അനന്തപുര തടാകക്ഷേത്രം
Coordinates: 12°35′1″N 74°58′56″E / 12.58361°N 74.98222°E

കേരളത്തിലെ കാസർഗോഡ് ജില്ലയിലുള്ള ഒരു ക്ഷേത്രമാണ് അനന്തപുര തടാക ക്ഷേത്രം (അനന്തപുര ലേക്ക് ടെമ്പിൾ). കേരളത്തിലെ ഏക തടാക ക്ഷേത്രമാണ് ഇത്. തിരുവനന്തപുരത്തെ അനന്തപത്മനാഭ സ്വാമിയുടെ (പത്മനാഭസ്വാമി ക്ഷേത്രം) മൂലസ്ഥാനമായി ഇത് കരുതപ്പെടുന്നു. കുംബ്ല എന്ന പട്ടണത്തിൽ നിന്നും 5 കിലോമ മീറ്റർ അകലെയാണ് ഈ ക്ഷേത്രം. അനന്തപദ്മനാഭൻ ഇവിടെയായിരുന്നു കുടികൊണ്ടിരുന്നത് എന്നാണ് സ്ഥലവാസികളുടെ വിശ്വാസം.[1][2] [3][4] കടുശർക്കരയോഗമെന്ന പുരാതന വിഗ്രഹശൈലിയിലാണ് ഇവിടുത്തെ വിഗ്രഹം നിർമിച്ചിരിക്കുന്നത്. മനോഹരമായ ഒരു തടാകത്തിന്റെ മദ്ധ്യത്തിൽ സവിശേഷമായ വാസ്തുവിദ്യയിൽ നിർമ്മിച്ച ക്ഷേത്രം സ്ഥിതിചെയ്യുന്നു. ഒരു പ്രായം ചെന്ന മുതലയും ഈ തടാകത്തിലുണ്ട്. വളരെ ജനപ്രിയമാണ് ഈ മുതല.
ശ്രീ അനന്തപുരത്തേക് എത്തി ചേരാനുള്ള വഴി കാസറഗോഡ് നിന്നും, ട്രെയിൻ, ടാക്സി എന്നിവ ലഭ്യമാണ്.ഈ അടുത്ത കാലത്ത് ക്ഷേത്രം നവീകരിച്ച് കൂടുതൽ ഭംഗിയാക്കിയിട്ടുണ്ട്. വിദൂര സ്ഥലങ്ങളിൽ നിന്നും വരുന്നവർക്ക് താമസിക്കാൻ അമ്പലത്തിന്റെ പുറത്തു തന്നെ സൗകര്യം ഉണ്ട് തെക്ക് ഭാഗത്തുനിന്നു വരുന്നവർക്ക് കാസർഗോഡിൽ നിന്നും സീതാംഗോളി വഴി മായിപ്പാടി ശിവാജി നഗറിൽ നിന്നും ഇടത്തേക്ക് 2km യാത്ര ചെയ്താൽ ഇവിടെ എത്തിച്ചേരാൻ സൗകര്യമുണ്ട്. അതാണ് എളുപ്പ മാർഗം. ക്ഷേത്രത്തിന്റെ തൊട്ടടുത്തു വിനോദ സഞ്ചാരികളെ മാടി വിളിച്ചു കൊണ്ട് അനന്തപുരം കുന്നും ഉണ്ട് അവിടെ നിന്ന് കൊണ്ട് അസ്തമയ സൂര്യൻ കടലിൽ കുളിക്കുന്ന വിസ്മയമായ ദൃശ്യവും ആസ്വദിക്കാം[തിരുത്തുക]
മുതല[തിരുത്തുക]
പണ്ട് മുതൽകെ ഈ തടാകത്തിൽ കണ്ടു വന്ന മുതലയെ ബ്രിട്ടിഷുകാർ വെടിവച്ചു കൊന്നെങ്കിലും പിന്നീട് തനിയെ പ്രത്യക്ഷപെട്ട "ബബിയ" നിരുപദ്രവകാരിയാണു. ക്ഷേത്രത്തിലെ നിവേദ്യം മാത്രമാണു "ബബിയ"യുടെ ഭക്ഷണമെന്നു ക്ഷേത്ര പൂജാരിമാർ സാക്ഷ്യപ്പെടുത്തുന്നു.
ചിത്രങ്ങൾ[തിരുത്തുക]
അവലംബങ്ങൾ[തിരുത്തുക]
- ↑ http://www.keralatraveltourism.com/kerala-pilgrimage-destinations/ananthapura-lake-temple.html
- ↑ http://www.kamalkapoor.com/hindu-spiritual-places/ananthapura-temple.asp
- ↑ http://malayalam.webdunia.com/spiritual/religion/placespilgrimage/0803/06/1080306042_1.htm
- ↑ http://malayal.am/യാത്ര/സ്ഥലങ്ങൾ/204/ബേക്കൽ-കോട്ടയും-ചന്ദ്രഗിരി-കോട്ടയും
പുറം കണ്ണികൾ[തിരുത്തുക]
![]() |
വിക്കിമീഡിയ കോമൺസിലെ Ananthapura Lake Temple എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |