സാളഗ്രാമം

വിഷ്ണുവിന്റെ പ്രതിമ നിർമ്മിക്കുന്ന കല്ലാണ് സാളഗ്രാമം. ചക്രചിഹ്നങ്ങളോടുകൂടിയ സാളഗ്രാമം പൂജിക്കുന്ന മനുഷ്യന് പിന്നീട് ജന്മമെടുക്കേണ്ടിവരില്ലെന്നും അവർ സർവ്വഗുണങ്ങളും തികഞ്ഞവരായി തീരുന്നുവെന്നുമാണ് ഹിന്ദുക്കളുടെ വിശ്വാസം. സ്ത്രീകൾ സാളഗ്രാമം തൊടുകയോ പൂജിക്കുകയോ ചെയ്യാൻ പാടുള്ളതല്ല എന്നും നിഷ്കർഷയുണ്ട്.
മഹാവിഷ്ണുവിന്റെ അവതാരം എന്നു വിശ്വസിക്കപ്പെടുന്ന ഈ കല്ലുകൾ ശാസ്ത്രദൃഷ്ടിയിൽ അമോണൈറ്റ് കല്ലുകളാണ്. കടലിനടിയിൽ ടെതിസ് എന്ന ജുറാസിക് യുഗത്തിൽ കാണപ്പെട്ടിരുന്ന ചുരുൾ പോലുള്ള ഫോസിലുകൾ (അശ്മകങ്ങൾ) ആണിവ. 1940-ൽ സ്വാമി പ്രണവാനന്ദജി ഹിമാലയത്തിലെ കുടി എന്ന ഗ്രാമത്തിൽ നിന്നും ശേഖരിച്ച നിരവധി സാളഗ്രാമങ്ങളെ പഠനവിധേയമാക്കി. ഈ പ്രബന്ധത്തിൽ ബനാറസ് സർവ്വകലാശാല സ്വാമിജിക്കു ഡോക്റ്ററേറ്റ് നൽകിയിരുന്നു. ടിങ്കർ, ലിപു, കങ്കർ-ബിങ്കർ, നീതി എന്നീ ചുരങ്ങളിലും സാളഗ്രാമങ്ങൾ കാണപ്പെടുന്നു.
ഭാരതത്തിലെ ബ്രാഹ്മണ ഗൃഹങ്ങളിലും കൊട്ടാരങ്ങളിലും നാടുവാഴി കുടുംബങ്ങളിലും പ്രത്യേകിച്ച് കേരളത്തിലെ മിക്ക നമ്പൂതിരി ഇല്ലങ്ങളിലും തേവരാമൂർത്തികളുടെ കൂട്ടത്തിൽ സാളഗ്രാമം പൂജിയ്ക്കാറുണ്ട്.
സാളഗ്രാമങ്ങളുടെ തരം
[തിരുത്തുക]പത്തൊൻപത് വിധത്തിലുള്ള സാളഗ്രാമങ്ങളുണ്ട്

| ക്രമം | പേര് | പ്രത്യേകത |
|---|---|---|
| 1. | ലക്ഷ്മീജനാർദനം | കറുപ്പുനിറം |
| 2. | ലക്ഷ്മീനാരായണം | ഒരു സുഷിരം,നാലുചക്രം,വനമാലപോലുള്ള വര |
| 3. | വാമനം | കറുപ്പുനിറം,വളരേ ചെറിയ ചക്രം |
| 4. | രഘുനാഥം | രണ്ടു സുഷിരം,,നാലുചക്രം,കന്നുകാലികളുടെ കുളമ്പടി അടയാളം |
| 5. | ശ്രീധരം | വളരേ ചെറിയ രണ്ടു ചക്രം,കറുപ്പുനിറം,വനമാലപോലുള്ള വരയില്ല |
| 6. | രണരാമം | രണ്ടു അമ്പുകളുടേയും ആവനാഴിയുടേയും ചിഹ്നം,ഇടത്തരം വലിപ്പം |
| 7. | ദാമോദരം | ഇരുണ്ട വലിയ ശില, രണ്ടു ചക്രം,വനമാലപോലുള്ള വരയില്ല |
| 8. | അനന്തശില | ശ്യാമമേഘവർണ്ണനീയത,പതിനാലു ചക്രം |
| 9. | രാജരാജേശ്വരം | ഏഴു ചക്രം |
| 10. | മധുസൂദനം | അത്യുജ്വല തേജസ്സാർന്ന രണ്ടു ചക്രം |
| 11. | സുദർശനം | ഒരു ചക്രം |
| 12. | ഗദാധരം | തേജസ്സാർന്ന ഒരു ചക്രം |
| 13. | ഹയഗ്രീവം | രണ്ടു ചക്രം,കുതിര മുഖം |
| 14. | നാരസിംഹം | സിംഹരൂപം,രണ്ടു ചക്രം |
| 15. | ലക്ഷ്മീനരസിംഹം | രണ്ടു ചക്രം,വനമാലപോലുള്ള വര, |
| 16. | പ്രദ്യുമ്നം | ചാരനിറം,സൂക്ഷ്മമായ ഒരു ചക്രം,അനവധി ച്ഛിദ്രങളുള്ള ഏക സുഷിരം |
| 17. | വാസുദേവം | സ്ഫടിക സദ്രിശം |
| 18. | സങ്കർഷണം | ദ്വിമുഖസഹിതം, |
| 19. | അനിരുദ്ധം | ആകൃതി ഒത്ത് ഉരുണ്ടത് |
അശ്മകങ്ങൾ
[തിരുത്തുക]എല്ലുകൾ കല്ലിക്കുമ്പോൾ പാറകളിൽ ജീവികളുടെ പ്രതിരൂപങ്ങൾ പതിയും അത്തരം അർദ്ധത്രിമാന ചിത്രങ്ങളാണ് ഫോസിലുകൾ അഥവാ അശ്മകങ്ങൾ
സ്ട്രാറ്റിഗ്രഫി
[തിരുത്തുക]ബി.സി.ആറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ദാർശനികൻ സിനോഫാസ് മലമുകളിൽ കക്കകളുടെ ഫോസിലുകൾ കണ്ടെത്തി. ആ മലകൾ ഒരുകാലത്ത് കടലിനടിയിലായിരുന്നു എന്നദ്ദേഹം വാദിച്ചു. ഇംഗ്ലീഷ്‌കാരനായ് വില്യം സ്മിത് ഫോസിൽ പഠനം തുടങ്ങി.1791 ല് ഒരു സർവ്വേയിൽ കണ്ടെത്തിയ ഫോസിലുകളാണ് പ്രചോദനം ആയത്‌സ്ട്രാറ്റിഗ്രഫി എന്ന ശാസ്ത്രവിഭാഗം അങ്ങനെ ഉടലെറ്റുത്തു.
ധാതുവർഗ്ഗങ്ങളുടെ മിശ്രിതരൂപമാണ് സാളഗ്രാമങ്ങൾ. ജീവനുള്ള്വയും ഇല്ലാത്തവയും ഉണ്ട്.ജീവനുള്ളവ ചലിക്കും.ജീവനില്ലാത്തവയെ പൂജക്കുപയോഗിക്കുന്നു. വെള്ളിപ്പാത്രങ്ങളിൽ ജലത്തിൽ വേണം ഇവയെ സൂക്ഷിക്കാൻ. ഭാഗവതത്തിൽ 19 ഇനം സാളഗ്രാമങ്ങളെക്കുറിച്ചു പറയുന്നു.ഉത്തമമായ വിധം വേണം അവയെ പൂജിക്കാൻ
ഐതിഹ്യം
[തിരുത്തുക]പാലാഴിമഥനത്തിൽ അസുരന്മാർ തട്ടിക്കൊണ്ടു പോയ അമൃത് തിരിച്ചെടുക്കാൻ മോഹിനി വേഷം പൂണ്ട മഹാവിഷ്ണുവിൽ പരമ ശിവൻ പുത്രോൽപാദനം നടത്തിയതിനെത്തുടർന്നു മൊഹിനി ഛർദ്ദിച്ചപ്പോൾ കണ്ടക(ഗണ്ഡക) എന്ന നദി ഉണ്ടായി. അതിൽ വജ്രദന്തം എന്ന പ്രാണികളും. അവ കളിമണ്ണുകൊണ്ടു കൂടുണ്ടാക്കി നദീതീരത്തു താമസ്സിച്ചു.വെള്ളപ്പൊക്കത്തിൽ പ്രാണികൾ നശിച്ചാലും ഉറപ്പേറിയ കൂടുകൾ നശിക്കില്ല. അവയുടെ നടുവിൽ ശ്രേഷ്ഠ ചിഹ്നങ്ങൾ രൂപപ്പെടും. വിഷ്ണുവിന്റെഛർദ്ദിയിൽ നിന്നുണ്ടായ ഈ കൂടുകളാണ് സാളഗ്രാമങ്ങൾ.ശിവനും സൃഷ്ടിയിൽ പങ്കുള്ളതിനാൽ ശിവപൂജക്കും സാളഗ്രാമങ്ങൾ ഉപയോഗിക്കും സാളഗ്രമിൽ ഒരു ദ്വാരം കാണും.അതിലൂടെ നോക്കിയാൽ ഉള്ളിൽസർപ്പിള രേഖ കാണാം. അതിന്റെ എണ്ണവും സ്വഭാവവും അനുസരിച്ച് ദശാവതാരങ്ങളിൽ ഏതിനെയാണു സൂചിപ്പിക്കുന്നതെന്നു മനസ്സിലാക്കാം
സ്രോതസ്സുകൾ
[തിരുത്തുക]- സാളഗ്രാമം - ആദികൈലാസ് യാത്ര - എം.കെ രാമചന്ദ്രൻ ഭാഷാപോഷിണി 2008 സെപ്റ്റംബർ പേജ് 56-58
പുറം കണ്ണികൾ
[തിരുത്തുക]- http://www.rudraksha-ratna.com/shaligrams.htm Archived 2008-12-19 at the Wayback Machine
- http://www.salagram.net/ Archived 2008-05-09 at the Wayback Machine
- http://www.salagram.net/Sri-Shaligram-Tirtha.htm Archived 2008-05-12 at the Wayback Machine