മധൂർ ശ്രീ മദനന്തേശ്വര-സിദ്ധിവിനായക ക്ഷേത്രം
| മധൂർ ശ്രീ മദനന്തേശ്വര-സിദ്ധിവിനായക ക്ഷേത്രം | |
|---|---|
മധൂർ ശ്രീ മദനന്തേശ്വര-സിദ്ധിവിനായക ക്ഷേത്രം | |
| സ്ഥാനം | |
| രാജ്യം: | ഇന്ത്യ |
| സംസ്ഥാനം/പ്രൊവിൻസ്: | കേരളം |
| ജില്ല: | കാസർഗോഡ് |
| പ്രദേശം: | മധൂർ |
| വാസ്തുശൈലി, സംസ്കാരം | |
| പ്രധാന പ്രതിഷ്ഠ: | പരമശിവൻ, ഗണപതി |
| പ്രധാന ഉത്സവങ്ങൾ: | തിരുവുത്സവം, വിനായക ചതുർഥി |
ഉത്തരകേരളത്തിൽ കാസർഗോഡ് ജില്ലയിൽ കാസർഗോഡ് നഗരത്തിൽ നിന്ന് ഏകദേശം എട്ടുകിലോമീറ്റർ വടക്കുകിഴക്കുമാറി മധൂർ ദേശത്ത്, മധുവാഹിനി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന മൊഗ്രാൽപ്പുഴയുടെ പടിഞ്ഞാറേക്കരയിൽ സ്ഥിതിചെയ്യുന്ന അതിപ്രസിദ്ധമായ ഒരു ക്ഷേത്രമാണ് മധൂർ ശ്രീമദനന്തേശ്വര-സിദ്ധിവിനായകക്ഷേത്രം. കാമദേവനെ വധിച്ചശേഷമുള്ള ഉഗ്രഭാവത്തിൽ നിൽക്കുന്ന പരമശിവനും വലത്തോട്ട് തുമ്പിക്കൈ നീട്ടിയിരിയ്ക്കുന്ന സിദ്ധിവിനായകനുമാണ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠകൾ. എന്നാൽ, ഇവരിൽ കൂടുതൽ പ്രസിദ്ധി ഗണപതിഭഗവാന്നാണ്. ക്ഷേത്രത്തിൽ ഉപദേവതകളായി കാശീവിശ്വനാഥൻ, ദുർഗ്ഗാപരമേശ്വരി, സുബ്രഹ്മണ്യൻ, ധർമ്മശാസ്താവ്, വീരഭദ്രൻ, ഹംസരൂപത്തിലുള്ള ശിവൻ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. കുമ്പളസീമ എന്നറിയപ്പെടുന്ന മായിപ്പാടി ദേശത്തെ പ്രധാനപ്പെട്ട നാലുക്ഷേത്രങ്ങളിലൊന്നാണിത്. ഇവിടെയുള്ള ഗണപതിപ്രതിഷ്ഠ, ചുവരിൽ നിന്ന് കോറിയെടുത്തുണ്ടാക്കിയതാണെന്നാണ് വിശ്വസിച്ചുവരുന്നു. മേടമാസത്തിൽ വിഷുസംക്രമത്തിന് കൊടിയേറി അഞ്ചുദിവസം നിണ്ടുനിൽക്കുന്ന ഉത്സവം, ചിങ്ങമാസത്തിലെ വിനായക ചതുർത്ഥി, കുംഭമാസത്തിലെ ശിവരാത്രി, അതേ മാസത്തിൽ നടക്കുന്ന മധൂർ ബേഡി എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങൾ. മലബാർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം.
വസ്തുതകൾ
[തിരുത്തുക]തെക്കേ ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഗണപതി ക്ഷേത്രങ്ങളിൽ ഒന്നാണ് ഇത്. എല്ലാ ദിക്കിൽ നിന്നുമുള്ള ഭക്തജങ്ങൾ ഇവിടെ പല ഉത്സവങ്ങൾക്കും ഒത്തുകൂടുന്നു. ഇന്ന് ഈ ക്ഷേത്രത്തിന്റെ ഭരണാധികാരം സർക്കാരിനാണ്. യുവ വടുക്കൾക്ക് ഈ ക്ഷേത്രത്തിൽ വേദ ക്ലാസുകൾ നടത്തുന്നു.
വഴിപാടുകൾ
[തിരുത്തുക]ഭക്തജനങ്ങൾ മഹാഗണപതിക്ക് സാധാരണയായി "ഉദയാസ്തമന"പൂജ നടത്തുന്നു. മധുരിലെ പ്രശസ്തമായ പ്രസാദമായ "അപ്പം" വളരെ രുചികരമാണ്. അപ്പം എല്ലാ ദിവസവും ഇവിടെ പാകം ചെയ്യുന്നു. പ്രാർത്ഥനകൾ അർപ്പിക്കുന്ന എല്ലാവർക്കും കൌണ്ടറുകളിൽ നിന്നും പ്രസാദം ലഭ്യമാണ്. ഇവിടെ നടത്തുന്ന പ്രത്യേക പൂജകളിൽ "സഹസ്രാപ്പം" (ആയിരം അപ്പം)പ്രധാനമാണ്. ഗണപതിക്ക് ആയിരം അപ്പങ്ങൾ നൈവേദ്യം അർപ്പിക്കുന്നതാണ് ഈ പൂജ. പൂജയ്ക്കുശേഷം പൂജ അർപ്പിക്കുന്ന ആൾക്ക് ഈ ആയിരം അപ്പങ്ങൾ വീട്ടിൽ കൊണ്ടുപോകാം. പ്രതാന ഉത്സവം മൂടപ്പ സേവ എന്നാ ഗണപതിയെ ഉണ്ണിയപ്പം കൊണ്ട് മൂടുന്ന ഉത്സവം ആണ് ,ഇതു സതാരണ ആയി നടത്താറില്ല ,കാരണം ഇതിനു വരുന്ന ഭീമമായ ചെലവും മറ്റും ആണ് കാരണം ഇരുപതു കൊല്ലം മുൻപ്പ് ഒരിക്കൽ ആണ് അവസാനമായി ഇതു നടത്തിയത് .. ഗണേശ ചതുർത്ഥിയും മധുർ ബേടിയും ആണ് ക്ഷേത്രത്തിൽ ഏറ്റവും തിരക്കുള്ള സമയങ്ങൾ.