Jump to content

മധൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ കാസർഗോഡ് ജില്ലാ ആസ്ഥാനത്തു നിന്നും 8 കിലോമീറ്റർ കിഴക്കായി ആണ് മധൂർ എന്ന സ്ഥലം സ്ഥിതിചെയ്യുന്നത്. പ്രശസ്തമായ അനന്തേശ്വര വിനായക ക്ഷേത്രം ഇവിടെയാണ് സ്ഥിതിചെയ്യുന്നത്.

മധൂർ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രം

[തിരുത്തുക]
മധൂർ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രത്തിന്റെ പിൻഭാഗത്തുനിന്നും വശത്തേക്കുള്ള ദൃശ്യം

കൊത്തളങ്ങളും മിനാരങ്ങളും ചെമ്പ് പാളികൾ ഉള്ള മേൽക്കൂരയും ഉള്ള ഈ ക്ഷേത്രത്തിന്റെ വാസ്തുവിദ്യ മികച്ചതാണ്. നെൽ‌വയലുകളുടെ നടുക്കുള്ള ഈ ക്ഷേത്രത്തിനു മുൻപിലൂടെ മധുവാഹിനി നദി ഒഴുകുന്നു.

ഇത് ഒരു ശിവക്ഷേത്രം അണ്. അനന്തേശ്വരൻ ആണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ. പക്ഷേ ഏറ്റവും പ്രാധാന്യം നൽകുന്നത് ഗണപതിയുടെ വിഗ്രഹത്തിന് ആണ്. ഇവിടത്തെ ശിവലിംഗം കണ്ടെത്തിയത് മധുരു എന്ന ഹരിജന യുവതി ആണ് എന്നാണ് വിശ്വാസം.

ഇവിടത്തെ പ്രധാന ഉത്സവം മൂടപ്പ സേവ ആണ്. ഗണപതിയുടെ വലിയ വിഗ്രഹത്തിനെ നെയ്യും അരിയും കൊണ്ട് ഉണ്ടാക്കിയ അപ്പങ്ങൾ കൊണ്ട് മൂടുന്നതാണ് ഈ ഉത്സവത്തിലെ പ്രധാന ചടങ്ങ്. എങ്കിലും ഇതിനുള്ള വമ്പിച്ച ചെലവ് പ്രമാണിച്ച് ഈ ഉത്സവം വളരെ വർഷങ്ങളിൽ ഒരിക്കലേ നടത്താറുള്ളൂ. 160 വർഷത്തെ ഇടവേളയ്ക്കു ശേഷം ഏപ്രിൽ 1962-ൽ ഈ ഉത്സവം നടന്നു. പിന്നീട് ഏപ്രിൽ 1992-ഇലും ഈ ഉത്സവം നടന്നു.

ക്ഷേത്രത്തിന്റെ നമസ്കാര മണ്ഡപം പുരാണകഥകളിലെ കഥാപാത്രങ്ങളുടെ മനോഹരമായ ദാരുശില്പങ്ങൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ഇവ രാമായണത്തിലെ പല ഭാഗങ്ങളും ചിത്രീകരിക്കുന്നു. സീതാസ്വയംവരം മുതൽക്കാണ് ശില്പങ്ങൾ തുടങ്ങുക. ക്ഷേത്രത്തിന് ഉള്ളിലുള്ള മണ്ഡപത്തിലും പ്രധാന കെട്ടിടത്തിന്റെ രണ്ടാമത്തെയും മൂന്നാമത്തെയും നിലയിലുള്ള മച്ചിലും മനോഹരമായ ദാരുശില്പങ്ങൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു.

മൈസൂരിലെ ടിപ്പുസുൽത്താൻ ഈ ക്ഷേത്രവും ആക്രമിച്ചു എന്നാണ് ഐതിഹ്യം. തന്റെ കടന്നുകയറ്റത്തിനിടക്ക് ദാഹം തോന്നി ടിപ്പു ഇവിടത്തെ ക്ഷേത്രക്കിണറ്റിൽ നിന്നും വെള്ളം കുടിച്ചു എന്നും അദ്ദേഹത്തിന്റെ മനസ്സുമാറ്റി അദ്ദേഹം ക്ഷേത്രം നശിപ്പിക്കാതെ വിട്ടു എന്നുമാണ് ഐതിഹ്യം. ടിപ്പു തന്റെ വാളുകൊണ്ട് വരച്ച് ഉണ്ടാക്കി എന്നു വിശ്വസിക്കുന്ന ഒരു മുഖം‌മൂടി ഈ ക്ഷേത്രത്തിൽ ഉണ്ട്.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മധൂർ&oldid=3981764" എന്ന താളിൽനിന്ന് ശേഖരിച്ചത്