ഉള്ളടക്കത്തിലേക്ക് പോവുക

വലിയകുളങ്ങര ദേവിക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് കാർത്തികപ്പള്ളിയിലെ മഹാദേവികാട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് വലിയകുളങ്ങര ദേവീ ക്ഷേത്രം. ഹൈന്ദവ, ശാക്തേയ വിശ്വാസപ്രകാരം ഇവിടത്തെ പ്രധാന പ്രതിഷ്ഠ ആദിപരാശക്തിയായ ഭദ്രകാളിയാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേജർ ക്ഷേത്രങ്ങളിലൊന്നാണീ ക്ഷേത്രം. ഭഗവതിയുടെ ആട്ടത്തിരുനാളായ കുംഭമാസത്തിലെ അശ്വതി ദിവസമാണ് ഇവിടത്തെ പ്രധാന ഉത്സവമായ കെട്ടുകാഴ്ച്ചകൾ. തെക്കേക്കര, വടക്കേക്കര, പുതുക്കുണ്ടം എന്നിവയാണ് പ്രധാന കുതിരകൾ.