കൊട്ടാരത്തിൽ ശങ്കുണ്ണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൊട്ടാരത്തിൽ ശങ്കുണ്ണി
Kottarathil sankunni.jpg
‘കവിതിലകൻ‘ കൊട്ടാരത്തിൽ ശങ്കുണ്ണി
ജനനം 23 മാർച്ച് 1855
കോട്ടയം
മരണം 22 ജുലൈ 1937
കോട്ടയം
തൊഴിൽ സാഹിത്യകാരൻ
വിഷയം പ്രബന്ധം, കവിത, തുള്ളൽ പാട്ട്,

ഐതിഹ്യമാല എന്ന ഗ്രന്ഥത്തിന്റെ കർത്താവാണ്‌ കൊട്ടാരത്തിൽ ശങ്കുണ്ണി(1855 മാർച്ച് 23-1937 ജൂലൈ 22) .അറുപതിലേറെ ഗ്രന്ഥങ്ങൾ എഴുതിയിട്ടുണ്ട്.

ജീവത രേഖ[തിരുത്തുക]

ജനനം[തിരുത്തുക]

കൊ.വ.1030 മീനം 11-നു വെള്ളിയാഴ്ച്ച  രോഹിണി നക്ഷത്രത്തിൽ ( ക്രി.വ.1855 മാർച്ച് 23) കോട്ടയത്ത് വാസുദേവനുണ്ണിയുടെ രണ്ടാമത്തെ പുത്രനായി ജനിച്ചു. യഥാർത്ഥ പേര് വാസുദേവൻ. അച്ഛന്റെ പേരും ഇതുതന്നെയായിരുന്നതിനാൽ ആദ്യം തങ്കു എന്നും പിന്നീട് തങ്കു മാറി ‘ശങ്കു’ എന്നും വിളിപ്പേരു വന്നു. ജാതിപ്പേരായ ഉണ്ണി ചേർത്ത് പിൽക്കാലത്ത് ശങ്കുണ്ണി എന്നു പ്രസിദ്ധനായി.

വിദ്യാഭ്യാസം[തിരുത്തുക]

പത്തുവയസ്സുവരെ ആശാന്മാരുടെ വീടുകളിൽ ചെന്നു പഠിച്ചു. (സ്കൂൾ വിദ്യാഭ്യാസം ഉണ്ടായിട്ടില്ല.) പതിനേഴാമത്തെ വയസ്സിൽ മണർകാട്ട് ശങ്കരവാര്യരിൽ നിന്നും ‘സിദ്ധരൂപം’പഠിച്ചു.

പിന്നീട് വയസ്കര ആര്യൻ നാരായണം മൂസ്സതിൽനിന്ന് രഘുവംശം, മാഘം, നൈഷധം തുടങ്ങിയ കാവ്യങ്ങളും സഹസ്രയോഗം, ഗുണപാഠം, ചികിത്സാക്രമം, അഷ്ടാംഗഹൃദയം തുടങ്ങിയ പാരമ്പര്യവൈദ്യശാസ്ത്രഗ്രന്ഥങ്ങളും പഠിച്ചു. 1881-ൽ ഗൃഹഭരണം ഏറ്റെടുക്കേണ്ടി വന്നതോടെ ഗുരുവിനെ വിട്ട് പഠനം സ്വയം തുടർന്നു.

സാഹിത്യസംഭാവനകൾ[തിരുത്തുക]

കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ നിർബന്ധത്തിനു വഴങ്ങിയാണ് 36-മത്തെ വയസ്സിൽ (1891) സുഭദ്രാഹരണം മണിപ്രവാളം എഴുതിയത്. പിന്നീട് കേശവദാസചരിതം രചിച്ചതും തമ്പുരാന്റെ നിർബന്ധത്താലായിരുന്നു.1881 മുതൽ പന്ത്രണ്ടു വർഷത്തോളം ശങ്കുണ്ണി വിദേശീയരായ ബ്രിട്ടീഷ് ഉദ്യോഗസ്ഥരേയും മറ്റും മലയാളം പഠിപ്പിക്കുവാൻ തുടങ്ങി. 1893ൽ മാർ ദിവാന്നാസ്യോസ് സെമിനാരി ഹൈസ്കൂളിലെ ആദ്യ മലയാളം മുൻഷിയായി ജോലിയിൽ പ്രവേശിക്കുന്നതുവരെ ഇതായിരുന്നു അദ്ദേഹത്തിന്റെ പ്രധാന വരുമാനമാർഗ്ഗം.

അതിനിടെ അദ്ദേഹം തന്റെ വിവിധങ്ങളായ സാഹിതീസപര്യയ്ക്കു തുടക്കം കുറിച്ചു. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ, കവി കേരളവർമ്മ വലിയകോയിത്തമ്പുരാൻ തുടങ്ങിയ പ്രമുഖരുമായി അക്കാലത്ത് ഏറെ ഇടപഴകി. ആയിടെ കണ്ടത്തിൽ വറുഗീസ് മാപ്പിള കോട്ടയത്തു തുടങ്ങിവെച്ച മലയാള മനോരമയിലും(1888) ഭാഷാപോഷിണിസഭയിലും(1892) സഹകരിച്ചു.

കൊ.വ.1073 (1898) മുതൽ ഐതിഹ്യമാലയുടെ രചന തുടങ്ങി. വറുഗീസ് മാപ്പിളയുടെ പ്രേരണ മൂലം മനോരമയിലും ഭാഷാപോഷിണിയിലും ഖണ്ഡശഃ പ്രസിദ്ധീകരിക്കാനായിട്ടായിരുന്നു ഐതിഹ്യമാല തുടങ്ങിവെച്ചതെങ്കിലും പിന്നീട് ഏതാണ്ട് ശങ്കുണ്ണിയുടെ മരണം വരെ രചന തുടർന്നു പോന്ന ഒരു പുസ്തകപരമ്പരയായി ഐതിഹ്യമാല മാറി.

തിരുവിതാംകൂർ, കൊച്ചി, ബ്രിട്ടീഷ് മലബാർ എന്നീ രാജസദസ്സുകളിൽ നിന്നും എണ്ണമറ്റ സ്ഥാനങ്ങളും സമ്മാ‍നങ്ങളും അദ്ദേഹത്തെ തേടി എത്തി. ഇക്കൂട്ടത്തിൽ 1904-ൽ കൊച്ചി രാജാവ് സമ്മാനിച്ച ‘കവിതിലകം’ എന്ന സ്ഥാനവും സ്വർണ്ണമെഡലും എടുത്തുപറയേണ്ടതാണ്.

മരണം[തിരുത്തുക]

മലയാളസാഹിത്യസോപാനത്തിന്റെ ഉത്തുംഗശീർഷങ്ങളിലേക്ക് സ്വപ്രയത്നം ഒന്നുകൊണ്ടുമാത്രം അടിവെച്ചു കയറിയ ആ സ്ഥിരോത്സാഹി 1937 ജൂലൈ 22-നു (1112 കർക്കടകം 7-ന്) ഇഹലോകവാസം വെടിഞ്ഞു.

കുടുംബം[തിരുത്തുക]

കൊ.വ.1048-ൽ ശങ്കുണ്ണിയുടെ മാതാവു മരിച്ചു. കൊ.വ.1056-ൽ കഴിച്ച ആദ്യവിവാഹത്തിലെ ഭാര്യ ഒരു വർഷത്തിനുള്ളിൽ മരണമടഞ്ഞു. പിന്നീട് 1062-ൽ പുനർവിവാഹം ചെയ്തു. സന്താനലബ്ധിയില്ലാഞ്ഞ് 1081-ൽ മൂന്നാമതൊരിക്കൽ കൂടി അദ്ദേഹം വിവാഹം ചെയ്തു. രണ്ടാം ഭാര്യ 1083-ൽ മരിച്ചു. അനപത്യതാവിമുക്തിയ്ക്കു വേണ്ടി 1090-ൽ ഏവൂർ പനവേലി കൃഷ്ണശർമ്മയുടെ രണ്ടാമത്തെ പുത്രൻ വാസുദേവൻ ഉണ്ണിയെ ദത്തെടുത്തു വളർത്തി.

ശങ്കുണ്ണിയുടെ മൂന്നാമത്തെ പത്നി ക്രി.വ.1973 ഫെബ്രുവരി 23-നും ദത്തുപുത്രൻ വാസുദേവനുണ്ണി 1973 ഡിസംബർ 3-നും നിര്യാതരായി. വാസുദേവനുണ്ണിയുടെ ഏകപുത്രൻ നാരായണനൻ ഉണ്ണി പിന്നീട് കുടുംബത്തിന്റെ കാരണവരായി തുടർന്നു.

കൃതികൾ[തിരുത്തുക]

Wikisource-logo.svg
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ കൊട്ടാരത്തിൽ ശങ്കുണ്ണി എന്ന താളിലുണ്ട്.

മണിപ്രവാള കൃതികൾ, നാടകങ്ങൾ, പരിഭാഷകൾ, കല്പിതകഥകൾ, ആട്ടക്കഥകൾ, കിളിപ്പാട്ട്, കൈകൊട്ടിപ്പാട്ട്, തുള്ളല്പ്പാട്ട്, വഞ്ചിപ്പാട്ട് ഗദ്യപ്രബന്ധങ്ങൾ എന്നീ വിഭാഗങ്ങളിലായി അറുപത് കൃതികൾ അദ്ദേഹം രചിച്ചിട്ടുണ്ട്

ക്രിസ്തീയ ഗാനങ്ങൾ ...!!

വെളിവു നിറഞ്ഞോരീശോ..." രചിച്ചത്

കൊട്ടാരത്തില് ശങ്കുണ്ണി

ഓര്ത്തഡോക്സ് സഭയിലെ വിശുദ്ധ കുര്ബ്ബാന

ആരംഭിക്കും മുമ്പുള്ള "വെളിവു നിറഞ്ഞോരീശോ..."

എന്ന ഗാനം എഴുതിയത് ഒരു ഹിന്ദുവാണെന്ന് എത്ര

പേര്ക്ക് അറിയാം?. ഐതിഹ്യമാല എന്ന

കൃതിയിലൂടെ നമുക്കെല്ലാം സുപരിചിതനായ

കൊട്ടാരത്തില് ശങ്കുണ്ണിയാണ് പ്രസിദ്ധമായ ഈ

ഗീതം രചിച്ചിട്ടുള്ളത്. ഈ ഗാനം മാത്രമല്ല വിശുദ്ധ

കുര്ബ്ബാന മദ്ധ്യേയുള്ള ഭൂവിലശേഷം, പൗലോസ്

ശ്ലീഹാ ധന്യന് ചൊല്കട്ടെ, അമ്പുടയോനെ

നിന്വാതില് തുടങ്ങിയ ഗീതങ്ങളും അദ്ദേഹം

രചിച്ചവയാണ്.

19-ാം നൂറ്റാണ്ടിന്റെ ഉത്തരാര്ഥം വരെ നമ്മുടെ

ആരാധനാ ഗീതങ്ങളെല്ലാം സുറിയാനി

ഭാഷയിലുള്ളവയായിരുന്നു. ഇതു കാവ്യഭംഗിയോടെ

തര്ജ്ജമ ചെയ്യപ്പെട്ടത് സി.പി. ചാണ്ടിയുടെ

നേതൃത്വത്തില് 1940 മുതലാണ്. എന്നാല് അതിനും

മുമ്പേതന്നെ പുലിക്കോട്ടില് തിരുമേനിയുടെ

ആഗ്രഹത്താല് സുറിയാനി ഗീതങ്ങള്

മലയാളത്തിലേക്ക് മാറ്റാന് ശ്രമം തുടങ്ങിയിരുന്നു.

1897ല് പരിശുദ്ധ പരുമല തിരുമേനിയായിരുന്നു ഈ

ഉദ്യമത്തിനു മുന്കൈയ്യെടുത്തത്. അന്ന് കൊച്ചി

സന്ദര്ശിച്ച അന്ത്യോക്യാ പാത്രിയര്ക്കീസ്

പരിശുദ്ധ ഇഗ്നാത്തിയോസ് അബ്ദുള്ള രണ്ടാമന്

ബാവായില് നിന്നു ഇതിനുള്ള സമ്മതം അദ്ദേഹം

വാങ്ങി. അതിപുരാതനമായ അന്ത്യോക്യന്

സുറിയാനി നമസ്കാരത്തിലെ ചില ഭാഗങ്ങള്

തര്ജ്ജമ ചെയ്ത് ചെറുതാക്കി ആരാധനയ്ക്കു

ഉപയോഗിക്കുകയായിരുന്നു ലക്ഷ്യം.

മാതാവിനോടും പരിശുദ്ധാത്മാവിനോടും ഉള്ള

പ്രാര്ത്ഥന, മരിച്ചവര്ക്കുവേണ്ടിയുള്ള പ്രാര്ത്ഥന

എന്നിവ സുറിയാനി ഭാഷയിലെഴുതി അന്ത്യോക്യന്

ബാവായ്ക്കു സമര്പ്പിച്ചു. ചെറായി

പള്ളിയിലെത്തിയ പാത്രിയര്ക്കീസ് ബാവാ അതു

മുഴുവന് വായിച്ച ശേഷം മലയാളത്തില്

പ്രസിദ്ധീകരിക്കാന് അനുമതി നല്കുകയും ചെയ്തു.

മാര് അപ്രേം, മാര് യാക്കോബ്, മാര് ഇസഹാക്ക,

മാര് ബാലായി തുടങ്ങിയ പിതാക്കന്മാരാണ്

അന്ത്യോക്യന് പ്രാര്ത്ഥനാ ക്രമം

തയ്യാറാക്കിയിട്ടുള്ളത്. ഏഴു ദിവസത്തെ

പ്രാര്ത്ഥനകള് അന്ത്യോക്യന് ക്രമത്തിലുണ്ടെങ

്കിലും തിങ്കളാഴ്ചത്തെ പ്രാര്ത്ഥനാ ക്രമമാണ്

തര്ജ്ജമയ്ക്ക് കൂടുതലായി ഉപയോഗിച്ചത്.

ഗീതങ്ങളും, പ്രാര്ത്ഥനാ ഭാഗങ്ങളും

തയ്യാറാക്കാന് പരുമല തിരുമേനി

കണ്ടെത്തിയതാവട്ടെ ഭാഷാ നിപുണരായ

വള്ളത്തോള്, കൊട്ടാരത്തില് ശങ്കുണ്ണി,

കണ്ടത്തില് വര്ഗ്ഗീസ് മാപ്പിള എന്നിവരെ.

അന്ത്യോക്യന് ആരാധനാ ക്രമത്തിന്റെ പദാനുപദ

തര്ജ്ജമയാണ് നടന്നത്. പക്ഷേ, അതിന്റെ

ഇണത്തിനോ അര്ത്ഥത്തിനോ ഒരു കോട്ടവും

തട്ടിയില്ല എന്നുമാത്രമല്ല കാവ്യഭംഗി നിറഞ്ഞു

തുളുമ്പുന്നതുമായി ഗീനങ്ങള്. തര്ജ്ജമക്കായി

സുറിയാനി ഗീതങ്ങളുടെ അര്ത്ഥം പറഞ്ഞു കൊടുത്ത്

സഹായിച്ചത് മാര് ദിവന്ന്യാസിയോസായിരുന്നു.

എന്നാല് പുസ്തകം പുറത്തു വരുംമുമ്പെ പരുമല

തിരുമേനി കാലംചെയ്തു. 1910ല് കോനാട്ട്

അബ്രഹാം മല്പ്പാനാണ് പാമ്പാക്കുട നമസ്കാരം

എന്നറിയപ്പെടുന്ന മലയാളത്തിലെ ആദ്യ

ആരാധനാ ഗീതങ്ങള് പുറത്തിറക്കിയത്.

മണിപ്രവാള കൃതികൾ[തിരുത്തുക]

കിളിപ്പാട്ട്[തിരുത്തുക]

ഭാഷാ നാടകങ്ങൾ തർജ്ജമ[തിരുത്തുക]

പുരാണകഥകൾ[തിരുത്തുക]

കല്പിതകഥകൾ[തിരുത്തുക]

ആട്ടക്കഥകൾ[തിരുത്തുക]

കൈകൊട്ടിക്കളിപ്പാട്ടുകൾ[തിരുത്തുക]

തുള്ളൽപ്പാട്ട്[തിരുത്തുക]

വഞ്ചിപ്പാട്ടുകൾ[തിരുത്തുക]

ഗദ്യപ്രബന്ധങ്ങൾ[തിരുത്തുക]

സ്മാരകങ്ങൾ[തിരുത്തുക]

കൊട്ടാരത്തിൽ ശങ്കുണ്ണി സ്മാരകസമിതി, കോട്ടയം[തിരുത്തുക]

1968-ലാണ് കൊട്ടാരത്തിൽ ശങ്കുണ്ണി സ്മാരകസമിതി കോട്ടയത്ത് രൂപംകൊള്ളുന്നത്. അന്ന് മലയാള മനോരമ ചീഫ് എഡിറ്ററായിരുന്ന കെ എം ചെറിയാനായിരുന്നു സമിതിയുടെ ആദ്യ പ്രസിഡന്റ്.

സ്മാരകമന്ദിരം നിർമ്മിക്കുന്നതിനുള്ള സ്ഥലം സംഭാവനയായി നല്കിയത് കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ അനന്തരാവകാശി വാസുദേവനുണ്ണിയായിരുന്നു. കേന്ദ്രമന്ത്രിയായിരുന്ന പനമ്പിള്ളി ഗോവിന്ദമേനോൻ 1969-ൽ സ്മാരകമന്ദിരത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചു. 1972-ൽ മന്ദിരത്തിന്റെ നിർമ്മാണത്തിന് തുടക്കംകുറിച്ചു.

പുസ്തകപ്രസാധകരായിരുന്ന തൃശൂരിലെ മംഗളോദയം കമ്പനിയുടെ കൈവശമിരുന്ന 'ഐതിഹ്യമാല'യുടെ പകർപ്പവകാശം പതിനായിരം രൂപകൊടുത്ത് സമിതി വിലയ്ക്കു വാങ്ങി. സാഹിത്യപ്രവർത്തക സഹകരണസംഘം സെക്രട്ടറിയും സമിതി വൈസ് പ്രസിഡന്റായിരുന്ന ഡി സി കിഴക്കെമുറിയുടെ പ്രത്യേക താത്പര്യമനുസരിച്ച് പുസ്തകത്തിന്റെ പുതിയ പതിപ്പ് കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ 120-ആം ജന്മദിനത്തിൽ സംഘത്തിലൂടെ പുറത്തുവന്നു. ആ പതിപ്പിൽനിന്നു ലഭിച്ച ആദായംകൊണ്ട് സ്മാരകമന്ദിരത്തിന്റെ പണി തുടർന്നു നടത്തുകയുണ്ടായി. മെയ് 14-ന് ആയിരുന്നു മന്ദിരത്തിന്റെ ഉദ്ഘാടനം.

1978 മുതൽ എല്ലാ വർഷവും ഏപ്രിൽ നാലിന് കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ജന്മദിനം സമിതി ആഘോഷിച്ചുവരുന്നു. 1981 മുതൽ സ്മാരകപ്രഭാഷണപരമ്പര ആരംഭിച്ചു. 1980-ൽ സ്കൂൾ ഓഫ് ആർട്സ് തുടങ്ങി. 85-ൽ സംഗീതവിദ്യാലയവും. 2001-ൽ നഴ്സറി സ്കൂളും ആരംഭിച്ചു. 1991-ൽ സമിതി ഒരു ട്രസ്റ്റാക്കി രജിസ്റ്റർചെയ്ത് പ്രവർത്തിച്ചുവരുന്നു. 1997-ൽ 'കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ സമ്പൂർണ്ണകൃതികൾ' സമിതി പ്രസിദ്ധപ്പെടുത്തി.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കൊട്ടാരത്തിൽ_ശങ്കുണ്ണി&oldid=2531325" എന്ന താളിൽനിന്നു ശേഖരിച്ചത്