന്നത്.

തിരുവോണം

[തിരുത്തുക]

കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് ഉത്സവങ്ങളിലൊന്നാണ് ചിങ്ങമാസത്തിലെ തിരുവോണം. പണ്ടുകാലത്ത് വിളവെടുപ്പിന്റെ ഉത്സവമായിരുന്നു ഓണം. ഇന്ന് കാലമേറെ മാറിയിട്ടും ആഘോഷങ്ങൾക്ക് കുറവില്ല. കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും വീടുകളിലും അത്തം മുതൽ തിരുവോണം വരെ പത്തുദിവസം പൂക്കളവും അവസാനത്തെ രണ്ടുദിവസം ഗംഭീരൻ സദ്യയുമുണ്ടാകും. പത്മനാഭസ്വാമിക്ഷേത്രത്തിൽ ഭഗവാന്റെ തിരുനാൾ എന്ന സങ്കല്പത്തിലാണ് ആഘോഷം. അന്നേദിവസം ഓണവില്ല് എന്ന പേരിൽ ചില പ്രത്യേകതരം വില്ലുകൾ ഭഗവാന് സമർപ്പിയ്ക്കുന്നു. പണ്ട് പത്മനാഭസ്വാമിക്ഷേത്രത്തിന്റെ പുനർനിർമ്മാണത്തിന് മാർത്താണ്ഡവർമ്മ തമിഴ്നാട്ടിൽനിന്നും കൊണ്ടുവന്ന വിശ്വകർമ്മജരുടെ പിൻഗാമികളാണ് ഇവ സമർപ്പിയ്ക്കുന്നത്. ഗണപതി, ശ്രീകൃഷ്ണലീലകൾ, ശ്രീരാമപട്ടാഭിഷേകം, പത്മനാഭസ്വാമി, ദശാവതാരം, ശാസ്താവ് (അയ്യപ്പൻ) ഏന്നീ രൂപങ്ങൾ ആലേഖനം ചെയ്ത ഏഴുവില്ലുകളുണ്ട്.

ശിവരാത്രി

[തിരുത്തുക]

കുംഭമാസത്തിലെ കറുത്തപക്ഷത്തിലെ ചതുർദ്ദശിനാളിൽ നടത്തുന്ന ഒരു ഉത്സവമാണ് ശിവരാത്രി. രാജ്യം മുഴുവൻ ശിവപ്രീതിയ്ക്കായി ഈ ദിവസം വ്രതമനുഷ്ഠിയ്ക്കുന്നു. പത്മനാഭസ്വാമിയുടെ വിഗ്രഹത്തിനുകീഴിലുള്ള ശിവലിംഗത്തിൽ വിശേഷാൽ പൂജകൾ ശിവരാത്രിദിനത്തിലുണ്ടാകാറുണ്ട്.

നവരാത്രിപൂജ

[തിരുത്തുക]

കന്നിമാസത്തിലെ അമാവാസിദിനത്തിൽ തുടങ്ങി ഒമ്പതുദിവസം നീണ്ടുനിൽക്കുന്ന ഒരു ഉത്സവമാണ് നവരാത്രിപൂജ. ദേവീപ്രീതിയ്ക്കായി ഈ ദിവസങ്ങളിൽ വിശേഷാൽ പൂജകൾ നടത്തുന്നു. എട്ടാം ദിവസമായ ദുർഗ്ഗാഷ്ടമിനാളിൽ സന്ധ്യയ്ക്ക് പുസ്തകങ്ങൾ പൂജയ്ക്കുവയ്ക്കുന്നു. അടുത്തദിവസമായ മഹാനവമിദിനത്തിൽ അടച്ചുപൂജയാണ്. അതിന്റെയടുത്ത ദിവസമായ വിജയദശമിദിനത്തിൽ രാവിലെ പുസ്തകങ്ങൾ പൂജയ്ക്കുശേഷം എടുത്തുമാറ്റുന്നു. കൂടാതെ അന്നുതന്നെ വിദ്യാരംഭവും നടത്തുന്നു.

പത്മനാഭസ്വാമിക്ഷേത്രത്തിൽ നവരാത്രികാലത്ത് തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലുള്ള പത്മനാഭപുരം കൊട്ടാരത്തിൽനിന്നും സരസ്വതീദേവിയുടെ വിഗ്രഹം കൊണ്ടുവരുന്നു. ക്ഷേത്രത്തിനടുത്തുള്ള വലിയകൊട്ടാരത്തിൽവച്ച് ഒമ്പതുദിവസവും സരസ്വതീപൂജ നടത്തുന്നു. സരസ്വതിയെക്കൂടാതെ കുമാരകോവിൽ മുരുകനും ശുചീന്ദ്രം മുന്നൂറ്റി നങ്കയും (കുുണ്ഢണി മങ്ക അഥവാ കുണ്ഡലിനീ ദേവി) എഴുന്നള്ളുന്നു. രാജഭരണകാലത്തെ സ്മരണകൾ പുതുക്കുന്ന ഉത്സവമാണിത്.

ഇതിനോട് അനുബന്ധിച്ച് നവരാത്രി സംഗീതോത്സവം നടത്തുന്നു.പ്രശസ്തരായ നിരവധി സംഗീതപണ്ഡിതർ ഇതിൽ പങ്കെടുക്കുന്നു. തോടയമംഗളം ഇതിലെ ഒരു ചടങ്ങാണ്

വലിയ ഗണപതിഹോമം

[തിരുത്തുക]

നവരാത്രിപൂജ തുടങ്ങുന്നതിന് രണ്ടുദിവസം മുമ്പ് സർവ്വവിഘ്നങ്ങളും നീക്കുന്നതിനായി വലിയ ഗണപതിഹോമം നടത്തുന്നു. ക്ഷേത്രം തന്ത്രിയാണ് ഹോമാചാര്യൻ.

മലയാള നവവർഷം

[തിരുത്തുക]

ചിങ്ങം ഒന്നിന് മലയാളവർഷം തുടങ്ങുന്നു. കേരളത്തിലെ എല്ലാ ദേവാലയങ്ങളിലും ഈ ദിവസം വിശേഷാൽ പൂജകളും ഭക്തജനത്തിരക്കും ഉണ്ടാകും. പത്മനാഭസ്വാമിക്ഷേത്രത്തിലും സ്ഥിതി വ്യത്യസ്തമല്ല.

മകരശ്ശീവേലി

[തിരുത്തുക]

സൂര്യൻ ധനുരാശിയിൽനിന്നും മകരം രാശിയിലേയ്ക്ക് പ്രവേശിയ്ക്കുന്ന ദിവസമാണ് മകരസംക്രാന്തി. ഉത്തരായണത്തിന്റെ ആരംഭം കൂടിയാണിത്. ഈ ദിവസമാണ് ശബരിമലയിൽ മകരവിളക്ക് നടത്തുന്നത്. ഇതേ ദിവസം പത്മനാഭസ്വാമിക്ഷേത്രത്തിൽ പ്രത്യേകമായി രാത്രിശീവേലി നടത്തുന്നു. ഇതാണ് മകരശ്ശീവേലി.

കർക്കടകശ്ശീവേലി

[തിരുത്തുക]

സൂര്യൻ മിഥുനം രാശിയിൽനിന്നും കർക്കടകം രാശിയിലേയ്ക്ക് പ്രവേശിയ്ക്കുന്ന ദിവസമാണ് കർക്കടകസംക്രാന്തി. ദക്ഷിണായനത്തിന്റെ ആരംഭം കൂടിയാണിത്. കർക്കടകം രാമായണമാസമായി ആചരിയ്ക്കുന്നു. ഈ ദിവസവും മകരശ്ശീവേലിപോലെ രാത്രികാലത്ത് പ്രത്യേക ശീവേലിയുണ്ട്. ഇതാണ് കർക്കടകശ്ശീവേലി.

ഭദ്രദീപം

[തിരുത്തുക]

മകരശ്ശീവേലി, കർക്കടകശ്ശീവേലി ദിവസങ്ങളിൽ നടത്തുന്ന ഒരു ചടങ്ങാണിത്. അഞ്ചുതിരികളിട്ട ഒരു നിലവിളക്കാണ് ഭദ്രദീപം. ഇത് ഒരു പ്രത്യേകമുറിയിൽ സൂക്ഷിച്ചുവയ്ക്കുന്നു. ശീവേലിദിവസങ്ങളിൽ ഇത് തുറക്കുന്നു.

ഗുരുപൂർണ്ണിമ (വേദവ്യാസജയന്തി)

[തിരുത്തുക]

കർക്കിടകമാസത്തിലെ പൗർണ്ണമിദിവസം വേദവ്യാസമഹർഷിയുടെ ജന്മദിനമായി ആഘോഷിയ്ക്കുന്നു. അന്ന് ശിഷ്യർ ഗുരുക്കന്മാർക്ക് പ്രത്യേകദക്ഷിണ വയ്ക്കുന്നു. പത്മനാഭസ്വാമിക്ഷേത്രത്തിലെ വേദവ്യാസന്റെ ശ്രീകോവിലിൽ അന്ന് പ്രത്യേക പൂജകളുണ്ടാകും.

ശ്രീരാമനവമി

[തിരുത്തുക]

മേടമാസത്തിലെ വെളുത്തപക്ഷത്തിലെ നവമിദിവസം ശ്രീരാമഭഗവാന്റെ ജന്മദിനമായി ആഘോഷിയ്ക്കുന്നു. അന്ന് ശ്രീരാമക്ഷേത്രത്തിൽ പ്രത്യേകപൂജകളുണ്ടാകും.

മണ്ഡലകാലം

[തിരുത്തുക]

കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും വൃശ്ചികം ഒന്നുതൊട്ട് ധനു 11 വരെയുള്ള 41 ദിവസം വിശേഷമാണ്. ശബരിമല തീർത്ഥാടനകാലം കൂടിയായതിനാൽ എല്ലാ ക്ഷേത്രങ്ങളിലും വമ്പിച്ച തിരക്കുണ്ടാകും. പത്മാനാഭസ്വാമിക്ഷേത്രത്തിൽ ശാസ്താവിന്റെ നടയിൽ ഈ 41 ദിവസവും വിശേഷാൽ പൂജകളുണ്ടാകും. മണ്ഡലകാലം അവസാനദിവസം മണ്ഡലച്ചിറപ്പുമുണ്ടാകം.

കളഭാഭിഷേകം

[തിരുത്തുക]

ധനു, മിഥുനം എന്നീ മാസങ്ങളിലെ അവസാനത്തെ ആറുദിവസങ്ങളിലാണ് വിശേഷാൽ കളഭാഭിഷേകം. ക്ഷേത്രത്തിലെ എല്ലാ പ്രതിഷ്ഠകൾക്കും ഈ ദിവസം കളഭാഭിഷേകം നടത്തും.

സ്വർഗ്ഗവാതിൽ ഏകാദശി

[തിരുത്തുക]

ധനുമാസത്തിലെ വെളുത്തപക്ഷത്തിലെ ഏകാദശി ദിവസമാണ് സ്വർഗ്ഗവാതിൽ ഏകാദശി അഥവാ വൈകുണ്ഠ ഏകാദശി. ഈ ദിവസം വിഷ്ണുഭഗവാന് വളരെ പ്രധാനപ്പെട്ടതാണ്. ഈ ദിവസത്തെ വ്രതം വിഷ്ണുപദപ്രാപ്തിയ്ക്കുത്തമമായി കരുതപ്പെടുന്നു. ഈ ദിവസം മരിയ്ക്കുന്നവർ നേരിട്ട് വൈകുണ്ഠത്തിലെത്തിച്ചേരുമെന്നും കരുതപ്പെടുന്നു. അതിനാൽ വൈകുണ്ഠ ഏകാദശി എന്ന പേരുവന്നു. അന്നേദിവസം ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും വഴിപാടുകളും ശീവേലിയുമുണ്ടാകും. ക്ഷേത്രം കൂടുതൽ നേരം തുറന്നിരിയ്ക്കും.

നിത്യ പൂജകൾ

[തിരുത്തുക]

നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുള്ള മഹാക്ഷേത്രമാണ് ശ്രീപത്മനാഭസ്വാമിക്ഷേത്രം. ക്ഷേത്രപൂജാദികൾ നടത്തുന്നതിന്‌ മംഗലാപുരത്തുകാരായ “അക്കരെ ദേശികൾ”ക്കും, നീലേശ്വരത്തുകാരായ “ഇക്കരെ ദേശികൾ”ക്കും പുഷ്പാഞ്ജലി നടത്തുന്നതിന്‌ വില്വമംഗലത്തിന്റെ പരമ്പരയിൽപെട്ടവർക്കും മാത്രമാണ്‌ അവകാശം.[22] കാസർകോട്‌ കുമ്പളയ്ക്കടുത്തുള്ള അനന്തപദ്മനാഭ ക്ഷേത്രവുമായുള്ള ബന്ധം ഇതിലൂടെ വ്യക്തമാവുകയാണ്‌. വില്വമംഗലം സ്വാമിയാണവിടെ പ്രതിഷ്ഠ നടത്തിയത്‌. ദിവാകര മുനിയും വില്വമംഗല സ്വാമിയാരും രണ്ടല്ല എന്ന് ഇതിൽ നിന്നും ബോധ്യമാവും.

ക്ഷേത്ര തന്ത്രം

[തിരുത്തുക]

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ തന്ത്രം ആദ്യകാലത്ത് കൂപക്കരപ്പോറ്റിമാർക്ക് ആയിരുന്നു. എന്നാൽ പിന്നീടു താന്ത്രിക അവകാശം ഇരിങ്ങാലക്കുടയിലുള്ള നെടുമ്പിള്ളി തരണനല്ലൂർ കുടുംബത്തിനു ലഭിച്ചു.

പത്മതീർത്ഥം

[തിരുത്തുക]

കിഴക്കേ കോട്ടയ്ക്കകത്തെ പുണ്യതീർത്ഥമാണ് പത്മതീർത്ഥക്കുളം. ശ്രീ പത്മനാഭ ക്ഷേത്രത്തിന് കിഴക്കുഭാഗത്തായി വിസ്തൃത മനോഹരമായ അന്തരീക്ഷത്തിലാണ് പത്മതീർത്ഥം സ്ഥിതി ചെയ്യുന്നത്. [23] കേരളത്തിലെ ഏറ്റവും വലിയ ക്ഷേത്രക്കുളങ്ങളിലൊന്നാണ് പത്മതീർത്ഥക്കുളം. ഇതിന്റെ നാലുഭാഗവും ഗതകാലപ്രൗഢി വിളിച്ചോതുന്ന ധാരാളം കെട്ടിടങ്ങൾ കാണാം. ഇതിന്റെ കരയോടുചേർന്ന് നിരവധി ക്ഷേത്രങ്ങൾ കാണാം. പത്മതീർത്ഥക്കര ഹനുമാൻ-നവഗ്രഹക്ഷേത്രം, ശിവപാർവ്വതീക്ഷേത്രം തുടങ്ങിയവ അവയിൽ പ്രധാനമാണ്.

മിത്രാനന്ദപുരം തീർത്ഥം

[തിരുത്തുക]

ക്ഷേത്രത്തിലെ പൂജാരിയായ പുഷ്പാഞ്ജലി സ്വാമിയാരും പുറപ്പെടാശാന്തിക്കാരായ നമ്പിമാരും നിത്യേന ശ്രീ പത്മനാഭന്റെ പൂജയ്ക്കുമുമ്പ് കുളിയ്ക്കേണ്ടത് ഈ കുളത്തിലാണ്. ഉത്സവത്തോടനുബന്ധിച്ചുള്ള 'മണ്ണുനീരുവാരൽ' ചടങ്ങ് നടക്കുന്നതും മിത്രാനന്ദപുരത്തെ ഈ കുളത്തിലാണ്. ക്ഷേത്രാചാരങ്ങൾക്കായി ഉപയോഗിക്കുന്ന ഏക തീർത്ഥക്കുളം മിത്രാനന്ദപുരം തീർത്ഥമാണ്. [24]

ഭരണസംവിധാനം

[തിരുത്തുക]

ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ തിരുവിതാംകൂർ മഹാരാജാവ് അടങ്ങുന്ന ഭരണസമിതിയുടെ പേരായിരുന്നു എട്ടരയോഗം. നടുവിൽ മഠത്തിലെയോ മുഞ്ചിറ മഠത്തിലെയോ പുഷ്പാഞ്ജലി സ്വാമിയാർ, കൂപക്കരപ്പോറ്റി , വഞ്ചിയൂർ അത്തിയറപ്പോറ്റി, കൊല്ലൂർ അത്തിയറപ്പോറ്റി, മുട്ടവിളപ്പോറ്റി, നെയ്തശ്ശേരിപ്പോറ്റി, കരുവാ പോറ്റി, ശ്രീകാര്യത്തു പോറ്റി, പള്ളിയാടി കരണത്താകുറുപ്പ്, തിരുവമ്പാടി കുറുപ്പ് എന്നിവരാണു മറ്റംഗങ്ങൾ.

എന്നാൽ അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ മഹാരാജാവ് ഇവരിൽ നിന്നും ഭരണം പൂർണ്ണമായും പിടിച്ചെടുക്കുകയും ഇങ്ങനെ ഒരു ഉപദേശക സമിതി മാത്രമായി ചുരുക്കുകയും ചെയ്തു. തൃപ്പാപ്പൂർ മൂത്തതിരുവടി ക്ഷേത്രസ്ഥാനിയനും ചിറവാ മൂത്തതിരുവടി രാജസ്ഥാനവും വഹിച്ചിരുന്നു. പിന്നീട് ശ്രീ അനിഴം തിരുനാൾ വീരബാലമാർത്താണ്ഡവർമ ഈ സ്ഥാനങ്ങൾ ചിറവാമൂത്തതിരുവടി ഏറ്റാൽ മതി എന്നാക്കി. ഇന്നും അങ്ങനെ തുടരുന്നു.[3][25]

കോടതി ഇടപെടലുകൾ

[തിരുത്തുക]

2011 ജനുവരി 31 - ന് ക്ഷേത്രം ഏറ്റെടുക്കുവാൻ ഹൈക്കോടതി കേരളാ സർക്കാരിനു നിർദ്ദേശം നൽകുകയുണ്ടായി[26][27]. എന്നാൽ ഈ ഹർജിയിൽ സുപ്രീംകോടതി സ്റ്റേ അനുവദിക്കുകയും ക്ഷേത്രത്തിലെ നിലവറകൾ തുറന്നു കണക്കെടുക്കുവാനും ഉത്തരവിട്ടു. ഈ ഉത്തരവിൻ പ്രകാരം കോടതി തന്നെ നിയോഗിച്ച കമ്മീഷൻ 2011 ജൂൺ 27 - ന് ആദ്യ കണക്കെടുപ്പ് നടത്തി. ക്ഷേത്രത്തിലെ ആറുനിലവറകളിൽ ഒന്നു മാത്രം തുറന്നപ്പോൾ 450 കോടി രൂപയോളം വിലമതിക്കുന്ന സ്വർണം, വെള്ളി എന്നിവ ലഭിച്ചു[28].

ആകെയുള്ള ആറ് രഹസ്യഅറകളിൽ നാല് അറകൾ തുറന്നു പരിശോധിച്ചപ്പോൾ പൊൻകിരീടവും മാലകളും രത്‌നങ്ങളും ഉൾപ്പെടെ ഏകദേശം 90,000 കോടി രൂപ വില മതിക്കുന്ന നിധിശേഖരം കണ്ടെത്തി. പൈതൃകമൂല്യം കണക്കാക്കാതെയുള്ള മൂല്യമാണ് വിലയിരുത്തിയിട്ടുള്ളത്[29]. തന്മൂലം ക്ഷേത്രസുരക്ഷ ശക്തമാക്കുവാൻ സർക്കാർ തീരുമാനിച്ചു.

ദർശന സമയം

[തിരുത്തുക]

1. അതിരാവിലെ 3.30 AM മുതൽ ഉച്ചക്ക് 12 PM വരെ.

2. വൈകുന്നേരം 5 PM മുതൽ രാത്രി 8.30 PM വരെ.

ക്ഷേത്രസംബന്ധിയായ പ്രസിദ്ധീകരണങ്ങൾ

[തിരുത്തുക]

മലയാളിയായ പ്രസിദ്ധ ആംഗലേയസാഹിത്യകാരിയും തിരുവിതാംകൂർ രാജകുടുംബാംഗവുമായ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി രചിച്ച ശ്രീ പത്മനാഭസ്വാമി ടെമ്പിൾ എന്ന കൃതി തിരുവനന്തപുരത്തെ ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തെക്കുറിച്ചുള്ള സമഗ്രപഠനമാണ്. ക്ഷേത്രസംബന്ധമായ ഐതിഹ്യങ്ങൾ, ഭൂമിശാസ്ത്രപരമായ വിവരങ്ങൾ, അനുഷ്ഠാനങ്ങൾ, ദൈവസങ്കൽപ്പങ്ങൾ എന്നിവയെല്ലാം ഇതിൽ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. ശ്രീ പത്മനാഭസ്വാമിക്ഷേത്രം എന്ന പേരിൽ ഈ കൃതിയുടെ മലയാള പരിഭാഷ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് 1998ൽ പ്രസിദ്ധീകരിച്ചു,(വിവർത്തകർ: കെ. ശങ്കരൻ തമ്പൂതിരി, കെ. ജയകുമാർ).[30]

ക്ഷേത്രത്തിൽ എത്തിചേരാൻ

[തിരുത്തുക]

തിരുവനന്തപുരം നഗരത്തിന്റെ ഒത്ത മധ്യത്തിൽ കോട്ടയ്ക്കകത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കിഴക്കേക്കോട്ട വഴി പോകുന്ന ബസുകളിൽ കയറിയാൽ ഇവിടെ എത്താം.

അടുത്തുള്ള റെയിൽവേ സ്റ്റേഷൻ - തിരുവനന്തപുരം സെൻട്രൽ (തമ്പാനൂർ) 100 മീറ്റർ കിഴക്കു തെക്കേ വശത്തു

ഇതുംകാണുക

[തിരുത്തുക]
  1. തിരുവിതാംകൂർ ഭരണാധികാരികൾ
  2. അനിഴം തിരുനാൾ വീരബാല മാർത്താണ്ഡവർമ്മ
  3. തിരുവനന്തപുരം
  4. പത്മനാഭപുരം കൊട്ടാരം

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "ശ്രീ പത്മനാഭസ്വാമി ക്ഷേത്രം - തിരുവനന്തപുരം". Archived from the original on 2008-06-09. Retrieved 2009-03-31.
  2. 2.0 2.1 2.2 2.3 2.4 2.5 കേരള ചരിത്രം - എ. ശ്രീധരമേനോൻ, ഡി.സി. ബുക്സ്
  3. 3.0 3.1 3.2 3.3 3.4 3.5 3.6 3.7 3.8 തിരുവിതാംകൂർ ചരിത്രം -- പി. ശങ്കുണ്ണി മേനോൻ
  4. 4.0 4.1 4.2 4.3 4.4 വില്വമംഗലത്തുസ്വാമിയാർ -- ഐതിഹ്യമാല -- കൊട്ടാരത്തിൽ ശങ്കുണ്ണി; കറന്റ് ബുക്സ്
  5. ജി ശേഖരൻ നായരുടെ "ശ്രീപദ്മനാഭോ രക്ഷതു" മാതൃഭൂമി ദിനപത്രം, തിരുവനന്തപുരം പതിപ്പ്, സെപ്റ്റംബർ 17, 2017
  6. Bayi, Aswathi Thirunal Gouri Lakshmi. 'Sree Padmanabha Swamy Temple' (Third Edition). Bharatiya Vidya Bhavan, 2013.
  7. മാതൃഭൂമി ദിനപത്രം, ഫെബ്രുവരി 26, 2016.
  8. Hatch, Emily Gilchrist. Travancore: A Guide Book for the Visitor. Oxford University Press, 1933.
  9. ചരിത്രം കുറിച്ച ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം -- ഗ്രന്ഥകർത്താക്കൾ - ഡോ ആർ പി രാജാ, ഡോ എം ജി ശശിഭൂഷൺ
  10. ശ്രീപദ്മനാഭസ്വാമി ക്ഷേത്രം by അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി, pages: 152-162
  11. 11.0 11.1 11.2 കേരള ചരിത്രത്തിന്റെ അടിസ്ഥാന രേഖകൾ -- പുതുശ്ശേരി രാമചന്ദ്രൻ; കേരള ഭാഷാ ഇൻസ്റ്റിറ്റൂട്ട് : തിരുവനന്തപുരം
  12. കേരള ചരിത്രാധാരങ്ങൾ -- നടുവട്ടം ഗോപാലകൃഷ്ണൻ
  13. മതിലകം രേഖകൾ -- ശങ്കുണ്ണി മേനോൻ
  14. ശ്രീപദ്മനാഭസ്വാമി ക്ഷേത്രം by അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി, pages : 151-152.
  15. ശ്രീപദ്മനാഭസ്വാമി ക്ഷേത്രം by അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി, pages : 246-249.
  16. തിരുവനന്തപുരത്തിന്റെ ഇതിഹാസം -- പട്ടം ജി.രാമചന്ദ്രൻ നായർ.
  17. ഐതിഹ്യമാല -- കൊട്ടാരത്തിൽ ശങ്കുണ്ണി -- കറന്റ് ബുക്സ്
  18. കേരള ചരിത്രാധാരങ്ങൾ -- നടുവട്ടം ഗോപാലകൃഷ്ണൻ
  19. കേരള സംസ്കാരം -- ഭാരതീയ പശ്ചാത്തലത്തിൽ; എ. ശ്രീധര മേനോൻ
  20. കേരളത്തിലെ സ്ഥലനാമചരിത്രങ്ങൾ, കേരള സാഹിത്യ അക്കാദമി - വി.വി.കെ വാലത്ത്
  21. സ്ഥലനാമ കൗതുകം -- പി.എ.രാമചന്ദ്രൻ നായർ -- റെയിൻബോ ബുക്ക് പബ്ലിക്കേഷൻസ്
  22. വില്വമംഗലത്തുസ്വാമിയാർ -- ഐതിഹ്യമാല -- കൊട്ടാരത്തിൽ ശങ്കുണ്ണി; കറന്റ് ബുക്സ്
  23. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-09-29. Retrieved 2013-03-11.
  24. മാതൃഭൂമി - മിത്രാനന്ദപുരം തീർത്ഥം[പ്രവർത്തിക്കാത്ത കണ്ണി]
  25. ശ്രീപദ്മനാഭസ്വാമി ക്ഷേത്രം by അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി, pages: 152-162
  26. "മനോരമ വെബ്‌സൈറ്റ് - 31 ജനുവരി 2011". Archived from the original on 2011-02-03. Retrieved 2011-01-31.
  27. "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 684. 4 April 2011. Retrieved 12 March 2013.
  28. "ക്ഷേത്രത്തിലെ കണക്കെടുപ്പ്; മാതൃഭൂമി". Archived from the original on 2011-06-30. Retrieved 2011-06-28.
  29. "20,000 തങ്കത്തിരുമുഖവും വിഷ്ണുവിഗ്രഹവും കിട്ടി; മൂല്യം 90,000 കോടി കവിഞ്ഞു". Archived from the original on 2011-07-05. Retrieved 2011-07-03.
  30. Śrī Padmanābhasvāmi kṣētram http://books.google.co.in/books?id=uqbiMgEACAAJ&dq=aswathi+thirunal&hl=en&sa=X&ei=tp0lU7fwAorGrAeM8oFw&ved=0CD4Q6AEwBA