വെള്ളായണി ദേവി ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വെള്ളായണി ദേവി ക്ഷേത്രം
വെള്ളായണി ദേവിയുടെ തങ്ക തിരുമുടി
പേരുകൾ
മറ്റു പേരുകൾ:MAJOR VELLAYANI DEVI TEMPLE
ശരിയായ പേര്വെള്ളായണി മുടിപ്പുര
സ്ഥാനം
രാജ്യം:India
ജില്ല:Thiruvananthapuram
സ്ഥാനം:Nemom, Vellayani
Coordinates:8°26′44″N 76°59′29″E / 8.44556°N 76.99139°E / 8.44556; 76.99139Coordinates: 8°26′44″N 76°59′29″E / 8.44556°N 76.99139°E / 8.44556; 76.99139
വാസ്തുവിദ്യയും ആചാരങ്ങളും
ചരിത്രം

കേരളത്തിൽ ഭദ്രകാളിദേവിക്ക് സമർപ്പിതമായ ഒരു ക്ഷേത്രമാണ് വെള്ളായണി ദേവി ക്ഷേത്രം. വെള്ളായണി കവലയുടെ പടിഞ്ഞാറ്, വശത്തായുള്ള വെള്ളായണി കായലിന്റെ കിഴക്ക് ഭാഗത്ത് തിരുവനന്തപുരത്തിന്റെ തെക്ക് കിഴക്ക് 12 കിലോമീറ്റർ കിഴക്കുഭാഗത്തായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.[1][2] തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ക്ഷേത്രം.[3] ക്ഷേത്രത്തിന്റെ നിർമ്മാണത്തിൽ പരമ്പരാഗത കലാരംഗത്തെ വെങ്കല മേൽക്കൂരയും ദ്രാവിഡ വാസ്തുവിദ്യയും കാണപ്പെടുന്നു.[4] ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്ത് വടക്കൻ ടവറുകളെ ഗോപുരങ്ങൾ എന്നറിയപ്പെടുന്നു. വിവിധ ദൈവങ്ങളുടെ പ്രതിമകൾ ഇവിടെ കാണാം. ക്ഷേത്രസമുച്ചയത്തിന് ചുറ്റുമുള്ള മതിലുകളിലൂടെയാണ് ഗോപുരങ്ങൾ കാണപ്പെടുന്നത്. [5][6]

പ്രതിഷ്ഠ[തിരുത്തുക]

ഭദ്രകാളിയുടെ പ്രതിഷ്ഠയാണ് ഈ ക്ഷേത്രത്തിലുള്ളത്. തിരുവെഴുത്തുകളനുസരിച്ച് ഭദ്രകാളി ശിവൻറെ കോപത്തിന്റെ ഒരു രൂപമാണ്. വടക്ക് (വടക്കും നട) നോക്കിയാണ് കാളി ദേവിയെ പ്രതിഷ്ഠിച്ചിരിക്കുന്നത്. തദ്ദേശീയഭാഷയിൽ ഈ വിഗ്രഹം തിരുമുടി എന്നറിയപ്പെടുന്നു. കേരളത്തിലെ കാളിക്ഷേത്രങ്ങളിലെ വിഗ്രഹങ്ങളിൽ ഏറ്റവും വലുതാണ് ഈ വെള്ളായണി ക്ഷേത്രത്തിലെ പ്രതിഷ്ഠ.[7]നാലര അടി ഉയരവും വീതിയും ആണ് വിഗ്രഹം. ശുദ്ധമായ സ്വർണ്ണവും വിലയേറിയ കല്ലുകളും വിഗ്രഹത്തിന്റെ മുന്നിലെ കാഴ്ചയെ അലങ്കരിക്കുന്നു.

വെള്ളായണി ദേവി ക്ഷേത്രത്തിൽ ഉപദേവതകളായി ആരാധിക്കപ്പെടുന്ന മറ്റു ദേവീദേവന്മാർ ശിവൻ, ഗണേശൻ, നാഗരാജൻ എന്നിവരാണ്. ഈ ക്ഷേത്രത്തിൽ മാടൻ തമ്പുരാൻ മറ്റൊരു ഉപദേവതയാണ്. [8]


ഇതും കാണുക[തിരുത്തുക]


അവലംബം[തിരുത്തുക]

 1. Kerala Temples - Bhagavathy Temples - Vellayani Devi
 2. "Vellayani Devi Temple". In.geoview.info. ശേഖരിച്ചത് 2013-10-17.
 3. Sreejith N. "Bhagavathy Temples - Vellayani Devi". Kerala Temples. ശേഖരിച്ചത് 2013-10-18.
 4. Sumathi, Saigan Connection. "Temples - Gopurams / mandapams / vimanams in South Indian Hindu temples". Indian Heritage. ശേഖരിച്ചത് 2013-10-18.
 5. "Gopuram - Tamil temple architecture - Hari's Carnatic". Angelfire.com. ശേഖരിച്ചത് 2013-10-18.
 6. "India: What is the significance of the "Gopuram" in Indian temples?". Quora. ശേഖരിച്ചത് 2013-10-18.
 7. Welcome to Kerala window
 8. Vellayani Devi Temple in Thiruvananthapuram India

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

 • vellayani amma Facebook page [2]
 • vellayani amma Facebook group [3]


 • Major vellayani devi temple//photo gallery// [4]
 • Facebook page [5]
 • Facebook group [6]