ചെമ്മന്തട്ട മഹാദേവക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Coordinates: 10°38′54″N 76°06′36″E / 10.6482205°N 76.1101279°E / 10.6482205; 76.1101279

ചെമ്മന്തിട്ട മഹാദേവക്ഷേത്രം
ക്ഷേത്രഗോപുരം
ക്ഷേത്രഗോപുരം
ചെമ്മന്തിട്ട മഹാദേവക്ഷേത്രം is located in Kerala
ചെമ്മന്തിട്ട മഹാദേവക്ഷേത്രം
ചെമ്മന്തിട്ട മഹാദേവക്ഷേത്രം
ക്ഷേത്രത്തിന്റെ സ്ഥാനം
നിർദ്ദേശാങ്കങ്ങൾ:10°39′09″N 76°06′45″E / 10.65250°N 76.11250°E / 10.65250; 76.11250
പേരുകൾ
മറ്റു പേരുകൾ:Chemmanthitta Mahadeva Temple
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം/പ്രൊവിൻസ്:കേരളം
ജില്ല:തൃശ്ശൂർ
പ്രദേശം:ചെമ്മന്തിട്ട
വാസ്തുശൈലി,സംസ്കാരം
പ്രധാന പ്രതിഷ്ഠ::പരമശിവൻ
പ്രധാന ഉത്സവങ്ങൾ:ശിവരാത്രി
ക്ഷേത്രങ്ങൾ:1
ചരിത്രം
നിർമ്മിച്ചത്:
(നിലവിലുള്ള രൂപം)
1

കേരളത്തിൽ തൃശ്ശൂർ ജില്ലയിലെ ചെമ്മന്തട്ട ഗ്രാമത്തിലാണ് ചെമ്മന്തട്ട മഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്നത്. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ ഔദ്യോഗികമായി അംഗീകരിച്ച സംരക്ഷിക സ്മാരകങ്ങളിൽ ഒന്നാണിത്. ക്ഷേത്രത്തിന്റെ പ്രവേശനകവാടത്തിലുള്ള പ്രത്യേക നിർമ്മിതി സാധാരണ കേരളത്തിലെ ക്ഷേത്രങ്ങളിൽ കാണപ്പെടാത്തതാണ്. കിഴക്കു ദർശനമുള്ള ഈ ശിവക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയത് അർജ്ജുനനാണന്നു വിശ്വസിക്കുന്നു[1]. അതുപോലെതന്നെ 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണ് ചെമ്മന്തിട്ട മഹാദേവക്ഷേത്രം.[2].


കുരുക്ഷേത്രയുദ്ധം കഴിഞ്ഞ് തന്റെ പൂർവികർക്കും കൊല്ലപ്പെട്ട തന്റെ ബന്ധുക്കൾക്കു മോക്ഷം കിട്ടാൻ വേണ്ടി  പാണ്ഡവർ തൃശ്ശൂരിലെത്തി  വടക്കുംന്നാഥ ക്ഷേത്രത്തിൽ ദർശനം നടത്തുകയും പല ക്ഷേത്രങ്ങൾ നിർമ്മിക്കുകയും വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ച് പൂജിക്കുകയും ചെയ്തു .താഴെ പറയുന്ന സ്ഥലങ്ങളിലാണ് പാണ്ഡവർ പിന്നീട് വില്വാമല ദേശത്തെത്തി പുനർജ്ജനി ഗുഹ നൂഴുകയും തുടർന്ന് പാണ്ഡവർ  ചിലക്ഷേത്രങ്ങൾ നിർമ്മിക്കുകയും വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ച് പൂജിക്കുകയും ചെയ്തു. 1. സോമേശ്വരം 2. ചെമ്പ്ര യൂർ 3. ഐവർമഠം 4. കോതകുറിശ്ശി 5. ചെമ്മന്തിട്ട . അതിൽ അവസാനം  ഭീമസേനൻ നിർമിച്ചതും അർജ്ജുനൻ ശിവലിംഗം പ്രതിഷ്ഠിച്ച് പുജിക്കപ്പെട്ടതുമാണ് ചെമ്മന്തിട്ട ശിവക്ഷേത്രം

ക്ഷേത്രം[തിരുത്തുക]

പ്രധാന പ്രതിഷ്ഠയായ ശിവൻ ആറടി പൊക്കമുള്ള മഹാശിവലിംഗത്തിൽ കിഴക്കോട്ട് ദർശനമായി വാഴുന്നു. രൗദ്രഭാവം കുറയ്ക്കാനായി മഹാവിഷ്ണുവും പ്രതിഷ്ഠയായുണ്ട്. ഗണപതി, അയ്യപ്പൻ, നാഗങ്ങൾ, തുടങ്ങിയവർ ഉപദേവന്മാരാണ്.

ഉത്സവങ്ങൾ[തിരുത്തുക]

ക്ഷേത്രത്തിൽ എത്തിചേരാൻ[തിരുത്തുക]

തൃശ്ശൂർ - കുന്നംകുളം റൂട്ടിൽ കേച്ചേരി ജംഗ്ഷനടുത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

 1. കുഞ്ഞികുട്ടൻ ഇളയതിൻറെ “108 ശിവക്ഷേത്രങ്ങൾ“
 2. കുഞ്ഞികുട്ടൻ ഇളയതിൻറെ “108 ശിവക്ഷേത്രങ്ങൾ“